Story written by Saji Thaiparambu
ഏത് നേരത്താണോ തനിക്ക് വോയിൽസാരി ഉടുക്കാൻ തോന്നിയത്,
ഏറനാട് എക്സ്പ്രസ്സിന്റെ ഇടത് നിരയിലെ, വിൻഡോ സൈഡിൽ ഇരിക്കുമ്പോൾ, കാറ്റടിച്ച് പറക്കുന്ന, സാരിത്തുമ്പ് നേരെ പിടിച്ചിട്ട് കൊണ്ട് അവൾ സ്വയം ശപിച്ചു.
ഡിസംബറിലെ മരം കോച്ചുന്ന മഞ്ഞിന്, ജനുവരി തുടങ്ങിയിട്ടും കുറവൊന്നുമില്ല.
ജനലിന്റെ രണ്ട് ഷട്ടറുകളിലും പിടിച്ച്, താഴ്ത്താൻ, അവൾ
പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ എന്ത് കൊണ്ടോ അത് താഴുന്നില്ല.
കുറച്ച് നേരമായി അവളുടെ ഈ പ്രവൃത്തികൾ ശ്രദ്ധിച്ച് കൊണ്ട്, സീറ്റിന്റെ അങ്ങേ അറ്റത്തിരുന്ന ,ഒരു വെൽഫിഷർ, അവളെ സഹായിക്കാനായി അടുത്തേക്ക് നീങ്ങിയിരുന്നു.
എന്നിട്ട് വിൻഡോ ഷട്ടർ താഴ്ത്താൻ ശ്രമിച്ചു.
അയാളുടെ സകല ആരോഗ്യവും അതിന് വേണ്ടിയെടുത്തു.
ഒടുക്കം, ഒരു ഷട്ടർ താഴ്ത്തി ലോക്ക് ചെയ്ത്കൊടുത്തിട്ട് ,അയാൾ അഭിമാനത്തോടെ അവളെ നോക്കി.
അവളുടെ നന്ദി വാക്കിന്, ഒരു മന്ദഹാസം കൊണ്ട് മറുപടി കൊടുത്ത് , സ്വന്തം സീറ്റിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും ,അയാൾ ഒഴിഞ്ഞ് പോയ തക്കം നോക്കി ,അറ്റത്തുള്ള ആ സീറ്റ് ,ആ ജാനുബാഹുവായഒരു കശ്മലൻ പിടിച്ചടക്കിയിരുന്നു .
ഷട്ടർ താഴ്ത്തുവാൻ വന്നവൻ ഒരു സ്റ്റിക്കർ പോലെ തന്റെ ദേഹത്തേക്ക് ഒട്ടാൻ തുടങ്ങിയപ്പോൾ അവൾ അസ്വസ്ഥയായി.
ചെകുത്താനും കടലിനുമിടയിൽ പെട്ട വെൽ ഫിഷർ വിഷണ്ണനായി.
അറ്റത്തിരുന്ന
ആജാനുബാഹു, സീറ്റിൽ ഇരുന്ന ഉടനെ ഉറക്കമായി .
ആ, ഉണ്ടമത്തങ്ങാ മേനിയുടെ ഉടമ, ഉറക്കത്തിന്റെ ഊർജ്ജം കൈവരിച്ച്, ഇടത് വശത്തേക്ക് ചരിഞ്ഞപ്പോൾ, വെൽ ഫിഷറിന്റെ ഊഷ്മാവ് അവളുടെ ഉടലിനെ പൊള്ളിച്ചു .
സഹായിക്കാൻ വന്നവന്റെ ഇടത് കൈ, തന്റെ നിറഞ്ഞ മാ റിനെ ഉരസ്സുന്നതായി അവൾക്ക് തോന്നി.
നന്ദി പറഞ്ഞ നാവ് കൊണ്ടെങ്ങനെ നീങ്ങിയിരിക്കാൻ പറയുമെന്നോർത്ത് ,അവൾ അയാളെ അർത്ഥഗർഭമായൊന്ന് നോക്കി.
അത് മനസ്സിലാക്കിയിട്ടെന്നോണം അയാൾ ഇങ്ങനെ പറഞ്ഞു.
“ആ മടിയിൽ വെച്ചിരിക്കുന്ന ബിഗ് ഷോപ്പർ, നമ്മുടെ ഇടയിൽ വച്ചോളു. ഞാനും സ്ത്രീകളെ മുട്ടിയിരിക്കാൻ ഒട്ടും താല്പര്യമില്ലാത്ത യാള, അല്ലാതെ വേറെ മാർഗ്ഗമില്ലാത്തോണ്ട “
അതും പറഞ്ഞയാൾ ദയനീയതയോടെ ആജാനബാഹുവിനെ നോക്കിയപ്പോൾ ,അവൾക്ക് കുറ്റബോധം തോന്നി.
ഈ കാലത്ത് , ഇങ്ങനെയുള്ള ആണുങ്ങളുമുണ്ടോ?
അത് വരെ മുൻ വിധിയോടെ, എല്ലാ പുരുഷൻമാരെയും ഒരേ കണ്ണോടെ കണ്ട അവൾക്ക്, അതോടെ, അല്പം മനംമാറ്റമുണ്ടായി.