ഒറ്റമന്ദാരം❤️ ~ അവസാനഭാഗം ,എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

നിറക്കണ്ണുകളോടെ ഡയറിയുടെ രണ്ടാം പേജ് മറിച്ചു. ഭംഗിയുള്ള കൈയ്യക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ശ്രീക്കുട്ടിയുടെ മനസ്സിനെ ഓരോ പേജുകളായി ഹരി വായിച്ചു തുടങ്ങി..

“എന്റെ പ്രിയപ്പെട്ട ശ്രീയേട്ടന്..

ഓർമ്മവെച്ച കാലം മുതൽ കണ്ടത് എന്റെയീ ഒറ്റമന്ദാരത്തെയാണ്. അതെത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് എനിക്ക് മാത്രമെ അറിയൂ.

ഒരു പൊട്ടിപ്പെണ്ണിന്റെ മനസ്സിലുദിച്ച വെറുമൊരു മോഹമല്ല, കണ്ണടയുന്നത് വരെ ആ നിഴലിന്റെ തണലിൽ എനിക്ക് കഴിയണം.. അതിനോളം ഭാഗ്യം എനിയ്ക്ക് വേറെയുണ്ടോ.?

ഇന്നത്തെ ദിവസത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഇന്നെന്റെ പിറന്നാളാണ്. 16 വയസ്സായി എനിക്ക്. ആദ്യമായി ശ്രീയേട്ടനൊപ്പം ബൈക്കിൽ ചുറ്റിയടിച്ച ദിവസം..

അന്ന് ശ്രീക്കുട്ടിയുടെ പിറന്നാള് പച്ചപ്പട്ടിന്റെ പട്ടുപാവാടയാണ് ശ്രീക്കുട്ടി ഉടുത്തിരിക്കുന്നത്. ഇരുവശത്തേക്കുമായി മെടഞ്ഞ് പിന്നിയിട്ട നീളൻ ചുരുളൻ മുടിയിൽ തുളസിക്കതിരും ചൂണ്ടിയിട്ടുണ്ട്.

വിടർന്ന കണ്ണുകളെഴുതി സുന്ദരമാക്കിയിട്ടുണ്ട്. നെറ്റിയിൽ ചന്ദക്കുറിയുമുണ്ട്. കുളി ച്ചൊരുങ്ങി ശ്രീക്കുട്ടി എത്തിയിട്ടും ഹരിയുടെ ഒരുക്കം കഴിഞ്ഞിട്ടില്ല. കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുന്ന ഹരിയെ കണ്ട് ശ്രീക്കുട്ടിക്ക്ദേ ഷ്യം വന്നു.

ന്റെ ശ്രീയേട്ടാ.. കല്യാണത്തിനൊന്നുല്ലാലൊ പോണെ.. അമ്പലത്തിലേയക്കല്ലേ.. ഒരുങ്ങിയത് പോരെ..?

ശ്രീക്കുട്ടി കളിയാക്കി കൊണ്ട് ചോദിച്ചു.

“സൗന്ദര്യം ഒരു ശാപമായത് എന്റെ തെറ്റാണൊ കുട്ടീ..”

ജയൻ സ്റ്റൈലിൽ കണ്ണാടിയിൽ നോക്കി കൊണ്ട് ഹരി ചോദിച്ചു.

“എന്നാല്.. ആ ശാപോം പേറിക്കൊണ്ട് ഇവടെത്തന്നെ നിന്നോ ഞാൻ വല്ല്യേച്ചീനേം കൂട്ടി പൊയ്ക്കോളാം..”

ദേഷ്യപ്പെട്ട് കൊണ്ട് അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ദൃതിയിൽ നടന്നു.

“ങ.. നിക്ക് പെണ്ണേ കഴിഞ്ഞു “

എന്നും പറഞ്ഞ് ഹരിയും അവൾക്ക് പിറകെയായി വന്നു.

“ന്റെ ശ്രീഹരീ.. പെങ്കുട്ട്യോളേക്കാളും കഷ്ടാല്ലൊ നിന്റെ കാര്യം.. ഒരുങ്ങി ക്കഴിഞ്ഞില്ലേ ഇതുവരെ..?”

അടുക്കളയിൽ നിന്നും അമ്മ വിളിച്ചു ചോദിച്ചു.

“കഴിഞ്ഞമ്മെ.. ഞാനിറങ്ങുവാ.. “

ഉമ്മറത്ത് നിന്നും അമ്മയോടായി വിളിച്ചു പറഞ്ഞ് കൊണ്ട് അവൻ ശ്രീക്കുട്ടിയെ നോക്കി. അവൾ പഠിപ്പുര കടന്ന് റോഡിലേക്കിറങ്ങി.

“ശ്രീക്കുട്ടീ..”

ഉച്ചത്തിൽ വിളിച്ച് കൊണ്ട് അവൾക്കൊപ്പം എത്താനായി വേഗത്തിൽ ഓടി.

കുഞ്ഞായിക്കാന്റെ കടയുടെ പിൻവശത്ത് ബൈക്കും കൊണ്ട് കാത്തു നിക്കാണ് സുഹൈൽ.

പിറന്നാളിന് ഒരു സർപ്രൈസ് സമ്മാനം തരാന്ന് പറഞ്ഞ് ഹരി ശ്രീക്കുട്ടിയോട് ചട്ടം കെട്ടിയതാണ്.

ശ്രീഹരി ബൈക്കോടിക്കാൻ പഠിച്ചിരിക്കുന്നു. വീട്ടുകാർക്ക് പോലും അറിയിഞ്ഞിട്ടില്ല.

സുഹൈലിന്റെ ബൈക്കിൽ ശ്രീക്കുട്ടിയെയും കൊണ്ട് ഒന്നു ചുറ്റിയടിക്കണം. അതാണ് അവൾക്കുള്ള ശ്രീഹരിയുടെ സർപ്രൈസ് പിറന്നാൾ സമ്മാനം.

“ഈശ്വരാ.. ഇതിന്റെ പൊറകിലോ.. ശ്രീയേട്ടനിത് ഓടിയ്ക്കാനറിയൊ..?

കണ്ണും മൂക്കും വിടർത്തി ആശ്ചര്യത്തോടെ അവൾ ചോദിച്ചു.

“പിന്നല്ലാതെ.. വേണേച്ചാ പറപ്പിക്കും..”

ഷർട്ടിന്റെ കോളർ പിറകിലേക്ക് വലിച്ചിട്ട് അല്പം അഹങ്കാരത്തോടെ പറഞ്ഞു.

“ഞാനില്ല… ഇതിന്റെ പൊറകിലൊന്നും.. നിയ്ക്ക് പേടിയാ..”

പോകാനായി ഒരുങ്ങിയ ശ്രീക്കുട്ടിയുടെ കൈയ്യിൽ പിടിച്ചു നിർത്തി.

“ശ്രീക്കുട്ടി ധൈര്യായിട്ട് കേറിക്കോ.. ഓനോടിക്കും.. ഞമ്മളല്ലേ പഠിപ്പിച്ച് കൊടുത്തത്..”

ഗമയോടെ സുഹൈല് പറഞ്ഞു.

ശ്രീഹരി ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു.

ശ്രീഹരിയുടെ നിർബന്ധത്തിനുവഴങ്ങി പേടിയോടെ അവൾ ബൈക്കിൽ കയറി.

“ശ്രീയേട്ടാ.. പതുക്കെ പോണെ.. നിയ്ക്ക് പേട്യാട്ടൊ..”

അവന്റെ ചുമലിൽ കൈവെച്ച് പിടിച്ചിരുന്നു.പതിയെ റോഡിലേക്കിറങ്ങി ശ്രീക്കുട്ടിയെയും കൊണ്ട് ഹരി ബൈക്കോടിച്ചു നീങ്ങി.

പേടിയുണ്ടെങ്കിലും ശ്രീഹരിക്കൊപ്പമുള്ള ആ യാത്ര അവൾശരിക്കും ആസ്വദിക്കുന്നുണ്ട്. അവനിലേക്ക് ചേർന്നിരുന്നിട്ടുണ്ട്.

“ശ്രീയേട്ടാ.. ആരെങ്കിലും കണ്ടാ തീർന്നുട്ടൊ പിന്നറിയാലൊ പൂരം..അച്ഛനും അമ്മാവനും വച്ചേയ്ക്കില്ല..”

കണ്ടാലുള്ള അവസ്ഥയെക്കുറിച്ച് ശ്രീക്കുട്ടി ഹരിയെ ഓർമ്മപ്പെടുത്തി.

“നീ പറഞ്ഞ് വെറുതെ പേടിപ്പിക്കല്ലെ.. അറിഞ്ഞാൽ രണ്ട് കിട്ടും അത്രയല്ലെ ഉള്ളൂ. ഞാനതങ്ങു സഹിച്ചോളാം..”

ഹരിയുടെ മറുപടി കേട്ട് അവൾ ഒന്നുകൂടി അവനിലേക്ക്ചേ ർന്നിരുന്ന് ചുമലിൽ മുറുകെ പിടിച്ചു.

അമ്പലത്തിൽ കേറി തൊഴുതിറങ്ങി. ന്റെ ശ്രീയേട്ടനെ നിയ്ക്കു തരണെ എന്നാണ് ദേവിയുടെ മുന്നിൽ അവൾ മനസ്സറിഞ്ഞു പ്രാർത്ഥിച്ചത്. വടക്കെ കുന്നടക്കം ചുറ്റിയടിച്ചിട്ടാണ് വീട്ടിലെത്തിയത്.

“എവടക്കെ കറങ്ങി ശ്രീക്കുട്ടിയെയും കൊണ്ട് ബൈക്കില്..? “

അകത്തളത്തേക്ക് കയറിയതും ചോദിച്ച് കൊണ്ട് ചേച്ചി ശ്രീലക്ഷ്മി ഹരിയുടെ അടുത്തേക്ക് വന്നു.

“നീ എപ്പഴാടാ ബൈക്കോടിക്കാനൊക്കെ പഠിച്ചത്..? അച്ഛനറിഞ്ഞിട്ടുണ്ട്.. കിട്ടാനുള്ളത് വഴിയെ കിട്ടിക്കോളും..”

ശ്രീലക്ഷ്മി ഹരിയെ പറഞ്ഞു പേടിപ്പിച്ചു.

“ഹോ.. ഞാനങ്ങ് സഹിച്ചോളാം..”

ദേഷ്യപ്പെട്ട് കൊണ്ട് ഹരി മുറിയിലേക്ക് കയറി ശക്തിയിൽ കതകടച്ചു. പക്ഷെ പറഞ്ഞ പുകിലൊന്നും ഉണ്ടായില്ല.

“ഡ്രൈവിംഗ് പഠിക്കുന്നതൊക്കെ നല്ലത് തന്ന്യാ.. അതോടിക്കാനുള്ള പേപ്പറൊന്നും ഇല്ല്യാതെ ആ പണിയ്ക്ക്നി ക്കരുത്.. തട്ടേ മുട്ടേ ചെയ്താ അത് പൊല്ലാപ്പാവും..”

അച്ഛന്റെ ഉപദേശമാണ് കിട്ടിയത്. അടുക്കളയിൽ വെച്ച് രണ്ട് കിട്ടിയത് അമ്മയുടെ അടുത്ത്ന്നാണ്. അച്ഛന്റെ ഉപദേശം കേട്ട് ചേച്ചിയോട് അടികൂടാൻ വന്നതാണ്. കൈയ്യിലുണ്ടായിരുന്ന തവി കൊണ്ട് അമ്മ രണ്ട് കൊടുത്തു. കിട്ടിയതും ഇറങ്ങിയോടി.

ഇന്നല്ലെ ദേവി ക്ഷേത്രത്തിലെ ഉത്സവം.. തിടമ്പേറ്റിയ കൊമ്പന്മാരെ കൗതുകത്തോടെ നോക്കി നിന്നത്ശ്രീ യേട്ടന്റെ കൈയ്യും പിടിച്ചാണ്. മുറുകെ പിടിക്കാൻ ആ കൈകളുണ്ടെങ്കിൽ നിയ്ക്ക് ഒന്നിനെയും പേടിയില്ല ശ്രീയേട്ടാ..

ഉത്സവപ്പറമ്പില് വെച്ച് ഏതോ ഒരുത്തൻ എന്ന നോക്കി വേണ്ടാത്തരം പറഞ്ഞപ്പോ അവന്റെ കരണം നോക്കി കൊടുത്തു. അന്നു ഞാൻ കണ്ടു എന്നെ തൊട്ടാൽ നോവുന്ന ആ വലിയസ്സ്. ഓർമ്മവെച്ച നാൾമുതൽ മനസ്സിൽ പ്രതിഷ്ഠിച്ചത് ദൈവങ്ങളെയല്ല, എന്റെ ശ്രീയേട്ടനെ മാത്രാ..!

നിറഞ്ഞു തുളുമ്പിയ കണ്ണുനീർ ഡയറിയുടെ പേജിലേക്ക് ഉറ്റിവീണു. കണ്ണ് തുടച്ചു ഹരി വീണ്ടും വായിച്ചു തുടങ്ങി..

ഇന്ന് ഞാൻ ഒരുപാട് കരഞ്ഞു.. അരവിന്ദ് എന്നെ ആദ്യമായി പെണ്ണുകാണാൻ വന്ന ദിവസം.

ഹൃദയം പൊട്ടിയാണ് കരഞ്ഞത്. എന്നിട്ടും മനസ്സറിഞ്ഞു വിളിച്ച ദൈവങ്ങള് പോലും എന്റെ
കണ്ണീര് കണ്ടില്ല..

എന്തിന് നിഴല് പോലെ കൂടെ നടന്നിട്ടും ന്റെ ശ്രീയേട്ടൻ പോലും ന്റെ മനസ്സ് കണ്ടില്ല. പറയാതെ പറഞ്ഞതല്ലേ ഞാൻ എന്റെ ശ്രീയേട്ടനെ എനിക്ക്ജീ വനാണെന്ന്. എന്നിട്ടും ശ്രീയേട്ടനെന്ത്യേ എന്റെ മനസ്സ് കാണാതെ പോയത്.

ഞാനാഗ്രഹിച്ചതും സ്വപ്നം കണ്ടതും എന്റെ ശ്രീയേട്ടനേയാ ആഘോഷങ്ങളൊ ആർഭാടങ്ങളൊ ഒന്നും എനിക്കു വേണ്ടായിരുന്നു. എന്റേതെന്ന് പറയാൻ കഴുത്തിലൊരു താലി.

ഒരുപാട് മോഹിച്ചു പോയില്ലെ ഞാൻ.

ശ്രീയേട്ടന്റെ പ്രിയപ്പെട്ട ഭാര്യയാവണം..

ശ്രീയേട്ടന്റെ മക്കൾക്ക് അമ്മയാവണം..

എന്റെ കാലത്തോളം ആ തണലും പറ്റിക്കഴിയണം..

ആഗ്രഹിച്ചത് മുഴുവൻ തകർന്നടിഞ്ഞില്ലേ. എന്റെ മനസ്സ് ഇവിടെത്തന്നെയുണ്ട്.. എന്റെ ശ്രീയേട്ടനൊപ്പം..

അന്നെന്റെ നെറ്റിയിൽ തന്ന ചുംബനത്തിന്റെ ചൂട് ഇപ്പഴും എന്റെ നെറ്റിത്തടത്തിലുണ്ട്.

നിങ്ങൾ കരുതുന്നത് പോലെയായിരുന്നില്ല അരവിന്ദ്.. പുറമേക്ക് സ്നേഹം നടിക്കുന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായ. അതായിരുന്നു അരവിന്ദ്. എനിക്കു പോലെ അയാളെ ശരിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല.

ഡയറിയിൽ നിന്നും മുഖമെടുത്ത് ഹരി സംശയത്തോടെ അനുവിനെ നോക്കി.

“ശ്രീക്കുട്ടി തന്ന്യാ അവനെ കൊന്നത്..”

ദേഷ്യത്തോടെയുള്ള അനുവിന്റെ വാക്ക് കേട്ട് ഹരി സ്തംഭിച്ചു നിന്നു.

“അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട് അവനാ പാവത്തിനെ..”

പറഞ്ഞ് കൊണ്ട് അനു പൊട്ടിക്കരഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ഹരി കുറച്ചു നേരത്തേക്ക്നി ശ്ശബ്ദനായി നിന്നു.

തുടർന്ന് വീണ്ടും ഡയറിയിലെ പേജുകളോരോന്നായി വായിച്ചു തുടങ്ങി..

ബാംഗ്ലൂരിലേക്ക് പറിച്ചുനട്ടതോടെ എന്റെ ജീവിതം ഇരുട്ടു മൂടിത്തുടങ്ങി. ഫ്ലാറ്റിലെ നാല് ചുവരുകൾക്കുള്ളിൽ ഞാനടയ്ക്കപ്പെട്ടു.

പണവും ലഹരിയും.. അതായിരുന്നു അയാളുടെ ലോകം. ഭാര്യയായ ഞാൻ മറ്റെന്തിനോ വേണ്ടിയുള്ളതാണെന്ന് പിന്നീടാണ്ഞാ നറിഞ്ഞത്.

വീട്ടിലേക്ക് വിളിക്കാനൊ വരാനൊ എന്നെ അനുവദിച്ചില്ല. വീട്ടിലറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഉപദ്രവിച്ചു, പട്ടിണിക്കിട്ടു.എല്ലാം ഞാൻ സഹിച്ചു.

പൊള്ളുന്ന വേദനകൾക്കിടയിലും ഓർക്കാൻ എന്റെ ശ്രീയേട്ടൻ തന്ന കുറെ നല്ല ഓർമ്മകളുണ്ടായിരുന്നു എനിക്ക്. പലവട്ടം മരിക്കാൻ തീരുമാനിച്ചിട്ടും പിന്തിരിപ്പിച്ചത് ശ്രീയേട്ടന്റെ നല്ല ഓർമ്മകളാണ്.

ഞാൻ പോയാൽ ന്റെ ശ്രീയേട്ടനത് സഹിക്കില്ല്യ. ഞാൻ കാരണം ആ കണ്ണു നിറയരുതെന്ന് മനസ്സിലുറപ്പിച്ചു.

ശ്രീഹരിയുടെ കണ്ണ് നിറഞ്ഞൊഴുകി. ഡയറിയിലേക്ക് മുഖം പൊത്തി പൊട്ടിക്കരഞ്ഞു. സമാധാനിപ്പിക്കാൻ കഴിയാതെ അനുവും കണ്ണീരൊഴുക്കി നിന്നു. ഹരി വീണ്ടും വായിച്ചു തുടങ്ങി..

ഒരു ദിവസം രാത്രി അരവിന്ദ്നൊപ്പം വീട്ടിൽ വന്നപ്പോഴാണ്സ്റ്റീ ഫനെ ഞാനാദ്യമായി കാണുന്നത്. കൂടെ ഒരു മാർവാഡിയും ഉണ്ടായിരുന്നു. അവരുടെ സംസാരത്തിലാണ് തുടങ്ങാനിരിക്കുന്ന പുതിയ ബിസിനസ്സിനെക്കുറിച്ച് ഞാനറിയുന്നത്. ഒന്നരക്കോടിയോളം രൂപ സ്റ്റീഫനും മാർവാഡിയും ചേർന്ന് ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്.

ആ പണത്തിന് എന്റെ ശരീരവും അവർക്ക് ഗ്യാരണ്ടിയായി നൽകിയിരുന്നു. ഒരു മനുഷ്യജീവിയാണെന്ന പരിഗണന പോലും തരാതെ പുലരുവോളം അവരെന്നെ പിച്ചിച്ചീന്തി. പിന്നീട് പല രാത്രികൾ സ്റ്റീഫന്റെ ഭീഷണിക്ക് മുന്നിൽ അരവിന്ദ് അറിഞ്ഞും അറിയാതെയും എനിക്ക് വഴങ്ങേണ്ടി വന്നു.

ശ്രീയേട്ടാ.. ഞാൻ തന്നെയാണ് അരവിന്ദ്നെ കൊന്നത്. ഒരിക്കൽ പറഞ്ഞിട്ടും ശ്രീയേട്ടനത് വിശ്വസിച്ചില്ല കാശ് കൊടുക്കാനുള്ളതിന്റെ പേരിൽ സ്റ്റീഫൻ പലവട്ടം വീട്ടിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഒരിക്കൽ മാർവാഡി കുറച്ചാളുകളെയും കൂട്ടി വന്ന് പ്രശ്നമുണ്ടാക്കി പോയി. അന്നാണ് അരവിന്ദ് വിഷം വാങ്ങിവെച്ചിരിക്കുന്ന കാര്യം ഞാനറിയുന്നത്.

“സ്റ്റീഫാ.. നിനക്കാണ് കാശ് തരാനുള്ളത്.. അല്ലാതെ നിന്റെയാ പന്ന മർവാടിക്കല്ല. ഇനിയവൻ ഇവടെക്കേറി വന്നാൽ എന്റെ മരണത്തിന്നീ യും അവനും മറുപടി പറയേണ്ടി വരും. വാങ്ങിക്കരുതിയിട്ടുണ്ട് ഞാൻ. എല്ലാമങ്ങ് അവസാനിപ്പിക്കും ഞാൻ..”

അതും പറഞ്ഞ് കൊണ്ട് അരവിന്ദ് ഫോൺ കട്ട് ചെയ്തു. സിഗറട്ടെടുത്ത് കത്തിച്ച് ആഞ്ഞു വലിച്ചു.

“അവസാനിപ്പിക്കുന്നതിന് മുമ്പ് എന്നെയും കൊന്നേക്കണം..”

സങ്കടത്തോടെ ശ്രീക്കുട്ടി പറഞ്ഞു. കോപത്തോടെ അവളുടെ കഴുത്തിന് പിടിച്ച് ചുമരോട് ചേർത്തി നിർത്തി.

“അതേടി ഞാൻ കൊല്ലും.. നിന്നെയും കൊന്നിട്ടേ ഞാൻ ചാവൂ.. ഇല്ലെങ്കിൽ കണ്ടവന്റെയൊക്കെ മുന്നില് ഇനിയും നിനക്ക് മടിക്കുത്തഴിക്കേണ്ടി വരും.. അതാണല്ലോ നിനക്കും ഇഷ്ടം..”

രണ്ടു ദിവസം കഴിഞ്ഞാണ് അരവിന്ദ് മടങ്ങി വന്നത്. വിധിയെപ്പഴിച്ച് കരഞ്ഞിരിക്കാനെ എനിക്ക് കഴിഞ്ഞൊള്ളൂ. പിന്നീട് കാശിന്റെ കാര്യം ചോദിച്ച് വിളിക്കുന്നവരെയൊക്കെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങി. പലരും പിന്നീട് വിളിക്കാതെയായി.

അന്ന് രാത്രി കാശിന്റെ കാര്യം ചോദിച്ച് സ്റ്റീഫൻ വിളിച്ചു..

“മോനെ.. അരവിന്ദേ.. ഒരുമാതിരി മറ്റേലെ കളി നീ കളിക്കാൻ തുടങ്ങിയിട്ട് മാസം കുറച്ചായി. തറയാവാൻ സ്റ്റീഫനറിയാഞ്ഞിട്ടല്ല.. എന്റെ മോൻ താങ്ങത്തില്ല..”

ശബ്ദം കനപ്പിച്ച് സ്റ്റീഫൻ പറഞ്ഞു.

“തനിക്ക് തരാനുള്ള കാശും കെട്ടിപ്പിടിച്ചല്ല ഞാനിവിടെ ഇരിക്കുന്നത്അ ത് നിനക്കും അറിയാലൊ.. താനെന്താ ചെയ്യാന്ന് വെച്ചാ അങ്ങ് ചെയ്യ്..”

ദേഷ്യത്തോടെ അരവിന്ദും പറഞ്ഞു.

“ചെയ്തു കാണിച്ചു തരാം ഞാൻ.. ഈയൊരു രാത്രി കൂടി എന്റെ മോനുറങ്ങ്.. നാളെ ഒടുക്കത്തെ ഉറക്കം നിന്നെ ഞാനുറക്കും..”

സ്റ്റീഫൻ ദേഷ്യം കൊണ്ട് കിടന്നലറി.

“ഒരു കുപ്പി വിഷം ഞാൻ വാങ്ങി വെച്ചിട്ടുണ്ട്.. നീ ഒരുമ്പെട്ടിറങ്ങുന്നതിന് മുമ്പ് ഞാനായിട്ടങ്ങ് തീർക്കും.. ചത്ത് മലച്ച് കിടക്കുന്നത് കാണാനുള്ള യോഗ്വേ നിനക്കുണ്ടാവൂ..”

അതും പറഞ്ഞ് അരവിന്ദ് ഫോൺ തറയിലെറിഞ്ഞുടച്ചു.

“ശ്രീനന്ദാ… എത്ര നേരായി വെള്ളം ചോദിച്ചിട്ട് ഇതുവരെ എടുക്കാറായില്ലെ..?”

ശ്രീനന്ദയോടായി ൽ ദേഷ്യത്തോടെ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.

എനിക്കായി ദൈവം തന്ന അവസരമാണെന്നു തോന്നി. ഞാൻ തന്നെയാണ് ജ്യൂസിൽ വിഷം കലർത്തി കൊടുത്തത്. ഒരു കുറ്റബോധവും എനിക്ക് തോന്നിയില്ല. അത്രയേറെ ഞാനനുഭവിച്ചു.

പഴയ ശ്രീക്കുട്ടിയായി തിരിച്ച് വേണംന്ന് പറഞ്ഞപ്പോ എനിക്കും ഒരു മോഹം തോന്നി ജീവിക്കാൻ. അത്കൊണ്ട് മാത്രാ എത്ര ചോദിച്ചിട്ടും പോലീസുകാർക്ക് മുന്നിൽ പോലും ഞാൻ പിടിച്ചു നിന്നത്. ഇല്ലെങ്കിൽ കുറ്റം ഏറ്റുപറഞ്ഞ് അർഹിക്കുന്ന എന്ത് ശിക്ഷയും ഞാൻ സ്വീകരിച്ചേനെ. ഇപ്പോ എനിയ്ക്ക് കൂട്ട് അനുവാണ്. ശ്രീയേട്ടനെപ്പോലത്തന്നെ ഒരു സ്വർഗ്ഗാ അവളും.

ഇന്ന് സരസ്വതി ചിറ്റേട മോള് ശ്രീജയുടെ കുഞ്ഞിന്റെ ചോറൂണാണ്, അതും ഗുരുവായൂര് വെച്ച്.ഞാൻ പോണില്ലെന്ന് കരുതിയതാണ്.

അനു നിർബന്ധം പിടിച്ചതോണ്ടാണ് ഞാനും പോകാനൊരുങ്ങിയത്.

പക്ഷെ അയാളുടെ ഫോൺ കോൾ..?

ഇല്ല ശ്രീയേട്ടാ.. ഇനി എനിയ്ക്കു വയ്യ.

സഹിക്കാൻ പറ്റുന്നതിലുമപ്പുറം ഞാൻ സഹിച്ചു.

ഞാനിതു ചെയ്തില്ലെങ്കിൽ നാളെ നാട്ടുകാർക്ക് മുന്നിൽ തല ഉയർത്തി നടക്കാൻ എന്റെ ശ്രീയേട്ടന് കഴിയില്ല.

വിളിച്ചത് അയാളാണ് സ്റ്റീഫൻ. കൂടെ ആ ജയിൽ സൂപ്രണ്ട്മുണ്ട്. അവർക്കെല്ലാം അറിയാമെന്നാണ് പറയുന്നത്. പുറത്ത് പറയാൻ പറ്റാത്ത തരത്തിലുള്ള വീഡിയോയും സ്റ്റീഫൻ എടുത്ത് വെച്ചിട്ടുണ്ട്. നാളെ എന്നെക്കൊണ്ട് പോകാനായി അവരിവിടെയെത്തും. ഞാൻ ചെന്നില്ലെങ്കിൽ ആ വീഡിയൊ ഈ ലോകത്തെ കാണിക്കും. അരവിന്ദ്നെ ഞാൻ തന്നെയാണ് കൊന്നതെന്ന സത്യവും സ്റ്റീഫൻ വിളിച്ചു പറയും. സ്റ്റീഫന് മാത്രമെ ആ സത്യമറിയൂ.

എന്റെ മുന്നിൽ ഇനി മരണം മാത്രമെയൊള്ളൂ.. ഇനിയും തല കുനിക്കാൻ എനിക്കു വയ്യ. ശ്രീയേട്ടന്റെ പ്രിയപ്പെട്ട ശ്രീക്കുട്ടി പോവുകയാണ്. ശ്രീയേട്ടാ.. അനൂന്റെ ലോകം അത് ശ്രീയേട്ടനാണ്. കൈവിടരുത് ആ പാവത്തിനെ. എന്നെ വെറുക്കരുത്.

അടക്കിപ്പിടിച്ച തേങ്ങലോടെ ശ്രീഹരി കൈയ്യിലെ ഡയറി വലിച്ചെറിഞ്ഞു. ആ മുറിവിട്ട് ശ്രീഹരി പുറത്തേക്കിറങ്ങി.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ശ്രീക്കുട്ടിയുടെ മങ്ങാത്ത ഓർമ്മകളിൽ ഇന്നും ആ വീട്ടിൽ കണ്ണീരാണ്. ഹരി പിന്നീട് വിദേശത്തേക്ക് മടങ്ങിപ്പോയില്ല. സുഹൈലിന്റെ അനിയനൊപ്പം ചേർന്ന് നാട്ടിൽ തന്നെ ചെറിയൊരു ബിസിനസ്സ് തുടങ്ങി. ബാക്കി സമയം മുഴുവൻ അച്ഛന്റെ കൂടെ തൊടിയിലുണ്ടാകും.

“അച്ഛാ.. ഒരു തീർത്ഥാടനത്തിന് പോയാലോന്ന് ആലോചിക്ക്യാ..”

തൊടിയിലെ പണിക്കിടയിലാണ് ഹരി ഇത് പറഞ്ഞത്.

“എന്താ ഇപ്പോ ഇങ്ങനെ തോന്നാൻ..”

നിലം കിളക്കുന്നത് നിർത്തി കിതച്ച് കൊണ്ട് അച്ഛൻ സംശയത്തോടെ ചോദിച്ചു.

“പ്രത്യേകിച്ചൊന്നുംല്ല്യ.. കുറച്ചായില്ലെ മനസ്സിലോരോ ഭാരങ്ങളും ഏറ്റി നടക്കാൻ തുടങ്ങിയിട്ട്.. അതൊക്കെയൊന്ന് ഇറക്കി വെക്കണം.. മനസ്സിനെയൊന്ന് ശാന്തമാക്കണം..”

ങും.. എവിടേയ്ക്കാണ് യാത്ര.. എന്നാ പോണത്..?

കാര്യങ്ങളറിയാനായി അച്ഛൻ വീണ്ടും ചോദിച്ചു.

“അതൊന്നും തീരുമാനിച്ചിട്ടില്ല.. നാളെക്കഴിഞ്ഞ് ഇറങ്ങണന്ന്ക രുത്ണു..”

“അനൂനോട് പറഞ്ഞോ..?”

“ഇല്ല.. പറയണം.. അവൾ സമ്മതിക്കും..”

എന്നും പറഞ്ഞ് തൊടിയിലെ പണിനിർത്തി തൂമ്പയെടുത്ത്ഹ രി വീട്ടിലേക്ക് പോയി. മനസ്സില്ലാ മനസ്സോടെയാണ് അനു സമ്മതം മൂളിയത്. കുറച്ചു ദിവസം ഹര്യേട്ടനില്ലാതെ ഒറ്റയ്ക്ക് നിയ്ക്കാന്ന്ള്ളത്അ വൾക്ക് ആലോചിക്കാൻ പോലും പറ്റില്ല.

“ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലെ.. അവൻ പോയിവരട്ടെ.. മോളായിട്ട് തടസ്സം നിക്കണ്ട..”

അച്ഛനും പറഞ്ഞു. ഹര്യേട്ടന്റെ മനസ്സിലെരിയുന്ന കനലിന്റെ ചൂടറിയുന്നത് കൊണ്ട് തന്നെ അനുവും തടസ്സം നിന്നില്ല. ആവശ്യമുള്ളത് മാത്രം ഒരു തോൾ സഞ്ചിയിലെടുത്ത് തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രക്കായി ഹരിവീടിന്റെ പടിയിറങ്ങി.

ഒരാഴ്ച്ചത്തെ തീർത്ഥാടനവും കഴിഞ്ഞാണ് ഹരി വീട്ടിൽ മടങ്ങിയെത്തിയത്. ദേവീ ദേവന്മാരുടെ കുറച്ച് പൂജാ ചിത്രങ്ങളും അമ്പലങ്ങളിൽ നിന്നായി കിട്ടിയ പ്രസാദമൊക്കെ അമ്മയെ ഏല്പിച്ച് കുളിക്കാനായി കുളത്തിലേക്ക് പോയി. കുളത്തിൽ നന്നായിട്ടൊന്നു മുങ്ങിക്കുളിച്ചു. ആവിപറക്കുന്ന കട്ടൻ ചായ മട്ടുപ്പാവിലെ ചാരുപടിയിൽ വെച്ച് രണ്ട് ദിവസം മുമ്പുള്ള പത്രത്തിലെ ഒരു വാർത്തയെടുത്ത് അനു ഹരിയെ കാണിച്ചു.

ബാംഗ്ലൂർ മലയാളി കൊലപ്പെട്ട നിലയിൽ “

വാർത്തക്കൊപ്പം സ്റ്റീഫന്റെ ഫോട്ടോയും. ആ വാർത്തയൊന്ന് നോക്കി പത്രം നെറുകെ കീറി ദൂരേക്കെറിഞ്ഞുകൊണ്ട് ഒരു നേർത്ത പുഞ്ചിരിയോടെ ആവിപറക്കുന്ന ചായ ഹരി ഊതിയൂതിക്കുടിച്ചു..!!!

ശുഭം..

[ഇതുവരെയുള്ള നിങ്ങളുടെ വായനക്കും വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ഒത്തിരി ഇഷ്ടത്തോടെ മനസ്സറിഞ്ഞ് നന്ദി രേഖപ്പെടുത്തുന്നു.]