സീരിയൽ നടി അൻഷിതയ്ക്ക് എതിരെ ഗുരുതര ആരോപണമായി പ്രമുഖ നടന്റെ ഭാര്യ രംഗത്ത്.

സീരിയൽ നടി അൻഷിതയ്ക്ക് എതിരെ ഗുരുതര ആരോപണമായി പ്രമുഖ നടന്റെ ഭാര്യ രംഗത്ത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു സീരിയലാണ് കൂടെവിടെ. വലിയൊരു ആരാധകവൃന്ദം ഉള്ള ഈ സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൻഷിത എന്ന നടിയാണ്. സൂര്യ കൈമൾ എന്ന കഥാപാത്രമായാണ് അൻഷിത എത്തുന്നത്. അൻഷിതയുടെ വാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അൻഷിതയ്ക്ക് എതിരെ ഒരു ഗുരുതര ആരോപണവുമായി ആണ് ആളുകൾ എത്തിയിരിക്കുന്നത്.

അൻഷിതയെ കുറിച്ച് ആരോപണമുന്നയിച്ചിരിക്കുന്നത് ഇപ്പോൾ തമിഴിൽ നടി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചെല്ലമ്മ എന്ന സീരിയലിലെ നടന്റെ ഭാര്യ ആണ്. തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ നോക്കുന്നു എന്നാണ് ആരോപണം. ചെല്ലമ്മ എന്ന സീരിയലിന്റെ സെറ്റിൽ വെച്ച് അൻഷിതയും ഭർത്താവ് അർണബും മാനേജർമാർ ഒപ്പം ഇല്ലാതെ ഒരു മുറിയിൽ വച്ച് താൻ കണ്ടിരുന്നുവെന്നും ഭർത്താവ് തന്നെ ചതിച്ചു എന്നും അൻഷിത തന്നെ ഉപദ്രവിക്കുവാൻ വരെ എത്തുന്നുവെന്നും ആണ് പറഞ്ഞിരിക്കുന്നത്. മുസ്ലിം മത വിശ്വാസത്തിൽ പെട്ട ഒരു വ്യക്തിയാണ് അർണാബ്. അതുകൊണ്ടുതന്നെ തന്നെ ഒഴിവാക്കുവാൻ ആണ് ഇപ്പോൾ ഇവർ ശ്രമിക്കുന്നത് എന്ന ഒരു പരാമർശം കൂടി ദിവ്യ നടത്തുന്നുണ്ട്.

ഗർഭിണിയായ തന്നെ അൻഷിദ ഉപദ്രവിക്കാൻ ശ്രമിച്ചിട്ട് പോലും ഭർത്താവ് നോക്കിനിൽക്കുകയായിരുന്നു ചെയ്തത് എന്നാണ് ദിവ്യ പറയുന്നത്. അതേസമയം ഭാര്യയുടെ ആരോപണങ്ങൾ മുഴുവനായും തള്ളിക്കൊണ്ടാണ് അൻഷിത രംഗത്ത് എത്തിയിരിക്കുന്നത്. യാതൊരുവിധത്തിലും അൻഷിതയെ ഉപദ്രവിക്കുവാൻ ശ്രേമിച്ചിട്ടില്ല എന്നും ഭാര്യ മുടികുത്തിനു പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചിട്ട് പോലും അൻഷിദ ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു ചെയ്തത് എന്നുമാണ് ഭർത്താവായ അർണബ് പറയുന്നത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയെ കുറിച്ചുള്ള ഈ ഞെട്ടിപ്പിക്കുന്ന വാർത്ത ഇപ്പോൾ എല്ലാവരെയും അമ്പരപ്പിൽ ആഴ്ത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു പെൺകുട്ടിയാണോ അൻഷിത എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.