എന്റെ നെറ്റിയിൽ ചുംബിച്ച് , ഇനി വിഷമിക്കേണ്ട നിനക്കായി ഞാനിവിടെയുണ്ട് എന്ന് പറഞ്ഞു. ഗോപി സുന്ദറിന് മറുപടി ആയി അഭയ ഹിരന്മയി

എന്റെ നെറ്റിയിൽ ചുംബിച്ച് , ഇനി വിഷമിക്കേണ്ട നിനക്കായി ഞാനിവിടെയുണ്ട് എന്ന് പറഞ്ഞു. ഗോപി സുന്ദറിന് മറുപടി ആയി അഭയ ഹിരന്മയി

ഗായിക മോഡൽ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരെ ആണ് അഭയ ഹിരണ്മയി തന്റെ വ്യത്യസ്തമായ ആലാപന രീതിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. കോഴിക്കോടിനെ കുറിച്ചുള്ള ഒരു പാട്ടിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധ നേടുന്നത്. പിന്നീട് ഗോപിസുന്ദറിനോപ്പം നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമായി അഭയ മാറി. തന്റെ ജീവിതത്തിൽ സംഭവിച്ച ചില വേർപാടുകൾ അവരെയൊന്നു ഉലച്ചുകളഞ്ഞു എന്നത് സത്യമാണ്. ആ വേദനയിൽ നിന്ന് തന്നെ അഭയാ സ്വന്തമായി കര കയറിയിരിക്കുകയാണ്. 14 വർഷം നീണ്ടുനിന്ന തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് അഭയ ഹിരണ്മയി.

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് ഇത്രയും നാൾ നീണ്ടുനിന്ന തന്റെ ജീവിതത്തെക്കുറിച്ച് അഭയ വിവരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പലപ്പോഴും വ്യത്യസ്തമായ കുറിപ്പുകൾ പങ്കുവയ്ക്കുന്ന വ്യക്തിയാണ് അഭയ ഹിരണ്മയി. അഭയയുടെ കുറിപ്പ് പലപ്പോഴും ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ പലതും ഗോപി സുന്ദറിനുള്ള മറുപടി ആണോ എന്ന് പോലും പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ തന്റെ അതിജീവനത്തെ കുറിച്ചാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. അഭയയുടെ വാക്കുകൾ ഇങ്ങനെയാണ്..ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്തതും നിറഞ്ഞ സ്നേഹം !!എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം … എനിക്ക് വേണ്ട
വിധിയില്ലാതെ ,ചോദ്യത്തിന്റെ ഛായയില്ലാതെ എന്നെ ഹൃദയത്തോട് ചേർത്തുനിർത്തിയ ആ മനുഷ്യർ ..

എന്റെ നെറ്റിയിൽ ചുംബിച്ച് , ഇനി വിഷമിക്കേണ്ട നിനക്കായി ഞാനിവിടെയുണ്ട് എന്ന് പറഞ്ഞവരോട് .. എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന് !! ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം!
രോഗശാന്തി. കഠിനമായി അദ്ധ്വാനിക്കുന്നു
ദിവസം തോറും തിളങ്ങുന്നു
കല്ലുകളിലേക്കും പുതിയ കല്ലുകളിലേക്കും ചുവടുവെക്കുന്നു
14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ….ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി