ഒറ്റമന്ദാരം ❤️ ~~ഭാഗം 20 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

“TUMKUR WOMENS PRISON – BANGLURU”

ചുറ്റുമതിലിൽ തീർത്ത ജയിലിന്റെ വലിയ കവാടത്തിന് മുന്നിലാണ് ശ്രീനന്ദയെയും കൊണ്ടുള്ള പോലീസ് വാഹനം വന്നു നിന്നത്.

തോക്കേന്തിയ പാറാവുകാരൻ ജയിലിന്റെ കിളിവാതിൽ അവൾക്ക് മുന്നിൽ മലർക്കെത്തുറന്നു.

അകമ്പടിയുള്ള പോലീസുകാർക്കൊപ്പം കിളിവാതിൽ കുനിഞ്ഞു കടന്ന് അവൾ അകത്തേക്ക് കയറി.

അവൾക്ക് പിന്നിൽ വാതിലടക്കപ്പെട്ടു. ഭീതിയോടെ വാതിലേക്ക് അവളൊന്നു തിരിഞ്ഞു നോക്കി.

“നട്റി ബേഗാ..”

[വേഗം നടക്ക് ]

ഉദ്യോഗസ്ഥരിൽ ഒരാൾ വേഗത്തിൽ നടക്കാൻ പറഞ്ഞു. കന്നടയിലായ കാരണം അവൾക്കത് മനസ്സിലായില്ല.

ആക്ഷൻ കാണിച്ച് പറഞ്ഞപ്പോഴാണ് അവൾക്കത് മനസ്സിലായത്.

ഭീതിയോടെ ചുറ്റിലും നോക്കികൊണ്ട് നീണ്ട ഇടനാഴിയിലുടെ ഉദ്യോഗസ്ഥർക്കൊപ്പം അവൾ നടന്നു നീങ്ങി.

ജയിൽ സൂപ്രണ്ട് ദേവേന്ദ്ര ഗൗഡ.. സഹപ്രവർത്തകരായ വനിതാ ഉദ്യാഗസ്ഥർക്കൊപ്പം ശൃംങ്കരിച്ചിരിക്കുമ്പോഴാണ് ശ്രീന്ദയെയും കൊണ്ടുള്ള ഉദ്യോഗസ്ഥർ അങ്ങോട്ട് കടന്നു വന്നത്.

മുറുക്കുചുവപ്പിച്ച് വൃത്തികെട്ട പല്ലുകാട്ടി ശ്രീനന്ദനയെ നോക്കി പ്രത്യേക രീതിയിൽ അയാളൊന്നു ചിരിച്ചു. ഭീതിയോടെ അയാൾക്കു മുന്നിൽ അവൾ പരുങ്ങി നിന്നു. അതിനിടയിൽ ഫയലുകൾ വാങ്ങിയും ഒന്നു കണ്ണോടിച്ചു.

“ഹോ ഇതു കേസു മർഡറു..?

നാനു യോസിസു.. ഇത് യേനൊ പ്രോസ്റ്റിറ്റ്യൂട്ട് കേസായിൻതാ..”

[ഇതു കേസ് കൊലപാതകമാണൊ..? ഞാൻ കരുതി ഇത് വ്യ ഭിചാരക്കേസാണെന്ന് ]

ഫയൽ നോക്കുന്നതിനടയിൽ പറഞ്ഞു കൊണ്ട് ശ്രീനന്ദയെ ഒന്നിരുത്തി നോക്കി. നാക്ക് പുറത്തേക്കിട്ട് തടിച്ചു വീർത്ത ചുണ്ടിൽ ചുഴറ്റി പല്ലമർത്തിക്കടിച്ചു. ഫയലിൽ ഒപ്പിട്ട് തിരിച്ചവർക്ക് തന്നെ കൊടുത്തു.

“കേരളാ ഹുഡ്ഗി സൂപ്പറു.. രാത്രി നോട്തിനി..”

[കേരളാ പെണ്ണ് സൂപ്പറാണ് രാത്രി കാണാം ]

ഉദ്യോഗസ്ഥർക്കൊപ്പം മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്ന ശ്രീനന്ദയുടെ പിൻവശം നോക്കി ആസ്വദിച്ച് സ്വയം പറഞ്ഞു കൊണ്ട് അയാൾ പ്രത്യേക ഭാവത്തിൽ അമർത്തിച്ചിരിച്ചു.

രജിസ്ട്രർ റൂമിലേക്കാണ് നേരെ കൊണ്ടുപോയത്. അവിടെ വെച്ചും പലതരത്തിലുള്ള കമന്റും മോശം രീതിയിലുള്ള നോട്ടവും ശ്രീനന്ദക്ക് നേരിടേണ്ടിവന്നു.

വല്ലാത്തൊരു ഭീതിയോടെയാണ് എല്ലാത്തിനെയും അവൾ നേരിട്ടത്.

രജിസ്ട്രറിൽ ഒപ്പുവെച്ച് ജയിൽവസ്ത്രം വാങ്ങിച്ചു. 518 ആണ് ശ്രീനന്ദയുടെ നമ്പർ.

ഒരു ചെറിയ പുൽപായയും കഴിക്കാനുള്ള അലുമിനിയത്തിന്റെ ചെറിയൊരു പാത്രവും അവൾക്ക് കൊടുത്തു.

D Block ലെ അഞ്ചാം നമ്പർ സെല്ലിലാണ് അവളുടെ തടവറ.

രണ്ട് വനിതാ ജീവനക്കാർക്കൊപ്പം അവളെ സെല്ലിലേക്ക് കൊണ്ടുപോയി. ഇടുങ്ങിയ കോറിഡോറിലൂടെ നടന്നകലുമ്പോൾ ഇരുവശത്തുമുള്ള സെല്ലുകളികളിൽ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെ അവൾ ഭീതിയോടെ കണ്ടു. പുൽപായയും ചേർത്ത് പിടിച്ച് നിറഞ്ഞ കണ്ണുകളോടെ താഴേക്ക് മാത്രം നോക്കി അവൾ ജീവനക്കാർക്കൊപ്പം നടന്നു നീങ്ങി.

സെല്ലിലേക്കുള്ള പുതിയ അതിഥിയെ നീരസത്തോടെയാണ്അ കത്തുള്ളവർ വരവേറ്റത്. ശ്രീനന്ദയെക്കൂടാതെ നാലുപേരുണ്ട് സെല്ലിൽ. ഒരു തമിഴ് നാട്ടുകാരിയും രണ്ട് മഹാരാഷ്ട്രക്കാരികളും പിന്നെ എവിടെയും ഉള്ളത് പോലെ ഒരു മലയാളിയും. ഭീതിയോടെ അവരെ മാറിമാറി നോക്കി കൊണ്ട് അവൾ സെല്ലിനകത്തേക്ക് കയറി.

“കേസ് മർഡറു.. നീ ഉഷാറാകിരി എൻതാ..”

[കേസ് കൊലപാതകാണ്, നീയൊക്കെ സൂക്ഷിച്ചോ ]

സെല്ല് പൂട്ടുന്നതിനിടയിൽ ജീവനക്കാരികൾ ഒരാൾ സെല്ലിലുള്ളവരോടായി പറഞ്ഞു. കേട്ട മാത്രയിൽ അവരുടെ മുഖത്തും നേരിയ ഭീതിപടർന്നു.

സെല്ലിന്റെ ഒരു മൂലയിൽ കുനിഞ്ഞു കൂടിയിരുന്ന് മുഖംപൊത്തി കരയുകയാണ് ശ്രീനന്ദ.

പെട്ടന്ന് മുടിക്ക് കുത്തിപ്പിടിച്ച് ആരോ അവളുടെ മുഖം ഉയർത്തി. നിറഞ്ഞ കണ്ണുകളോടെ ഭീതിയോടെ ശ്രീനന്ദ തനിക്കു മുന്നിൽ കുനിഞ്ഞിരിക്കുന്ന ആളെ നോക്കി.

സെല്ലിലെ പ്രധാനിയായ തമിഴ് നാട്ടുകാരി വല്ലീശ്വരി. കഴിഞ്ഞ കണ്ണുകളും നീളം മൂക്കും, ഉന്തിയപല്ലും ജഡപിടിച്ചു മുടിയുമായി കണ്ടാൽ തന്നെ പേടിതോന്നുന്ന കോലമാണ് വല്ലിക്ക്. ഇടത് കണ്ണ് വെപ്പുകണ്ണാണ്, കൺതടത്തിനു താഴെയായി കരിഞ്ഞുണങ്ങിയ മുറിപ്പാടും ഉണ്ട്.

“യാരടി നീ.. യാരെ പോടിട്ട്താടി ഇങ്ക് വന്തത്..?”

[ആരാടി നീ.. ആരെ കൊന്നിട്ടാണ് ഇങ്ങോട്ട് വന്നിട്ടുള്ളത് ]

മുടി കുത്തിപ്പിടിച്ച് കുലുക്കി കൊണ്ടാ വല്ലി ചോദിച്ചത്. പേരിച്ചരണ്ടിരിക്കുകയാണ് ശ്രീനന്ദ.

“പുരുഷനയാ.. ഇല്ലേ പുരുഷൻ മാതിരി നിനൈക്ക്ണവനയാ.. വായ തൊറന്ത് സൊല്ലടി..?”

[ഭർത്താവിനേയൊ അതൊ ഭർത്താവിനെ പോലെ കരുതുന്നവനയൊ… വായ തുറന്ന് പറയെടി]

ശ്രീനന്ദയുടെ കവിളിൽ കൈവിരൽ കൊണ്ട് വേദനിപ്പിക്കും അമർത്തിപ്പിടിച്ചു. പേടിച്ചരണ്ട് ചുമരിലേക്ക് പറ്റിപ്പിടിച്ചിരുന്നവൾ.

”ഹോയ്… സാല.. ക്യോം നഹി ബതായേഗാ..?”

[ഹോയ്…എന്താ നീയൊന്നും പറയാത്തത് ]

മഹാരാഷ്ട്രക്കാരികളിൽ ഒരാളും ശ്രീനന്ദക്ക് നേരെ ആക്രോശിച്ചു കൊണ്ട് അവളുടെ മുഖംനോക്കി ആഞ്ഞടിച്ചു.

പ്രതീക്ഷിക്കാത്ത അടിയിൽ ശ്രീനന്ദയുടെ കണ്ണിൽ നിന്നും പൊന്നീച്ച പാറി. കൂട്ടത്തിലുണ്ടായിരുന്ന മലയാളിയായ സ്ത്രീ വന്ന് ഹിന്ദിക്കാരിയെ പിടിച്ച് ശക്തിയിൽ ദൂരേക്ക് തള്ളിമാറ്റി. ഒരു മൂലയിലേക്ക് ചെന്നവൾ കമിഴ്ന്നടിച്ചു വീണു. കൂടെ ഉണ്ടായിരുന്ന മറ്റവൾ മലയാളിക്ക് നേരെ തിരിഞ്ഞപ്പോൾ വല്ലി അവളെ തടഞ്ഞു.

“വല്ലിയക്കാ.. വിട്ടിട്.. പ്ലീസ്.. പാവം പൊണ്ണ്.. തെരിയാമ എന്നോ സെഞ്ച് വന്ത്ര്ക്ക്.. വിട്ട്ടക്കാ.. “

[വല്ലിയക്കാ വിട്ടേക്ക്, പ്ലീസ്.. പാവം പെണ്ണാണ്. അറിയാതെ എന്തോ ചെയ്ത് വന്ന് പെട്ടതാണ്, വിട്ടേക്ക്] മലയാളിയാ അവർ വല്ലിയോട് കെഞ്ചി.

“ഹോ.. നീയും കേരളാ താനെ.. അതാ ഒരേ ഊര്ക്കാരിയോട് ഇവളോം പാസം..”

[ഹോ നീയും കേരളയല്ലെ, അതാ നാട്ടുകാരിയോട് ഇത്ര സ്നേഹം]

അതും പറഞ്ഞ് കൊണ്ട് വായിലുണ്ടായിരുന്ന തംബാക്ക്ശ്രീ ക്കുട്ടിയുടെ മുഖത്തേക്ക് നീട്ടിത്തുപ്പി. നിസ്സഹതയോടെ വല്ലിയെ നോക്കികൊണ്ട് ശ്രീനന്ദ പൊട്ടിക്കരഞ്ഞു.

മലയാളിയായ അവർ സാരിത്തലപ്പ് കൊണ്ട് ശ്രീനന്ദയുടെ മുഖം തുടച്ചു കൊടുത്തു. അവരെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു.

“കരയണ്ട.. തന്നെ ഇവടെ ആരും ഒന്നും ചെയ്യില്ല.. സാമാധാനായിട്ടിരിക്ക്..”

അവർ ശ്രീനന്ദയെ പറഞ്ഞു സമാധാനിപ്പിച്ചു.

ചങ്ങനാശ്ശേരിക്കാരത്തി നല്ലൊന്നാന്തരം അച്ചായത്തിയാണ് അവര്. പേര് ജെസിജോൺ.

ഭർത്താവിനും അമ്മായിയപ്പനും ഒപ്പം ചേർന്ന് ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയതാ.

ഫ്ലാറ്റ് നിർമ്മാണത്തിനു വേണ്ടി കസ്റ്റമേഴ്സിൽ നിന്നും വാങ്ങിയ കാശും കൊണ്ട് ഭർത്താവും കാമുകിയും മുങ്ങി. ജെസിയും അമ്മായിയപ്പനും പെട്ടു.

കാശിറക്കി ഭർത്താവ് കേസിൽ നിന്നും തടിയൂരുകയും ചെയ്തു. ഉള്ളതെല്ലാം വിറ്റുപെറുക്കി കുറെയൊക്കെ ബാധ്യതകൾ തീർത്തു. ബാക്കിയുള്ള കേസിൽ 7 വർഷത്ത ശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. വന്നിട്ടിപ്പോ രണ്ടു വർഷം കഴിഞ്ഞു.

ശ്രീനന്ദയുടെ ഏക ആശ്വാസം ജെസിയാണ്. രണ്ടു ദിവസം കഴിഞ്ഞു എത്തിയിട്ട്. കരഞ്ഞു കരഞ്ഞ് കണ്ണീർ വറ്റിയത് കൊണ്ടാണെന്നു തോന്നുന്നു ഇപ്പോ കരയാറില്ല. ആലോചിച്ചുള്ള ഒരേ ഇരുപ്പാണ്.

കുളിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ജെസി നിർബന്ധിച്ച്ചെ യ്യിപ്പിക്കുന്നത് കൊണ്ട് അത് ചെയ്യുന്നു. ബാക്കി സമയം മുഴുവൻ ആലോചിച്ചുള്ള ഒരേ ഇരിപ്പാണ്.

വീട്ടിലെ കാര്യം അതിലേറെ ദയനീയമാണ്. ശ്രീനന്ദയുടെ അമ്മ രണ്ട് ദിവസം ഹോസ്പിറ്റലിലായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ശരീരം ക്ഷീണിച്ചു. പറ്റെ തളർന്നപ്പോ ഹോസ്പിറ്റലിലേക്ക് മാറ്റി. ഒരോർമ്മക്ക് ശ്രീക്കുട്ടിയെ ചോദിച്ച് അലറിക്കരയും, വിഭ്രാന്തിയും കാണിക്കും. മരുന്ന് കൊടുത്ത് കിടത്തുകയാണ് ചെയ്യുന്നത്.

അനു ശ്രീക്കുട്ടിയുടെ മുറിയിൽ തന്നെയാണ്. ഹരിയും ശ്രീക്കുട്ടിയും ഇല്ലാത്ത വിഷമം സഹിക്കാവുന്നതിലപ്പുറമാണ് അവൾക്ക്. അമ്മക്കും അവൾക്കും കണ്ണീരിതുവരെ തോർന്നിട്ടില്ല.

രാമേട്ടന്റെ കാര്യവും ഇതൊക്കെത്തന്നെയാണ്. കത്തിയമർന്ന കൃഷ്ണേട്ടന്റെ ചിതക്കരികിൽ കുറെനേരം പോയി നിക്കും. ആരും കാണാതെ കരയും.

എല്ലാവിഷമവും ചങ്കിലൊതുക്കി നടക്കുകയാണ് പാവം. ദിവസവും ഹരി വിളിക്കുന്നുണ്ട്. മാത്യു സാറും ബാംഗ്ലൂരിൽ നിന്ന് വിളിച്ച് വിവരങ്ങളറിയിക്കുന്നുണ്ട്. ചന്ദ്രനേയും കൂട്ടി അഡ്വ:വട്ടേക്കാടനെയും പോയി കണ്ടു. ഹരിയും വക്കീലിനെയും മാത്യു സാറിനെയും വിളിച്ച് കാര്യങ്ങളറിയുന്നുണ്ട്.

തുടരന്വോഷണത്തിനു വേണ്ടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം ജാമ്യത്തിനുള്ള വേണ്ടിയുള്ള അപേക്ഷയും സമർപ്പിക്കാനാണ് വക്കീലിന്റെ തീരുമാനം.

എന്തോ ഒന്ന് തന്റെ ദേഹത്ത് അരിക്കുന്നത് പോലെ തോന്നിയാണ്ശ്രീ നന്ദ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.

തംബാക്ക് ചവച്ച് കൊണ്ട് ആർത്തിയോടെ തനിക്ക് നേരെ വരുന്ന സൂപ്രണ്ട് ദേവേന്ദ്ര ഗൗഡയെ ഇരുട്ടിൽ അവ്യക്തമായിഅവൾ കണ്ടു.അലച്ചയോടെ പിടഞ്ഞെഴുന്നേറ്റ് ആഞ്ഞു ചവിട്ടി. ചവിട്ടു കൊണ്ട സൂപ്രണ്ട് സെല്ലിന്റെ ഇരുമ്പ് വാതിൽ ചെന്ന് തലയടിച്ചു വീണു.

അലർച്ചകേട്ട് D ബ്ലോക്ക് മൊത്തം ഉണർന്നു. ഓടിയെത്തിയ ജയിൽ ജീവനക്കാരികൾ സൂപ്രണ്ടിനെ താങ്ങിയെടുത്ത് കൊണ്ടുപോയി.

“യാര് മേലയാ കൈ പോട്ടതെന്ന് തെരിയുമാ.. സൂപ്രണ്ട് മേലെ.. അവരെന്നാ കേട്ടാലും കൊട്ക്കണം..ഉന്നോടെ ഉടമ്പാ ഇരുന്താ കൂട.. ഇല്ലേന്ന് വെച്ച്ക്കോ.. നീയെ ഇറ്ക്കാത്..”

[ആരുടെ മേലെയാണ് കൈവെച്ചതെന്നറിയോ.. സൂപ്രണ്ടിന്റെ മേലെ. അവരെന്ത് ചോദിച്ചാലും കൊടുക്കണം നിന്റെ ശരീരമാണെങ്കിലും കൂടി ഇല്ലെങ്കിൽ നീയുണ്ടാവില്ല.]

വല്ലി പല്ലിറുമ്പികൊണ്ട് ശ്രീനന്ദയെ ഭീഷണിപ്പെടുത്തി. പേടിച്ചരണ്ടിരിക്കുന്ന ശ്രീനന്ദയെ ജെസി സമാധാനപ്പെടുത്താൻ ശ്രമിച്ചു. എല്ലാവരും കിടന്നു. ഉറക്കം വരാതെ പേടിച്ചരണ്ട് ചുരുണ്ടുകൂടി കിടന്ന അവൾ പിന്നെപ്പഴോ അറിയാതെ ഉറങ്ങിപ്പോയി.

രാവിലെ ജെസിക്കൊപ്പം അലക്കി കൊണ്ടിരിക്കുകയാണ് ശ്രീനന്ദ. അല്പംമാറി വരാന്തയുടെ ഒരു മൂലയിൽ വല്ലിയും മഹാരാഷ്ട്രക്കാരികളും നിപ്പുണ്ട്. അവർക്കടുത്തേക്കാണ് സൂപ്രണ്ട് വന്നു നിന്നത്. നെറ്റിയിൽ ചെറിയൊരു കെട്ടുണ്ട്. വീഴ്ച്ചയിൽ തലയിടിച്ചപ്പോ പൊട്ടിയതാണ്. അങ്ങേയറ്റത്തെ ദേഷ്യത്തോടെയാണ് അയാൾ ശ്രീനന്ദയെ നോക്കിയത്. അത് കാണാത്ത മട്ടിൽ ശ്രീനന്ദയും ജെസിയും അവരുടെ ജോലി തുടർന്നു.

“ഹോഗു നാവു യാരണ്ട് അവൾക്കു ഗൊത്താക് തെ”

[ഞാനാരാണെന്ന് അവൾക്ക് കാണിച്ചു കൊടുക്ക് ]

വല്ലിയോടായി ശബ്ദം കനപ്പിച്ച് പറഞ്ഞ് കൊണ്ട് സൂപ്രണ്ട്തി രിഞ്ഞു നടന്നു.

വല്ലിയും ഹിന്ദിക്കാരികളും കൂടി വരാന്തയിലൂടെ മുന്നോട്ടു നടന്നു.

വരാന്തചുറ്റി ശ്രീനന്ദക്ക് പിറകിലായി വന്ന് നിന്ന് കൈയ്യിൽ കരുതിയിരുന്ന സ്റ്റീലിന്റെ ബക്കറ്റ് കൊണ്ട് വല്ലി ശ്രീനന്ദയുടെ തലക്ക് ആഞ്ഞടിച്ചു. തലപൊട്ടി രക്തം ചീറ്റി.

വീഴാൻ തുടങ്ങിയ ശ്രീനന്ദയുടെ അടിനാഭിനോക്കി ആഞ്ഞു ചവിട്ടുകയും ചെയ്തു വല്ലി.

വല്ലിയെ തടുക്കാൻ ശ്രമിച്ച ജെസിയെ കൂടെയുണ്ടായിരുന്ന ഹിന്ദിക്കാരികൾ പിടിച്ചു വെക്കുകയും ചെയ്തു.

അലർച്ചയോടെ ശ്രീനന്ദ മലർന്നടിച്ചു വീണു. ബഹളം കേട്ട് ഓടിയെത്തിയ ജയിൽ ഉദ്യോഗസ്ഥർ ശ്രീനന്ദയെ താങ്ങിയെടുത്ത് പുറത്തേക്കോടി. തലയിൽ നിന്നും രക്തം വാർന്നൊഴുകുന്നുണ്ട്. അലക്കിയിട്ടിരുന്ന ആരുടെയോ വസ്ത്രമെടുത്ത് വലിച്ചുകീറി തലചുറ്റിക്കെട്ടി. ശ്രീനന്ദയെയും കൊണ്ടുള്ള പോലീസ് വാഹനം ഹോസ്പിറ്റലിനെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു..!!!

തുടരും..