എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“മോനേ….
സുഖമല്ലേ നിനക്ക് …”
“രാവിലെ തന്നെ പതിവില്ലാതെ ഭാര്യയുടെ ഉപ്പയുടെ മെസ്സേജ് കണ്ടാണ് ഫോൺ എടുത്തു നോക്കിയത്…
പ്രൊഫൈലിൽ കാണുന്നത് തന്നെ ഒരു ബ്ലാക് ടാറ്റാ സുമോയുടെ ഫോട്ടോയായിരുന്നു…
അതിൽ എന്റെ മോളെ ഉപ്പ വിളിക്കുന്ന പേരായ പൊന്നൂസ് എന്ന് വലിയ അക്ഷരങ്ങളിൽ തന്നെ എഴുതിയിട്ടുണ്ട്…”
“സുഖമല്ലേ എന്ന് ചോദിച്ചതിന് ശേഷം ഒന്ന് രണ്ടു മെസ്സേജ് കൂടെ വന്നിട്ടുണ്ടേലും അതെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്…
ഉപ്പ എന്തോ പറഞ്ഞു പെട്ടന്ന് ഡിലീറ്റ് ചെയ്തു കളഞ്ഞത് പോലെ…”
“സുഖമാണ് ഉപ്പ…
ഉപ്പാക്ക് സുഖം തന്നെ അല്ലെ എന്ന് ഞാൻ ചോദിച്ചെങ്കിലും മണിക്കൂറുകൾക് മുമ്പേ ഓൺലൈൻ സ്റ്റാറ്റസ് മാഞ്ഞു പോയി ലാസ്റ്റ് സീൻ 6:00 മണി എന്ന് കാണിച്ചിരുന്നു അതിൽ…”
“എന്താണിപ്പോ ഉപ്പ മെസ്സേജ് അയക്കാൻ കാരണം എന്നറിയാതെ ഞാൻ ആദ്യം തന്നെ പൊണ്ടാട്ടിയുടെ ഫോണിലേക്കു വിളിച്ചു..”
“സഫ്ന…
ഉപ്പ മെസ്സേജ് വിട്ടിരുന്നല്ലോ…
എന്താ കാര്യം…””
അവൾ അറിയാതെ ഉപ്പ മെസ്സേജ് അയക്കാൻ സാധ്യത ഇല്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ ഞാൻ ചോദിച്ചു…
“ആ എനിക്കറിയില്ല ഇക്കാ..…
ഇങ്ങള് തന്നെ വിളിച്ചു ചോദിച്ചു നോക്കി…”
ഞാൻ ചോദിച്ച ഉടനെ തന്നെ ഒഴിഞ്ഞു മറിയുള്ള ഉത്തരം ആയിരുന്നു അവളുടേത്..
എനിക്കിറപ്പായി അവൾക് അറിയാതെ ഒന്നും അല്ല ഉപ്പ മെസ്സേജ് അയച്ചിരിക്കുന്നതെന്ന്..
“ടി കാര്യം പറ…
എന്താ ഉപ്പ മെസ്സേജ് വിട്ടത്.. എന്തേലും ആവശ്യമുണ്ടോ…? “
“അത് …
അവൾ ഒന്ന് നിന്ന് പരുങ്ങുന്നത് പോലെ എനിക്ക് തോന്നി…
അത്…
എന്നും പറഞ്ഞു പറയാൻ പറ്റാതെ നിന്നു കുറച്ചു നിമിഷങ്ങൾ…₹
“ഇക്കാ…
.ഉപ്പാക് ഒന്ന് രണ്ടു മാസമായി പണി കുറവാണ്… ടാക്സി ക്ക് ഓട്ടം തീരെ ഇല്ല… ഉപ്പയുടെ ടാക്സിയുടെ അടവ് തെറ്റിയിട്ടുണ്ട്… രണ്ടു മാസമായി ഇപ്പൊ അടവ് അടിച്ചിട്ട്.. ഈ മാസം കൂടെ ആയാൽ വണ്ടി അവർ പിടിച്ചു കൊണ്ട് പോകുമെന്ന ഉപ്പ പറയുന്നത്…
ഉപ്പ കുറച്ചു ആളുകളുടെ അടുത്ത് ചോദിച്ചിട്ടുണ്ടായിരുന്നു കുറച്ചു പൈസ… പക്ഷെ കിട്ടിയിട്ടില്ല എവിടെ നിന്നും…
ഇന്നലെ രാത്രി എനിക്ക് വിളിച്ചു മരുമോനോട് ഒന്ന് ചോദിച്ചു നോക്കുമോ എന്ന് ചോദിച്ചിരുന്നു…
അപ്പൊ ഞാൻ പറഞ്ഞു ഉപ്പയോട് നേരിട്ട് ചോദിക്കാൻ…
അതാവും ഉപ്പ മെസ്സേജ് അയച്ചത്..”
അവളൊന്നും നിർത്തി വീണ്ടും എന്നോട് ഒരു സംശയം പോലെ ചോദിച്ചു…
ഉപ്പ ആ മെസ്സേജ് ഡിലീറ്റും ചെയ്തോ…?“
“ഹ്മ്മ്.”
ഞാൻ ഒരു മൂളലോടെ മറുപടി പറഞ്ഞു…
“എന്നാൽ പൈസ എവിടുന്നേലും ശരി ആയിട്ടുണ്ടാവും ഇക്കാ … അതാവും…
ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ… എന്നും പറഞ്ഞു അവൾ ഫോൺ വെച്ചു…”
“അല്ലെങ്കിലും മരുമക്കളോട് പൈസ ചോദിക്കുക എന്നൊക്കെ മോശമായി തോന്നുമല്ലേ പലപ്പോഴും…ചിലപ്പോൾ അതായിരിക്കും ഉപ്പ ഡിലീറ്റ് ചെയ്തത്…”
“ ഗൾഫിൽ ആയിരുന്നു കുറെ കാലമായി അവളുടെ ഉപ്പ… പെട്ടന്ന് ഒരു നെഞ്ച് വേദന വന്നു നാട്ടിലേക് വന്നതിൽ പിന്നെ തിരിച്ചു പോയിട്ടില്ല…
നാട്ടിൽ എത്തി പണ്ട് മുതലേ ടാക്സി ഡ്രൈവർ ആയിരുന്ന ഉപ്പ അറിയുന്ന ഒരാളുടെ വണ്ടി വാടകക്ക് എടുത്തു കുറെ കാലം ഓടിച്ചതിന് ശേഷമാണ് സ്വന്തമായി ഒരു വണ്ടി എന്നുള്ള കുറെ കാലമായുള്ള ആഗ്രഹത്തിന്റെ പുറത്ത് ഒരു പുതിയ വണ്ടി തന്നെ എടുത്തത്…
വിളിക്കുമ്പോൾ എല്ലാം പണി ഉണ്ട് മോനെ എന്നാണ് കേൾക്കാറുള്ളതെങ്കിലും രണ്ടു മാസമായി പണി ഒന്നും ഇല്ലെന്ന് ഇന്നാണ് ഞാൻ അറിയുന്നത് തന്നെ..
അവളുടെ രണ്ടു അനിയന്മാർ ആണേൽ പഠിക്കുകയുമാണ്…
പെട്ടന്ന് എന്താ ചെയ്യുക എന്നറിയില്ലേലും ഞാൻ എന്റെ ബാങ്ക് അക്കൗണ്ട് തുറന്നു നോക്കി…
അതിൽ നാട്ടിലേക് പോകാനായി മിച്ചം വെച്ച മുപ്പത്തിനായിരം രൂപയോളം ഉണ്ടായിരുന്നു…
ആ പൈസ നേരെ പെണ്ണിന്റെ അക്കൗണ്ടിലേക് ട്രാൻസ്ഫർ ചെയ്തു ജോലിക് ഇറങ്ങി…
കുറച്ചു കഴിഞ്ഞു.. പണി കിടയിൽ ആയിരുന്നു ഐഎംഒ നിർത്താതെ അടിക്കുന്നത് ഞാൻ കണ്ടത്…
ഫോൺ എടുത്തപ്പോൾ പൊണ്ടാട്ടിയായിരുന്നു…
അവൾ പെട്ടന്ന് തന്നെ ബാക് കേമറ ഓൺ ചെയ്തു…
ഞാൻ കാണുന്നത്…
“എന്റെ മകൾ ഉപ്പയുടെ അടുത്തേക് നടന്നടുക്കുന്നതാണ്…
അവളുടെ കയ്യിൽ കുറച്ചു പൈസ ഉണ്ടായിരുന്നു…
അതവൾ മുറുക്കി തന്നെ പിടിച്ചിട്ടുണ്ട്…
അവൾ ഉപ്പയുടെ അടുത്തേക് എത്തിയതും ആ പൈസ ആപ്പിച്ചി ഇന്ന പൈച്ച എന്നും പറഞ്ഞു നീട്ടി…
(അവൾക് ഉപ്പുപ്പാ.. ആപ്പിച്ചി ആയിരുന്നു..)
അള്ളോ…
ആപ്പിച്ചി യുടെ കുട്ടിയാണോ ഉപ്പാക് കടം തരുന്നത്…
ഹേയ് ഇത് കടം അല്ല ആപ്പിച്ചി..
ഇതിന്റെ ഉപ്പിച്ചിന്റെ പൈച്ചയാണ്..
അപ്പിച്ചിക്ക് തരാൻ ഉമ്മിച്ചി യുടെ അടുത്ത് കൊടുത്തത…
ആപ്പിച്ചി എത്തോ…(എടുത്തോ)…”
“ഉപ്പ പൈസ എടുക്കുന്നതിനു കൂടെ തന്നെ അവളെയും വാരി എടുത്തു..
അവളുടെ കവിളുകളിൽ സ്നേഹത്തോടെ ഉമ്മ കൊടുക്കാൻ തുടങ്ങി……
ഉപ്പയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..”
“ഉപ്പ കരയാണോ…
എന്തിനാ കരയുന്നെ…”
ഉപ്പ കരയുന്നത് കണ്ടപ്പോൾ സഫ്ന ഉപ്പയുടെ അടുത്തേക് നടന്നു കൊണ്ട് ചോദിച്ചു…
“ ഹേയ് ഇല്ലെടി സന്തോഷം കൊണ്ട…
ഇന്നോ നാളെയോ വണ്ടി കൊണ്ട് പോകുവാൻ ആള് വരുമെന്ന് രാവിലെ കൂടെ വിളിച്ചപ്പോൾ അവർ പറഞ്ഞിരുന്നു..
വണ്ടി കൊണ്ട് പോയാൽ ഞാൻ ജീവിച്ചിട്ട് കാര്യമുണ്ടോ… പക്ഷെ തക്ക സമയത്താ എന്റെ മോൻ എനിക്ക് പൈസ തന്നത്…
അതോർതിട്ടാ…
എന്റെ മോന്റെ (മരുമോൻ) കയ്യിൽ നിന്നും ഒരായിരം രൂപ എങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാൻ ആഗ്രഹിക്കാറുണ്ട്…
അത് പൈസക്കുള്ള ആർത്തി കൊണ്ടൊന്നും അല്ലാട്ടോ…
അവൻ എന്റെ മോൻ അല്ലെ അത് കൊണ്ട് മാത്രം…
പക്ഷെ എനിക്കൊരു ആവശ്യം വന്നപ്പോൾ ഞാൻ ചോദിച്ചോ എന്ന് പോലും നോക്കാതെ എനിക്കായ് ഇത്രയും പൈസ അവൻ തന്നില്ലേ… അതിന്റെ സന്തോഷം കൊണ്ട് കരഞ്ഞു പോയതാ..
ഉപ്പ പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു പോയി…”
ഇഷ്ടപെട്ടാൽ 👍👍👍
ബൈ
😊😊😊