എഴുത്ത്:- മനു തൃശ്ശൂർ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ആകാശത്തിലെ നക്ഷത്ര കൂടരങ്ങൾ നോക്കി കിടക്കുമ്പോൾ അമ്മ വന്നു ചോദിച്ചത്..
നീ കഴിക്കാൻ വരുന്നില്ലെ. ??
ഞാൻ വരാം അമ്മെ.
“ഡാ മോനെ ഞാനൊരു കാര്യം പറയട്ടെ ദേഷ്യം ഒന്നും തോന്നരുത്.!! ..
ഞാൻ അമ്മയ്ക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു..
“എന്താണ് ..??
” പറയുന്നു കൊണ്ട് ഒന്നും തോന്നരുത് ചേച്ചിയെ കെട്ടിച്ചു വിട്ടപ്പോൾ ഒരുപാട് ബാധ്യതകൾ ഉണ്ടായിരുന്നു..നമ്മുക്ക്..
അതിനു എന്താ അമ്മ ഇപ്പോൾ അതൊക്കെ തീർന്നില്ലെ..പിന്നെന്ത അതിൽ തന്നെ കടിച്ചു തൂങ്ങി നിൽക്കണ്..
അതല്ലെട മോനെ കഴിഞ്ഞാഴ്ച അവൾ വന്നപ്പോൾ അമ്മയോട് ഒരു കാര്യം പറഞ്ഞിരുന്നു..
എന്ത് അവൾക്ക് ഇനിയും എന്താണ് പ്രശ്നം അവിടെ ഒരു കുറവും ഇല്ലെന്ന് അളിയൻ ഇന്നലെ വരെ പറഞ്ഞതാണല്ലൊ ??
” അതൊന്നും അല്ല നീ ഞാൻ പറയുന്നത് കേൾക്ക്..
അവൾ പറഞ്ഞത് എത്രയും പെട്ടെന്ന് നീയൊരു പെൺകുട്ടിയെ നോക്കണമെന്ന് അമ്മയ്ക്ക് പ്രായം ആവല്ലെ നിൻ്റെ കാര്യം നോക്കാൻ എപ്പോഴേങ്കിലും ഒരാൾ വേണ്ടെ പിന്നെ ഈ വീടും..
അത് പറയാന അവൾ കഴിഞ്ഞാഴ്ച വന്നിരുന്നത് ..
നിന്നോട് നേരിട്ട് പറയണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അവളുടെ കല്ല്യാണത്തിന് വേണ്ടി നീ ഒരുപാട് കഷ്ടപ്പെട്ടതല്ലെ അതോർത്ത് അവൾക്ക് നിന്നോട് പറയാൻ മടിയായിരുന്നു..
അമ്മയ്ക്കും അതു തന്നെയാണ് നിന്നോട് എങ്ങനെ പറയും എന്നോർത്ത്.. ഇരിക്കായിരുന്നു..
ഞാൻ അമ്മയെ നോക്കി പതിയെ ചിരിച്ചു ..
ഇതാണൊ കാര്യം ഇത് ഇത്രയെ ഉള്ളു അമ്മ പേടിക്കണ്ട നാളെ തന്നെ നോക്കാം എന്തായലും ഞാനൊരു പെണ്ണിനെ കണ്ടു വച്ചുണ്ട്..
ആണൊ എന്നാൽ ചേച്ചിയോട് ഒന്നു വിളിച്ചു സംസാരിക്ക് അപ്പോഴേക്കും അമ്മ ചോറു വിളമ്പി വെക്കണ്ട് പെട്ടെന്ന് വരാൻ നോക്കു ഇല്ലെങ്കിൽ തണുത്ത് പോവും…
അമ്മ താഴേക്ക് പോയപ്പോൾ ഞാൻ വീണ്ടും എങ്ങനെ തന്നെ കിടന്നു ആകാശം നോക്കി..
തണുത്ത കാറ്റിൽ ഈ ഏകാന്തയുടെ നിശബ്ദത ലോകത്ത് ഈ നക്ഷത്രങ്ങൾ നിറം പകരാൻ കൂടെ ഒരാൾ ഉണ്ടെങ്കിൽ എന്ന് ഒരുനിമിഷം ആഗ്രഹിച്ചു പോയി …
ആ ഒരുനിമിഷം അവളുടെ മുഖം മനസ്സിലേക്ക് വന്നു..
എന്നും കടയുടെ മുന്നിലൂടെ അവൾ നടന്നു പോവുമ്പോൾ ഒരിക്കൽ പോലും എന്നെ ശ്രദ്ധിക്കാത്തവൾ ഒരുപക്ഷേ ആരേയും അവൾ ശ്രദ്ധിച്ചിട്ടുണ്ടവില്ല ..
ഉള്ളിൽ തോന്നിയ അവളോട് ഇഷ്ടം ഒരുപാട് ആയെങ്കിലും ഇതുവരെ ഇഷ്ടം പറഞ്ഞില്ല എന്തൊ അതിന് ധൈര്യം ഉണ്ടായില്ല..
ഞാൻ ആകാശത്തിലേക്ക് നോക്കി ഉള്ളാലെ പറഞ്ഞു..
എൻ്റെ പ്രിയപ്പെട്ട പെൺകുട്ടി എനിക്ക് നിന്നെ ഇഷ്ടം ആണ് ഇന്നെൻ്റെ അമ്മ ഒരുപ്പെണ്ണിനെ ആഗ്രഹിക്കുന്നു അതുകൊണ്ട് നാളെ ഞാൻ നിൻ്റെ അടുക്കൽ വരും ..
ഈ രാത്രിയിൽ ഞാൻ കാണുന്ന ആകാശവും നക്ഷത്രങ്ങളും നീയും കാണുന്നുണ്ടെന്ന് ഞാൻ കരുതുന്നു ആ നക്ഷത്രങ്ങളോട് ഞാൻ പറയുന്നു എനിക്ക് നിന്നെ ഇഷ്ടമാണ്….
അവ നിന്നോട് എൻ്റെ ഇഷ്ടം പറയുക ആണെങ്കിൽ നീയും ഇഷ്ടം ആണെന്ന് പറയണം..
അങ്ങനെ കിടക്കുമ്പോഴ അമ്മയെന്ന് വീണ്ടും വിളിച്ചത്…
പിറ്റേന്ന് ഞാൻ കടയിൽ ഇരിക്കുമ്പോൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചിരുന്നു അവളോട് തുറന്നു പറയണം
വൈകുന്നേരം അവൾ വരുമുന്നെ ഞാൻ ഷോപ്പ് അടച്ചു പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് ..
ആരോ പിറകിൽ നിൽക്കുന്നു കണ്ടു..
ഞാൻ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു..നോക്കുമ്പോൾ അവളായിരുന്നു..
യ്യോ എന്ത..പേടിപ്പിച്ചു കളഞ്ഞല്ലൊ..
എൻ്റെ പെട്ടന്നുള്ള വാക്കുകൾ കേട്ട് അവൾ തിരികെ പോവാൻ ഭാവിച്ചപ്പോൾ.. ഞാൻ അലസമായി അവളെ വിളിച്ചു..
ഹേയ് പോവല്ലെ കടയിലേക്ക് വന്നത് ആണൊ….??
അതെ എന്നവൾ ഒന്ന് തലക്കുലുക്കു..
“ദൈവമെ നന്ദി ..നീ എനിക്ക് മുന്നിൽ തന്നെ കൊണ്ട് തന്നല്ലൊ ..” ഇത് തന്നെ നല്ല അവസരം ഞാൻ മനസ്സിൽ ഓർത്തു കട തുറന്നു അകത്തേക്ക് കയറി..
അവൾ കൈയ്യിൽ ഇരുന്ന കടലാസ് എനിക്ക് നീട്ടി..
ഞാനൊരു നിമിഷം പകച്ചു പോയി..ഇവൾക്ക് എന്നെ നേരത്തെ ഇഷ്ടം ആയിരുന്നോ “ദൈവമെ നീ നല്ലവന ഇതിനക്കത്ത് i love u എനിക്ക് നിന്നെ ഇഷ്ടം ആണ് എന്നാവും എഴുതി ഉണ്ടാവുക ..
മനസ്സ് പിന്നെയും ഒരോന്ന് ഓർത്തു തുടിച്ചു..
ഞാൻ വിറക്കുന്ന കൈകളോടെ ആ കടലാസ് തുറന്നു നോക്കി..
കോ പ്പ്.. ഒലക്കേട മൂട് അവൾക്ക് റിച്ചാർജ് ചെയ്യണം എന്ന് അതിൽ എഴുതി ഉണ്ടായിരുന്നത്..
ഞാൻ മെല്ലെ മുഖം ഉയർത്തി ചിരിയോടെ അവളോട് ചോദിച്ചു ഈ നമ്പറിൽ ആണൊ ..ഇയാളുടെ നമ്പർ ആണൊ.??
അതെയെന്ന് അവൾ മുഖം അനക്കി പറഞ്ഞു..
ഞാൻ കടയിലെ ഫോൺ എടുക്കാതെ എൻ്റെ ഫോണെടുത്തു അവളുടെ നമ്പർ സേവ് ചെയ്തു അതിലേക്ക് റീച്ചാർജ് ചെയ്തു..
അവൾ പണമെടുക്കാൻ തുനിഞ്ഞപ്പോൾ ഞാൻ അവളോട് പറഞ്ഞു..
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..
എൻ്റെ വാക്കുകൾ കേട്ടതും പണം എടുത്തു അവൾ എനിക്ക് നേരെ നീട്ടി എന്താണ് ചോദ്യ ഭാവത്തിൽ..
ഒരുനിമിഷം അടിവിഴും എന്നുവരെ തോന്നി എങ്കിലും ഞാൻ പറഞ്ഞു കുട്ടിയെ കണ്ടു കല്ല്യാണം കഴിഞ്ഞില്ല തോന്നണ് എനിക്ക് കുട്ടിയെ ഇഷ്ടം ആണ് കല്ല്യാണം കഴിക്കാൻ താൽപര്യം ഉണ്ട്..
എൻ്റെ കണ്ണുകളിലേക്ക് നോക്കി..അടുത്ത നിമിഷം തന്നെ അവളുടെ കണ്ണുകൾ കലങ്ങി വരുന്നത് ഞാൻ കണ്ടു പെട്ടെന്ന് അവൾ കണ്ണുകൾ തുടച്ചു ഒന്നും മിണ്ടാതെ ഇറങ്ങി പോയി..
ദൈവമെ പണി പാളിയൊ ഓർത്തു നിൽക്കുമ്പോഴ അവൾ വീണ്ടും കയറി വന്നു..
കൈയ്യിലെ ചുരുട്ടി പിടിച്ച പണം എനിക്ക് മുന്നിൽ വച്ചു തിരിയാൻ നേരം ചോദിച്ചു..
മോശമായി പറഞ്ഞു പോയെങ്കിൽ ക്ഷമിക്കണം ഇഷ്ടം അല്ലെങ്കിൽ ഒരുവാക്ക് പറഞ്ഞാൽ മതി ഒരുപാട് ആയി എൻ്റെ മനസ്സ് നിന്നെ കാണുന്നു അതുകൊണ്ട് അമ്മയ്ക്ക് ഒരു വാക്ക് കൊടുത്തിരുന്നു..
പക്ഷെ നിന്നെ കെട്ടാൻ ഉള്ള യോഗ്യത എനിക്ക് ഇല്ലായിരുന്നു എന്ന് ഇപ്പോഴ എനിക്ക് മനസ്സിൽ അയത്. സോറി..
ഞാൻ അത്രയും പറഞ്ഞപ്പോൾ അവളെന്നെ ഇമവെട്ടാതെ നോക്കുന്നു ഉണ്ടായിരുന്നു..
അടുത്ത നിമിഷം അവളെൻ്റെ നേരെ തിരിഞ്ഞു അടുത്തിരുന്ന പേനയും കടലാസും എടുത്തു എന്തൊ എഴുതി വച്ച് തിടുക്കത്തിൽ പുറത്തേക്ക് ഇറങ്ങി പോയി..
ഞാന കടലാസ് എടുത്തു നോക്കി ..
“എനിക്ക് സംസാരിക്കാൻ കഴിയില്ല …!! ഇനി തീരുമാനിക്ക് “
അ വാക്കുകൾ വായിക്കുമ്പോൾ ഹൃദയം മുറിഞ്ഞിരുന്നു കണ്ണുകൾ നിറഞ്ഞു ..
ഫോൺ എടുത്തു അവൾ അറിയാതെ സേവ് ചെയ്ത അവളുടെ നമ്പറിൽ ഡിലീറ്റ് ഓപ്ഷനിലേക്ക് വിരൽ നീട്ടി..
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ തോന്നീല മുറിയിൽ അന്ത മില്ലാതെ അങ്ങനെ കിടന്നു എൻ്റെ ആ കിടപ്പ് കണ്ടിട്ടാവും അമ്മ വന്നു അടുത്ത് ഇരുന്നു എന്തുപ്പറ്റിയെന്ന് ചോദിച്ചു..
ഒന്നുമില്ല അമ്മെ.. ഇന്ന് കഴിക്കാത്തെ…??
ഒന്നുമില്ല വിശപ്പില്ല..!!
അല്ല എന്തൊ ഉണ്ട് അമ്മയോട് പറ ഇന്നലെ മോൻ പറഞ്ഞ പെൺകുട്ടിയെ കണ്ടൊ ..??
അവൾ എന്തെങ്കിലും ഇഷ്ടം ആവാത്തത് മോനോട് പറഞ്ഞൊ .?
അമ്മ അവൾക്ക് സംസാരിക്കാൻ കഴിയില്ല എനിക്ക് അത് അറിയില്ലായിരുന്നു…
ഞാൻ തലയിണക്ക് അടിയിൽ വച്ച അവൾ എഴുതിയ കടലാസ് അമ്മയ്ക്ക് കൊടുത്തു..
പാവം കുട്ടി… അവൾ എങ്ങനെ കണ്ടാൽ..മോനെ നല്ല കുട്ടിയാണൊ..
”ഉം കുഴപ്പമില്ല പക്ഷെ സംസാരിക്കാൻ കഴിയില്ലല്ലൊ…അമ്മയ്ക്ക് അത് ഇഷ്ടം ആകുമൊ..അമ്മാനെ നോക്കുമ്പോൾ ഈ ഇഷ്ടം നടക്കില്ല..
അതോർത്ത് നീ പേടിക്കണ്ട അവരെ ഞാൻ പറഞ്ഞു മനസ്സിൽ ആക്കിക്കോണ്ട്..
നിനക്ക് ഇഷ്ടം ആണെങ്കിൽ നമ്മുക്ക് ഇത് നോക്കാം സംസാരിക്കാൻ കഴിയില്ലെന്നെ ഉണ്ടാവു അവൾക്ക് നല്ലൊരു മനസ്സ് ഉണ്ടാവും..
നമ്മുക്ക് അത് അറിഞ്ഞ മതിയെട…ഇനി നീ വന്നു വെല്ലതും കഴിക്ക്..
അമ്മ പോയപ്പോൾ ഞാൻ ഫേണെടുത്തു അവളുടെ നമ്പറിലേക്ക് നോക്കി എനിക്ക് അതു ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല..
അതിൽ വാട്സ്ആപ് ഉണ്ടൊ നോക്കി ഉണ്ടെന്ന് കണിച്ചപ്പോൾ മെസേജ് ഓപ്ഷനിലേക്ക് വിരൽ തൊട്ടു..
ഒരുനിമിഷം അന്തിച്ചു നിന്നെങ്കിലും മെല്ലെ ഞാൻ ടൈപ്പ് ചെയ്തു..
ഞാനാണ് അരുൺ കടയിൽ റിചാർജ് ചെയ്യാൻ വന്നപ്പോൾ നമ്പർ എടുത്തിരുന്നു എനിക്ക് അത് അത്യാവശ്യം ആയിരുന്നു..അതു കൊണ്ട് ക്ഷമിക്കണം..
ഇത് സംസാരിക്കാൻ കഴിയാത്ത ആ കുട്ടിയല്ലെ..
അതെ എന്ന് മറുപടി വന്നു..
എനിക്ക് നിന്നെ ഇഷ്ടം ആണ് എൻ്റെ അമ്മയ്ക്കും നിന്നെ ഇഷ്ടമായി … ഒന്നും തോന്നരുത്
കുറെ നേരം മറുപടിക്ക് അവളിൽ നിന്നും ടൈപ്പിംഗ് കാണിച്ചു എങ്കിലും അടുത്ത നിമിഷം ഒരു സഡ് ഇമൊജി വന്നു..
ഞാൻ മറുപടി ആയി പറഞ്ഞു എന്തിന സങ്കട പെടുന്നു എന്താണ് പേര്
‘”രേണുക..!!
😊
ആഹ അപ്പോൾ ചിരിക്കാൻ അറിയുമല്ലൊ.. എന്നാൽ ഞാൻ വീട്ടിൽ വന്നു ചോദിക്കുമെ..
……. (അവളിൽ നിന്നും മൗനം)
എന്ത മൗനം സമ്മതം ആണൊ..??
“ഇയാൾക്ക് എന്നെ ഇഷ്ടം ആണെങ്കിൽ എനിക്ക് സമ്മതമാണ്..
“പിന്നെ എന്ത നൂറ് ഇഷ്ടമാണ് …
അവൾക്ക് മറുപടി ആയി ഞാൻ പറഞ്ഞു ..
ഒരുപാട് ആലോചിച്ചു ആണൊ ഇയാൾ എനിക്ക് സംസാരിക്കാൻ കഴിയില്ലെന്ന് നേരത്തെ പറഞ്ഞു..
എന്നിട്ടും എന്നെ ഇഷ്ടം ആണെന്ന് പറയുന്നത് എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല..
ഇന്നെവെരെ ആരും എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല അതുകൊണ്ട് ഇന്നെവെരെ ആരെയും ആരുടെയും സ്നേഹം ഒന്നും സ്വപ്നം കണ്ടു ഇല്ല ഈ ജീവിതത്തിൽ എന്നോട് ഇഷ്ടം പറഞ്ഞതിൽ നന്ദി ഉണ്ട്..മാക്ഷെ
ഹേയ് അങ്ങനെ ഒന്നും ചിന്തിക്കല്ലെ ഈ എനിക്ക് ഇഷ്ടം ആണ് സംസാരിക്കാൻ കഴിയില്ലെങ്കിലും എന്നും എന്നെ കേട്ടു ഇരിക്കാൻ നീ ഉണ്ടായ മതി… കാത്തു നിൽക്കാൻ ആ കണ്ണുകളും..
അത്രയും മതി ഇഷ്ടമാണ് നൂറുവട്ടം…