ആദ്യരാത്രി
രചന: യൂസഫലി ശാന്തിനഗർ – കല്യാണത്തിരക്കെല്ലാം കഴിഞ്ഞ് അങ്ങാടിയിൽ പോയി കൂട്ടുകാരുടെ കൂടെ സൊറപറഞ്ഞിരിക്കുമ്പോഴാണ് കെട്ട്യോൾടെ മെസേജ്.. ഇങ്ങള് വരുന്നില്ലേ എല്ലാരും ചോറ് കഴിക്കാൻ വിളിക്കുന്നുണ്ട് എന്നും പറഞ്..
നീ വിളമ്പിക്കോ ഞാൻ ദെ എത്തി എന്നൊരു മറുപടിയും കൊടുത്ത് ..
ന്നാ ഞാൻ പെരീക്ക് പോവാണ് ട്ടോ എന്നും പറഞ് ബൈക്ക് സ്റ്റാർട്ടാക്കിയപ്പോ കൂട്ടുകാർ ചുറ്റുമിരുന്ന് ഒരു മാതിരി മൂളലും കൂവലും മുരളലും ചുരുക്കി പറഞ്ഞാൽ അവരെക്കൊണ്ട് കഴിയാവുന്ന മിമിക്രി എല്ലാം അവരന്നേരം കൊണ്ട് ഉണ്ടാക്കി.ഇതൊന്നും ഞാൻ കേട്ടഭാവം നടിക്കാതെ വണ്ടീടെ ഗിയറും മാറ്റി നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു…
വീട്ടിലാണെങ്കിൽ ആകെ ഒരു ബിരിയാണി മണം.. മ്മ്… കല്യാണച്ചോറ് ബാക്കി ഉള്ളത് ചൂടാക്കുന്ന മണമാണ്.. ന്നാലും ഇത്രേം മണം വരാൻ എന്താപ്പോ എന്ന് ഒന്ന് ആലോചിച്ചു അപ്പോഴാണ് ബാക്കിയുള്ള ചോറ് അയലോകത്താർക്കെല്ലാം വിതരണം ചെയ്ത കാര്യം ഓർക്കുന്നത്.. ചുരുക്കിപ്പറഞ്ഞാൽ ഈ പഞ്ചായത്ത് മുഴുവൻ ബിരിയാണി മയം…
ഞാൻ നേരെ ഹാളിലേക്ക് കേറിചെന്നു.. ചെന്നപാടെ ഉമ്മാന്റെ സ്ഥിരം പല്ലവി ഒന്ന് നേരത്തെ കാലത്തെ പെരീക്ക് വന്നൂടെ യൂസോ അനക്ക് എന്നും വരുന്ന പോലെ നേരംവയുകി വരാൻ നിക്കണോ ഇഞ്ഞി അതിനൊന്നും പറ്റൂല ഇഞ്ഞി മുതൽ ഇജ്ജ് ഒറ്റക്കല്ല അന്റെ കൂടെ ഒരാളുണ്ട് അതുംകൂടി ഇജ്ജ് നോക്കണം.. ഇതെല്ലാം കേട്ട് ഒരു മൂലയിൽ നിന്നു മൈലാഞ്ചി കൈകൊണ്ട് മുഖം പൊത്തി എന്നെനോക്കി കണ്ണിറുക്കിക്കൊണ്ട് പുതുമണവാട്ടി അവടെ ചിരിച്ചോണ്ടിരിക്കുന്നു..
ഇതെല്ലാം കേട്ടപ്പോ ദേഷ്യത്തിന് പകരം സങ്കടമാണ് വന്നത് എന്നും 11 മണിക്കും 12 മണിക്കും വീട്ടിൽ കേറിവരുന്ന ഞാൻ ഇന്ന് 9മണിക്ക് വീട്ടിലെത്തിയിട്ട് ഇങ്ങനെ കേൾക്കേണ്ടി വന്നല്ലോ എന്നോർത്തിട്ട്…
ഹാളിലാണെങ്കിൽ ഒരു പടക്കുള്ള ആളുണ്ട് എന്നും 8 മണിക്കുറങ്ങുന്ന വല്ലിമ്മയും മൂത്തുമ്മയും ചുറ്റിനും സൊറപറഞ്ഞിരിക്കാൻ കൂടിയിട്ടുണ്ട്..
എന്നോട് ഡ്രസ്സ് മാറ്റി വരാൻ പറഞ് ഉമ്മ കെട്ട്യോളോട് റൂമിലെ അലമാരയുടെ താഴെ അവന്റെ മുണ്ടുണ്ട് അതെടുത്തുകൊടുക്ക് ഓനെടുത്താൽ ചിലപ്പോ ആകെ വലിച്ചു വാരിയിടും എന്നും പറഞ് ഉമ്മ ടേബിളിലേക്ക് കഴിക്കാനുള്ളത് ഒരുക്കാൻ തുടങ്ങി.കെട്ട്യോൾ റൂമിലേക്ക് വന്നതും ഞാൻ വാതിലിനരികിൽ നിന്ന് അവളെ പുറകിലൂടെ കെട്ടിപ്പിടിച് കുറെ ഉമ്മയും വെച്ചു.. ഇക്കാ വിട് വാതിൽ അടച്ചിട്ടില്ല എല്ലാരും ഉണ്ട് അവിടെ വെരി ചോറ് കഴിക്കാൻ പോവാ ഞമ്മക്ക് എന്നും പറഞ് കെട്ട്യോൾ അവളുടെ അരക്കെട്ടിലൂടെ പിടിച്ച പിടി വിടിയിച്ചു..
അവൾ മുണ്ടും എടുത്തു തന്ന് കവിളിൽ നൈസായിട്ടൊരു ഉമ്മയും തന്ന് വേഗം വരി എന്നും പറഞ് ഹാളിലേക്ക് ഓടി.. അങ്ങനെ എല്ലാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു…എനിക്കാണെങ്കിൽ ചോറൊന്നും അങ്ങോട്ട് ഇറങ്ങുന്നില്ല എന്തൊക്കെയോ ആലോചനയിൽ അങ്ങനെ ഇരിക്കുന്നു..
ഒരു ലേശം കഴിച്ച് ഞാൻ ആദ്യമേ എണീറ്റു. കൈ കഴുകി റൂമിൽ കേറി കെട്ട്യോൾ വരുന്നതും കാത്ത് കാത്ത് കിടന്നു..ഞാൻ മുറിയിലാണെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ ഹാളിലെ സംസാരങ്ങളിലായിരുന്നു സംസത്തിൽ നിന്നും ഭക്ഷണം കഴിക്കൽ തീർന്നിട്ടുണ്ടെന്ന് മനസ്സിലായി.. ന്നാ ഇനിയിപ്പോ പാത്രങ്ങളും എല്ലാം കഴുകിവെച്ച് ഇരു 15 മിനിറ്റോണ്ട് വരുമായിരിക്കും എന്ന് സ്വയം വിചാരിച്ചങ്ങനെ ഫോണിൽ തോണ്ടി ഇരുന്നു..
ന്നാ കുറച്ചേരം ഗ്രൂപ്പിൽ കേറാം എന്ന് വിചാരിച്ചു ഞങ്ങൾ ഫ്രണ്ട്സിന്റെ jrfrinds എന്ന ഗ്രൂപ്പ് നോക്കിയിട്ട് ഗ്രൂപ്പ് കാണുന്നില്ല വാട്സാപ്പിൽ പിന്നെയും പിന്നെയും നോക്കിയപ്പോഴാണ് മനസ്സിലാക്കിയത് ഗ്രൂപ്പിന്റെ jrfriends എന്ന പേര് മാറ്റി യൂസുഫിന്റെ ആദ്യരാത്രി എന്നാക്കിയത് ശ്രദ്ധയിൽ പെട്ടത് അതിലാണെങ്കിൽ തുരുതുരാ വോയിസ് മെസേജും ഒന്നും ഓപ്പണാക്കാൻ നിക്കാതെ നേരെ ഫേസ്ബുക്കിൽ കേറി ഓരോന്ന്വാ യിച്ചോണ്ടിരുന്നു…
അങ്ങനെ 15 മിനുട്ടും 20 മിനുട്ടും കഴിഞ്ഞു പെണ്ണ് വരുന്നില്ല ഒന്നൂടെ ഹാളിലേക്കു ചെവി കൂർപ്പിച്ചു അവിടെ ക്രട്ട്യോളോട് വട്ടത്തിലിരുന്ന് ചോദ്യം ചോദിക്കലാണെന്ന് മനസ്സിലായി.. ഇവറ്റകൾക്കൊന്നും ഉറക്കമില്ലേ പടച്ചോനെ എന്നും പറഞ്ഞ് ഞാൻ ഒന്ന് പ്രാകി… പിന്നെയും ഇച്ചിരികൂടി ക്ഷമ കൈകൊണ്ട് കാത്തിരിപ്പ് തുടർന്നു…
ഹാളിലാണെങ്കിൽ ചോദ്യങ്ങളും…
അങ്ങനെ 10 മണിക്ക് തുടങ്ങിയ ചോദ്യോത്തരങ്ങൾ 11 മണിയായിട്ടും തീരുന്നില്ല ഞാനാണെങ്കിൽ ക്ഷമയുടെ നെല്ലിപ്പടി കഴിഞ്ഞ് ഒരേ കിടത്തം വീടും വീട്ടാരും ആയിപ്പോയി ഇല്ലെങ്കിൽ ഒരു വടിവാളും എടുത്ത് ഒരു പോക്കങ്ങു പോയേനെ പോയി കിടന്നുറങ്ങിനെടാ എല്ലാരും എന്നും പറഞ് ഹാളിലേക്ക്…
എന്ത് ചെയ്യാനാ എല്ലാം വിചാരിക്കാനല്ലേ പറ്റൂ… പെട്ടന്നാണ് സൗദിയിലുള്ള അമ്മാവനോടുള്ള ഫോൺ വിളി കഴിഞ്ഞു അമ്മായി ഹാളിലേക്ക് കേറിവന്നത്..അമ്മായി ഇച്ചിരി കാര്യ ബോധമുള്ള ആളാണ്..അമ്മായി നേരെ ചെന്ന് പുതുമണവാട്ടിയോട് ചോദ്യവുമായി വട്ടം കൂടിയ എല്ലാവരോടും ആ പെണ്ണ് ഇന്ന് രാവിലെതൊട്ട് യാത്ര ചെയ്ത് ക്ഷീണിച്ചതല്ലേ ഇങ്ങക്ക് നാട്ടുവർത്തമാനം നാളെയും പറഞ്ഞൂടെ അത് പോയി ഉറങ്ങിക്കോട്ടെ എന്നുപറഞ്ഞു ഓളെ ഉറങ്ങാൻ പറഞ്ഞയച്ചു സഭ പിരിച്ചുവിട്ടു ….
അമ്മായിനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചൊരു ഉമ്മവെക്കാൻ തോന്നി ഒരു നിമിഷം… അമ്മാതിരി ഡയലോഗല്ലേ കാച്ചിയത്…കെട്ട്യോൾ മെല്ലെ റൂമിൽ കേറി വാതിലടച്ചു ഞാൻ പതുക്കെ അവൾ വരുമ്പോ വിളിക്കട്ടെ എന്ന് വിജാരിച് ഉറങ്ങിയപോലെ കിടന്നു.. അവൾ കുറച്ച് വെള്ളവും കുടിച് എന്റെ അടുത്തേക്ക് വന്ന് കിടന്നു എന്നെ പതുക്കെ ഒന്ന് തോളിൽ തട്ടി വിളിച്ചു ഇക്കാ… അടുത്ത വിളിയിൽ എണീക്കാം ഒറ്റയടിക്ക് എണീച്ചു വില കളയണ്ട എന്ന് കരുതി അതേപോലെ കിടന്നു..
പെണ്ണ് രണ്ടാം വിളിക്ക് നിക്കാതെ നേരെ പുതപ്പ് എന്റെ മുകളിലേക്ക് പുതച്ചു തന്ന് അവൾ അങ്ങോട്ട് തിരിഞ്ഞു നീങ്ങി കിടന്നു ഒരേ ഉറക്കം…ഞാനാണെങ്കിൽ എന്ത് ചെയ്യും പടച്ചോനെ എന്നും വിചാരിച്ചു അങ്ങനെ കിടന്നു അവൾ ഒന്നൂടെ വിളിച്ചെങ്കിൽ അല്ലെങ്കിൽ അവളുടെ കാലൊന്ന് എന്റെ മേലിൽ തട്ടിയെങ്കിൽ അല്ലെങ്കിൽ ആ മുടിയെങ്കിലും ഒന്നെന്റെ മുഖത്തൂടെ പോയെങ്കിൽ ഒന്ന് തുമ്മാൻ വേണ്ടി എണീക്കായിരുന്നു ഇതിപ്പോ അവളുടെ ഭാഗത്തു നിന്നുണ്ടായതോ വെറും മൗനം മാത്രം…
ഇതേ ആലോചനയിൽ ഞാനങ്ങനെ ഒരേ കിടത്തം.. കുറെ ഞാൻ എന്നെത്തന്നെ പ്രാകി എന്തിനാ വെറുതെ ജാട കാണിക്കാൻ പോയത് അവൾ വന്നപ്പോ ഫോണിൽ തോണ്ടി ഇരുന്നൂടായിരുന്നില്ലേ ആര് പറഞ്ഞു ഉറങ്ങിയപോലെ അഭിനയിക്കാൻ എന്നൊക്കെ ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തി..
അവസാനം എന്റുള്ളിലെ kp ഉമ്മറിനെ എത്ര ഉറക്കിയിട്ടും ഉറങ്ങാത്തതുകൊണ്ട്
അടവുകളൊന്നും നടക്കൂല എന്ന് തോന്നിയപ്പോ തത്കാലം അഭിനയം മതിയാക്കി ടീ കുഞ്ഞോളെ എന്നും വിളിച്ചു അവളുടെ അടുത്തേക്ക് ചെന്നു..
ഞാൻ ആലോചനയിൽ ഇരുന്ന നേരം കൊണ്ട് പെണ്ണവിടെ കിടന്ന് ബോധംകെട്ട് ഉറങ്ങിയിട്ടുണ്ട് അവളെ പറഞ്ഞിട്ടും കാര്യമില്ല നല്ല ക്ഷീണം കാണും രാവിലെതൊട്ട് ഒരൊഴിവും കിട്ടിയിട്ടുണ്ടാവില്ലല്ലോ..
എല്ലാം കൂടി ആലോചിച്ചപ്പോ ആ ഉറക്കിൽ നിന്ന് അവളെ വിളിച്ചെണീപ്പിക്കാനും തോന്നിയില്ല അവളുടെ മുഖത്തെ പുതപ്പ് ലേശം മാറ്റി നെറ്റിയിലൊരു ഉമ്മയും കൊടുത്ത് അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി യോഗല്ല അമ്മിണിയെ പായമടക്കാം എന്ന ഡയലോഗും മനസ്സിൽ വരുത്തി കൊറേ കിനാക്കളും കണ്ട് ഒരൊറ്റ ഉറക്കം…