എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ലൈസൻസ് എടുക്കാൻ പോകാൻ തുടങ്ങിയത് മുതൽ രാത്രിയിലെ യാത്രയായിരുന്നു ഇടങ്ങേറായി തോന്നിയിരുന്നത്…
അങ്ങോട്ട് പോകാൻ കാർ ഏൽപ്പിച്ചിരുന്നെങ്കിലും ഇങ്ങോട്ട് കൊണ്ട് വരൻ ഞാൻ പഹയനോട് പറഞ്ഞില്ല…
അങ്ങോട്ട് കൊണ്ട് പോകുന്നതിന് തന്നെ പഹയന് എന്നും ഇരുപത്തി അഞ്ചു റിയാൽ ആയിരുന്നു കൂലി…
അങ്ങോട്ടും ഇങ്ങോട്ടും അറുപതു റിയാൽ വേണമത്രേ…”
“അതെന്താടാ എന്ന് ചോദിച്ചപ്പോൾ അവൻ പറയാണ് ഒരു മണിക്കൂർ എനിക്ക് വെയിറ്റ്ങ് കൂലിയായി പത്തു റിയാൽ എക്സ്ട്രാ തരണമെന്ന്..”
“ഏതായാലും വേണ്ടിയില്ല ആദ്യത്തെ ദിവസം ക്ലാസെല്ലാം കഴിഞ്ഞു കുറച്ചു നേരം ടാക്സി കിട്ടാതെ കാത്തിരുന്നപ്പോൾ പഹയനെ വിളിക്കാമെന്ന് കരുതി ഫോൺ എടുത്തപ്പോൾ ആയിരുന്നു എന്റെ മുന്നിൽ ഒരു dna വന്നു നിർത്തിയത്…
എന്റെ കൂടേ ലൈസൻസിനുള്ള ക്‌ളാസിനുള്ള മലയാളി…”
“നൗഫലെ നീ എങ്ങോട്ടാ…?”
ഞാൻ പോകേണ്ട സ്ഥലം അയാൾക് പറഞ്ഞു കൊടുത്തു..
“ഞാൻ ആ സ്ഥലത്തേക് ഇല്ല… എന്നാലും നിനക്ക് പോകേണ്ട റൂട്ടിലേക്കുള്ള u ടെനിൽ ഇറക്കി തരാം അവിടുന്ന് ഏതെങ്കിലും വണ്ടിക് കൈ കാണിച്ചു പോയാൽ നിനക്ക് നിന്റെ റൂമിൽ എത്താമല്ലോ എന്നുള്ള അയാളുടെ ഓഫർ ഞാൻ സ്വീകരിച്ചു..”
“ഏതെങ്കിലും വെള്ള വണ്ടിക് കൈ കാണിച്ചു റൂമിന് അടുത്തെത്താ മെന്നായിരുന്നു എന്റെ ചിന്ത മുഴുവൻ…
അങ്ങനെ മൂപ്പരെ വണ്ടിയിൽ കയറി മൂപ്പര് പറഞ്ഞ സ്ഥലത് എന്നെ കൊണ്ട് പോയി ഇറക്കി തന്നു..”
“ഞാൻ ഇറങ്ങിയതും വെള്ളവണ്ടി വരുമല്ലോ എന്നും കരുതി റോഡ് സൈഡിൽ നിൽക്കനായി തുടങ്ങി…”
“ഒന്നേ രണ്ടേ മൂന്നേ നാലെ പത്തേ ഇരുപത്തെ മുപ്പതെ..
മുപ്പതത് മിനിറ്റ് കഴിഞ്ഞിട്ടും ഒരൊറ്റ വെള്ളവണ്ടിയും ആ വഴി വന്നില്ല…”
“എന്തോ ആരും എന്നെ പോലെ പാതിരാ കോഴികൾ അല്ലെന്ന് തോന്നുന്നു.. എല്ലാം നേരത്തെ കൂടണഞ്ഞിട്ടുണ്ടാവും…എന്റെ വിധി…”
“ആ പഹയനെ തന്നെ വിളിക്കാമെന്ന് കരുതി ഞാൻ വീണ്ടും ഫോൺ എടുത്തപ്പോളുണ്ട് മാലാഖയെ പോലെ ചിറക് വിടർത്തി ദേഹം മുഴുവൻ മിന്നിത്തിളങ്ങി ഒരു വെള്ള വണ്ടി വരുന്നു… (ബോഡി മുഴുവൻ ഓരോ ലൈറ്റ് വെക്കണ മെന്ന് നിയമമാണെ )”
“ഒന്നും നോക്കിയില്ല ഓസിനു ലിഫ്റ്റ് അടിച്ചു അങ്ങ് കശ്മീർ വരെ യാത്ര പോയ ചങ്കിനെ മനസിൽ കരുതി നീട്ടി ഒരു കൈ കാണിച്ചു…
എന്തോ എന്നെ കണ്ടിട്ട് ഒരു മലയാളിയുടെ ലുക് ഉണ്ടായത് കൊണ്ടാണെന്ന് തോന്നുന്നു ലൈൻ ബസ് ബ്രെക്കിട്ട പോലെ വണ്ടി നിന്നു..”
“എന്താ കാര്യമെന്ന് ചോദിച്ചു…”
“ഞാൻ ഒരു ലിഫ്റ്റ് തരുമോ ഇന്ന സ്ഥലത്തേക്ക് ആണെന്ന് പറഞ്ഞു “
“ദക്ഷിണ വെക്കാൻ പറഞ്ഞു…
അതെല്ലേ പത്തു റിയാൽ വാടക തരാൻ പറഞ്ഞു…”
“ടാക്സി ക് കൊടുക്കാൻ കായ് ഇല്ലാതെ ഓസിക് യാത്ര ചെയ്യാൻ നിൽക്കുന്നവന്റെ കയ്യിൽ എവിടെയാ കായി (പൈസ )”ഉള്ള പൈസ മുഴുവൻ പേയ്‌സിൽ ആണല്ലോ…”
“പിന്നെ ഒന്നും നോക്കിയില്ല…ഞാൻ എന്റെ ഡ്രൈവിങ്ങിന് ക്ലാസിൽ പോകുമ്പോൾ അറ്റെൻഡൻസ് എടുക്കാൻ കാണിക്കുന്ന പേപ്പർ അങ്ങോട്ട് കാണിച്ചു കൊടുത്തു..”
“ആ വെള്ള വണ്ടിയുടെ ഡ്രൈവർ ഫ്ലാറ്റ്…”
“കെട്ടിപ്പിടിക്കാൻ കഴിയാഞ്ഞിട്ട് ആണെന്ന് തോന്നുന്നു വലതു കാൽ വെച്ച് കയറാൻ പറഞ്ഞു…”
“അമ്മളങ്ങനെ ക്ലാസുള്ള പത്തു ദിവസം ഓസിക് തിരികെ റൂമിലെത്താനുള്ള കരാറും ഒപ്പിച്ചു റൂമിന് അടുത്ത് ഒരു കിലോമീറ്റർ വരെ എത്തി…”
“അവിടുന്ന് ഇനി നടക്കണം..
സമയം ആണേൽ ഒരു മണി…
പിടിച്ചു പറിക്കാരും കള്ളന്മാരും കൂടുതൽ ഉള്ള സ്ഥലമാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലം.. ആ ഒരു കിലോമീറ്റർ താണ്ടുന്നതിന് ഇടയിൽ വെളിച്ചം എന്ന് പറയാൻ ഒന്നോ രണ്ടോ വീടുകളിൽ നിന്നുള്ള വെളിച്ചം മാത്രം വഴിയിലേക് കാണും.. ബാക്കിയുള്ള ഭാഗങ്ങൾ മുഴുവൻ ഇരുട്ടിൽ ആയിരിക്കും…
പണ്ടേ ഭയം ഇല്ലാത്ത ധൈര്യശാലികളിൽ എണ്ണം പറഞ്ഞ ആളായത് കൊണ്ട് തന്നെ കഥ എഴുതുമ്പോൾ കേൾക്കാരുള്ള സജീർ കൊപ്പത്തിന്റെ പ്ലെ ലിസ്റ്റ് പ്ലെ ചെയ്തു…”
“ആത്മാവിലെ ആനന്ദമേ… “
“പേടി കൊണ്ടല്ലേ ഭയം വെറും ഒരു ഭയം…
വെറുതെ കണ്ട കറുപ്പന്മാരുടെ കു ത്തു കൊണ്ട് ചാ കുമ്പോൾ ആത്മാവിനു ശാന്തി കിട്ടാൻ ഒരു പാട്ടെങ്കിലും കേൾക്കാമല്ലോ…
നടന്നു നടന്നു അര കിലോമീറ്റർ പാസ്സ് ചെയ്തു വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കരിക്കാറുള്ള പള്ളിയുടെ അടുത്തെത്തി..”
“ആ സമയം തന്നെ പള്ളിയുടെ മെയിൻ ഡോർ വലിയൊരു ശബ്ദത്തോടെ തുറന്നു…
അത് വരെ ചെവിയിൽ തിരുകിയിരുന്ന ബ്ലൂട്ടൂത് ചാർജ് ഇല്ലാഞ്ഞിട്ടോ മറ്റോ നിന്നിരുന്നു അത് കൊണ്ടായിരിക്കാം ആ ശബ്ദം ഞാൻ കേട്ടതും.. എന്നിൽ ഭയം നിറച്ചതും..”
“പള്ളിയിൽ നിന്നും തൂ വെള്ള നിറത്തിൽ വസ്ത്രം ധരിച്ച ഒരാൾ പുറത്തേക് വന്നു..
അയാൾ ഞാൻ ആണി തറച്ചത് പോലെ നിൽക്കുന്നത് കണ്ട് എന്റെ അരികിലേക് വന്നു സലാം ചൊല്ലി”
“അസ്സലാമുഅലൈക്കും…
എന്താ പേടിച്ചോ… “
“ഹേയ് ഇല്ല… “
“ഭയം നിറഞ്ഞിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതെ പുഞ്ചിരി ച്ചു നിൽക്കുന്ന അയാളോട് ഞാൻ പറഞ്ഞു”
“എന്താ പേര്… എവിടുന്നാ എങ്ങോട്ടാ എന്നും അയാൾ ചോദിച്ചു..”
“ഞാൻ കാര്യം പറഞ്ഞു… ഞാൻ പോകുന്ന വീടും പറഞ്ഞു കൊടുത്തു…”
“എന്നും ഈ സമയത്താണോ വരാറുള്ളത്..”
“അല്ലെന്നും ഇന്നദ്യ മാണെന്നും ഇനി ഒരു ഒമ്പത് പത്തു ദിവസം കൂടേ ഈ സമയത്ത് ഉണ്ടാവുമെന്നും ഞാൻ പറഞ്ഞു”
“അയാൾ അത് കേട്ടെന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു ഈ സമയത്തൊന്നും ഈ വഴി നടക്കാൻ പാടില്ല നമ്മൾ കാണാത്ത പലരും ഈ വഴി സഞ്ചരിക്കുന്ന സമയമാണ് ശ്രദ്ധിക്കണം..”
“ആദ്യം അയാൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്റെ ഉള്ളിൽ ചിരിയാണ് വന്നത്..
അല്ലേ ഇന്നത്തെ കാലത്ത് രാത്രി സഞ്ചാരികൾ അതും ഇവിടെ… നാട്ടിൽ ആണേൽ വല്ല ഒറ്റമുലച്ചിയോ ചാത്തനോ പ്രേതമോ ഉണ്ടാവുമെന്ന് കരുതാം.പക്ഷെ ഈ കാലത്തു..”
“ഇനി അടുത്തുള്ള പള്ളി കാട്ടിൽ നിന്നും ആരെങ്കിലും ഈ സമയം..
തൊട്ട് മുന്നിലുള്ള പള്ളിക്കാട്ടിലേക് ഞാൻ ഒന്നു നോക്കി..”
“ചെറുതായി ഭയം വന്നെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചു.. പക്ഷെ മൂപ്പര്ക് അത് മനസിലായെന്ന് തോന്നുന്നു..”
“എന്നോട് പറഞ്ഞു പേടിക്കണ്ട ഈ സമയം ഞാൻ ഇവിടെ ഉണ്ടാവും നിന്റെ റൂമിന്റെ അടുത്താണ് എന്റെ താമസം.. ഞാൻ അത് വരെ ഉണ്ടാവും… ഇവിടെ എത്തിയാൽ പള്ളിയുടെ വാതിലിൽ മൂന്നു വട്ടം കൊട്ടിയാൽ മതിയെന്നും പറഞ്ഞു..”
“ഓ പിന്നെ എനിക്ക് ആരുടേയും സഹായം വേണ്ടന്ന് മനസിൽ തോന്നിയെങ്കിലും ഞാൻ പറയാതെ മുന്നിലേക്ക് നടന്നു…
മൂപ്പരും… “
“അങ്ങനെ പിറ്റേന്ന്…
ടാക്സി വിളിക്കാതെ ഇന്നലെ പോന്നത് പോലെ തന്നെ ഞാൻ വന്നു..
സജീർ കൊപ്പത്തിന്റെ പാട്ടുമിട്ടു ഇന്നലത്തെ പോലെ ചാർജ് തീരണ്ട എന്ന് കരുതി പോകുന്നതിന് മുമ്പ് തന്നെ ഫുൾ ചാർജ് ചെയ്തിരുന്നു..
നടന്നു നടന്നു പള്ളിയുടെ അടുത്തെത്തിയതും ബ്ലൂട്ടൂത് പ്ലിംഗ്.. ഇന്നലത്തെ പോലെ ഓഫ് ആയി..”
“എന്നിൽ ഭയം നിറയാൻ തുടങ്ങി.. ഇന്നലെ കണ്ട യാൾ പറഞ്ഞത് പോലെ ഇനി ഇതും രാത്രി സഞ്ചാരി കളുടെ പണിയാണോ..
അല്ലെന്നു ഞാൻ എന്നെ വിശ്വാസിക്കാൻ ശ്രമിക്കും തോറും എന്റെ മനസ് അത് തന്നെ ആണെന്ന് നൂറ് വട്ടം ഉറപ്പിച്ചിരുന്നു..
അപ്പോഴാണ് ഇന്നലെ അയാൾ പറഞ്ഞ കാര്യം എനിക്ക് ഓർമ്മവന്നത്…
ഞാൻ നേരെ പള്ളിയുടെ വാതിൽ മുട്ടി.. മൂന്നു പ്രാവശ്യം ഉടനെ പള്ളിയുടെ വാതിൽ ഇന്നലെ തുറന്നത് പോലെ ഭയപ്പെടുത്തുന്ന ശബ്ദത്തോടെ തുറന്നു…”
“ആ നീ വന്നോ നിന്നെ കാത്ത് ഞാൻ മയങ്ങി തുടങ്ങുകയായിരുന്നു.. ഞാൻ കരുതി നീ എന്നെ വിളിക്കാതെ പോകുമെന്ന്..”
അയാൾ അതും പറഞ്ഞു എന്റെ കൂടേ എന്റെ റൂം വരെ നടന്നു… അവിടുന്ന് ഞങ്ങൾ സലാം ചൊല്ലി പിരിഞ്ഞു..
“അങ്ങനെ പത്തമത്തെ ദിവസം…
ക്ലാസിൽ പോകുന്നതിന് മുമ്പ് റൂമിൽ വെറുതെ ഇരിക്കുന്ന സമയം..
ആ സമയം റൂമിലെ എല്ലാ വണ്ടിക്കാരും ഉണ്ടായിരുന്നു അവിടെ..”
“എടാ നീ അറിഞ്ഞോ… നമ്മുടെ തൊട്ടടുത്ത സൗദി റൂം മാറി പോകുകയാണെന്ന്… “
കൂടെയുള്ള സലീം സംസാരിക്കുന്നതിന് ഇടയിൽ പറഞ്ഞു…
“ആര് ഹമീദോ…”
“അതേ ഹമീദ് അവന്റെ കുടുംബവും റൂം മാറുകയാണെന്ന് “
“അതെന്തു പറ്റി..”
“എടാ അവന്റെ റൂമിൽ ജിന്ന് ശല്യം ഉണ്ട് പോലെ… രാത്രിയിൽ അവന്റെ വീട്ടിലെ സാധനങ്ങൾ മുഴുവൻ തട്ടി ഇടുന്നൊക്കെ ഉണ്ടെന്ന പറയുന്നത്… “
“ഓ പിന്നെ അത് വല്ല പൂച്ചയും ആയിരിക്കും…”
ഞാൻ അവനോട് പറഞ്ഞു..
“അതെല്ലടാ ഞാൻ അത് പറഞ്ഞു അവനോട്..
പക്ഷെ അവൻ പറയാണ് അവന്റെ വീട്ടിൽ ഒരൊറ്റ പൂച്ച പോലും ഇല്ലെന്ന്..
രാത്രി ആരോ അടുക്കളയിൽ ഗ്യസ് കത്തിക്കുക.. ബാത്‌റൂമിൽ വെള്ളം തുറന്നിടുക .. അടുത്ത റൂമിൽ കിടത്തിയ കുട്ടിയെ പാതിരാക്ക് അവനും ഭാര്യയും കിടക്കുന്ന ബെഡിൽ കൊണ്ട് കിടത്തുക… അങ്ങനെ സഹികെട്ടാണ് അവൻ റൂം മാറി പോകുന്നത്..”
അവൻ എന്നോട് പറഞ്ഞു എന്നെ തന്നെ നോക്കി നിന്നു..
അവനത് പറയുബോൾ അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു…
“ഹമീദിന്റെ റൂം ഞങളുടെ തൊട്ടടുത്തു തന്നെ മതിലിനോട് ചേർന്നാണ് ഉണ്ടായിരുന്നത്… പക്ഷെ ഞങ്ങൾക് ഇത് വരെ അങ്ങനെ ഒന്നും തോന്നിയിരുന്നില്ല..”
ആ സമയത്താണ് കൂടേ ഉള്ള ശഫീഖ് അടുത്ത വെടി പൊട്ടിച്ചത്..
“സുബുഹി ബാങ്ക് കൊടുക്കുമ്പോൾ പണിക് പോകാറുള്ള അവൻ വണ്ടിയിലേക് കയറാൻ മുറിയിൽ നിന്നും ഡോർ തുറന്നു പുറത്തേക് ഇറങ്ങുമ്പോൾ വണ്ടിക് മുന്നിൽ നിന്നും ഒരു നിഴൽ ഓടാറുണ്ടത്രേ…”
“ഈ കഥ കേട്ടപ്പോൾ ഇനി അത് ജിന്ന് വല്ലതും ആണോ എന്ന് അവനും സംശയമായി..
പണ്ടാറടക്കാൻ മനുഷ്യനെ പേടിപിക്കാനായി ഓരോന്ന് പറഞ്ഞു… ഹേയ്.. അതും കരുതിയാണ് അന്ന് ഞാൻ ക്ലാസിൽ പോയത്..”
“അവസാന ദിവസം ആയത് കൊണ്ട് തന്നെ അന്ന് കുറേ ഏറെ നേരം വൈകിയായിരുന്നു ക്ലാസ് വിട്ടത്..
എന്റെ ഭാഗ്യത്തിന് ഞാൻ എന്നും പോകാറുള്ള വണ്ടിയും അന്ന് നേരം വൈകി വന്നു..
സമയം രാത്രി ഒരു മണി കഴിഞ്ഞിട്ടുണ്ട്.. ഞാൻ എന്നും പോകാറുള്ള റോട്ടിലൂടെ റൂമിലേക്കു നടന്നു…
അന്നെന്തോ പാട്ട് കേൾക്കാൻ മൂഡ് വന്നില്ല.. പള്ളിയുടെ അടുത്തെത്തി…
ഞാൻ മൂന്നു പ്രാവശ്യം ഡോറിൽ തട്ടിയിട്ടും അയാൾ വാതിൽ തുറന്നില്ല..”
“ഇയാൾ ഇനി ഉറങ്ങി പോയോ എന്നറിയാതെ ഞാൻ ആ വാതിൽ തള്ളി തുറന്നു…
പേടി പെടുത്തുന്ന ശബ്ദത്തോടെ ആ വാതിൽ തുറന്നു…”
“ഉള്ളിലെ കാഴ്ച എന്റെ ഹൃദയത്തെ രണ്ടു മിനിറ്റോളം ചലിപ്പിക്കാതെ നിർത്തി…പള്ളി ക്കുള്ളിൽ ഒരുപാട് പേര് നിരന്നു നിന്നു നിസ്കരിക്കുന്നു…
ഒരടി പോലും എനിക്ക് പുറകിലേക് വെക്കാൻ കഴിഞ്ഞില്ലെങ്കിലും എന്നെ ആരോ പുറകിലേക്ക് വലിക്കുന്നത് പോലെ…
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പിന്തിരിഞ്ഞു പുറത്തേക് ഓടി…”
“ആരോ എന്റെ പുറകിൽ വരുന്നത് പോലെ തോന്നിയെങ്കിലും ഞാൻ തിരിഞ്ഞു പോലും നോക്കിയില്ല… അത്രക്ക് ഭയം മനസ്സിൽ നിറഞ്ഞിരുന്നു..
അതാ ഞാൻ എന്നും കാണാറുള്ള ആൾ മുന്നിലൂടെ നടന്നു പോകുന്നു… ഞാൻ ഉറക്കെ അയാളെ വിളിച്ചു…”
“അയാൾ എന്നെ കണ്ട് അവിടെ തന്നെ നിന്നു..
ആ.. നീ വല്ലാതെ വൈകിയല്ലോ.. നീ പോയിട്ടുണ്ടാവുമെന്ന് കരുതി ഞാൻ നടക്കുകയായിരുന്നു.. ഞാൻ അവിടെ എത്തിയതും അയാൾ പറഞ്ഞു..”
“എനിക്കാണെങ്കിൽ പേടിച് ഓടിയത് കൊണ്ട് സംസാരിക്കാൻ കഴിയാതെ കിതക്കുകയായിരുന്നു…ഞാൻ കുറച്ചു നിമിഷം നിന്ന് അണച്ചു..”
“അയാൾ എന്റെ ശ്വാസം നോർമൽ ആകുന്നത് വരെ കാത്തുനിന്നു… നീ എന്തെകിലും കണ്ടോ എന്ന് ചോദിച്ചു…”
“ഞാൻ അയാളോട് നടന്നത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു…”
“അയാൾ എന്നോട് പേടിക്കണ്ടന്നും അത് ജിന്നാണെന്നും പറഞ്ഞു…നല്ല ജിന്നുകൾ രാത്രി നിസ്‌കരിക്കാൻ വന്നതാണെന്നും പറഞ്ഞു…”
“നല്ല ജിന്നുകളോ “
“അതേ ഭൂമിയിൽ നല്ല ജിന്നുകളും ചീത്ത ജിന്നുകളും ഉണ്ട് അവയെല്ലാം ഓരോ മനുഷ്യനെയും പോലെ അവര്ക് നൽകിയിരിക്കുന്ന ജീവിതത്തിൽ ജീവിച്ചു മരിക്കുന്നുമുണ്ട്…”
“ന്റെ റബ്ബേ ഞാൻ എന്തൊക്കെയാണ് കേൾക്കുന്നത്… “
നിങ്ങൾക് ഇതിലൊന്നും വിശ്വാസം ഉണ്ടാവില്ലല്ലോ… നിങ്ങൾ ന്യൂ ജനറേഷൻ അല്ലേ…
“നിന്റെ കൂടേ പോലും ഒരു ജിന്ന് ജീവിക്കുന്നുണ്ട് നിന്റെ അവസാനം വരെ കൂടേ ഉണ്ടാവും… അത് നന്നായാൽ നിന്റെ ആഹിറം(പരലോകം ) രക്ഷപെട്ടു … കേടായാൽ നിന്റെ രണ്ടു ലോകവും നിനക്ക് നഷ്ട്ടപെട്ടു..”
“എന്റെ കൂടേ ജിന്നോ.. നല്ല നാടൻ സാധനമല്ലാതെ ഞാൻ കൂടേ കൊണ്ട് നടക്കാറില്ലല്ലോ…”
“അയാൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു എന്റെ റൂം വരെ വന്നു…”
“ഞാൻ ഗേറ്റ് തുറന്നു ഉള്ളിലേക്കു കയറി…”
“അയാൾ ആരാണ് എവിടേക് പോകുന്നു എന്നറിയാൻ എനിക്കൊരു ആകാംഷ തോന്നി… അയാൾ പോയെന്ന് ഉറപ്പായപ്പോൾ ഞാൻ ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്നു പുറത്തേക് നോക്കി..
അതാ അയാൾ നടന്നു പോകുന്നു… അല്ല അയാൾ വായുവിൽ ഒഴുകു കയാണ്… തൊട്ട് മുന്നിലുള്ള ഒരു മരത്തിന്റെ അടിയിൽ എത്തിയപ്പോൾ ആ മരത്തിലേക് അയാൾ ഉയർന്നു പൊങ്ങി…
പെട്ടന്ന് ഒരു മിന്നൽ വെളിച്ചം പോലെ എന്തോ ഒന്നു പൊട്ടി തെറിച്ചു… ഒരു വെളുത്ത പുക ആകാശത്തേക് ഉയർന്നു…”
ഞാൻ പേടിച്ചു കരഞ്ഞു കൊണ്ട് റൂമിലേക്കു ഓടി..
പിറ്റേന്ന് രാവിലെ..
“എടാ നൗഫലെ നീ ഇന്നലെ ആരോടാ സംസാരിച്ചത് രാത്രി.. “
എന്റെ തൊട്ടപ്പുറത്തെ ബെഡിൽ കിടക്കുന്ന നസീർ എന്നോട് ചോദിച്ചു…
“സംസാരിക്കേ ഞാനോ… രാത്രിയിലോ.. നിനക്ക് തോന്നിയതാകും..”
“എനിക്ക് തോന്നിയതൊന്നും അല്ല.. നീ ഇന്നലെ ആരോടോ സംസാരിക്കുകയും ചെയ്തു.. നീ റൂമിലേക്കു കയറിയപ്പോൾ നിന്റെ അല്ലാത്ത ഒരു നിഴൽ നിന്റെ തൊട്ട് പുറകെ റൂമിലേക്കു കയറുകയും ചെയ്തു… “
അന്ന് തുടങ്ങിയ പനിയാണ് ഒരു മാസം കഴിഞ്ഞു അതിൽ നിന്നും കഴിച്ചിലാകുവാൻ…
Nb… ഞാൻ പേടി തൂറി അല്ലേ 😂😂😂
🤩