പ്രണയം നിന്നോട് മാത്രം
രചന: Athira Rahul
മുന്നോട്ടുള്ള എന്റെ യാത്രയിൽ കാറ്റ് വഴി മാറി എന്റെ മുഖത്തു പതിഞ്ഞിരുന്നു… കാറ്റെന്നെ തട്ടി തഴുകി മാഞ്ഞുപോയപ്പോൾ ഉള്ളം കയ്യിൽ മുറുകെ പിടിച്ചിരുന്ന മയിൽപീലി… എന്നോട് മന്ത്രിച്ചു….
അവളാണത്.. ട്രയിനിലെ സിറ്റിലേക്ക് പതിയെ തലചായിച്ചു മെല്ലെ ഞാൻ മിഴികൾ അടച്ചു…
“ആരോ പറഞ്ഞു പരത്തിയ നുണകഥയാൽ ഇരുളടഞ്ഞ പുസ്ത്തകതാളിൽ ജീവിതം ഹോമിക്കപെട്ടവളാണ് മയിൽപീലി…”
മാഷിന് അറിയോ?
മ്മ്മ്മ്മ്… എന്താ…?
ആരോടും പറയാൻ ആരു കേൾക്കാൻ അല്ലെ മാഷേ….?
താൻ എന്താ പറഞ്ഞത്? ഞാൻ കേട്ടില്ല…
അതെ മാഷേ…..
താൻ ഈ മാഷേ വിളി ഒന്ന് നിർത്താമോ ആദ്യം? എന്റെ പേര് “വിനു” എന്ന അങ്ങനെ വിളിക്ക്…
മ്മ്മ്മ്.. ശരി മാഷേ… അയ്യോ സോറി വിനു ഒക്കെ…
ഒക്കെ….ബാംഗ്ളൂരിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രക്ക് ഇടയിലാണ് ഞാൻ അവളെ പരിചയപെടുന്നത്…
“”പ്രിയ”” ഓർക്കാൻ ഇഷ്ടം ഉള്ള കാവ്യാ പുഷ്പം…..
വിനു…?
മ്മ്മ്മ്മ്…….
“മാനം കാണാതെ പുസ്തകതാളിൽ മയങ്ങുന്ന ഈ മയിൽപീലിയെ ഹൃദയത്തോട് ചേർത്ത് വച്ച് നീ എന്റേതാണ് എന്ന് ഉറക്കെ പറയാൻ കഴിയുമോ?”
അവളുടെ കൈയിൽ ഉള്ള മയിൽപീലി നോക്കി അവളത് പറയുമ്പോൾ മിഴികൾ ഈറനണിഞ്ഞിരുന്നു എന്തിനോ വേണ്ടി.. ഓരോ മയിൽപീലിക്കും ഉണ്ട് ഒരായിരം കഥകൾ പറയാൻ..
പ്രണയം ആണെനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രണയം ഈ മയിൽപ്പിലിയോട് മാത്രം……
പ്രിയ..?
എന്താ വിനു..?
ഞാനൊന്ന് ചോദിക്കട്ടെ…?
എന്തേയ്…?
തനിക് എന്തെങ്കിലും കുഴപ്പം ഉണ്ടോ…?
അവളൊന്നു പുഞ്ചിരിച്ചുകൊണ്ട് പതിയെ പറഞ്ഞു….. ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു… ഭ്രാന്താണ് വിനു എനിക്ക്….. അടങ്ങാത്താ ഭ്രാന്ത്.. ഈ മയിൽപ്പിലിയോട് മാത്രം….
ശരിയാടോ.. ഇത് ഭ്രാന്ത് തന്നെ ആണ്… മുഴുത്ത ഭ്രാന്ത്… ചങ്ങലക്ക് ഇടേണ്ടി വരുമോ?
ഹേയ്.. അതിന്റെ ആവശ്യം വരില്ല വിനു.. അവളൊന്നു പുഞ്ചിരിച്ചു…
ആ ചിരിയിൽ ഏഴുവർണ്ണങ്ങളും അവളുടെ മുഖത്ത് കാണാമായിരുന്നു…
വിനു തനിക്കറിയ്യോ… ഒരുപാട് നുണകഥകൾ കേട്ട് വളർന്നതാണ് നമ്മുടെ ബാല്യം… ഇപ്പോഴും നമ്മൾ ആ നുണകഥകൾ നിറഞ്ഞ പാതയിലൂടെ ആണ് സഞ്ചരിക്കുന്നത്…
ഓരോ വ്യക്തിയിലുമുണ്ട് വായിച്ചറിയാൻ പറ്റാത്താ ഒരായിരം നുണകൾ….
പഴമയുടെ നുണകഥകൾ നിറഞ്ഞൊരു ബാല്യം എനിക്കും ഉണ്ടായിരുന്നു…
മാനം കാണാതെ മറച്ചുവച്ചാൽ മയിൽപീലി പെറ്റുപെരുകും എന്ന് കരുതി പുസ്തകത്തെ മയിൽപീലി കൊണ്ട് മൂടിയിരുന്നു ഞാനും…
അന്ന് തുടങ്ങിയാ വട്ടാണ് എനിക്ക് ഈ മയിൽപീലിയോട്… ജീവിതത്തിൽ ഇന്നോളം എന്റെ എല്ലാ യാത്രകളിലും ഈ മയിൽപീലി എനിക്കൊരു കൂട്ടായിരുന്നു…. എന്റെ ഈ മയിൽപീലിക്ക് ജീവൻ ഉണ്ട് വിനു….
അത് പറയുമ്പോൾ അവളുടെ മിഴികൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു….
എന്റെ പ്രിയ ഞാൻ ആദ്യയായിട്ടു കാണുവാ, മയിൽപീലിയെ പ്രണയിക്കുന്ന ഒരാളെ….
ഇങ്ങനെയും ആളുകൾ ഉണ്ടെന്നിപ്പോൾ മനസ്സിലായില്ലേ വിനുവിന്…
മ്മ്മ്മ്മ്… മനസ്സിലായെടോ….
ഈ പീലി കയ്യിൽ ഉള്ളപ്പോൾ എനിക്ക് വല്ലാത്തൊരു എനർജി ആണ് അറിയ്യോ ?
അത് എന്റെ ഒരു വിശ്വാസം ആണ് വിനു….
ഏതായാലും ഈ യാത്രക്കിടയിൽ പറ്റിയ കൂട്ടാണ് എനിക്ക് കിട്ടിയത്… പ്രിയ… ഞാൻ ആരോടും അത്ര പെട്ടൊന്നൊന്നും അടുക്കുന്ന ടിം ആയിരുന്നില്ല.. പക്ഷെ.. താൻ…… തന്നോട് മാത്രം ഞാൻ…. അറിയില്ല തനിക്ക് എന്തോ ഒരു പവർ ഉണ്ട് കേട്ടോ…. അത് ഉറപ്പാടോ….
തമാശ്ശിചതാണോ വിനുസാറേ…….??
ഞാൻ മറുപടി ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി… പ്രിയ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു പണ്ട്… പൊട്ടിപ്പോയി…
പ്രണയവിരഹമാണോ മയിൽപീലിയോടുള്ള അകൽച്ചക്ക് കാരണം വിനുസാറേ…??
ഞാൻ വീണ്ടും പുഞ്ചിരിച്ചു….
“”കാലം കവർന്നൊരെൻ പ്രണയമേ നിന്നെ ഞാൻ ഇനി ഏതുവീഥിയിൽ കണ്ടുമുട്ടും….””
ആഹാ മധുരമുള്ള കവിത ആണല്ലോ പ്രിയ…?
പ്രണയം ഇല്ലാത്ത മനുഷ്യർ ഉണ്ടോ വിനു ? ചിലർക്ക് മഴയോട് പ്രണയം, മറ്റുചിലർക്ക് അക്ഷരങ്ങളോട് പ്രണയം, പൂവിനോടും, കാറ്റിനോടും, എന്തിനേറെ നിഴലിനോട് പോലും പ്രണയം തോന്നും….
അതൊക്കെ പോട്ടെ പ്രിയ. തന്റെ വിട് എവിടെയാ ? എങ്ങോട്ടേക്കാണ് പോകുന്നത് ??
“എന്റെ വിട് ഈ ഭൂമി ആണ് വിനു… എന്റെ പ്രണയം മയിൽപീലിയോടും, എന്റെ യാത്ര വിദൂരതയിലേക്കും…. ”
എന്നുവച്ചാൽ പറയാൻ ഒരിടം ഇല്ലെന്നാണോ?
“കാറ്റെന്റെ കാതിൽ മന്ത്രിച്ചദെന്തോ… വിജനമാം വീഥികൾ മുന്നോട്ട് നീളവെ……. ”
അവളത് പറയുമ്പോൾ എന്തെന്നില്ലാത്തൊരു വേദന എന്നിലും നിറഞ്ഞിരുന്നു…
പ്രിയ തന്റെ മനസ്സിൽ…. എന്നോട് എന്തെങ്കിലും പറയാൻ ബാക്കി ഉണ്ടോ..?
എന്ത് പറയാനാണ് വിനു ഞാൻ തന്നോട്..?ആരും കാണാതെ… ആരോരും അറിയാതെ എന്തും ഒളിപ്പിച്ചു വക്കാൻ കഴിയുന്ന ഒരു വലിയ നിലവറയാണ് മനസ്സ്.. അല്ലെ വിനു?
മ്മ്മ്……. താൻ പറഞ്ഞത് പരമാർത്ഥം… നിലവറക്കുള്ളിൽ ഒളിപ്പിക്കുന്നതൊന്നും നമുക്ക് അറിയാൻ കഴിയില്ല…. അത് മനുഷ്യമനസ്സാണെങ്കിൽ പോലും…
ഈ രാത്രിയിൽ നമ്മൾ ഒരുപാട് സംസാരിച്ചു അല്ലെ പ്രിയ ?? ആദ്യംമായി കാണുന്ന തന്നോട് ഞാൻ ഇത്ര പെട്ടന്ന് ഫ്രണ്ട്ലി ആകുന്നത് ഇതാദ്യമയാണ്…
എനിക്ക് ഇതൊരു അത്ഭുതംആയാണ് തോന്നുന്നത്. തന്റെ മയിൽപീലിയെ ഇപ്പൊ ഞാനും പ്രണയിക്കുകയാണ്… പ്രിയ……
വിനു….
മ്മ്മ്മ്മ്…. ന്താടോ…..?
മയിൽപീലിയോട് മാത്രം….?
അല്ല മൗനമായി ഞാൻ നീന്നെ പ്രണയിക്കുകയാണെന്ന് പറയണം എന്നുണ്ടായിരുന്നു എനിക്ക്….
വിനു…….
എന്താ…. എന്ത് പറ്റി……?
ഹേയ്…. ഒന്നുമില്ലെടോ….
പ്രിയ തന്റെ ഉള്ളിലെ നിലവറ എന്നാടോ തുറക്കുന്നത്?
“ഞാൻ ഇല്ലാതാകുന്ന വേളയിൽ ഞാൻ എന്ന പുസ്തകത്തെ നീ മയിൽ പീലിയാൽ ഒന്ന് മറിച്ചു നോക്കണം.. എന്റെ ഉള്ളിലെ ഞാൻ…… അപ്പോൾ നിന്റെ ഉള്ളിൽ ഉണ്ടാകും..”
പ്രിയ…
ചുമ്മാ പറഞ്ഞതാടോ..
ജീവിതം എന്ന അദ്ധ്യായത്തിൽ ഉറക്കെ വായിക്കാനാവാത്ത ഒരു അദ്ധ്യായം ഉണ്ട് അതാണ് വിനു ഞാൻ…
പ്രിയ എന്റെ ഈ യാത്രയിൽ താൻ എന്റെ ജീവിതത്തിൽ ഒരുപാട് പ്രിയപ്പെട്ടതാണ്….. കാലങ്ങൾ പഴക്കമുള്ള ആത്മബന്ധം പോലെ….
എറണാകുളം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പൾ…. പ്രിയ തന്റെ ജീവനെക്കാൾ ഏറെ സ്നേഹിച്ച, അവൾ പ്രേണയിച്ച, അവളുടെ എല്ലാമെല്ലാമായ മയിൽപീലി എനിക്ക് നൽകി അവൾ മൗനമായി യാത്ര ചോദിച്ചു മഞ്ഞു…..
എന്തിനോ അവളുടെ മിഴികൾ നിറഞ്ഞിരുന്നു… ആ ഹൃദയം വല്ലാതെ വേദനിച്ചിരുന്നു,…. ശബ്ദം പോലും ഇടറിയിരുന്നു……
അവൾ അവസാനം പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ അലയടിക്കുക യായിരുന്നു.. നാട്ടിൻപുറത്തെ ചെമ്മൺപാതയിലൂടെ മയിൽപീലിയെയും കൊണ്ട് ഞാനും നടന്നു… ഒരായിരം വേദനകളും പേറി….
നാട്ടിൽ അച്ഛനമ്മമാർക്കൊപ്പം താമസിച്ചു തിരികെ പോകും വഴി റായിൽവേസ്റേഷനരികിൽ ഒരു ആൾക്കൂട്ടം… എന്തെന്നറിയാൻ ഞാനും ഒന്നെത്തി നോക്കി. ഒരു വട്ടം മാത്രമേ ഞാൻ നോക്കിയുള്ളു…
“ചിരി മാഞ്ഞ മുഖം” മിഴികളിൽ നനവ് പടർന്നപ്പോൾ ഞാൻ മിഴികൾ തുറന്നു… ഇപ്പോഴും മയിൽപീലി എന്റെ കയ്യിൽ ഭദ്രം… ഞാൻ ഇപ്പോഴും യാത്രയിലാണ്…. തനിച്ചെന്നു തോന്നാത്ത യാത്ര…..
ഇന്ന് ഞാനും പ്രണയിക്കുന്നു മയിൽപീലിയെ ഭ്രാന്തമായി…. നീ എന്നാ പുസ്തകത്തെ ഞാൻ തുറന്നു നോക്കി… ഇന്ന് നീ എന്നാ എന്റെ പ്രണയവും എന്നുള്ളിൽ ഭദ്രം….