ഞാൻ കണ്ടു എന്ന് ആൾക്കും മനസ്സിലായി തോന്നുന്നു ആ നോട്ടം അറിയാത്ത പോലെ വേറെ എങ്ങോട്ടോ നോക്കി…….

മിഴികൾ

Story written by Fasna Latheef

ആത്മാർത്ഥമായി പ്രണയിച്ചു അതിമനോഹരമായി തേപ്പ് കിട്ടി പുരുഷ വർഗ്ഗത്തോട് തന്നെ പുച്ഛമായി ഇരിക്കുകയാണ് ഇശാ എന്ന ഞാൻ…

ഓൺലൈൻ ക്ലാസ്സ്ന്റെ വെറുപ്പിക്കലും വീട്ടിൽ ചുമ്മാ ഇരിക്കുന്ന മടുപ്പും കൂടാത്തതിന് മുട്ടൻ തേപ്പും ജീവിതം നല്ല രീതിയിൽ ബോറടിച്ചു മുന്നോട്ട് പോവുകയായിരുന്നു…

അങ്ങനെ ഇരിക്കേ ഒരു റിലാക്സേഷൻ പോലെ കസ്സിന്റെ കല്യാണം വന്നെത്തി..രണ്ട് ദിവസം മുൻപേ അവിടെ ഒപ്പിട്ട് എല്ലാരും…അവിടെ ആഘോഷങ്ങൾ പൊടി പൊടിക്കുന്നു പാട്ടും ഡാൻസും മെഹന്ദിയും ഒക്കെ ആയി…അതിനിടയിൽ പെട്ടന്നാണ് എന്റെ കണ്ണുകൾ മറ്റൊരു കണ്ണുകളോട് ഉടക്കിയത്..അതെ എന്നെ തന്നെ നോക്കുന്നു ആ കണ്ണുകൾ, എനിക്കി ചെറിയ ഒരു നാണം എവിടെ നിന്നോ വന്നു..

ഞാൻ കണ്ടു എന്ന് ആൾക്കും മനസ്സിലായി തോന്നുന്നു ആ നോട്ടം അറിയാത്ത പോലെ വേറെ എങ്ങോട്ടോ നോക്കി… ഞാൻ വീണ്ടും എന്നെ നോക്കുന്നുണ്ടോ എന്നറിയാൻ ഒന്ന് കൂടി നോക്കി അപ്പോൾ വീണ്ടും നോക്കുന്നു…നോട്ടം മാറ്റി..പിന്നെ എനിക്ക് എന്തോ ഒരു നാണം വന്നു എല്ലാതിന്നും ഒഴിഞ്ഞു നിന്നു..അത് കണ്ട് കസ്സിൻസ് എന്റെ കൈ പിടിച്ച് വലിച്ച് ഡാൻസ് ചെയ്യിപ്പിച്ചു…ഡാൻസ് എല്ലാം ചെയ്യുമ്പോളും അവൻ എന്നെ തന്നെ നോക്കുന്നത് എനിക്ക് ഉള്ളിൽ ഒരു ചമ്മൽ ഉണ്ടാക്കി..

എന്നാലും ഇത് ആരാ…? മുൻപ് ഒന്നും കണ്ടിട്ടില്ല. അപ്പോൾ ബന്ധു അല്ല..പിന്നെ ആരാ….? മനസ്സിൽ അങ്ങനെ പല ചോദ്യവും മിന്നി മാഞ്ഞു..ആരേലും ആവട്ടെ എന്ന് സ്വയം പറഞ്ഞ് ഡാൻസിൽ ശ്രദ്ധ കൊടുത്തു..

ഡാൻസ് ഒക്കെ കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ ചെന്നപ്പോൾ അവിടെ കുട്ടേട്ടന്റെ കൂടെ ദേ നിൽക്കുന്നു ആ സുന്ദര കുട്ടപ്പൻ. കുട്ടേട്ടന്റെ കസ്സിന് ആണുട്ടോ.. കുട്ടേട്ടന്റെ സിസ് ന്റെ കല്യാണത്തിന് ബിരിയാണി അടിക്കാൻ ആണ് ഞാൻ പോയത്..കുട്ടേട്ടൻ എന്നെ കണ്ടപ്പോൾ അതാ വിളിക്കുന്നു വെള്ള പാറ്റേ ഇങ് വന്നെടി…ചെറുപ്പം തൊട്ടേ ന്നോട് വലിയ പ്രണയം ആണ് കക്ഷിക്ക്..ബട്ട്‌ എനിക്കി പിടിച്ചില്ല ആളെ..ആളെ മുന്നിൽ നിന്നു വിളിക്കുന്നതല്ലേ പോയി നോക്കാം…എന്ന് ഓർത്ത് അവരുടെ അടുത്തേക്ക് പോയി…

അവിടെ എത്തിയപ്പോൾ കുട്ടേട്ടൻ  ആ ആൾക്ക് എന്നെ പരിചയപ്പെടുത്തി. ഇതാണ് ഞാൻ പറഞ്ഞ കക്ഷി എന്റെ വെള്ളപാറ്റേ..പെട്ടന്ന് ആ ആളുടെ മുഖത്തിന് ഒരുവാട്ടം ആ ചിരി ഒന്ന് മങ്ങി…

ഹോ ഇതാണോ കക്ഷി, വിനീത് എപ്പഴും പറയും കുട്ടിയെ പറ്റി..എന്ന് ഒരു നിരാശ ഭാവത്തിൽ കക്ഷി പറഞ്ഞു…

ഇത് ആരാ കുട്ടേട്ടാ..ഞാൻ തിരക്കി.

ഇത് എന്റെ സുഹൃത്തും സഹപ്രവത്തകനുമാണ്…പേര് അഭിലാഷ്..

ഇത്രയും കേട്ട് ഞാൻ അവിടുന്ന് മെല്ലെ എസ്‌കേപ്പ് ആയി…കുറച്ചു നേരം കഴിഞ്ഞു മുകളിൽ പെൺപട ഒത്ത് കൂടി ക ത്തി വെക്കായിരുന്നു കോളേജിലെ കാര്യങ്ങളും പ്രണയവും തേപ്പും ഒക്കെ ആയിരുന്നു വിഷയം…ചർച്ച പൊടിപൊടിക്കെ ആമി മെല്ലെ പറഞ്ഞു കുട്ടേട്ടന്റെ ആ ഫ്രണ്ട് ഇല്ലേ ആ അഭി ഉഫ് എന്നാ ലുക്ക്‌ ആണ്…ആ ബട്ട്‌ ജാഡയും ആണ് മീര പറഞ്ഞു… അതെയോ ആ ഇത്ര സുന്ദരികൾ ഉണ്ടായിട്ടും ഒരാളുടെ മുഖത്തേക്ക് നോക്കിയിട്ടില്ല ആ ചേട്ടൻ..

ങേ എന്നെ നോക്കി നിന്ന ആ അഭിലാഷ് തന്നെ അല്ലേ ഇവർ പറയുന്നേ എന്നോർത്ത് ഞാൻ അതിശയിച്ചു..കാരണം വേറെ ഒന്നും അല്ല ഇവളുമാരൊക്കെ നല്ല ലുക്ക്‌ ഉള്ളവർ ആണ്..എന്നിട്ടും ആരെയും നോക്കാതെ ന്നെ മാത്രം നോക്കി എങ്കിൽ ആൾക്ക് എന്തോ കുഴപ്പം ഉണ്ട്.. എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു…

അങ്ങനെ ഉറക്കം വന്നു തുടങ്ങി. എവിടെ കിടക്കും എല്ലാ ഇടവും ഫുൾ. അങ്ങനെ നോക്കി നോക്കി മുകളിൽ ഒരു മുറി യിൽ വിരിച്ചിട്ടിരിക്കുന്നു. ആരെയും കാണുന്നില്ല ഇവിടെ തന്നെ കിടക്കാം ആരേലും വരുന്നതിനു മുൻപ് ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറി ഫ്രഷ് ആയി കിടക്കാം എന്നോർത്ത് ആ റൂമിൽ കയറി വാതിൽ അടച്ചു തിരിഞ്ഞതും  ബാത്‌റൂമിൽ നിന്ന് അഭി ഇറങ്ങി വരുന്നു..

ഞാൻ കണ്ടപാട് ഒന്ന് ചമ്മി ഒരു ചിരി ചിരിച്ചു എന്നിട്ട് ഡോർ തുറക്കാൻ തിരിഞ്ഞു ഡോർ തുറക്കാൻ നോക്കി പറ്റുന്നില്ല. ഞാൻ വീണ്ടും അഭിയുടെ നേരെ നോക്കി ആള് അവിടെ നിന്ന് ചിരിക്കുന്നു..ഞാൻ ഒന്നും മിണ്ടാതെ മാറി നിന്നു.

അപ്പോൾ അഭി മെല്ലെ എന്റെ അടുത്തേക്ക് വന്നു. ചെറിയ ഒരു പേടി എനിക്കി ഉണ്ടോ എന്നൊരു സംശയം. പേടിക്കണ്ട ഡോർ കേടാണ് അത് അകത്തുന്നു അടച്ചാൽ തുറക്കാൻ പറ്റില്ല..ഇനി ആരേലും വന്നു തുറന്നാലേ അത് ഓപ്പൺ ആവു..ആരേലും വരുന്ന വരെ നമ്മൾക്ക് എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാം വാ ഇവിടെ ഇരിക്കി…എന്ന് പറഞ്ഞ് അഭി അവിടെ ഇരുന്നു..ഞാൻ മെല്ലെ അവിടെ ഇരുന്നു..

വിനീത് ഭാഗ്യവാൻ ആണ് തന്നെ പോലെ ഒരാളെ കിട്ടിയില്ലേ..

ഞാൻ ഒരു കണ്ണ്‌ വട്ടമിട്ട് പറഞ്ഞു ങേ അതിനു കുട്ടേട്ടനും ഞാനും തമ്മിൽ അങ്ങനെ ഒന്നും ഇല്ല…

അഭിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി ങേ ഒന്നും ഇല്ലേ?

ഇല്ലാ കുട്ടേട്ടൻ എനിക്കി ഏട്ടനെ പോലെ ആണ്..ഞാൻ അത് ഏട്ടനോടും എന്റെ വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്..

നിനക്ക് വേറെ ആരോടെങ്കിലും അടുപ്പം ഉണ്ടോ എന്ന് തേ വീണ്ടും അഭി. എനിക്കി കിട്ടിയ തേപ്പിന്റെ കഥ വള്ളിപുള്ളി വിടാതെ പറഞ്ഞു കരഞ്ഞു സീൻ ആക്കി ആകെ ചളവാക്കി ഞാൻ…

പെട്ടന്ന് ന്റെ കൈയിൽ അഭി പിടിച്ച് എന്നോട് ഒരു ചോദ്യം നിന്നെ തേച്ചവന് ഇട്ട് നിനക്ക് ഒരു പണി കൊണ്ടുക്കണ്ടേ?

ഞാൻ ഒന്ന് അമ്പരന്ന് നിന്ന് കൊണ്ട് എങ്ങനെ പണി കൊടുക്കും എന്ന് തിരിച്ചു ചോദിച്ചു…

ആ അങ്ങനെ ചോദിക്കി അതൊക്കെ ഈ അഭി ഏട്ടൻ പറഞ്ഞു തരാം..നീ അവനെ ആ തേപ്പുകാരനെ എത്ര ഇഷ്ട്ടപെട്ടിരുന്നു അതിന്റെ ഇരട്ടി ഈ എന്നെ ഇഷ്ട്ടപെടുക.എന്നെ സ്നേഹിച്ചു സന്തോഷത്തോടെ ജീവിച്ചു അവനു കാണിക്കുക. അപ്പോൾ അവനു നഷ്ടബോധവും അസൂയയും ഒക്കെ തോന്നും അങ്ങനെ വേണം അവനോടുള്ള പ്രതികാരം വീട്ടാൻ.

ഞാൻ കണ്ണ്‌ മിഴിച്ചു അഭി യെ നോക്കി. അപ്പോൾ അഭി എന്റെ കൈ വിട്ടിട്ടു എന്റെ കണ്ണുകൾ തുടച്ചു രണ്ട് കൈകൾ കൊണ്ടും കവിളിൽ പിടിച്ച് എന്നോട് ചോദിച്ചു തനിക്കി എന്നെ സ്നേഹിച്ചൂടെ…തന്നെ കണ്ടത് മുതൽ എന്താ എന്നറിയില്ല വല്ലാത്ത ഒരു ഇഷ്ട്ടം തന്നോട്.

തന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം. എന്റെ കാന്താരി ആയി നീ വരില്ലേ.. നിനക്ക് സമ്മതമാണെങ്കിൽ ഞാൻ എന്റെ അമ്മയെയും കൂട്ടി വന്നോട്ടെ തന്റെ വീട്ടിലേക്ക്….

പെട്ടന്ന് വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് ഇരുവരും അങ്ങോട്ടേക്ക് തിരിഞ്ഞു..കുട്ടേട്ടൻ വാതിൽ തുറന്നു അകത്തു വന്നു ഞങ്ങളെ  മാറി മാറി നോക്കി..ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കു ഓടി.

അങ്ങനെ നേരം വെളുത്തു. എല്ലാരും കല്യാണത്തിന് ഉളള ഒരുക്കത്തിൽ ആണ്. അവിടെ എന്റെ കണ്ണുകൾ ആരായോ തിരയുന്നുണ്ട്.. ചുറ്റിലും നോക്കുന്നുണ്ട് പക്ഷേ കാണുന്നില്ല.. അപ്പോൾ അവിടുന്ന് എവിടുന്നോ ഒരു സംസാരം കേട്ടു. അഭി എവിടെ കാണുന്നില്ല. നേരം വെളുത്തത് മുതൽ ആള് മിസ്സിംഗ്‌ ആണല്ലോ..കുട്ടനോട് ചോദിച്ചിട്ട് അവൻ അറീല എന്ന് പറഞ്ഞു..അത് കേട്ടപ്പോൾ ന്റെ ഉള്ളിൽ എന്തോ വല്ലാത്ത ആശങ്ക ഉടലെടുത്തു.

കുട്ടേട്ടൻ അഭിയേട്ടനെ…ഇല്ല..കുട്ടേട്ടനോട് ചോദിക്കാൻ തന്നെ മനസ്സിൽ ഉറച്ചു കുട്ടേട്ടൻ ന്റെ അടുത്തേക്ക് ഞാൻ ചെന്നു..കുട്ടേട്ടൻ എന്നെ കണ്ട ഭാവം കാണിച്ചില്ല.

ഞാൻ വിളിച്ചു കുട്ടേട്ടാ..എനിക്കി ഒരു കാര്യം അറിയണം.

ന്താടി വെള്ളപ്പാറ്റേ.. ചോദിക്കി.

അഭി അഭിയേട്ടൻ എവിടെ എന്ന് ഞാൻ ഉറച്ച സ്വരത്തിൽ ചോദിച്ചു.

അവൻ പോയി ഇന്നലെ രാത്രി തന്നെ..എന്തിനാ നീ അവനെ തിരക്കുന്നെ..നിനക്ക് അവനെ അറിയോ..കുട്ടേട്ടൻ ഗൗരവ ഭാവത്തിൽ എന്നോട് ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ എല്ലാരുടെയും ഉള്ളിൽ ഒതുങ്ങി നിന്നു.

ആകെ ടെൻഷൻ ആയല്ലോ അഭിയേട്ടൻ എന്ത്‌ പറ്റി എന്ന് അറിയാതെ ഒരു സമാധാനം ഇല്ല ഞാൻ എന്നോട് തന്നെ പിറുപിർത്തു. പെട്ടന്ന് ഒരു കണ്ണുകൾ എന്നെ തന്നെ നോക്കുന്ന പോലെ ഒരു ഫീൽ. ഞാൻ നോക്കി ഇല്ല ആരും ഇല്ല.. വീണ്ടും എന്തോ എനിക്കി അങ്ങനെ ആരോ നോക്കുന്ന പോലെ തോന്നി ഞാൻ ചുറ്റിലും കണ്ണോടിച്ചു..അതിനിടയിൽ ഒരു കണ്ണുകൾ എന്റെ കണ്ണുകളോട് ഉടക്കി..അതേ അഭിയേട്ടൻ ചിരിച്ചു എന്നെ നോക്കി നിൽക്കുന്നു..

എന്റെ ഭാവം കണ്ടപ്പോൾ ഇന്നലെ ചോദിച്ചതിന്റെ മറുപടി പുള്ളി ഊഹിച്ചു കാണും..അങ്ങനെ തേപ്പ് കൊണ്ട് മുറിഞ്ഞ ന്റെ ഹൃദയത്തിൽ തേൻ പുരട്ടി ന്റെ അഭിയേട്ടൻ..കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും കുസൃതിയും കുറുമ്പും സ്നേഹവും എല്ലാം നിറഞ്ഞ ഞങ്ങളുടെ ലോകം ഞങ്ങൾ കെട്ടി പ്പൊക്കി…