ആ മുറിയിലേക്കുവന്ന മനുഷ്യൻ പുലരുവോളം എന്നെ…. എങ്ങിനെയാ ഞാൻ പറയുക ഓർക്കുമ്പോൾ….

ഞാൻ തെറ്റുകാരിയല്ല

എഴുത്ത്:-അനിത പൈക്കാട്ട്

കോടിശ്വരന്റെ ഭാര്യ അയാളുടെ ഡ്രൈവറുടെ കൂടെ ഒളിച്ചോടി പോയിരിക്കുന്നു രണ്ടിനെയും പോലീസ് സ്റ്റേഷനിൽ പിടിച്ചു വെച്ചിരിക്കുന്നു വാർത്ത പരന്നു.. ഇവൾക്ക് ഇത് എന്തിന്റെ കേടാ, എല്ലിന്റെ ഇടയിൽ കുത്തിയിട്ടാ ഇതെല്ലാം അനുഭവിക്കും, തെണ്ടും ഇവൾ, വിട്ടുകാരും പറഞ്ഞു:

” ഞാൻ ഒരു തെറ്റേ ചെയ്തിട്ടുള്ളു അയാളെ എന്റെ ഭർത്താവിനെ ഞാൻ കൊല്ലാതെ വിട്ടു അത് മാത്രം ” ഇത് പറയുമ്പോൾ പാർവതി അണക്കുന്നുണ്ടായിരുന്നു പക്ഷേ ഒരു അഴിഞ്ഞാട്ടക്കാരിയുടെ വാക്കുകൾ ആര്കേ ൾക്കാൻ പലരും അവളെ പുച്ചിച്ചു, സ്വന്തം വീട്ടുകാരും. പക്ഷേ എനിക്ക് അവളെ അങ്ങിനെ വിട്ട്- കളയാൻ തോന്നിയില്ല അവളെയും ഗോപനെയും എന്റെ കൂടെ കൂട്ടി, പോലീസ്സ്റ്റേ ഷനിൽ നിന്ന് ഞങ്ങൾ നേരേ എന്റെ വീട്ടിലേക്ക് ആണ് പോയത്. രണ്ട് പേർക്കും ഭക്ഷണം കൊടുത്തു ഞാൻ അവളെയും കൂട്ടി എന്റെ മുറിയിലേക്ക് വന്നു.

” വാ കിടക്കു.. നീ കുറച്ച് റസ്റ്റ് എടുക്കു “… അവൾ കിടന്നില്ല ജനാലക്കരികിൽ പോയി നിന്നു

” അഭി… ” അവൾ എന്നെ വിളിച്ചു

” എന്താടി പെണ്ണെ …” ഞാൻ അവളുടെ അടുത്തു ചെന്ന് തലയിൽ തലോടി അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു എന്റെ ചുമലിൽ വീണു കുറേ നേരം കരഞ്ഞു…”

” അഭി ഞാൻ തെറ്റ്കാരിയല്ല, എനിക്ക് മനസ്സ്തുറന്ന് സംസാരിക്കണം നിന്നോട് “..

” ഉം പറയു.. ” ഞാൻ അവളെ കിടക്കയിൽ പിടിച്ചു ഇരുത്തി.

” എന്നെക്കാളും ഇരുപത് വയസ്സ് കൂടുതലുള്ള ആളുമായി എന്റെ കല്യാണം നടത്തി അച്ഛൻ, പറഞ്ഞിട്ട് കാര്യമില്ല കഷ്ടപ്പാടും, ദുരിതവും കൊണ്ടു കഴിയുന്ന ഒരു കുടുംബമായിരുന്നല്ലോ എന്റെത്…”

വലിയ ഒരു പണക്കാരൻ… അച്ഛൻ അത്രയെ നോക്കിയുള്ള താഴെ മൂന്നു പെൺ കുട്ടികൾ ഉണ്ട് അവരെയും ഒരു കരക്കെത്തിക്കണം ഞാൻ അതിന് ബലിയാടാകേണ്ടി വന്നു, ആ മനുഷ്യന്റെ ഭാര്യയായി ആദ്യ രാത്രിയിൽ തന്നെ അയാൾ മനുഷ്യനല്ല മൃഗമാണെന്ന് ഞാൻ അറിഞ്ഞു അയാൾ എന്നെ ക്രൂരമായി ആക്രമിച്ചു കരയാൻ പോലും കഴിഞ്ഞില്ല, എഴുന്നേൽക്കാൻ പോലും വയ്യായിരുന്നു എനിക്ക്, പിറ്റെ ദിവസവും ഇത് ആവർത്തിച്ചു എന്റെ മു ല കണ്ണുകൾ അയാൾ കടിച്ചു മുറിച്ചു ഞാൻ ആ മുറിയിൽ നിന്ന് ഇറങ്ങി ഓടി.

പിറ്റെന്ന് രാവിലെ തന്നെ ഞാൻ എന്റെ വീട്ടിൽ വന്നു പക്ഷേ വീട്ടുകാർ എന്നെ കുറ്റപെടുത്തി എല്ലാം സഹിച്ചു ജിവിക്കാൻ ഉപദേശിച്ചു. അയാൾ വന്ന് അന്ന് തന്നെ എന്നെ കൂട്ടി കൊണ്ടു പോയി. പിന്നിട് രണ്ട് ദിവസം അയാൾ എന്നെ ഒന്നും ചെയ്തില്ല വളരെ സ്നേഹം കാണിച്ചു മാപ്പു പറഞ്ഞു ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പറഞ്ഞു എന്നെ ചേർത്തു പിടിച്ചു..

നമുക്ക് ഒന്ന് പുറത്ത് ഒക്കെ പോകാം ഒരുങ്ങാൻ പറഞ്ഞു അയാൾ എന്നോട് ഞങ്ങൾ പുറത്ത് പോയി വലിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്നിട്ട്എ ന്നെ ഒരു റൂമിൽ കൊണ്ടുപോയി വലിയ ഒരു റൂം രാജകിയമായ മുറി അവിടെ എന്നെ ഇരുത്തി…

അപ്പോ അവിടെ വേറേ ഒരാൾ കയറി വന്നു എന്നെ അയാൾക്ക് എന്റെ ഭർത്താവ്പ രിചയപ്പെടുത്തി അയാൾ എന്നെ തൊഴുതു, ഞാനും തൊഴുതു എന്റെ ഫോൺ കാണുന്നില്ല എന്റെ ഭർത്താവ് പോക്കറ്റിൽ തപ്പി നോക്കിയിട്ട്പ റഞ്ഞു, ഫോൺ താഴെ മറന്നുവെച്ചു ഇപ്പോ എടുത്തു വരാമെന്ന് പറഞ്ഞു എന്റെ ഭർത്താവ്പോയി, പക്ഷെ അത് ഒരു ചതിയായിരുന്നു…

ആ മുറിയിലേക്കുവന്ന മനുഷ്യൻ പുലരുവോളം എന്നെ…. എങ്ങിനെയാ ഞാൻ പറയുക ഓർക്കുമ്പോൾ മനംപിരട്ടുന്നു അഭി.. ഇത് പിന്നെ തുടർകഥയായി ആളുകൾ മാറി മാറി വന്നു.. ചിലർ പ്രണയിച്ചു എന്നെ ഭോ ഗിച്ചു, ചിലർ വേദനിപ്പിച്ചു രസിച്ചു, മറ്റു ചിലർ എന്നെ കൊണ്ട്… വയ്യ അഭി.

ആ മനുഷ്യൻ എന്റെ ഭർത്താവ് എന്നെ പലർക്കും കാഴ്ച വെച്ചു അവർ ബിസ്സിനസ് വലുതാക്കി. ചില രാത്രികളിൽ എന്റെ ഭർത്താവും എന്നെ പിച്ചിചീന്തും. ഇത് എല്ലാം അറിയുന്ന ഒരാളാണ് ഡ്രൈവർ ഗോപൻ… പലപ്പോഴും ഉറക്കാത്ത കാലുകളുമായി ഞാൻ വണ്ടിയിൽ കയറുമ്പോൾ അവൻ എന്ന നോക്കി സഹതിപ്പിക്കുന്നത് കണ്ടിട്ടുണ്ട്, എന്റെ സങ്കടം ആരോട് പറയാൻ, ആര് ഇത് വിശ്വസിക്കും…

പ്രഭാകരൻ നായരുടെ മകൾ പാർവ്വതി രാജകുമാരിയെ പോലെയല്ലേ ജീവിക്കുന്നത്
കാറുകൾ, ബംഗ്ലാവ്, എത്ര കിലോ സ്വർണ്ണം ഉണ്ടന്നറിയോ അവളുടെ ഒരു ഭാഗ്യം… എന്റെ പഴയ വീട്‌ ഇരിക്കുന്ന സ്ഥാനത്ത് ഇന്ന്കൊ ച്ച് മാളികയായി, രണ്ട്അനിയത്തിമാരുടെ കല്യാണം നടന്നു, അച്ചൻ ഇന്ന് ആരാ.. അന്നാട്ടിലെ മുതലാളി…

എല്ലാം പാർവതിയുടെ ഭർത്താവിന്റെ കരുതലാ,.. ദൈവമാണവൻ അമ്മ നാഴികക്ക്നാ ല്പത് വട്ടം പറയും. അനിയത്തിമാർ, നന്ദേട്ടൻ എന്ന് വിളിക്കുമ്പോൾ തേനും പാലും ഒഴുകും ഇവരോട് ഒക്കെ ഞാൻ എന്ത് പറയാനാണ്…

അയാൾ എന്നെ ക്രൂരമായി തല്ലുമായിരുന്നുഅതാണ് പലപ്പോഴും ഞാൻ അനുസരി-ക്കേണ്ടിവരുന്നത്. ഒരു ദിവസം ഞാൻ എതിർത്തു അന്ന് എന്നെ തല്ലാൻ വന്നു, ഞാൻ കൈയ്യിൽ കിട്ടിയ ഫ്ളവർ ബോട്ടിലെടുത്തു അയാളുടെ തലക്കടിച്ചു തല ചെറുതായി പൊട്ടി മൂന്ന് സ്റ്റിച്ചിട്ട്. പിറ്റെന്ന് ഞാനനുഭവിച്ച കഷ്ടം അറിയണോ?..

മൂന്നു പേർക്കാണ് എന്നെ ഒരുമിച്ച് പങ്ക് വെക്കാൻ കൊടുത്തത്, നന്നായി മ ദ്യം തന്നു എന്നെ കൊല്ലാകൊല ചെയ്തു അഭി അവർ മൂന്ന് പേരും… ര ക്തത്തിൽ കുളിച്ച എന്നെ പിറ്റെന്ന് രാവിലെയാണ് വേലക്കാരിയും ഡ്രൈവർ ഗോപനും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചത്, ഒരാഴ്ച ഞാൻ അവിടെ കിടന്നു എന്റെ ഭർത്താവിന്റെ ആൾക്കാരുടെ ഹോസ്പിറ്റൽ ആയിരുന്നു അത് അപ്പോൾ എനിക്ക് എന്ത് നീതി കിട്ടാൻ, എനിക്ക് കൂട്ടിന്ഗോ പൻ മാത്രമായിരുന്നു…

എനിക്ക് മടുത്തു അഭി.. അവിടെ നിന്ന്ഡി സ്ചാർജ് ചെയ്ത അന്ന് ഗോപൻ പറഞ്ഞു.

” ഞാൻ ഒന്ന് ചോദിക്കട്ടെ.. വരുന്നോ എന്റെ കൂടെ… കഷ്ടപ്പാട് ഒക്കെ ആയിരിക്കും, പക്ഷേ പട്ടിണി കിടക്കേണ്ടി വരില്ല, മണിമാളികയൊ- ന്നുമില്ല ഒരുകൊച്ച് വീട്, അമ്മയും ഞാനും മാത്രം, ഉള്ളത് കൊണ്ട് ഓണം പോലെ നമുക്ക്ക ഴിയാം.”

എനിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു

അവൻ വേണ്ടത് എല്ലാം ചെയ്തു വക്കിലി- നെയും കണ്ടു, അങ്ങിനെയാണല്ലോ നീയും അറിഞ്ഞത്.വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ അവന്റെ കൂടെ പോയി അതാണ്നീ കണ്ട ആ പുകിലൊക്കെ, ഡിവോഴ്സിന്കൊ ടുത്തിട്ടുണ്ട് ഞാൻ ഇനിയെങ്കിലും ഞാൻ സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ചു പോയിക്കോട്ടെ.

ഞാനും ഒരു പെണ്ണാണ്.. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു എനിക്ക്?.. ഭർത്താവ്, കുട്ടികൾ,ഞങ്ങളുടേതായ ലോകം, ആ സ്വപ്നം ഇനിയെങ്കിലും ഞാൻ യാഥാർത്ഥ്യമാക്കട്ടെ…

ശുഭം.