അത്തരം കാര്യങ്ങളൊക്കെ മീനാക്ഷിക്ക് വലിയ പുച്ഛമാണ്.മീനാക്ഷിയുടെ സ്വഭാവത്തെക്കുറിച്ച് നമിത പ്രമോദ്

അത്തരം കാര്യങ്ങളൊക്കെ മീനാക്ഷിക്ക് വലിയ പുച്ഛമാണ്.മീനാക്ഷിയുടെ സ്വഭാവത്തെക്കുറിച്ച് നമിത പ്രമോദ്

ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ മീനാക്ഷി ദിലീപിന് ആരാധകർ നിരവധി ആണ്. ഇവരുടെ വിശേഷങ്ങൾക്ക് വേണ്ടി പലപ്പോഴും സോഷ്യൽ മീഡിയ കാത്തിരിക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ പലപ്പോഴും നിരാശർ ആവുകയാണ് ചെയ്യാറ്. പലപ്പോഴും സോഷ്യൽ മീഡിയയിൽ കൂടുതൽ ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ മീനാക്ഷി പങ്കു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ വളരെ വേദനയോടെയാണ് പ്രേക്ഷകർ മടങ്ങുന്നത്. ഏറ്റവും അടുത്ത സമയത്ത് മീനാക്ഷി പങ്കുവച്ചത് കാവ്യയ്ക്കും നമിത പ്രമോദിനും വേണ്ടിയുള്ള ഒരു പോസ്റ്റ് മാത്രമായിരുന്നു. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് നമിത പ്രമോദ്.

സിനിമ മേഖലയിൽ മീനാക്ഷിക്ക് ഏറ്റവും കൂടുതൽ സൗഹൃദം നമിതയോട് ആണ് എന്ന് പ്രേക്ഷകർക്ക് എല്ലാം അറിയാം. ഇപ്പോൾ മീനാക്ഷിയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ അഭിനയിക്കുന്നു മീനാക്ഷി എന്ന തരത്തിൽ എല്ലാ മാസവും വാർത്തകൾ വരാറുണ്ട്. ഇതിനെക്കുറിച്ചൊക്കെ മീനാക്ഷി പ്രതികരിക്കാറുണ്ടോ എന്നാണ് നമിതയോടെ അവതാരിക ചോദിച്ചത്. ഇതിന് നമിത പറഞ്ഞ മറുപടി ഇങ്ങനെയാണ്..

അവൾക്ക് ഇത്തരം വാർത്തകൾ കാണുന്നത് തന്നെ പുച്ഛമാണ്. ഞാൻ ഇങ്ങനത്തെ വാർത്തകൾ ഒക്കെ അയച്ചു കൊടുക്കുമ്പോൾ ഒരു പുച്ഛത്തോടെയുള്ള സ്മൈലി ആണ് അവൾ തിരിച്ചയക്കുന്നത്. സോഷ്യൽ മീഡിയയിലെ വാർത്തകൾ ഒന്നും തന്നെ അവൾ നോക്കാറില്ല. ഒരുപക്ഷേ അത്തരം വാർത്തകൾ ടോക്സിക് ആയതു കൊണ്ടായിരിക്കും അവൾ നോക്കാത്തത് എന്നും മീനാക്ഷി വളരെ ഫ്രണ്ട്‌ലി ആണ് എന്നും എന്നാൽ പരിചയം ഇല്ലാത്തവരോട് അധികം സംസാരിക്കില്ല എന്നുമാണ് നമിത പറയുന്നത്.