ഐപിഎല്‍ മത്സരങ്ങൾ മാറ്റി വച്ചെങ്കിലും പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് BCCI.
ഈ സീസൺ പൂർണ്ണമായും ഉപേക്ഷിച്ചാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമായിരിക്കും സംഭവിക്കുന്നത് എന്ന ബോധ്യം ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് ഉണ്ട്. അതിനാൽ തന്നെ മത്സരങ്ങളുടെ തീയതി നീട്ടി ഐപിഎല്‍ സംഘടിപ്പിക്കാനുള്ള പുറപ്പാടിലാണ് ബോര്‍ഡ്.
വിദേശതാരങ്ങൾക്ക് ഇന്ത്യയിലേക്ക് എത്തണമെങ്കിൽ ഏപ്രിൽ 15 വരെ കാത്തിരിക്കാതെ നിർവ്വാഹമില്ല. വിദേശതാരങ്ങൾ ഇല്ലാതെ മത്സരങ്ങൾ നടത്തുന്നതിനോട് ഫ്രാഞ്ചൈസികൾക്ക് താൽപര്യവുമില്ല.
പക്ഷെ മത്സരങ്ങൾ വെട്ടിച്ചുരുക്കിയാണെങ്കിലും ഐ.പി.എൽ നടത്തണമെന്ന് തന്നെയാണ് ഫ്രാഞ്ചൈസികളുടെയും താൽപര്യം.
ഏപ്രിൽ 20 ആണ് ഐ.പി.എൽ ൻ്റെ ഡെഡ് ലൈൻ. അതിന് അപ്പുറത്തേക്ക് നീട്ടിവയ്ക്കാൻ നിർവ്വാഹമില്ല. ഐ.പി.എൽ ൻ്റെ ഈ വർഷം നടത്തുവാൻ കഴിയുമോ എന്ന് ഏപ്രിൽ ആദ്യവാരം അറിയാം