ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് ശിവശങ്കർ താലിചാർത്തി നെറുകയിൽ കുങ്കുമം തൊട്ട് ഒപ്പമുണ്ടാകും എന്ന് വാക്ക് തന്നു – സ്വപ്ന സുരേഷ്

ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് ശിവശങ്കർ താലിചാർത്തി നെറുകയിൽ കുങ്കുമം തൊട്ട് ഒപ്പമുണ്ടാകും എന്ന് വാക്ക് തന്നു – സ്വപ്ന സുരേഷ്

ഒരു കാലത്ത് കേരളത്തിൽ വളരെയധികം ചർച്ച ചെയ്ത ഒരു പേരാണ് സ്വപ്ന സുരേഷ് എന്ന പേര്. സ്വപ്ന നടത്തിയ പല വെളിപ്പെടുത്തലുകളും കേരളത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ വീണ്ടും ഒരു ഞെട്ടിപ്പിടിക്കുന്ന വെളിപ്പെടുത്തലുമായി ആണ് സ്വപ്ന എത്തിയിരിക്കുന്നത്. സ്വപ്ന തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ആത്മകഥയായ ചതിയുടെ പത്മവ്യൂഹങ്ങൾ എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് സ്വപ്ന പ്രതിപാദിച്ചിരിക്കുന്നത്. ശിവശങ്കർ തന്നെ വിവാഹം കഴിച്ചിരുന്നു എന്നും ചെന്നൈയിലെ അമ്പലത്തിൽ വച്ചായിരുന്നു ഈ ചടങ്ങ് നടന്നത് എന്നുമാണ് സ്വപ്ന പറയുന്നത്.

വിവാഹമെന്നാൽ കഴുത്തിൽ താലിചാർത്തി നെറ്റിയിൽ സിന്ദൂരം അണിയിക്കുകയും ഒക്കെ ചെയ്തിരുന്നു എന്നും, എന്നും ഒപ്പം ഉണ്ടാകും എന്ന് വാക്ക് നൽകുകയും ചെയ്തു. ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങളിലൊക്കെ തന്നെ തന്റെ കഴുത്തിൽ താലി ഉണ്ടായിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്. മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് പുസ്തകത്തിൽ സ്വപ്ന പ്രതിപാദിച്ചിരിക്കുന്നത്. വീണ വിജയൻ കോടികളാണ് സമ്പാദിച്ചത് എന്നും മുഖ്യമന്ത്രിയുടെ അറിവോടെയല്ല ഇക്കാര്യങ്ങളൊന്നും താൻ ചെയ്തത് എന്ന് പറഞ്ഞത് ഭരണം മാറും എന്ന് ഭയന്നാണ് എന്നുമാണ് സ്വപ്ന പറയുന്നത്.

ഭരണം മാറിയാൽ തന്നെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല എന്ന് അവർ തന്നെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്. അതുകൊണ്ട് താൻ അങ്ങനെ പറയുന്നത്. അവർ തന്നെ ആണ് ഇത് റെക്കോർഡ് ചെയ്തത് എന്നും മറ്റു മാർഗങ്ങളൊന്നും മുൻപിൽ ഇല്ലാത്തതു കൊണ്ട് തന്നെ തന്റെ രക്ഷയെ കരുതി ആണ് അങ്ങനെ സംസാരിച്ചിരുന്നത് എന്നുമാണ് സ്വപ്ന പറയുന്നത്.