മലയാള സിനിമ തന്നെ വേണ്ടവിധത്തിൽ പരിഗണിക്കുന്നതായി തോന്നിയിട്ടില്ല. മലയാളസിനിമയിൽ ശോഭിക്കാത്തതിനെക്കുറിച്ച് കാളിദാസ്.

മലയാള സിനിമ തന്നെ വേണ്ടവിധത്തിൽ പരിഗണിക്കുന്നതായി തോന്നിയിട്ടില്ല. മലയാളസിനിമയിൽ ശോഭിക്കാത്തതിനെക്കുറിച്ച് കാളിദാസ്.

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിനോട് അമ്മ പാർവതിയോടുള്ള സ്നേഹം അതേപോലെതന്നെ മക്കളോടും മലയാളികൾ കാണിക്കാറുണ്ട്. എന്റെ വീട് അപ്പുവിനെയും, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒക്കെ മലയാളസിനിമയിൽ തന്റെതായ സാന്നിധ്യം കുട്ടിക്കാലത്തുതന്നെ ഉറപ്പിക്കുവാൻ കാളിദാസന് സാധിച്ചിരുന്നു. എന്നാൽ നായകനായെത്തിയ ചിത്രങ്ങളൊന്നും തന്നെ വലിയ തോതിൽ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നില്ല. ബോക്സ് ഓഫീസിൽ വലിയ ചലനവും സൃഷ്ടിക്കാത്ത ചിത്രങ്ങൾ ആയി. തിയേറ്ററുകളിൽ പരാജയം നേരിട്ട ചിത്രങ്ങളെക്കുറിച്ച് കാളിദാസ് പറയുകയാണ്. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമാണ് താനെന്ന് തനിക്ക് തോന്നിയിട്ടില്ല.

മലയാള സിനിമ തന്നെ വേണ്ടവിധത്തിൽ പരിഗണിക്കുന്നതായി തോന്നിയിട്ടില്ല. തന്നോട് വലിയ താല്പര്യം മലയാളസിനിമയ്ക്ക് ഉള്ളതായി തനിക്ക് ഇതുവരെയും തോന്നിയിട്ടില്ല. മലയാളത്തിലെ ചില സിനിമകൾ ഒഴിച്ച് ബാക്കി ചിത്രങ്ങളൊക്കെ തന്നെ തന്റെ തെറ്റായ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് മലയാളത്തെക്കുറിച്ച് എന്ത് പറയണം എന്നും അറിയില്ല.

മലയാളി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ തനിക്ക് സാധിച്ചിരുന്നില്ല. പ്രേക്ഷകർക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഒരു കാര്യം നമ്മൾ ചെയ്യണം. അപ്പോൾ മാത്രമാണ് അവർക്ക് നമ്മളോട് ഒരു ഇഷ്ടം തോന്നുന്നത്. തന്റെ ചിത്രങ്ങളൊന്നും അതിൽ ക്ലിക്ക് ചെയ്യപ്പെടുന്നത് ആയിരുന്നില്ല എന്നും സിനിമകൾ തിരഞ്ഞെടുത്തത് തനിക്ക് പിഴവ് പറ്റിയിട്ടുണ്ട് എന്നൊക്കെയാണ് താരം പറയുന്നത്. എന്നാൽ തന്റെ ചിത്രമായ അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്ന ചിത്രം വളരെ ഒരു മികച്ച ചിത്രമായി ആണ് തോന്നിയത്. ചിത്രം എന്തുകൊണ്ടാണ് ശ്രെദ്ധ നേടാഞ്ഞത് എന്ന് അറിയില്ല. ചിത്രത്തിന് വന്ന ചില കമന്റുകൾ പെയ്ഡ് കമന്റുകൾ ആയി തനിക്ക് തോന്നിയിരുന്നു എന്നും പറയുന്നു.