എഴുത്ത്:- മനു തൃശ്ശൂർ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
എട്ടിലേക്കുള്ള അധ്യായവർഷം പുതിയ കൂട്ടുകാരുമായ് പരിചയം പുതുക്കി ഇരിക്കുമ്പോഴ ..
ക്ലാസ്സ് റൂം മൊത്തം കൂട്ട ചിരി മുഴങ്ങിയത്..!!
സംസാരിച്ചു കൊണ്ടിരുന്ന ഞാൻ മനസ്സിലാവതെ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ തലയുയർത്തി നോക്കി..
ആ നിമിഷം ക്ലാസിലേക്ക് കയറുന്നിടത്ത് ആദ്യ ബഞ്ചിനു മുന്നിൽ തല താഴ്ത്തി നിൽക്കുന്ന പയ്യനെ ശ്രദ്ധിച്ചു..
ഞാൻ മെല്ലെ എഴുന്നേറ്റു അവൻ്റെ അടുത്തേക്ക് ചെന്നു അടിമുടിയൊന്ന് നോക്കി..
കണ്ടാൽ പാവം എന്ന് തോന്നും മെലിഞ്ഞ ശരീരത്തിൽ ഭംഗിയുള്ള മുഖം
പക്ഷെ അവൻ്റെ കണ്ണുകളിൽ വീട്ടിലെ കഷ്ടപ്പെടിൻ്റെ ഇല്ലായ്മയുടെയും നിസ്സഹായത നിറഞ്ഞു നിൽക്കുന്നുണ്ട്..
അന്നവൻ ക്ലാസിലേക്ക് ഇട്ടോണ്ട് വന്നത് ട്രൗസർ ആയിരുന്നു..
അതു കൊണ്ട് ആയിരുന്നു കുട്ടികൾ എല്ലാവരും ചിരിച്ചത് ..
ഞാൻ പതിയെ അവനോടു ചോദിച്ചു
നിൻ്റെ പേരെന്ത..??
അവൻ തലയുയർത്തി എന്നെയൊന്നു നോക്കി മെല്ലെ പറഞ്ഞു.
അച്ചുദൻ..!!
ഇതെന്ത നീ ടൗസ്സർ ഇട്ട് വന്നേക്കുന്നത് ഇത് എട്ടാം ക്ലാസ് ആണ് അറിയില്ലെ ?? നീ എട്ടിൽ ആണൊ..??
ഉം..അവനൊന്നു മൂളി..
പിന്നെന്ത പാൻ്റ് ഇട്ട് വരാഞ്ഞത്..??
എൻ്റെ മുഖത്തേക്ക് നോക്കിയ അവൻ്റെ ദയനീയമായ ആ നോട്ടം മെല്ലെ ക്ലാസ്സിലെ എല്ലാ ബഞ്ചിലേക്കും നീണ്ടു..
നിനക്ക് ഇരിക്കാൻ സ്ഥലം വേണൊ..??
എന്നെ നോക്കുക അല്ലാതെ ഒന്നും പറയുന്നില്ല കണ്ടപ്പോൾ
ഞാനവനെ പിടിച്ചു വലിച്ചു മുന്നിലേ ബഞ്ചിൽ ആദ്യം തന്നെ ഇരിത്തി ..
” ഇവിടെ ഇരുന്നൊ നീ ഇനിമുതൽ ഇവിടെ ഇരുന്നോണം..
കേട്ടതും അവനെൻ്റെ കണ്ണുകളിലേക്ക് നോക്കി തല താഴ്ത്തി കൈയ്യിൽ പിടിച്ച പഴക്കമുള്ള ഒരു ബാഗ് ബഞ്ചിലേക്ക് വച്ചു..
അന്ന് പി ടി പിരീഡ് എല്ലാവരും സ്കൗട്ടിന് ചെന്നപ്പോൾ അച്ചുദനും വന്നിരുന്നു ആരോടും മിണ്ടാതെ ഏറ്റവും ഒടുവിൽ ഒറ്റയ്ക്ക് ..
മാഷ് വന്നു എല്ലാവരോടും വരിവരിയായി നിൽക്കാൻ പറഞ്ഞപ്പോഴ അച്ചുദനെ മാഷ് ശ്രദ്ധിച്ചത്..
“നീ ഇവിടെ വന്നെ..!!..
അവൻമെല്ലെ പി ടി മാഷിന്റെ അടുത്തേക്ക് ചെന്നതും മാഷ് കൈയ്യിലിരുന്ന വലിയ മരത്തിൻ്റെ സ്കെയിൽ കൊണ്ട് അവൻ്റെ തുടയിൽ ആഞ്ഞടിച്ചത്..
നീ എന്ത ടൗസ്സർ ഇട്ടു വന്നേക്കുന്ന് നിനക്ക് പാൻ്റില്ലെ..
ഇല്ലെ മാഷെ..!!
അതു പറഞ്ഞു കഴിഞ്ഞു വേദന കൊണ്ട് അവൻ കരഞ്ഞു തുടങ്ങിയിരുന്നു .
അതുകണ്ട് കുട്ടികൾ പലരും ചിരിച്ചു ഞാനും ചെറുതായി ഒന്നു ചിരിച്ചു..
ഒരടി കൂടെ മാഷ് അവനിട്ട് കൊടുത്തു വീട്ടിൽ പോയി പാൻ്റ് ഇട്ടു സ്ക്കൂളിൽ വന്നാൽ മതിയെന്ന് പറഞ്ഞു അവനെ അവിടെ നിന്നും പുറത്താക്കി..
തല കുനിച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചു പോവുന്ന അവനെ നോക്കി നിൽക്കുമ്പോഴ മാഷ് അറ്റെൻക്ഷൻ പറഞ്ഞത്..
പിന്നീട് മൂന്ന് ദിവസം അവനെ ക്ലാസിൽ കണ്ടില്ല ആ നിമിഷം എൻ്റെ മനസ്സിൽ വല്ലാത്തൊരു കുറ്റബോധം തോന്നി..
തല കുനിച്ചു ആരേയും നോക്കാതെ മിണ്ടാതെ നിൽക്കുന്ന അച്ചുദൻ്റെ രൂപം മനസ്സിൽ വന്നു..
പിറ്റേന്ന് ഒരു പാൻ്റ് ഇട്ടു കൊണ്ട് അവൻ ക്ലാസിൽ വന്നപ്പോൾ…
എനിക്ക് അതുവരെ ഇല്ലാത്തൊരു സന്തോഷം തോന്നി..
ഞാനവൻ്റെ പാൻ്റിൽ നോക്കി കണ്ടിട്ട് പുതിയത് ആണെന്ന് തോന്നീല..
എവിടെ നിന്നൊ കൊടുത്തത് എന്ന് തോന്നിക്കുന്ന ഒരു പാൻ്റ് അവൻ്റെ കാലിനേക്കാൾ വലുത് ആയിരുന്നു
അടിഭാഗം മടക്കി വച്ചു അരയിൽ ലൂസ് ആയതിനൽ അവൻ ചരടിൽ ചേർത്ത് കെട്ടിയിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി..
മെല്ലെ ഞാനവൻ്റെ അടുത്തേക്ക് ചെന്നു ..
” അച്ചുദ പുതിയ പാൻ്റ് ആണൊ..??
“അല്ല അമ്മ പണിക്ക് പോയി വന്നപ്പോൾ കൊണ്ട് വന്നത..
അവനത് എങ്ങും തൊടാതെ പറഞ്ഞതും ക്ലാസിൽ പലരും വാ അടക്കി ചിരിച്ചു തുടങ്ങി പക്ഷെ എനിക്ക് ചിരിക്കാൻ തോന്നീല ..
ഞാനവൻ്റെ തോളിൽ മെല്ലെ തട്ടി അവൻ്റെ അവസ്ഥ അറിഞ്ഞു മനസ്സിൽ ആയിരം വട്ടം അവനൊട് മാപ്പ് പറഞ്ഞു തിരിഞ്ഞു ഞാനിരുന്നിടത്തേക്ക് നടന്നു..
അന്ന് പി ടി പിരീഡ് എല്ലാവരും ഫുട്ബോൾ കളിക്കുമ്പോഴ ഞാനവനെ ശ്രദ്ധിച്ചു ..
ഗ്രൗണ്ടിൽ ഒരു സൈഡിൽ മരത്തിനു ചോട്ടിൽ അവനൊറ്റയ്ക് ഇരിക്കുന്നു കണ്ടു ഞാനവൻ്റെ അടുത്തേക്ക് ചെന്നു ചോദിച്ചു..
നീ കളിക്കാൻ കൂടാത്തെ എന്ത ..? നിനക്ക് കളിക്കാൻ അറിയില്ലെ ??
അറിയാം ..!!
എന്നാൽ വാ നീ എൻ്റെ ടീമിൽ കളിച്ചൊന്ന് പറഞ്ഞു ഞാനവനെ എഴുന്നേൽപ്പിച്ചു..
പി ടി പിരിഡ് കഴിഞ്ഞു ക്ലാസിൽ കയറാൻ നേരത്ത് അവന് അടുത്ത് വന്നപ്പോൾ ഞാനവൻ്റെ തോളിൽ കൈയ്യിട്ട് പറഞ്ഞു..
“നീ നന്നായി കളിക്കുന്നു ഉണ്ട് പിന്നെ എന്ത ആദ്യമെ വരഞ്ഞത്..
“അത് നിങ്ങൾ കളിയാക്കും കരുതിയിട്ട..
എൻ്റെ കണ്ണുകൾ ആ നിമിഷം അറിയാതെ അവൻ്റെ കണ്ണുകളിൽ ഉടക്കുകയും .!!.അവൻ്റെ ആ വാക്കുകൾ വല്ലാതെ നെഞ്ചിൽ കൊണ്ടപ്പോൾ..
ഞാൻ അവനെ മുറുകെ ചേർത്ത് പിടിച്ചു..
“ഇനി നമ്മൾ കൂട്ടുകാരാണ് ഒന്നിച്ചു ഇരിക്കാട്ടൊ എന്ന് പറഞ്ഞപ്പോൾ ..
സന്തോഷം കൊണ്ട് അവനെന്നെ നോക്കി പല്ല് കാണിക്കാതെ ചിരിച്ചതും ആ നിമിഷം ഞാനും ചിരിച്ചു..
അന്ന് ഉച്ഛ നേരത്ത് ചോറുണ്ണാൻ കൈ കഴികി വന്നപ്പോൾ അച്ഛുദനെ ക്ലാസിൽ കണ്ടില്ല..
ബഞ്ചിൽ ഇരുന്നു ചോറു തിന്നു മ്പോഴും എൻ്റെ കണ്ണുകൾ പുറത്ത് നടക്കുന്ന കുട്ടികൾക്ക് ഇടയിൽ അവനെ തിരഞ്ഞു കൊണ്ടെ ഇരുന്നു..
പിന്നെ ക്ലാസ് കൂടാൻ നേരത്ത് ക്ലാസിൽ വന്നപ്പോൾ ഞാൻ ചോദിച്ചു…
“നീ എവിടെ പോയത നീ ഉച്ഛയ്ക്ക് വല്ലതും കഴിച്ചൊ..??
“എൻ്റെ വീട് ഇവിടെ അടുത്ത ഞാൻ വീട്ടിൽ പോയ കഴിക്കണ്..
“ആണൊ എന്നിട്ടെന്ത പറയാഞ്ഞ് നാളെ ഞാനും വരട്ടെ ചോദിച്ചപ്പോൾ ആദ്യം അവൻ ഒന്ന് മടിച്ചെങ്കിൽ വന്നോന്ന് പറഞ്ഞു ..
പിറ്റേന്ന് ഞാനും അച്ചുദനും അവൻ്റെ വീട്ടിൽ പോയി ചെറിയ ഒരു ഓടിട്ട വീട് ആയിരുന്നു അത്..
ഉമ്മാറത്ത് ഒരു ബഞ്ചിൽ ഞാനിരുന്നു അവനൊപ്പോം അവൻ വിളമ്പിയ ചോറും മുരിങ്ങയില കറിയും വീട്ടിലെ കോഴി കൂട്ടിൽ നിന്ന് അപ്പോൾ എടുത്തു വറുത്ത മുട്ടയും കൂട്ടി കഴിക്കുമ്പോൾ..
അവൻ്റെ സുന്ദരമായ മുഖത്ത് ഇല്ലായ്മയുടെ ഒരു നനുത്ത പുഞ്ചിരി ഉണ്ടായിരുന്നു ..
പത്താം ക്ലാസും പ്ലെസ്ടുവും ഒന്നിച്ചു അവനൊപ്പോം പഠിച്ച്..
കോളേജ് ജീവിതത്തിൽ ഞങ്ങൾ പരസ്പരം അകന്നു കാരണം വീടുകൾ തമ്മിൽ ഒരുപാട് ദൂരം ഉണ്ടായിരുന്നു എങ്കിലും സൗഹൃദം എന്നും ഞാനും അവനും പങ്കിട്ടു..
ഒടുവിൽ ഞാൻ ഗൾഫിലേക്കും അവൻ നന്നായി പഠിച്ചു ദൂരെ എവിടെയൊ ജോലിക്ക് പോയി..
വർഷങ്ങൾക്ക് ശേഷം നാട്ടിൽ ലീവിന് വന്നപ്പോഴ ടൗണിൽ വച്ച് അച്ചുദനെ വീണ്ടും കാണാൻ പാറ്റിയത്
അതുവരെ അങ്ങോട്ട് ഇങ്ങോട്ട് വല്ലപ്പോഴും ചെറിയ അന്വേഷണം അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല…
അന്നവൻ അടുത്തു വന്നു പറഞ്ഞു..
“ആകെ മാറിയല്ലോട നീ ആ പഴയ ചിരിയും സന്തോഷം ഒന്നും ഇല്ലാതെ ….
ഞാനൊന്നു മൂളി.മുഖത്ത് ചിരി വരുത്തി.
ഒരുപാട് നേരം സംസാരിച്ചു പഴയ ഓർമ്മകളും ജീവിത സഹ ചാര്യം ഒക്കെ പറഞ്ഞു യാത്ര പറയാൻ നേരത്ത് കണ്ണൊന്നു കലങ്ങി..
അപ്പോഴ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഡാ അന്ന് ഞാൻ എട്ടാം ക്ലാസിൽ ടൗസ്സർ ഇട്ടി വന്നപ്പോൾ എല്ലാവരും ചിരിച്ചത് ഓർക്കുന്നില്ലെ..?? അന്നും നീയും ചിരിച്ചില്ലെ…
ഇന്നിപ്പോൾ നാട് മൊത്തം ചുറ്റാനും നീ വരെ ടൗസ്സർ ഇട്ട് തുടങ്ങിയല്ലെ..കള്ള..!
ഒരുനിമിഷം ഞാനപ്പോൾ ഇട്ട ടൗസ്സറിലേക്ക് നോക്കി ചുണ്ടിൽ നിറഞ്ഞ ചിരിയോടെ അവനെ മുറുകെ കെട്ടി പിടിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു..
അവൻ്റെ ആ വാക്കുകളിൽ നിറയെ സ്നേഹം ആണെങ്കിലും ഞാനെന്ത പറയുക..
നന്ദി
❤️