പൂതന
Story written by Vaisakh Baiju
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
” ഒന്ന് പെറ്റതിന്റെ പെ രുപ്പ് മാറിയിട്ടില്ല… അപ്പോഴേക്കും അവൾക്ക് ക ഴപ്പ് വീണ്ടും മൂത്ത് തുടങ്ങി..മൂട്ടിൽ വെയിലടിച്ചാലും മുറിയിൽ നിന്നിറങ്ങില്ല….”
അമ്മായിയമ്മയുടെ ഉച്ചത്തിലുള്ള വർത്തമാനം കെട്ടാണ് ഞാൻ കണ്ണ് തുറന്നത്… അയാൾ എപ്പോഴോ എഴുന്നേറ്റ് പോയിരിക്കുന്നു… ഏറെ കഷ്ടപ്പെട്ട് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു…. കാഴ്ച നേരെ നിൽക്കുന്നില്ല… ദേഹം ഇടിച്ചു നുറുക്കിയതുപോലെ… ഓരോ പേശിയും നീറി പുകയുന്നുണ്ട്… കഴുത്തിലെയും മാ റിലെയും നഖം കൊണ്ടുള്ള പോ റലുകളിൽ വിയർപ്പ് കണങ്ങൾ തീനാളങ്ങൾ പായിക്കുന്നു… ഏറെ ബദ്ധപ്പെട്ടാണ് ഞാൻ എഴുന്നേറ്റ് നിന്നത്… അടിവയറ്റിൽ ക ത്തികൊണ്ട് കു ത്തികീറിയ വേദന… സഹിക്കാൻ കഴിയുന്നില്ല… നരകം എന്താണെന്ന് ജീവനോടെ അറിയും പോലെ….
അറ്റാച്ഡ് ടോയ്‌ലെറ്റിലെ വലിയ കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ എന്റെ ദേഹത്തേക്ക് നോക്കി…. കവിളിലും തോളിലും ക ടിയേറ്റ മുറി പ്പാടുകൾ… താഴെ സിസേറിയൻ സ്റ്റിച്ച് ഇളകിയിട്ടുണ്ട്… കാർന്നു തിന്നുന്ന വേദന… എനിക്കിപ്പോൾ അ റവുശാലയുടെ ഗന്ധമാണ്… മാം സവും ചോ രയും കലർന്ന അറവുശാലയിലെ കാറ്റിന്റെ ഗന്ധം….
തലേരാത്രിയിൽ അയാൾ വന്നത്… കട്ടിലിലേക്ക് എന്നെ വലിച്ചെറിഞ്ഞത്…. പു ഴുത്ത പു ലഭ്യം വിളിച്ചത്…. തടഞ്ഞപ്പോൾ മുഖമടച്ച് എന്നെ തല്ലിയത്… അലറിക്കരഞ്ഞപ്പോൾ വായപൊത്തി പിടിച്ചത്…. ഓർക്കുമ്പോൾ തലച്ചോറിന് തീപിടിക്കുന്നത് പോലെ…
ആരെയാണ് ഞാൻ ശപിക്കേണ്ടത്… അമ്മയില്ലാത്ത കുട്ടിയെന്ന കാരണം പറഞ്ഞ് എന്റെ പഠിത്തവും മുടക്കി വഴിയിൽ കണ്ട ഒരുത്തന് നല്ല വിലകൊടുത്ത് എന്നെ പടിയിറക്കിയ എന്റെ അച്ഛനോടോ… അതോ… ഈ ഒഴുക്കിൽ കലർന്നു പോകാൻ ഇനിയും പഠിക്കാത്ത എന്നെ തന്നെയോ….
തൊട്ടിലിൽ മോൾ ഉറങ്ങുന്നുണ്ട്… അവളുണരാൻ സമയമായി…… ഉണർന്നാൽ അവൾ കരയും… വിശന്നിട്ടാണ്….
ഇതിപ്പോൾ പതിവാണ്… ഓരോ രാത്രിയും എന്റെ ദേഹം അയാളിങ്ങനെ ഉഴുതു മറിക്കുന്നു… മതിയാവോളം എന്നെ തിന്ന് വിശപ്പടങ്ങുമ്പോൾ അയാൾ ഉറക്കത്തിലേക്ക് പോകും… ഭോ ഗാന്ത്യത്തിൽ പലപ്പോഴും ഞാൻ അബോധത്തിലായിരിക്കും…
തലയ്ക്ക് ചുറ്റും ഒരു തരം ഇരുട്ട് ബാധിച്ചിരിക്കുന്നു… അമ്മായി യമ്മയുടെ അലർച്ചയും ബഹളവും അവസാനിച്ചിട്ടില്ല… ആ ശബ്ദങ്ങൾ തലയുടെ ഉള്ളിലേക്ക് ഇരമ്പികയറുന്നുണ്ട്… ഒന്നലറി വിളിക്കാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ ആ നിമിഷം ആഗ്രഹിച്ചു…
മോൾ ഉണർന്നു… അവൾക്ക് വിശക്കുന്നുണ്ട്… പെട്ടെന്ന് ഞാൻ എഴുന്നേറ്റു… വാഷ്റൂമിലെ വെള്ളമെടുത്ത് ഞാനെന്റെ മാ റിടം കഴുകി… മോളെ ഞാൻ നോക്കി… എന്നെ കാണുമ്പോൾ എപ്പോഴും അവളിൽ ഒരു ചിരിയുണ്ടാകും… ഒരു പക്ഷെ ഈ ചിരിയാണ് എന്നെ മുന്നോട്ട് നടത്തുന്നത്… ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണം…
അവളെന്നിൽ നിന്ന് പാൽ നുണഞ്ഞു വലിച്ചെടുക്കുമ്പോൾ… എന്റെ കണ്ണുകൾ നിറയും…. അവൾക്കായി നിറയെ തുളുമ്പി തൂവാനിരിക്കുന്ന എല്ലാ സ്നേഹങ്ങളും…. എന്റെ മു ലഞെട്ടിലൂടെ അവളിലേക്ക് ഒഴുകിയിറങ്ങുന്നത് എനിക്ക് അറിയാൻ കഴിയാറുണ്ട്…
” എന്റെ പൊന്നു ചേച്ചീ… വന്നപ്പോഴേ പെണ്ണ് മ ച്ചി… എന്റെ ചെറുക്കന്റെ കാശ് കുറേ ആ വഴിക്ക് പോയി… എന്നിട്ട് പെറ്റിട്ടതോ… അതും പെണ്ണ്…. മൊത്തത്തിൽ ഇതൊരു നഷ്ടകച്ചവടമായിപ്പോയി “, എന്റെ കഴുത്തിൽ ഒരു ക ത്തി വച്ച് അറക്കും പോലെയാണ് അമ്മായിയമ്മയുടെ ആ വർത്തമാനം കേട്ടപ്പോൾ എനിക്ക് തോന്നിയത്.
ഞാൻ മോളെ നോക്കി…. അവൾ എന്നെ നോക്കുന്നുണ്ട്…. പുറത്തെ ഒച്ചകൾ അവസാനിക്കുന്നില്ല….. ഞാൻ മോളുടെ മുഖത്തേക്ക് വീണ്ടും നോക്കി…. ഇവളുടെ ഈ ചിരിക്ക് എത്ര ആയുസ്സ് ഉണ്ടാകും… കുറേനാൾ കൂടി ഇവൾ ചിരിക്കും…. പിന്നെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത കുറേ കെട്ടുകൾ ഇവളെ വരിഞ്ഞു മുറുക്കും…. ശ്വാസം മുട്ടിക്കും…. ഒടുവിൽ ഏതോ ഒരുത്തന് തിന്നാനുള്ള ഇ റച്ചിയായി ഇവളും മാറും…. എനിക്ക് തലയ്ക്കു തീപ്പിടിക്കും പോലെ തോന്നുന്നുണ്ട്… ദേഹത്തിന് ചൂട് കയറുന്നു..
ഞാൻ അവളെ മാ റോടു ചേർത്തു…. പതിയെ എന്റെ കൈകൾക്ക് ബലം വച്ചു… എന്റെ കണ്ണുകൾ നിറയുന്നുണ്ട്…. ദേഹം വിറയ്ക്കുന്നുണ്ട്…. മോൾക്ക് ശ്വാസം മുട്ടുന്നുണ്ട്… ചെറിയ ഞെരക്കങ്ങൾ അവളിൽ നിന്നുയരുന്നുണ്ട്… ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു… കൈകൾ ഇറുക്കി സർവ്വബലവും കയ്യിലേക്ക് വരുന്നതുപോലെ… പതിയെ എന്റെ മാ റിലെ അവളുടെ ആ പിടച്ചിൽ അവസാനിച്ചു…. മുറിയിൽ അല്പം കൂടി ഇരുട്ട് ബാധിച്ചപോലെ…. ഞാൻ അവളെ നോക്കി… അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു… ഇനി അവൾ ചിരിക്കില്ല… നാളെ ആരും അവളുടെ ചിരി കണ്ട് അവൾക്ക് വിലയിടാൻ വരില്ല…. എന്റെ നനഞ്ഞ കണ്ണുകളിൽ… വന്യമായ ഒരു തിളക്കം പടരുന്നു…..
മോളെ ഞാൻ കട്ടിലിൽ കിടത്തി…..
*************
ചുറ്റിലും ആൾക്കൂട്ടം… ആളുകൾ എന്നെ ഭയപ്പാടോടെ നോക്കുന്നു… ചിലരുടെ മുഖത്ത് പക… ചിലർക്ക് വെറുപ്പ്… ചിലർ എന്നെ നോക്കി തെ റി പറയുന്നുണ്ട്…. ആരൊക്കെയോ എന്നെ പിടിച്ചു വലിക്കുന്നുണ്ട്……
” എന്റെ മോൾ ഉറക്കമാണ്… അവളുണർന്നാൽ കരയും… അവൾക്ക് വിശന്നിട്ടാണ്… “, ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…
Based on a true incident
NB : പോസ്റ്റ് പാർട്ടം ഡിപ്രെഷൻ…(post partem depression )വളരെ സങ്കീർണ്ണമായ ഒരു മാനസിക രോഗാവസ്ഥയാണ്……. ഇതനുഭവിക്കാത്ത അമ്മമാർ ഇല്ലെന്ന് തന്നെ പറയാം…. ഗർഭാവസ്ഥയിലും അതിന് ശേഷവും നമ്മൾ കൊടുക്കുന്ന സ്നേഹവും കരുതലുമാണ് ഇതിനുള്ള പ്രധാന പരിഹാരമായി വൈദ്യശാസ്ത്രം പറയുന്നത്…. മാധ്യമ പ്രവർത്തനം നടത്തിയിരുന്ന കാലത്ത് ഞാൻ നേരിട്ട് അറ്റൻഡ് ചെയ്ത ഒരു കേസിൽ നിന്നാണ് ഈ കഥയുടെ ജനനം…