എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“നിനക്ക് വേറെ പണിയൊന്നും ഇല്ലേ സുകൂറെ…
ഈ മൂന്നു പെൺ കുട്ടികളെ നീ പഠിപ്പിച്ചു വല്യ ഡോക്ടർ ആക്കാൻ പോവുകയല്ലേ….
ഉപ്പ തന്ന സ്വത്തിൽ പകുതിയും വിറ്റ് തുലച്ചു ഒന്നിനെ ഡോക്ടർ ആകുന്നുണ്ടല്ലോ അത് പോരെ…ഇനി ഇവളെ കൂടി ആക്കാനാണോ..”
” അല്ലെങ്കിൽ ഇവരെ പഠിപ്പിചിട്ട് നിനക്കെന്ത് ലാഭമാണ് ലഭിക്കാനുള്ളത്…
രണ്ടോ മൂന്നോ കൊല്ലാം കഴിഞ്ഞാൽ കെട്ടിച്ചു വിടണം…
ഇനി എവിടേലും പോയി പഠിച്ചു കുടുംബത്തിന് പേരു ദോശം കേൾപ്പിക്കാനാണോ നിന്റെ പുറപ്പാട്…”
“എന്ട്രന്സ് കോച്ചിങ്ങിനു പോകുവാനായി ഫീസ് കെട്ടുവാനായി കയ്യിൽ പൈസ ഒന്നും ഇല്ലാതെ സ്വന്തം ഇക്കയുടെ അടുത്തേക് ചെന്നപ്പോൾ ഉപ്പയോട് പറഞ്ഞ വാക്കുകൾ ആയിരുന്നു അത്…
ഉപ്പ മറുതൊന്നും പറയാതെ ഇക്ക എന്തെങ്കിലും തന്നു സഹായിക്കുമെന്ന് കരുതിയെങ്കിലും ഒന്നും കിട്ടിയില്ല എന്ന് മാത്രമല്ല…പെൺ മക്കളെ വളർത്തേണ്ട നൂറ് നൂറ് ഉപദേശങ്ങൾ കൈ നിറയെ വാങ്ങിക്കൊണ്ടാണ് തിരികെ പോന്നത്…
എല്ലാം കേട്ടു കൊണ്ട് ഞാനും ഉണ്ടായിരുന്നു കൂടേ…”
“ഉപ്പ…”
“തിരികെ നടക്കുന്നതിനിടയിൽ ഞാൻ ഉപ്പയെ വിളിച്ചു…
ഉപ്പ ഒന്ന് നിന്നു എന്റെ നേരെ തിരിഞ്ഞു..
ആ മുഖത്തു അപ്പോഴും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു…കണ്ണിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഇത്തിരി കണ്ണ് നീരും…”
“നമുക്കൊരു ചായ കുടിച്ചാലോ…”
“ഉപ്പ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…
തൊട്ടടുത്തുള്ള ചായ കടയിലേക്ക് എന്നെയും കൊണ്ട് കയറി…”
ചായ കുടിക്കുന്നതിന് ഇടയിലും ഉപ്പ മറ്റെവിടെയോ ആയിരുന്നു…
++++
“ഞാൻ പെട്ടന്ന് നിർത്തി പോരാണ്ടായിരുന്നു അല്ലേ “
വീട്ടിലെത്തി ഡ്രെസ്സെല്ലാം മാറ്റി അടുക്കളയിലേക് നടക്കുമ്പോൾ ആയിരുന്നു ഉമ്മയോട് ഉപ്പ പറയുന്ന വാക്കുകൾ ഞാൻ കേട്ടത്…
“ഇക്ക നിങ്ങൾ സമാധാനപെട് എന്തേലും വഴി പടച്ചോൻ കാണിക്കാതെ ഇരിക്കില്ല…”
“എന്ത് വഴിയാണ് പെണ്ണെ പടച്ചോൻ ഇനി കാണിച്ചു തരാൻ ഉള്ളത്…ഞാൻ എത്ര എത്ര വാതിലുകൾ മുട്ടി നോക്കി…പക്ഷെ “
ഉപ്പയുടെ വാക്കുകളിൽ നിറയുന്നത് മുഴുവൻ നിരാശ ആയിരുന്നു…
പിന്നെ എന്റെ ചിന്ത മുഴുവൻ എൻട്രൻസിനു പോകാതെ എങ്ങനെ റാങ്ക് ലിസ്റ്റിൽ കയറാമെന്നത് തന്നെ ആയിരുന്നെങ്കിലും…അന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ ഉപ്പ എന്നെ ഒരു സെന്ററിൽ ചേർത്തിയതിന്റെ രേഖയുമായി വീട്ടിലേക് വന്നു..
“ഉപ്പ ആരോടാണ് കടം വാങ്ങിയെന്നോ…എവിടെ പോയി കൈ നീട്ടിയൊന്നോ ഒന്നും എനിക്കറിയില്ലായിരുന്നു..
മനസ് നിറയെ ഒരു ഡോക്ടർ ആകണമെന്നുള്ള ചിന്തയായിരുന്നു…എങ്ങനേലും പഠിച്ചു സ്വന്തം കാലിൽ നിന്ന് ഉപ്പയെയും ഉമ്മയെയും നോക്കണം എനിക്കത്രയും പ്രിയപ്പെട്ടതാണ് എന്റെ ഉപ്പ…”
എന്റെ സന്തോഷത്തിന് ഒരാഴ്ചത്തെ ആയുസ്സെ പടച്ചോൻ തന്നുള്ളൂ..
ഉപ്പ ഒരു വർഷം മുമ്പ് ഊരിവെച്ച പ്രവാസി എന്ന പട്ടം വീണ്ടും എടുത്തണിഞ്ഞു..
ഉപ്പയുടെ ഗൾഫിലെ ചെങ്ങായി ആയിരുന്നു കുറച്ചു പൈസ കടം കൊടുത്തത്…അവരുടെ തന്നെ കടയിലേക്ക് ഒരു വിസ കൂടി ഉപ്പ അന്ന് തന്നെ ശരിയാക്കിയിരുന്നു…
പോകുന്നതിന്റെ തലേന്ന് ഞാൻ ഉപ്പയുടെ അടുത്തേക് ചെന്നു…
“ഉപ്പ…പോവണ്ട ഉപ്പ…
ഉപ്പ പോണ്ട…എനിക്ക് ഡോക്ടർ ആവണ്ട ഉപ്പാ…
ഉപ്പ എന്നും എന്റെ കൂടേ ഉണ്ടായാൽ മാത്രം മതി എന്നും പറഞ്ഞു ഞാൻ ഉപ്പയെ കെട്ടി പിടിച്ചു കരഞ്ഞു…”
“ഹേയ് എന്റെ നെസി മോള് കരയണോ…
കരയല്ലേ ട്ടോ…ഉപ്പ പോയിട്ട് വേഗം വരാം… ഉപ്പാന്റെ മക്കൾ പഠിക്കണം…
എന്റെ മക്കൾ മൂന്നാളും പഠിച്ചു ഡോക്ടർ തന്നെ ആവണം…
മറ്റുള്ളവർ പറയുന്നത് പോലെ മക്കള് പഠിച്ചാൽ ഉപ്പയെയും ഉമ്മയെയും അനിസരിക്കാതെ ആവരുത് എന്റെ മക്കൾ…
ഉപ്പാന്റെ കുട്ടികൾ എല്ലാവരും പറയുന്നത് പോലെ പഠിച്ചു പഠിച്ചു വല്യ ഡോക്ടരൊക്കെ ആയാൽ ഞങ്ങളെ ഉപേക്ഷിച്ചു പോവരുത്…
ഞങ്ങൾക്ക് നിങ്ങളല്ലാതെ മാറ്റാരുമില്ലേ…”
അന്നേരവും ഉപ്പയുടെ കണ്ണുകളിൽ ചെറിയൊരു നനവും ചുണ്ടുകളിൽ ഒരു പുഞ്ചിരിയും നിറഞ്ഞിരുന്നു..
ഞങ്ങൾ മൂന്നു പെൺകുട്ടികളും ഉപ്പയെ കെട്ടിപിടിച്ചു ആർത്തു കരഞ്ഞു പോയി…
+++++
“ഇന്നാണ് ആ ദിവസം…എന്റെ കോളേജ് ജീവിതം അവസാനിച്ചു എന്റെ എന്റെ പഠിപ്പിപ്പ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കേറ്റ് തരുന്ന ദിവസം…
ഇന്നെന്റെ കൂടേ ആരും ഇല്ലെങ്കിലും എന്റെ ഉപ്പ ഉണ്ടായിരിക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു..
അത് കൊണ്ട് തന്നെ ആയിരുന്നു ഉപ്പയെ വെറുപ്പിച്ചു വെറുപ്പിച്ചു നാട്ടിലേക് എത്തിച്ചത്..
എന്റെ മൂത്ത ഇത്താത്ത ആ സമയം കൊണ്ട് ഒരു ഡോക്ടർ ആയിരുന്നു…അവളുടെ വിവാഹം കൂടേ ആയിരുന്നു ആ സമയം..
ഉപ്പ വന്നപ്പോൾ കോളേജിലെക് വരുന്നില്ലെന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു കൊണ്ട് പോയി…
എനിക്ക് സർട്ടിഫിക്കേറ്റ് നൽകുന്ന സമയം ഞാൻ ഉപ്പയെ കൂടേ എന്റെ കൂടേ കൂട്ടി…എന്നെക്കാൾ അത് വാങ്ങാൻ അർഹത എന്റെ ഉപ്പാക് തന്നെ ആണല്ലോ…”
“ഉപ്പ എന്നെ ചേർത്ത് നിർത്തി കോണ്ട് ഒരു ഫോട്ടോ എടുത്തു സ്റ്റാറ്റസാക്കി വെച്ചു..
അതിൽ ഇങ്ങനെ എഴുതി..
“Proud ഫാദർ..
അഭിമാനത്തോടെ ഉപ്പ “
“അല്ല…അങ്ങനെ അല്ല എഴുതേണ്ടത്…
നിങ്ങൾ എന്റെ ഉപ്പ ആയതിൽ ഞാനാണ് അഭിമാനിക്കേണ്ടത് …
ലവ് യൂ ഉപ്പാ…
ഞങ്ങളെ ഞങ്ങളാക്കി തന്നെ വളർത്തിയതിന്…
ഉപ്പയുടെ ആഗ്രഹം പോലെ ഞങ്ങളെ മൂന്നു പേരെയും ഡോക്ടർ ആകിയതിനു..
അവിടെ ഞങ്ങളുടെ സ്വപ്നങ്ങളും നിറച്ചു വെച്ചതിനു…
മറ്റുള്ളവർ പലതും പറഞ്ഞപ്പോഴും ഞങ്ങളെ ചേർത്തു നിർത്തി വിശ്വാസിച്ചതിന്..
എന്റെ മക്കൾ എന്ന് അഭിമാനത്തോടെ പറഞ്ഞതിന്…
എല്ലാത്തിനും ഉപരി ഞങ്ങളുടെ പൊന്നുപ്പ ആയതിന്…
ലവ് യൂ…❤”
ബൈ