പദ്മപ്രിയ ചെയ്ത പഴശിരാജയോ കുട്ടിസ്രാങ്കോ കറുത്ത പക്ഷികളോ നാല് പെണ്ണുങ്ങളോ ഇയ്യോബിന്റെ പുസ്തകമോ കാവ്യക്കോ നവ്യക്കോ മീരക്കോ സംയുക്തക്കോ ചെയ്യാൻ സാധിക്കില്ല.

പദ്മപ്രിയ ചെയ്ത പഴശിരാജയോ കുട്ടിസ്രാങ്കോ കറുത്ത പക്ഷികളോ നാല് പെണ്ണുങ്ങളോ ഇയ്യോബിന്റെ പുസ്തകമോ കാവ്യക്കോ നവ്യക്കോ മീരക്കോ സംയുക്തക്കോ ചെയ്യാൻ സാധിക്കില്ല.

മലയാള സിനിമയിൽ വളരെയധികം കഴിവുള്ള എന്നാൽ ശ്രദ്ധിക്കാതെ പോയ ചില താരങ്ങളുണ്ട്. അത്തരം താരങ്ങളിൽ മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് പത്മപ്രിയ. വളരെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ കഴിവുള്ള ഒരു വ്യക്തി എന്ന് തന്നെ പത്മപ്രിയയെ വിളിക്കണം. എന്നാൽ വേണ്ട വിധത്തിൽ മലയാള സിനിമ പദ്മപ്രിയയെ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. ബ്ലെസ്സി ഒരുക്കിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിലേക്ക് പത്മപ്രിയ സജീവമായി തുടങ്ങുന്നത്. വളരെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ തന്റെതായ ഇടം കണ്ടെത്താൻ ശ്രമിച്ച പത്മപ്രിയയ്ക്ക് പക്ഷേ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ ആയിരുന്നു. ഇപ്പോൾ പത്മപ്രിയയെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്…

“പദ്മപ്രിയ ” എന്ന Show Stealer
തെക്കൻ തല്ല് കേസ് കണ്ടപ്പോ എഴുതണം എന്ന് തോന്നി, സിനിമയിൽ ഇവരുടെ ശക്തമായ പ്രകടനം കണ്ടപ്പോ പഴയ ഗീതയെ ഒക്കെ ഓർത്തു പോയി..ഇയ്യോബിന്റെപുസ്തകം റാഹേൽ
പഴശ്ശിരാജയിലെ നീലി
കറുത്തപക്ഷികളിലെ പൂങ്കൊടി
കുട്ടിസ്രെങ്കിലെ രേവമ്മ
തെക്കൻ തല്ല് കേസിലെ രുക്‌മിണി
പൊക്കിഷത്തിലെ നാദിറ
മിരുഗത്തിലെ അളകമ്മ
അപരാജിത തുമിയിലെ കുഹു
സത്തംപോടാതെയിലെ ഭാനു നായകനോപ്പം അല്ലെങ്കിൽ അതിനു മുകളിൽ സ്കോർ ചെയ്ത കഥാപാത്രങ്ങൾ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ ആരോ ഇവരുടെ പെർഫോമൻസസ് ഉൾപ്പെടുത്തിയ ഒരു വിഡിയോ പോസ്റ്റ്‌ ചെയ്തത് കണ്ടു..തികച്ചും അത്ഭുതം തോന്നി.ഒരു കഥാപാത്രത്തിൽ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് എന്ത് അനായാസമായിട്ടാണ് ഇവർ ട്രാൻസ്‌ഫോർമേഷൻ നടത്തുന്നത്,

” കാഴ്ച ” സിനിമയിലേക്ക് സംയുക്തക്ക് പകരം ബ്ലസി കണ്ടെത്തിയ ഒരു ഓപ്ഷൻ ആയിരുന്നു പ്രിയ…” 2000 കാലഘട്ടത്തിൽ “സംയുക്ത വർമ, കാവ്യാ മാധവൻ , നവ്യ നായർ, മീര ജാസ്മിൻ, ഭാവന” തുടങ്ങി നായികമാർ തിളങ്ങി നിൽക്കുമ്പോഴാണ് പത്മപ്രിയയുടെ കടന്നു വരവ്.ആദ്യ സിനിമയിൽ തന്നെ അവർ ഒരു മികച്ച അഭിനേതാവാണെന്നു തെളിയിച്ചു.. ചുരുങ്ങിയ സമയം കൊണ്ട് അവർ സൂപ്പർസ്റ്റാറുകളുടെ നായികയായി..മികച്ച സംവിധായകാർക്കൊപ്പം നല്ല കഥാപാത്രങ്ങൾ ചെയ്തു..പക്ഷെ സമകാലിക നായികമാരായ കാവ്യ നവ്യ മീര ഇവർക്ക് ലഭിച്ച അത്ര ജനപ്രീതി പത്മപ്രിയക്ക് ലഭിച്ചില്ല.. മികച്ച അഭിനേത്രികളുടെ പേരുകൾ പറയുമ്പോഴും പ്രിയയെ മറക്കുന്നു..

ശാലീനതകൊണ്ടും കാഴ്ചയിലെ പക്വത കൊണ്ടും ലഭിച്ച കുറച്ചു കഥാപാത്രങ്ങൾ,ഭാഗ്യലക്ഷ്മിയുടെ ഡബ്ബിങ് ഒഴിച്ചാൽ സംയുക്ത വർമയിലെ അഭിനേത്രി ശരാശരിക്ക് മുകളിൽ ഇല്ല.. വിവിധ കഥാപാത്രങ്ങളിലേക്ക് കടന്നു ചെല്ലുന്നതിൽ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു അവർക്ക്.. ഗദ്ദാമ്മയും, പെരുമഴക്കാലവും, മിഴി രണ്ടിലും, സദാനന്ദന്റെ സമയവും ഒക്കെ കാവ്യയുടെ മികച്ച കഥാപാത്രങ്ങൾ തന്നെ, ശ്രീജ രവിയുടെ ശബ്ദം കാവ്യയുടെ അഭിനയത്തിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.. ഒരേ അച്ചിൽ വാർത്ത കഥാപാത്രങ്ങൾ തന്നെ മികച്ചതാക്കുക എന്നല്ലതാ wide range characters ബാലൻസ് ചെയ്യാൻ കാവ്യക്കും പരിമിതികൾ ഏറെ..

മഞ്ജു വാര്യർക്ക് ശേഷം മീര ജാസ്മിൻ എന്ന് പലരും വാഴ്ത്തി പറഞ്ഞ മീരയുടെ പല കഥാപാത്രങ്ങളും ഓവർ ആക്ടിങ് ആയാണ് തോന്നിയിട്ടുള്ളത്.. ഒരേ കടൽ, പെരുമഴക്കാലം, കസ്തൂരിമാൻ അങ്ങനെ വളരെ കുറച്ചു മാത്രമാണ് തമ്മിൽ ഭേദം എന്ന് തോന്നിയിട്ടുള്ളതും ഇഷ്ടം തോന്നിയതും..പിന്നെ മിക്കതിലും പ്രാരാബ്ദം, ദുഃഖം ഈ ഭാവങ്ങൾ മാത്രം.. കൃത്രിമമായ ഒരു അഭിനയ ശൈലി സ്വന്തം ശബ്ദം കഥാപാത്രങ്ങൾക്ക് നൽകുന്നത് ഒരു പ്ലസ് പോയിന്റ് ആയി തോന്നിയിട്ടുണ്ട് എന്നാലും കൊഞ്ചിയുള്ള ഡയലോഗ് ഡെലിവറി, ചിരിയിലും കരച്ചിലും നല്ല ഡ്രാമറ്റിക് ഫീൽ തോന്നിയിട്ടുണ്ട്. കരിയർ ബെസ്റ്റ് ആയ ബാലാമണിയും, സൈറ, കണ്ണേ മടങ്ങുക ചിത്രങ്ങളിൽ നവ്യയുടെ പ്രകടനം മികച്ചതായിരുന്നു എന്നാൽ പിന്നീട് അങ്ങോട്ട് ഓവർ ആക്കി വെറുപ്പിച്ചു.. കിച്ചാമണി, പതാക, അലിഭായ്, ഇമ്മിണി നല്ലൊരാൾ അങ്ങനെ കുറെ ചിത്രങ്ങളിലെ അഭിനയം.. ഇമോഷണൽ സീനുകളെക്കാൾ കുറച്ചൂടെ കോമഡി ടൈമിംഗ് നവ്യക്ക് ഉണ്ട്.. കരച്ചിൽ ഒന്നും അത്ര നാച്ചുറൽ ആയി തോന്നിയിട്ടില്ല…തിരിച്ചു വരവിൽ ഒരുത്തീ നന്നായിരുന്നു

ഒരു നായികക്ക് അപ്പുറം മികച്ച പെർഫോമർ ആയി തോന്നിയത് പത്മപ്രിയ ആണ്.. ചെയ്ത കഥാപാത്രങ്ങൾ ഒന്നും തന്നെ, ഡിമാൻഡ് ചെയ്യുന്നതിനു അപ്പുറം ഓവർ ആക്കിയിട്ടില്ല ഒരു കഥാപാത്രവും മോശമാക്കിയിട്ടുമില്ല, വാരി വലിച്ചു സിനിമകൾ ചെയ്തില്ല, നായകന്റെ നിഴലാകുന്ന കഥാപാത്രങ്ങൾ ചെയ്യുന്നതിനു പകരം നായകന്റെ ഒപ്പം അല്ലെങ്കിൽ നായകന് മുകളിൽ പെർഫോമം ചെയ്ത കഥാപാത്രങ്ങളുണ്ട്.. മമ്മൂട്ടിക്കൊപ്പം കറുത്ത പക്ഷികൾ, പഴശ്ശിരാജ, കുട്ടിസ്രാങ്ക്, മോഹൻലാലിനോപ്പം വടക്കുംനാഥൻ, ഇയ്യോബ് വരെ ഭയന്ന റാഹേലും,തമിഴിൽ നായകന് മുകളിൽ നിന്ന മിരുഗത്തിലെ അളഗമ്മ,ചേരാനേക്കാൾ സ്കോർ ചെയ്ത പൊക്കിഷത്തിലെ നദിറ, ഇപ്പോൾ ബിജു മേനോന്റെ അമ്മിണി പിള്ളയെയും റോഷന്റെ പൊടിയനെയും കടത്തി വെട്ടിയ രുക്‌മിണിയിലും എത്തി നിൽക്കുന്നുണ്ട് പദ്മപ്രിയ എന്ന Show stealer .മുകളിൽ പറഞ്ഞ നാല് നായികമാരേക്കാളും മികച്ച പെർഫോമർ തന്നെയാണ് ഇവർ. സംയുക്ത അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും, മീര ജാസ്മിന്റെ ഒരേ കടലും പെരുമഴക്കാലവും ഒക്കെ പദ്മപ്രിയക്ക് ചെയ്യാൻ സാധിക്കും (അത്തരം സ്വഭാവമുള്ള കഥാപാത്രങ്ങൾ അവർ ചെയ്തിട്ടുമുണ്ട് ).കാവ്യയുടെ ഗദ്ദാമ്മയും സദാനന്ദന്റെ സമയവും പോലെ ഉള്ള ചിത്രങ്ങളും നവ്യയുടെ സൈറയും ഒരുത്തീയും ഒക്കെ പദ്മപ്രിയക്ക് ട്രൈ ചെയ്യാവുന്ന കഥാപാത്രങ്ങളാണ്..എന്നാൽ തിരിച്ചു പദ്മപ്രിയ ചെയ്ത പഴശിരാജയോ കുട്ടിസ്രാങ്കോ കറുത്ത പക്ഷികളോ നാല് പെണ്ണുങ്ങളോ ഇയ്യോബിന്റെ പുസ്തകമോ കാവ്യക്കോ നവ്യക്കോ മീരക്കോ സംയുക്തക്കോ ചെയ്യാൻ സാധിക്കില്ല (അവരുടെ limitations വച്ചു സാധിക്കില്ല എന്നാണ് പേർസണൽ opinion )എന്നുള്ളത് പത്മപ്രിയയെ unique ആക്കുന്നു..

മിസ്സ്‌ ആന്ധ്ര പ്രദേശ് പട്ടം സ്വന്തമാക്കിയ പദ്മപ്രിയ നല്ല ഗ്രേസും അപാര സ്ക്രീൻ പ്രെസെൻസും ഉള്ള നടി ആണ്, ഒരിക്കലും അവരുടെ സൗന്ദര്യം explore ചെയ്തിട്ടില്ല.. കപ്പിനും ചുണ്ടിനുമിടയിൽ നാഷണൽ അവാർഡ് നഷ്ടമായത് മൂന്നു തവണ (2007,2009,2012) 2006 ൽ കേരള സംസ്ഥാന അവാർഡിൽ മധു ചന്ദ്രലേഖയിലെ അഭിനയത്തിനു ഉർവശിക്കൊപ്പം പദ്മപ്രിയയുടെ 3 വ്യത്യസ്ത കഥാപാത്രങ്ങൾ മത്സരിച്ചു, അവിടെ നിന്നും പിന്തള്ളി, തൊട്ടടുത്ത വർഷം പദ്മപ്രിയയുടെ പരദേശി, നാല് പെണ്ണുങ്ങൾ മീരയുടെ ഒരേ കടലിനൊപ്പം മത്സരിച്ചു,ഇതേ വർഷം തമിഴിൽ നിന്നു സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി, 2009 ഇലും സ്ഥിതി മാറിയില്ല – പഴശ്ശിരാജ, ഭൂമി മലയാളം, കുട്ടിസ്രാങ്ക് പോലെ ഉള്ള ചിത്രങ്ങൾ ശ്വേത മേനോന്റെ പാലേരി മാണിക്യതിനൊപ്പം മത്സരിച്ചിരുന്നു സ്വന്തം ശബ്ദം ആയിരുന്നില്ല എന്ന കാരണത്താൽ അന്നും പിന്തള്ളി,ഇവിടെ മികച്ച രണ്ടാമത്തെ നടി ആയപ്പോൾ അതെ വർഷം തമിഴിൽ നിന്നു അവർ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി എങ്കിലും ഒരു കേരള സംസ്ഥാന അവാർഡ് ഇവർ അർഹിക്കുന്നു.. നായികമാരുടെ പേര് പറയുമ്പോൾ
ശോഭന,ഉർവശി ഇവരിൽ രേവതിയെ മറക്കുന്നത് പോലെ മഞ്ജു, സംയുക്ത, കാവ്യ, നവ്യ, മീര കൂട്ടത്തിൽ പദ്മപ്രിയയെ പറയാൻ വിട്ടു പോകുന്നത് എന്താണെന്നു ഇന്നും ഒരു അത്ഭുതം ആണ്..ഇനിയും അവർ underrated ayi തന്നെ തുടരും…
ശാരദ, ശ്രീവിദ്യ,സീമ, ഗീത,ഉർവശി, രേവതി, ശോഭന ,മഞ്ജു വാര്യർ ഈ നായികനടികളുടെ പട്ടികയിൽ ഉറപ്പായും നിൽക്കാൻ യോഗ്യത ഉള്ള മികച്ച നടി തന്നെയാണ് പത്മപ്രിയ.
അക്ഷയ് ഉണ്ണി എന്നാൾ ആണ് ഈ കുറിപ്പ് പങ്കുവച്ചത്.