എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“വിടടാ നായെ അവളുടെ കൈ… “
“എന്റെ കൈ പിടിച്ചിരിക്കുന്ന അരവിന്ദന്റെ അരികിലേക്ക് പാഞ്ഞടുക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി പോയി…..”
“ഒരൊറ്റ നിമിഷത്തിൽ എന്ന പോൽ… ബുള്ളറ്റിൽ ൽ നിന്നും ചാടി ഇറങ്ങി… ഓടിവന്നു അരവിന്ദന്റെ മുഖത്തു തന്നെ …കൈ ആഞ്ഞു വീശി പടക്കം പൊട്ടുമാർ ഉച്ചത്തിൽ കൊടുത്തപ്പോൾ…
എന്റെ കയ്യിൽ നിന്നുള്ള പിടുത്തം വിട്ട് അരവിന്ദൻ കുറച്ചു പിറകിലേക്ക് വെച്ചു പോയി…”
“അടിയുടെ ശക്തി കൊണ്ടാണെന്നു തോന്നുന്നു അരവിന്ദന്റെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു വരുന്നത് കാണാം…
അവന്റെ മൂന്ന് കൂട്ടുകാരും… കൂടെ അവനും എന്റെ മുന്നിൽ സംരക്ഷണഭിത്തി പോലെ നിൽക്കുന്ന… രാഹുലേട്ടന്റെ അടുത്തേക്ക് പാഞ്ഞു വന്നു…”
” അവർ നാല് പേരുടെയും ഒരുമിച്ചുള്ള ആക്രമണത്തിൽ… രാഹുലേട്ടൻ ഒന്ന് പതറി പോയെങ്കിലും…
എനിക്കൊന്നും സംഭവിക്കാതെയും എന്റെ ശരീരത്തിലേക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാതെയും എന്റെ മുന്നിൽ ഒരു മതിലായി തന്നെ നിന്നു…
അർജുനന് കൃഷ്ണൻ എന്ന പോൽ “
“കുറെ നേരം കാഴ്ചക്കാരായി നോക്കി നിന്ന നാട്ടുകാർ…
അടിയുടെ അവസാനം ആരുടെയെങ്കിലും മരണ മാകുമെന്ന് കരുതി അവരെയും രാഹുലിനെയും പിടിച്ചുമാറ്റി….
ഏട്ടന്റെ മുഖം കോപം കൊണ്ട് വിറ കൊള്ളുന്നുണ്ട്…
എന്നെയും പിടിച്ചു വലിച്ചു ഏട്ടൻ ബുള്ളറ്റിൽ കയറി…
ഞങ്ങളുടെ വീട്ടിലേക് പുറപ്പെട്ടു…”
“ആരാ അവർ…”
ഏട്ടന്റെ ശബ്ദത്തിൽ കോപം നിയലിച്ചിരുന്നു…
*********
” എന്റെ പേര്… അമൃത എന്നാണ്…
എല്ലാവരും എന്നെ അമ്മു എന്ന് വിളിക്കും…
ഞാനും എന്റെ ചേച്ചിയും (ലേഖ) ഞങ്ങൾക്ക് ഒരു അനിയനും ഉണ്ട് …
അവൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു …. കൂടെ അച്ഛനും അമ്മയും അതായിരുന്നു ഞങ്ങളുടെ കുടുംബം….”
“ചേച്ചി എന്നേക്കാൾ എട്ടു വയസ്സിനു മൂത്തതാണ്…
ഞാൻ.. എട്ടാം പഠിക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വിവാഹം…
ഞങ്ങളുടെ കുടുംബത്തിലേക്ക്… ഞങ്ങളുടെ സന്തോഷമേല്ലാം.. ഊതിക്കൊടുത്തി കളയാൻ വന്നോരാൾ എന്ന പോലെ യായിരുന്നു ചേച്ചിയുടെ ഭർത്താവിനെ ഞാൻ കണ്ടത്…
അയാൾ എന്റെ അടുത്തേക്ക് സംസാരിക്കാൻ വരുമ്പോളെല്ലാം..
മനപ്പൂർവ്വം ഞാൻ അവഗണിച്ചു…”
“എന്റെ ചേച്ചിയെ എന്നിൽ നിന്നും അകറ്റി കൊണ്ടു പോയ… അയാളെ കാണുമ്പോൾ എനിക്ക് ഒരുപാട് ദേഷ്യം വരുമായിരുന്നു…
പെട്ടെന്നൊരു ദിവസം അയാൾ… ഗൾഫിലേക്ക് പോയി.. അന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു….
ചേച്ചി വീണ്ടും എന്റെ കൂടെ ഉണ്ടാവുമല്ലോ എന്ന സന്തോഷം…
ഞാൻ വളരെ ഏറെ സന്തോഷത്തോടെ.. വീട്ടിലേക് തിരികെ വന്ന ചേച്ചിയെ ഓടിപ്പോയി കെട്ടിപ്പിടിച്ചു…
ചേച്ചിയും എന്നെ കെട്ടിപ്പിടിച്ചു എങ്കിലും.. ചേച്ചിയുടെ മുഖത്ത് മ്ലാനത നിറഞ്ഞിരുന്നു…
ചേട്ടൻ പോയതിനുശേഷം… ചേച്ചിയുടെ ചിരിക്കുന്ന മുഖം കാണുവാൻ.., ഒരുപാട് ദിവസം കാത്തിരിക്കേണ്ടിവന്നു…”
“ചേച്ചി ഇത്രത്തോളം എങ്ങനെ മാറി എന്ന് മാത്രം അന്നെനിക്ക് മനസ്സിലായില്ല…
ചേച്ചിയുടെ ഉള്ളിൽ ഞങ്ങളെക്കാൾ ഏറെ രാഹുലേട്ടൻ നിറഞ്ഞു നിന്നു…
എന്നെയും അനിയനെയും ചേച്ചിക് ജീവനായിരുന്നു..
അതെല്ലാം ആ ദുഷ്ടൻ ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നപ്പോൾ പറിച്ചെടുത്തു മാറ്റി…
ഞങ്ങൾ തമ്മിലോ.. വീട്ടിലുള്ള എല്ലാവരും കൂടി ഇരിക്കുമ്പോയോ…
ചേച്ചിക്ക് ചേട്ടനെ കുറിച്ച് മാത്രമേ പറയാനുണ്ടായിരുന്നു…”
” എന്നെ സംബന്ധിച്ച്… അയാളെ ഈ വീട്ടിൽ ഒരംഗമായി കാണാത്തത് കൊണ്ട് തന്നെ… എനിക്കതൊരു വിഷയമായി തോന്നിയില്ല…
പക്ഷെ ചേച്ചിയുടെ മാറ്റം എന്നെ രാഹുലേട്ടനോടുള്ള ശത്രുത വർധിപ്പിക്കുവാൻ കാരണമായി…
“രാഹുലേട്ടന് … സ്വന്തമേന്ന് പറയാനായി ആരും തന്നെ ഇല്ലായിരുന്നു..
അമ്മയും അച്ഛനും… കുറച്ചു നേരത്തെ തന്നെ മരണപ്പെട്ടു പോയിരുന്നു…
പിന്നെ ആകെ ഉണ്ടായിരുന്നത് ഒരു അമ്മാവനാണ്…
അയാൾ വല്ലപ്പോഴും വിരുന്നു വരുന്ന ഒരു ദേശാടനപക്ഷി ആയിരുന്നു…തീർത്ഥാടനം നടത്തി പല പല അമ്പലങ്ങളിൽ കഴിഞ്ഞു കൂടുന്ന ആൾ…
നോട് മൂകാംബിക… “
“അതുകൊണ്ടുതന്നെ ചേട്ടൻ വിദേശത്തേക്ക് പോയപ്പോൾ.. ചേച്ചി ഞങ്ങളുടെ വന്ന് താമസിക്കാൻ തുടങ്ങി…
പക്ഷേ… ഒരു കൊല്ലത്തിനുള്ളിൽ തന്നെ വിദേശത്തുള്ള ജോലി നഷ്ടപ്പെട്ട് ചേട്ടനും നാട്ടിലേക്കു തിരിച്ചു വന്നു…
രാഹുലേട്ടൻ തിരികെ എത്തിയപ്പോൾ ചേച്ചിയുടെ മുഖത് സന്തോഷം നിറഞ്ഞു വെങ്കിലും … എന്റെ ഉള്ളിൽ വീണ്ടും ദേഷ്യം നുരഞ്ഞു പൊങ്ങി വന്നു…
വന്ന അന്ന് തന്നെ ചേട്ടൻ ചേച്ചിയെയും വിളിച്ചു കൊണ്ട് പോയി…
രാഹുലേട്ടൻ എനിക്കായ് ചേച്ചിയുടെ കൈവശം കൊടുത്തു വിട്ട ഒരു സാധനവും ഞാൻ വേടിച്ചില്ല… മാത്രമല്ല ഞാനത് അവരുടെ വീട്ടിൽ തന്നെ തിരികെ കൊണ്ട് കൊടുത്തു…
എനിക്ക് എന്റെ അച്ഛൻ ആവശ്യത്തിൽ കൂടുതൽ വാങ്ങി തരുന്നുണ്ട്…
ഇതെനിക്ക് വേണ്ട… ഇനി എനിക്കായ് ഒന്നും വാങ്ങിക്കരുതെന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും ചായ പോലും കുടിക്കാതെ ഇറങ്ങി…
ചേട്ടൻ എന്റെ മുഖത്തേക് സങ്കടത്തോടെ നോക്കിയപ്പോഴും ഞാനത് അവോയ്ഡ് ചെയ്തു…
ചേച്ചി ചേട്ടനോട് പറയുന്നത് കേട്ടു.. ഈ പെണ്ണിന് ഇതെന്തു പറ്റി…”
*************
“കുറച്ച് ദിവസങ്ങൾക് ശേഷം….
രാഹുലേട്ടൻ .. സ്വന്തമായൊരു കാറ്ററിംഗ് സ്ഥാപനം തുടങ്ങി…
വളരെ പെട്ടന്ന് തന്നെ അതൊരു വലിയ വിജയമായി…
ഒരുപാട് ബ്രാഞ്ചുകളും തുടങ്ങി…
അതിനിടയിലാണ്… പെട്ടെന്നൊരു ദിവസം നെഞ്ചുവേദന വന്ന അച്ഛൻ ആശുപത്രിയിൽ അഡ്മിറ്റ് ആയത് …
ചേച്ചി യുടെ വിവാഹം നടത്തി സാമ്പത്തിക മായി ഞങ്ങൾ കുറച്ച് തളർന്ന സമയം ആയത് കൊണ്ട് തന്നെ കയ്യിൽ ഒന്നും തന്നെ ഇല്ലായിരുന്നു…
ആരോടാ..
എങ്ങനെയാ പണം കടം വേടിക്കുക എന്ന് പോലും എനിക്കോ എന്റെ അനിയനോ അറിയില്ലായിരുന്നു..”
“അമ്മക് അച്ഛൻ കൂടെ ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല…
പക്ഷെ.. വിവരം അറിഞ്ഞ ഉടനെ രാഹുലേട്ടൻ ഓടി വന്നു… കയ്യിലുള്ള പണമെല്ലാം പുതിയ സംരഭം തുടങ്ങാൻ ഇറക്കിയിരുന്നുവെങ്കിലും….
ആരോടെക്കെയോ തെണ്ടി ഓടി പിടിച്ചു ആശുപത്രിയിൽ കെട്ടിവെക്കാൻ ഉള്ള മൂന്ന് ലക്ഷം രൂപയുമായി ആയിരുന്നു വരവ്…
പക്ഷെ ആ പണം… അച്ഛനെ രക്ഷിച്ചില്ല അന്ന് തന്നെ അച്ഛനെ ഞങ്ങൾ ഒന്ന് കാണുന്നതിനു മുമ്പേ…ഒരു വാക്ക് പോലും ഞങ്ങളോട് ഉരിയാടാതെ…
ദൈവത്തിങ്കലേക്ക് പോയി….”
” അന്ന് വീടിനുള്ളിൽ കരഞ്ഞു തളർന്നുറങ്ങിയ ഞങ്ങൾ… വീടിനു പുറത്തുള്ള കാര്യങ്ങൾ ചെയ്യുന്നത് ആരാണെന്നോ.., എന്താണ് ചെയ്യേണ്ടതെന്നോ ഞങ്ങൾക്കാർക്കും ഒരു നിശ്ചയവു മില്ലയിരുന്നു …
അവിടെയും തളരാതെ ചേട്ടൻ നിന്നു.. ഇടക്കിടക്ക് റൂമിലേക്കു വന്നു ഞങ്ങൾക് ആശ്വാസം പകർന്നു…
ഒരു കാര്യവും ഞങ്ങളെ അറിയിക്കാതെ… ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തു തന്നെ…₹
***********
“കുറച്ച് വർഷങ്ങൾക് ശേഷം…
എന്റെ ഡിഗ്രി പഠന കാലത്ത്…
കോളജിൽ പോകുവാൻ തുടങ്ങിയ എന്നെ… ഞങ്ങളുടെ ബാച്ചിലെ സീനിയർ ആയ അരവിന്ദനും കൂട്ടുകാരും ഉപദ്രവിക്കാൻ വന്നു..”
“അന്ന് തന്നെ പ്രിൻസിപ്പളിനോട് കമ്പ്ലൈന്റ് ചെയ്തു അവരെ മൂന്നു മാസം കോളജിൽ നിന്നും സസ്പെൻസ് ചെയ്യിച്ച എന്നെ.. റോട്ടിൽ നിന്നും ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോയായിരുന്നു രാഹുലേട്ടൻ അതിലേക് ഇടപെട്ടത്…
പിറ്റേന്ന് പേടിച്ചിട്ട് ഞാൻ കോളജിൽ പോയില്ല…
അതിന്റെ പിറ്റേ ദിവസം വന്ന പേപ്പറിൽ ഒരു ആക്സിഡന്റ് ഫോട്ടോ ഞാൻ കണ്ടു… ഒരു സ്വിഫ്റ്റ് കാർ ലോറിയുമായി ഇടിച്ചതായിരുന്നു…
നാലു പേര് ഉണ്ടായിരുന്നു ആ വാഹനത്തിൽ…
അവർ തന്നെ…
എന്നെ രണ്ടു ദിവസമായി ഉപദ്രവിച്ചു കൊണ്ടിരിക്കുന്നവർ…
ദൈവം കൊടുത്ത ശിക്ഷ തന്നെ..
മരിച്ചിട്ടോന്നുമില്ല… പക്ഷേ നാലുപേരും ഗുരുതരമായ പരിക്കുകളോടെ… ആശുപത്രിയിൽ അഡ്മിറ്റാണ്…
ചുരുങ്ങിയത് രണ്ടു മാസമെങ്കിലും ആകും.. എഴുന്നേറ്റ് വരുവാൻ.. അതെനിക്കൊരു സന്തോഷമുള്ള വാർത്ത തന്നെയായിരുന്നു…
അന്ന് ഞാൻ വളരെ ഉത്സാഹത്തോടെ.. കോളേജിലേക്ക് പോവാനായി മാറ്റി ഇറങ്ങി…
ആ സമയം തന്നെ.. രാഹുലേട്ടൻ അവിടെക് വന്നു…”
“അമ്മൂസെ … എന്താ നിനക്ക് ഇത്ര സന്തോഷം…”
“എന്നെ ചേട്ടൻ… ഇവിടേക്ക് വന്നതുമുതൽ അമ്മൂസ് എന്ന് മാത്രമായിരുന്നു വിളിക്കുക…”
“ഞാൻ ചേട്ടനോട്… ഇന്ന് രാവിലെ കണ്ട വാർത്ത പറഞ്ഞു…”
“ചേട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ അറിഞ്ഞു…,
എന്റെ മുഖത്ത് നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു…
വാ… കയറ്… ഞാൻ കോളേജിൽ ആക്കി തരാം..”
“എന്നെയും കൊണ്ട് കോളേജിലേക്ക്.. ചേട്ടന്റെ ബൈക്കിലിരുന്ന് പോകുമ്പോൾ..
ഞാൻ ചേട്ടനോട് ചോദിച്ചു…”
” ചേട്ടനാണോ അവർക്ക് പണി കൊടുത്തത്…”
” മുന്നിലുള്ള ഗ്ലാസ്സിലേക് നോക്കിയപ്പോൾ… നേരത്തെ കണ്ട അതേ ചിരി ചേട്ടന്റെ മുഖത്ത് പിന്നെയും കണ്ടു…”
“ഒന്ന് പറ ചേട്ടാ…”
“ചേട്ടൻ വണ്ടി സൈഡാക്കി…
പിറകിലേക്കു തിരിഞ്ഞു എന്നോട് പറഞ്ഞു… അവർ ഇനിയൊരിക്കലും അമ്മൂസിനെ ഉപദ്രവിക്കാൻ വരില്ല..
അമ്മൂസിനെ മാത്രമല്ല വേറെ ആരെയും… അതിന് ഉള്ളതെല്ലാം.. ചേട്ടൻ ഇന്നലെ തന്നെ കൊടുത്തിട്ടുണ്ട്…
പിന്നെടോരിക്കലും ഞാൻ അവരെ കണ്ടിട്ടില്ല…”
**************
“ഇന്നിതാ അച്ഛന്റെ വലിയൊരു സ്വപ്നം ആയിരുന്ന… എന്നെ ഒരു ടീച്ചർ ആകുക എന്ന ആഗ്രഹം നിറവേറിയിരിക്കുന്നു…
മുകളിൽ നിന്നും അച്ഛൻ ഇതെല്ലാം സന്തോഷത്തോടെ കാണുന്നുണ്ടാവും…”
“പഠിക്കുവാൻ മിടുക്കി ആയിരുന്ന എന്നെ ചേട്ടൻ തന്നെ എല്ലാം ചെയ്തു തന്നു…
പഠിക്കുവാനായി ഇടക്കിടെ പ്രോത്സാഹനം തന്നു…
എന്റെ അനിയനെ എംബിഎ കാരനും ആക്കി രാഹുലേട്ടൻ….
അച്ഛൻ കൂടെ ഇല്ല എന്നുള്ള കുറവ്…
ഒരിക്കൽ പോലും ഞങ്ങളെ അറിയിച്ചില്ല…
തങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തതെന്നു… ഞങ്ങളുടെ ഓരോ ആവശ്യങ്ങളും… ചേച്ചിയോട് പറയുമ്പോഴും… അത് എന്തിനാണെന്ന് പോലും ചോദിക്കാതെ… കയ്യിലുള്ള പൈസ മുഴുവൻ.. ഞങ്ങൾക്ക് വേണ്ടി ചിലവാക്കി…
എനിക്ക് ആരോ ആയിരുന്ന.. രാഹുലേട്ടൻ… എന്റെ സ്വന്തം ചേട്ടൻ ആയി… എന്റെ കൂടപ്പിറപ്പ്….
എനിക്ക് ഒരു ഇഷ്ടം ഉണ്ടെന്ന്… ചേച്ചിയോട് പറഞ്ഞപ്പോൾ…
ചേച്ചി അത് ഉടനെ തന്നെ… രാഹുലേട്ടനേ അറിയിച്ചു…
അവന്റെ വീട്ടിൽ പോയി എല്ലാം സംസാരിച്ചു… എന്റെ വീട്ടിലേക്ക്… നല്ല ഒരു ദിവസം നോക്കിയവരെ കൊണ്ടുവന്നു…
എന്റെ ഇഷ്ട്ടം നടത്തുവാൻ മുന്നിൽ തന്നെ നിന്നു…”
*************
” കുറച്ചു ദിവസങ്ങൾക്ക് ശേഷം..
രാഹുലേട്ടൻ വളരെയധികം ദേഷ്യപ്പെട്ട്.. കൊണ്ട്…
വീട്ടിലേക്ക് കയറി വന്നു…
കയറിയ ഉടനെ… ലിവിങ് ഹാളിൽ ഇരിക്കുന്ന എന്റെ അടുത്തേക്ക് വന്നു…
ചേട്ടനെ കണ്ട ഉടനേ… ചെയറിൽ നിന്നും ഞാൻ എഴുന്നേറ്റ് തന്നു…
ആ സമയം തന്നെ എന്റെ മുഖത്ത് നോക്കി ഒരു അടി കിട്ടി…
അടിയുടെ ശബ്ദം കേട്ടു അമ്മ റൂമിൽ നിന്നും ഓടി വന്നു… പുറകെ ചേച്ചിയും…”
“അടി കിട്ടി വീണ എന്നെ നോക്കാതെ അമ്മ രാഹുലേട്ടനെ പോയി പിടിച്ചു വെച്ചു…”
” എന്റെ കുരുത്തക്കേട് കൊണ്ട് തന്നെയാവും എനിക്ക് അടി കിട്ടിയിരിക്കുന്ന തെന്ന് അമ്മക് നല്ലതു പോലെ അറിയാം എന്ന് തോന്നുന്നു…
അടി കിട്ടിയ വേദനയിൽ മുഖം ചുവന്നു തുടുത്തിരുന്നു…
ചേച്ചിയും അമ്മയും എന്താണ് സംഭവിച്ചതെന്നറിയാതെ… ചേട്ടന്റെ മുഖത്ത് തന്നെ നോക്കി നിന്നു…”
” അമ്മൂസ് … എന്താണ് ചെയ്തതെന്ന് അറിയോ നിങ്ങൾക്ക്…
അവൾ… കെട്ടാൻ പോകുന്ന ചെക്കന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരിക്കുന്നു
അവൾക് ഈ കല്യാണത്തിന് സമ്മതമല്ലന്ന്….
ഇപ്പോൾ അവനെ വേണ്ടന്ന് …
ഇതിനു വേണ്ടിയാണോ ഞാൻ രാപകലില്ലാതെ കഷ്ടപ്പെട്ട് ഓടുന്നത്…
ഞാൻ എന്റെ പെങ്ങളെ പോലെ അല്ലെ ഇവളെ കണ്ടത്….
ജോലി ആയപ്പോൾ ഇവൾക്ക് അഹങ്കാരം കൂടി പോയോ…
എന്നെ എന്തിനി വിഡ്ഢിവേഷം കെട്ടിച്ചത് നീ… “
ചേട്ടന്റെ വാക്കുകൾക് മറുത്തൊരു അക്ഷരം എനിക്ക് പറയാൻ കഴിഞ്ഞില്ല
“അമ്മ എന്റെ അരികിലേക്കു വന്ന് പിടിച്ചുയർത്തി ചെയറിൽ ഇരുത്തി…
എന്ത് പറ്റി മോളെ…”
“ഒന്നുമില്ല അമ്മേ…”
“നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ പറയുന്നുണ്ടോ…അമ്മ വളരെ ദേഷ്യത്തിൽ ശബ്ദം കനപ്പിച്ചു ചോദിച്ചു…”
“ഞാനൊന്ന് മുഖമുയർത്തി…
എല്ലാവരെയും നോക്കി…
പിന്നെ താഴേക്ക് നോക്കി പറഞ്ഞു…
എന്നെ കെട്ടുന്നവൻ… എന്നെക്കാൾ ആവശ്യം… ചേട്ടന്റെ… കമ്പനിയാണെന്ന് ഞാനറിഞ്ഞു…
അങ്ങനെയി പ്പോൾ… അത് അവന് കൊടുത്തു ചേട്ടൻ എന്നെ കെട്ടികണ്ട..
എനിക്ക് എന്റെ ചേട്ടനെ പോലെ ഉള്ള ഒരാളെ മതി… സ്നേഹിക്കാൻ മാത്രം അറിയുന്ന..
കപടമായ സ്നേഹം തിരിച്ചറിയാൻ ഞാൻ വൈകി പോയി… പക്ഷെ ഇനിയും വൈകിയാൽ എനിക്കെന്റെ ചേട്ടനെ നഷ്ട്ടപെടുമെന്ന് തോന്നി…
ചേട്ടന് ഞാൻ ഇവിടെ നിൽക്കുന്നത് ബാധ്യത ആയിട്ടുണ്ടോ…
അവനു എന്നെ അല്ല ആവശ്യമെന്ന് ഞാൻ അറിഞ്ഞു ചേട്ടായി.. എനിക്കിനി അവനെ വേണ്ട എന്നും പറഞ്ഞു ഞാൻ ചേട്ടനെ കെട്ടി പിടിച്ചു കരഞ്ഞു…
എന്റെ തലയിൽ തലോടി കൊണ്ട് ചേട്ടൻ എന്നെ ആശ്വാസിപ്പിച്ചു…
അത് കണ്ട് അമ്മയും ചേച്ചിയും കണ്ണീരോലിപ്പിച്ചു നിന്നു…”
****************
“കുറച്ചു ദിവസങ്ങൾക് ശേഷം ചേട്ടന്റെ ഒരു കൂട്ടുകാരനുമായി എന്റെ വിവാഹം നടന്നു…
എന്റെ കൈ പിടിച്ചു കൊടുക്കാൻ ഏറ്റവും അർഹത എന്റെ ചേട്ടനു തന്നെ ആയിരുന്നു…
അതെന്റെ ചേട്ടൻ തന്നെ നിർവഹിച്ചു…
ആ കാലിലേക് ഞാൻ അനുഗ്രഹം വാങ്ങാൻ കുനിയാൻ തുടങ്ങിയപ്പോൾ… എന്നെ പിടിച്ചുയർത്തി.. തലയിൽ കൈ വെച്ചു പറഞ്ഞു.. എന്റെ അമ്മൂസ് ദീർഘ കാലം സുമംഗലി ആയിരിക്കട്ടെ എന്ന്…
എന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ… എന്റെ മനസ്സിൽ ചേട്ടനെ പിരിയുന്നതിനുള്ള സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു…
ഞങ്ങളെ പിരിക്കാൻ വന്നവൻ… ഞങ്ങളുടെ ഹൃദയം കവർന്നെടുത്തു….”
*************
“വളരെ സന്തോഷത്തോടെ ഞങ്ങളുടെ ജീവിതം മുന്നിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോൾ ആണ് ആ വാർത്ത ഞങ്ങളുടെ ചെവിയിൽ എത്തുന്നത്…
രാഹുലേട്ടൻ ഓഫീസിൽ കുഴഞ്ഞു വീണു…
ഓടി പിടിച്ചു ആശുപത്രിയിൽ എത്തിയ ഞങ്ങളെ കാത്തു നിന്നത് ഒരു ദുരന്തവാർത്തയായിരുന്നു…
രാഹുലേട്ടന്റെ കരൾ പ്രവർത്തനരഹിതം ആയിരിക്കുന്നു…
മ ദ്യമോ മറ്റു ദുശീലങ്ങളോ ഇല്ലാത്ത രാഹുലേട്ടന് ദൈവം കൊടുത്ത പരീക്ഷണം ആവാം…
ചേച്ചിയുടെയും അമ്മയുടെയും കരൾ പകുത്തു കൊടുക്കാം എന്ന് പറഞ്ഞെങ്കിലും… അതൊന്നും മാച്ച് ആയിരുന്നില്ല….
ഒരാളെ പെട്ടെന്ന് സങ്കടിപ്പിക്കാൻ കഴിയാത്ത അവസ്ഥ…
ചേച്ചിയും അമ്മയും തളർന്നു പോയി…
ഞാൻ എന്റെ ഭർത്താവിനെയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് ചെന്നു…”
“ഡോക്ടർ.. കരൾ തിരയണ്ട ഞാൻ കൊടുക്കാം എന്റെ ചേട്ടനു…”
റൗണ്ട് കഴിഞ്ഞു നടന്നു വരുന്ന ഡോക്ടറുടെ അടുത്തേക് ചെന്ന് ഞാൻ പറഞ്ഞു….
എന്റെ മുഖത്തേക് തന്നെ എന്റെ കെട്ടിയോൻ സൂക്ഷിച്ചു നോക്കി…
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അജു വിന്റെ കൈ പിടിച്ചു കുറച്ചു മാറി നിന്ന് പറഞ്ഞു…
“ചേട്ടനു വേണ്ടി എനിക്കത് ചെയ്യണം.. ചേട്ടനെ പഴയ ജീവിതത്തിലേക്കു മടക്കി കൊണ്ട് വരണം…
പറ്റില്ല എന്ന് മാത്രം അജു പറയരുത്…”
“അവനെനിക് ഫ്രണ്ട് ആണ്.. അതിലുപരി ഒരു കൂടെ പിറപ്പ്.. അവന് വേണ്ടി ഞാൻ ചിന്തിക്കിന്നതിന് മുമ്പേ തന്നെ… ഇങ്ങനെ ഒരു തീരുമാനം എടുത്ത നീ ഒരു പുണ്യമാണ് അമ്മു…”
“വിവര മറിഞ്ഞ ചേച്ചി വന്നു പറഞ്ഞു…
ഇനി നിനക്ക് കൂടി എന്തെങ്കിലും പറ്റിയാൽ ചേച്ചിക് സഹിക്കില്ല…
ചേച്ചി ബ്ലഡ് ഗ്രൂപ്പ് മാച്ച് ആകുന്നതും മറ്റും എനിക്കാണ്…
ചേച്ചി പേടിക്കണ്ട… എനിക്കൊന്നും സംഭവിക്കില്ല… രാഹുലേട്ടനെ ജീവിതത്തിലേക്കു തിരികെ കൊണ്ട് വരും…
എന്റെ ചേട്ടൻ ഇനിയും കൂടെ ഉണ്ടാവണം…”
***************
“കുറച്ചു മാസങ്ങൾക് ശേഷം…
തറവാട്ടിലെ ആ അസ്ഥിതറക് മുമ്പിൽ വിളക്കു തെളിയിച്ചു കണ്ണുകൾ പൂട്ടി നിൽക്കുകയാണ് രാഹുലും….
അമ്മേ ചേട്ടൻ എവിടെ…
പുറത്തേക് പോകുന്നത് കണ്ട് മോളെ.. തെക്ക് ഭാഗത്ത് ഉണ്ടാവും… അസ്ഥി തറക്ക് മുമ്പിൽ….
രാഹുലിന്റെ ന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ട്…
ഏട്ടാ….
എന്നുള്ള ഒരു വിളി കേട്ടപ്പോൾ രാഹുൽ തിരിഞ്ഞു നോക്കി…
തന്റെ എട്ടു മാസമായ വീർത്ത വയറും താങ്ങി പിടിച്ചു കൊണ്ട് അവരുടെ അരികിലേക്കു പതിയെ നടന്നു വരുന്ന അമ്മൂസിനെ കണ്ട് രാഹുൽ പെട്ടെന്ന് തന്നെ അവൾകരികിലേക് നടന്നു…
അവളുടെ കൂടി അജുവും ഉണ്ട്…
അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് രാഹുൽ മുന്നേട്ടു വന്ന് അച്ഛന്റെ അസ്ഥി തറക് മുമ്പിൽ നിർത്തി…
അച്ഛാ… ആരും ഇല്ലാതെ ഒറ്റപ്പെട്ടു ജീവിച്ച എനിക്… ജീവിതം വിരഹമായി തുടങ്ങിയപ്പോൾ…അച്ഛന്റെ കുടുംബത്തിലേക്ക് എന്നെ കൂട്ടി ചേർത്തു… ഇന്നെനിക്കൊരു കുടുംബം ഉണ്ട്… ഒരു അമ്മയും… സ്നേഹിക്കാൻ മാത്രം അറിയുന്ന ഭാര്യയും..
ഒരു അനിയനെയും തന്നു…
അതിലെല്ലാം ഉപരി കരളു പറിച്ചു എന്നെ മരണത്തിലേക്ക് പോലും വിട്ടു കൊടുക്കാത്ത ഒരു അനിയത്തിയെയും…
എന്റെ അമ്മൂസ്…. “