പുനർവിവാഹം ~ ഭാഗം 20, എഴുത്ത്: അശ്വതി കാർത്തിക

ഇവിടെ എല്ലാരും കിടന്നു… നേരം ഇത്രയും ആയില്ലേ…..

ദീപു :::താൻ കിടന്നോ ന്നാ…..രാവിലെ വിളിക്കാം ഞാൻ….Gd nit…

ചാരു ::: gd nit…

❣️❣️❣️❣️❣️❣️❣️

രാവിലെ ദീപു വിളിച്ച് മക്കളോട്  കുറച്ചു നേരം സംസാരിച്ചു….

സ്ഥലം നോക്കാൻ ഒന്ന് രണ്ട് ഇടങ്ങളിൽ പോവുകയാണെന്നും അവിടെ റെയിഞ്ച് കുറച്ച് പ്രശ്നമുള്ളതുകൊണ്ട് വൈകുന്നേരം ഇനി വിളിക്കുക ഉള്ളൂ എന്നും പറഞ്ഞിട്ടാണ് ദീപു വെച്ചത്….

രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞ് മക്കളോടൊപ്പം ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ദക്ഷ് വന്നത്……..

ദക്ഷ് :::  ഏടത്തി ഇന്ന് ഫ്രീ അല്ലേ എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ…..

ചാരു ::: എന്ത് പ്രോഗ്രാം…ക്ലാസ്സ് ഒക്കെ കഴിഞ്ഞില്ലേ….

അടുക്കളയിലെ വീട്ടിലെ പണിയൊക്കെ തീർന്നു ഇവരോടൊപ്പം ടിവി കണ്ടിരിക്കാം അത്രേ ഉള്ളൂ…..

ദക്ഷ് :::: എന്നാ വാ.. കുറച്ചു പണിയുണ്ട്….

ഞാൻ കുറച്ച് ചെടിക്ക് ഓർഡർ കൊടുത്തിട്ടുണ്ടായിരുന്നു….

അവരിപ്പോ അതുകൊണ്ട് വരും എന്നും പറഞ്ഞ് വിളിച്ചിട്ടുണ്ട്…

ഇൻഡോർ പ്ലാന്റ് ഔട്ട്ഡോർ പ്ലാന്റ് ഒക്കെ ഉണ്ട്…..

അപ്പൊ നമുക്ക് അതൊക്കെ സെറ്റ് ചെയ്യാം….

ചാരു :: ഞാൻ ശരിക്കും ഈ കാര്യം വിചാരിച്ചേ ഉള്ളൂ…

നമ്മുടെ ചെടികൾ ഒക്കെ ആകെ നാശം ആയിട്ടുണ്ട്….

ഒക്കെ മുരടിച്ചു പോകാൻ ഒക്കെ ആയിട്ടുണ്ട്…

പുതിയ കുറച്ചു ചെടികൾ മേടിക്കണം എന്ന് വിചാരിച്ചുള്ളൂ…..

എന്തായാലും നിനക്ക് തോന്നിയല്ലോ നന്നായി മകനെ നന്നായി….

ചാരു അവന്റെ തോളത്ത് തട്ടിക്കൊണ്ടു പറഞ്ഞു…..

അമ്മ :::  ന്നാ ഞാനും കൂടാം… ഇപ്പ ആണെങ്കിൽ ഒരു പണി ചെയ്യാനും ചാരു സമ്മതിക്കത്തില്ല… വെറുതെയിരുന്ന് ആകെ ഭ്രാന്ത് പിടിക്കുന്നു….

ദക്ഷ് ::: എന്ന  വാ അവർ വരും അതിനു നമുക്ക് പഴയ ചെടികൾ ഒക്കെ എടുത്ത് മാറ്റാൻ എല്ലാം സെറ്റ് ആക്കി വെക്കാം…..

പിന്നെ അച്ഛനും  ദക്ഷും  അമ്മയും പിള്ളേരും എല്ലാവരുംകൂടി പൂന്തോട്ടം ഒരുക്കൽ ആയിരുന്നു….

ഒരു കസേര കൊണ്ട് ഇട്ടു കവിതയേ അവിടെ ഇരുത്തി…..

പഴയ പോകാനായ ചെടികളൊക്കെ മാറ്റി പകരം പുതിയ ചെടികളൊക്കെ വച്ചു….

ഉച്ചയായപ്പോഴേക്കും പൂന്തോട്ടത്തിലെ പണികൾ ഒക്കെ തീർന്നു…..

അച്ഛൻ :: അകത്ത് വയ്ക്കാൻ ഉള്ളത് വലിയ പണികൾ ഒന്നും ഇല്ലല്ലോ….

അത് നിങ്ങൾ എല്ലാരും കൂടെ ചെയ്താൽ മതി എനിക്ക് വയ്യ….

ഞാൻ ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞു കിടക്കും…..

ചാരു :: അമ്മയും അച്ഛനും പോയി കിടന്നോ….അകത്ത് വയ്ക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല ഞങ്ങൾ ചെയ്തോളാം…..

ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് ദക്ഷും ചാരുവും കൂടി അകത്തെ ചെടികൾ ഓക്കെ ശരിയാക്കി വെച്ചു….

കവിത എല്ലാം നോക്കി കൊണ്ടും അഭിപ്രായം പറഞ്ഞു കൊണ്ടും അവർക്കൊപ്പം തന്നെ ഉണ്ടായിരുന്നു…..

പിള്ളേർ രണ്ടും കൂടെ ഇരുന്നു കാർട്ടൂൺ കണ്ടു….

വൈകുന്നേരം ആയപ്പോഴേക്കും എല്ലാം കഴിഞ്ഞു…

ചാരു :: ഇനി നമുക്ക് ഹാളിൽ ഒരു അക്വേറിയം കൂടി സെറ്റ് ആക്കണം……………

നല്ല ഭംഗിയുള്ള ഒരുപാട് മീനുകൾ വേണം……

ദക്ഷ് ::: ഞാനല്ലേ ഇവിടെ ഉള്ളത് ഏടത്തി ……നമുക്ക് സെറ്റ് ആക്കാമെന്നെ….

വൈകിട്ട് എല്ലാവരും കൂടി ചായയൊക്കെ കുടിച്ച് ഇരിക്കുമ്പോഴാണ് ദീപു വിളിച്ചത്……

പോയ കാര്യം ഒക്കെ ശരിയായി രാത്രിയോടുകൂടി തിരിച്ചെത്തും എന്ന് പറഞ്ഞു…….

ദീപു രാത്രി തിരിച്ചെത്തും എന്ന് കേട്ടപ്പോൾ ചാരൂനു ഒരുപാട് സന്തോഷമായി……

അത് അവളുടെ മുഖത്ത് വ്യക്തമായി കാണാനും ഉണ്ടായിരുന്നു…..

രാത്രിയിലേക്കുള്ള ഭക്ഷണം പുറത്തുനിന്ന് മേടിക്കാം എന്ന് ദക്ഷ് പറഞ്ഞത് കൊണ്ട് വൈകുന്നേരം പിന്നെ വലിയ പണികൾ ഒന്നും ഉണ്ടായില്ല….

സംസാരിച്ചു വിശേഷങ്ങളൊക്കെ പങ്കുവെച്ചും വൈകുന്നേരത്തെ സമയം അങ്ങനെ കടന്നുപോയി….

ഒരു 7 മണി ആയപ്പോൾ ദീപു ഇറങ്ങി എന്നും പറഞ്ഞു മെസ്സേജ് അയച്ചു…..

ഭക്ഷണം കഴിച്ചിട്ട് ആണോ വരുക ചാരു തിരിച്ചു ചോദിച്ചു….

ദീപു ::: അല്ല.. അവിടെ എത്തിയിട്ട് കഴിക്കുകയുള്ളൂ….

ചാരു :: മം…

❣️❣️❣️❣️❣️

കുട്ടികൾക്ക് രണ്ടാൾക്കും രാത്രി നേരത്തെ ഭക്ഷണം കൊടുത്തു….

പത്തു മണി ആയപ്പോഴേക്കും രണ്ടാൾക്കും ഉറക്കം വരുന്നു എന്ന് പറഞ്ഞ് ബഹളമായി ചാരു പിന്നെ രണ്ടാളെയും കൊണ്ടുപോയി ഉറക്കി……..

പത്തരവരെ നോക്കി ഇരുന്നിട്ടും ദീപുവിനെ കാണാത്തതുകൊണ്ട് ബാക്കി എല്ലാവരും ഭക്ഷണം കഴിച്ചു…..

അമ്മ ::: മോളും കൂടെ കഴിച്ചോ ഇത്രയും നേരമായില്ലേ ചിലപ്പോൾ പുറത്തുനിന്ന് കഴിച്ചിട്ട് ആയിരിക്കും വരിക…..

ചാരു :: സാരമില്ല അമ്മ….ദീപു ഏട്ടൻ ഇവിടെ വന്നിട്ട് കഴിക്കുന്ന ഉള്ളൂ എന്ന് പറഞ്ഞിരുന്നു….

ചാരു വിന്റെ ദീപു ചേട്ടൻ എന്നുള്ള വിളി യും അവനുവേണ്ടി ഉള്ള കാത്തിരിപ്പും എല്ലാവരുടെയും മനസ്സിൽ സന്തോഷം വാരിവിതറി…….

അച്ഛൻ ::: ആ മോൾ എന്ന അവൻ വന്നിട്ട് കഴിച്ചാൽ മതി…..

അവൻ വന്നിട്ടേ കഴിക്കൂ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ പുറത്തുനിന്നും കഴിക്കാൻ നിൽക്കില്ല………

വല്ല ബ്ലോക്കിലും പെട്ടു പോയിട്ടുണ്ടാവും അത് വൈകുന്നത് …….

എല്ലാവരും ഭക്ഷണമൊക്കെ കഴിഞ്ഞ് പാത്രം ഒക്കെ കഴുകി കൊണ്ടിരിക്കുമ്പോഴാണ് ദീപു വന്നത്………..

അച്ഛൻ :: എന്താ മോനെ ഇത്ര വൈകിയത്….

ദീപു ::: നല്ല ബ്ലോക്ക് ആയിരുന്നു അച്ഛാ…..

ഒരു രക്ഷയില്ല…..പെട്ടു പോയി

അമ്മ ::: എന്നാ നീ പോയി കുളിച്ചിട്ട് വന്ന് ഭക്ഷണം കഴിക്ക് മോള് നിന്നെ നോക്കിയിരിക്കുകയായിരുന്നു ഭക്ഷണം കഴിച്ചിട്ടില്ല…..

ദീപു ചാരു വിനെ നോക്കിക്കൊണ്ട്….

താൻ ഭക്ഷണം എടുത്തു വച്ചോ ഞാൻ കുളിച്ചിട്ട് വരാം….

അച്ഛൻ :: എന്നാ നിങ്ങള് ഭക്ഷണമൊക്കെ കഴിച്ചിട്ട് കിടക്കാൻ നോക്ക് ഞങ്ങൾ കിടക്കാൻ പോവാ ഇത്രയും നേരം ആയില്ലേ…..

അമ്മ ::: മോനെ നീയും കവിതയും കൂടി കിടക്കാൻ നോക്ക് ഇത്രയും നേരം ആയില്ലേ അവൾക്ക് വയ്യണ്ടാകും…..

ചാരു ::: ദക്ഷ് നീ കവിതയും കൂട്ടി കിടന്നോ….

വെള്ളം ഞാൻ ജഗ്ഗിൽ എടുത്ത് അവിടെ വച്ചിട്ടുണ്ട്…..

ദക്ഷ് ::: ശരി ഏടത്തി ഞങ്ങൾ കിടക്കുവാ….

❣️❣️❣️❣️❣️❣️

ദീപു കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചാരു ഭക്ഷണമൊക്കെ മേശപ്പുറത്തു എടുത്തു വച്ചിരുന്നു…..

ദീപു :: താൻ എന്താ ഭക്ഷണം കഴിക്കാതെ ഇരുന്നത് ഇത്രയും നേരം ആയില്ലേ……

ചാരു ::: ഞാൻ ചോദിച്ചപ്പോൾ കഴിക്കാതെ വരുന്നേ എന്നല്ലേ പറഞ്ഞു അപ്പൊ വിചാരിച്ചു ഒരുമിച്ച് കഴിക്കാം എന്ന്….

ദീപു ചിരിച്ചുകൊണ്ട് ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി….

ഇന്നെന്താ പുറത്തുനിന്ന്ആണോ ഭക്ഷണം മേടിച്ചത്…

ചാരു ::: ഹാ… ഇന്ന് ഞങ്ങൾ ഇവിടെ പൂന്തോട്ടം ശരിയാക്കലും ആകെ പണികളൊക്കെ ആയിരുന്നു……അപ്പൊ ദക്ഷ് പറഞ്ഞു രാത്രി ഭക്ഷണം പുറത്തുനിന്ന് മേടിക്കാം എന്ന്…..

അതുകൊണ്ട് എന്താ രണ്ടുപേരെയും ഭീഷണിപ്പെടുത്തി ഒന്നു ഭക്ഷണം കഴിപ്പിക്കേണ്ടി വന്നില്ല രണ്ടാൾക്കും ഇഷ്ടത്തിന് തന്നെ ചെറിയച്ഛൻ മേടിച്ചു കൊടുത്തു….

രണ്ടാളും ആ ദിവസത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഭക്ഷണം കഴിച്ച് പണികളൊക്കെ തീർത്തിട്ട് ആണ് പിന്നെ മുകളിലേക്ക് പോയത്….

ദീപു കുറേനേരം മക്കളെ രണ്ടാളെ നോക്കിയിരുന്നു…..

രണ്ടാൾക്കും ഓരോ ഉമ്മ ഒക്കെ കൊടുത്ത് പുതപ്പ് ഒക്കെ ശരിക്കും പുതപ്പിച്ചിട്ട് അവൻ എണീറ്റ് കൊണ്ടുവന്ന ബാഗ് ഒക്കെ എടുത്തു വച്ചു….

ചാരു ::: ഈ ബാഗ് ഒക്കെ ഇപ്പൊ എന്തിനാ എടുത്ത് വയ്ക്കുന്നത് സമയം ഒരുപാട് ആയില്ലേ വന്ന് കിടക്കാൻ നോക്ക് അതൊക്കെ നാളെ ശരിയാക്കാം…..

ദീപു :: അതല്ലെടോ അതിൽ കുറച്ച് ടോയ്സ് സാധനങ്ങൾ ഒക്കെ ഉണ്ട് അത് മാറ്റി വച്ചേക്കാം…..

പിന്നെ ഞങ്ങടെ സ്ഥലമൊക്കെ കണ്ടുകഴിഞ്ഞു ചെറിയൊരു ഷോപ്പിങ്ങിനു പോയിരുന്നു അപ്പോൾ എല്ലാവർക്കും ഡ്രസ്സ് മേടിച്ചിട്ടുണ്ട്…..

ദീപു കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എടുത്ത് ചാരുവിനെ ഏൽപ്പിച്ചു….

ഇതൊക്കെ താൻതന്നെ രാവിലെ എല്ലാവർക്കും കൊടുത്തേക്ക്…..

ഞാൻ നാളെ ലീവാ എനിക്ക് കുറെ നേരം കിടന്നുറങ്ങണം രണ്ടു ദിവസത്തെ ഉറക്കം ഒന്നും ശരിയായിട്ടില്ല……

പിന്നെ അതിൽ പച്ചക്കവറിലുള്ളത് തനിക്കുള്ളത് ആണ്….

ചാരു ::: എനിക്കോ….

അവൾ ഒരുപാട് സന്തോഷത്തോടെയും അത്ഭുതത്തോടെയും ദീപു നോട് ചോദിച്ചു….

ദീപു ::: തനിക്ക് പിന്നല്ലാണ്ട് ആർക്ക്….

തനിക്ക് ഇഷ്ടമായോ നോക്ക് എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് എടുത്തതാ……

ചാരു സന്തോഷത്തോടെ കവർ എടുത്ത് ഓരോന്ന് അഴിച്ചു നോക്കി…..

ആഹാ… ഇത് കുറെ ഉണ്ടല്ലോ….

അവൾ എടുത്തു കട്ടിലിൽ എടുത്തു വച്ചിട്ട് ദീപുവിനോട് പറഞ്ഞു….

കഴിഞ്ഞദിവസം മാളിൽ പോയപ്പോൾ എടുത്തത് അല്ലേ ഉള്ളൂ ദീപുവേട്ട….

ഞാൻ എവിടെയും പോണു ഒന്നുമില്ലല്ലോ പിന്നെ എന്തിനാ ഇത്ര അധികം ഡ്രസ്സ് ഒക്കെ…….

പക്ഷെ എല്ലാം സൂപ്പർ ആയിട്ടുണ്ട് കേട്ടോ… എനിക്ക് ഇഷ്ടം ആയി ഒരുപാട്….

ദീപു ::: ഒരെണ്ണം എടുക്കാം എന്ന് വിചാരിച്ച് പോയത് പക്ഷേ അവിടെ ചെന്നപ്പോൾ നമ്മുടെ ഇവിടുത്തെ കാട്ടിലും വിലകുറവ്…..

അപ്പോൾ ഞാൻ ഒരു മൂന്നാല് ജോഡി യെടുത്ത് എന്നേയുള്ളൂ….

താൻ അതൊക്കെ കണ്ടു കഴിഞ്ഞെങ്കിൽ എടുത്തു  വച്ചോ….

കിടക്കാം…..

❣️❣️❣️❣️❣️❣️❣️

രാവിലെ ഒരു പത്തു മണി ആയപ്പോഴാണ് ദീപു എണീറ്റ് വന്നത്……

കുളിയും ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞ് പോയ വിശേഷം ഒക്കെ അച്ഛനോടും എല്ലാവരോടും പറഞ്ഞു………..

അവൻ എല്ലാവരോടും സംസാരിച്ചിരിക്കുമ്പോൾ തന്നെ ചാരു ദീപു കൊണ്ടുവന്ന സാധനങ്ങളൊക്കെ അമ്മയ്ക്കും അച്ഛനും കവിതയ്ക്കും എല്ലാവർക്കും എടുത്തുകൊടുത്തു……

കിച്ചുവും ചിക്കുവും കൊണ്ടുവന്ന ടോയ്സ് ഒക്കെയായി അപ്പോഴേ കളി തുടങ്ങിയിരുന്നു….

🌹🌹🌹🌹🌹🌹🌹

ദീപുവും ദക്ഷും കൂടെ ഗാർഡനിൽ നടക്കുകയാണ്….

ദീപു ::: ആഹാ നിങ്ങൾ ഇത് കുറെ മേടിച്ചു കൂട്ടിയല്ലോ…..

എന്തായാലും നല്ല ഭംഗിയായിട്ടുണ്ട്…..

ദക്ഷ് ::: ഹാ..,… ഇന്നലത്തെ ഞങ്ങടെ പണിയാണ് ഇതൊക്കെ…..

ദീപു :: ചാരു പറഞ്ഞിരുന്നു….

ദക്ഷ് :::: ഏടത്തി ഇപ്പോ വന്നതിനേക്കാളും ഒരുപാട് മാറിയിട്ടുണ്ട്……..

ഫുൾടൈം കളിയും ചിരിയും സംസാരം ഒക്കെയാണ്…….

ദീപു ചിരിച്ചു…..

അയാൾ ഒരുപാട് സന്തോഷവതിയാണെന്ന് ആളുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്….

ഞാൻ ആദ്യം കാണുമ്പോൾ ഉള്ള ചാരു അല്ല ഇത്…..

ദക്ഷ് ::: ആ ഇവിടെ ഏട്ടൻ പോയി കഴിഞ്ഞ് പിന്നെ 24 മണിക്കൂറും ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു….

രാത്രിയിൽ ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ ഒക്കെ പറഞ്ഞതാ…… ചേട്ടൻ വന്നിട്ട് കഴിക്കുന്നൊള്ളു പറഞ്ഞിരിക്കുക ആയിരുന്നു…..

അമ്മയ്ക്കും അച്ഛനും ഒക്കെ അത് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി കേട്ടോ…….

രണ്ടാളും കൂടെ പിന്നെയും വിശേഷങ്ങളൊക്കെ പറഞ്ഞിട്ടാണ് അകത്തേക്ക് പോയത്……

❣️❣️❣️❣️❣️❣️❣️

ദിവസങ്ങൾ കഴിഞ്ഞു…..

പരസ്പരം പറഞ്ഞില്ലെങ്കിലും അവരിരുവരും നിശബ്ദമായി പ്രണയിച്ചു കൊണ്ടിരുന്നു…..

കവിതയ്ക്ക് ഒൻപതു മാസമായി ഇപ്പൊ…..

ദേവു ഇടയ്ക്ക് വന്നു പോയി ഒക്കെ ഇരിക്കും….

അടുത്ത മാസം ചിലപ്പോൾ ദേവുന്റെ ഹസ്ബൻഡ് വരും എന്നാണ് അറിഞ്ഞത്……

അമ്മയ്ക്കും അച്ഛനും കവിതയ്ക്കും ദക്ഷിണയും എല്ലാവർക്കും എന്തിനുമേതിനും ചാരു വേണമെന്നുള്ള അവസ്ഥയാണ്….

അതൊക്കെ കാണുമ്പോൾ ദീപുവിന് ഒരുപാട് സന്തോഷവും അഭിമാനവും ഒക്കെ തോന്നും….

എടുത്ത തീരുമാനം ഒരിക്കലും തെറ്റായിരുന്നില്ല എന്ന് ഓരോ നിമിഷവും ചാരു അവളുടെ പ്രവർത്തിയിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി കൊടുത്തു……..

❣️❣️❣️❣️❣️❣️❣️

ദീപു ഓഫീസിൽ ഇരിക്കുമ്പോഴാണ് ചാരു വിന്റെ അച്ഛന്റെ ഫോൺ വരുന്നത്……

ദീപു :: ഹലോ അച്ഛാ…

മോൻ തിരക്കിൽ ആണോ….

ദീപു ::: അല്ല അച്ഛൻ പറഞ്ഞോ…..

മോനെ നാളെ ചാരു വിന്റെ പിറന്നാളാണ്…..

അവൾ അത് ആരോടും പറഞ്ഞിട്ടുണ്ടാവില്ല എന്നറിയാം……

ഇവിടെ ആകുമ്പോൾ അമ്മ നിർബന്ധിച്ച് അമ്പലത്തിൽ പോകും ആകപ്പാടെ അതാണ് ഒരു ചടങ്ങ് പിറന്നാളിന്…..

അമ്മ ഇവിടെ കൃഷ്ണന്റെ അമ്പലത്തിൽ വഴിപാട് കൊടുത്തിട്ടുണ്ട് മോനു ബുദ്ധിമുട്ടാവില്ലെങ്കിൽ നാളെ അവളെയും കൂടി ഒന്നു വരാമോ..

ദീപു ::: എന്ത് ബുദ്ധിമുട്ട് അച്ഛാ….അവൾ എന്നോട് പിറന്നാൾന്റെ കാര്യം ഒന്നും പറഞ്ഞില്ല….

എന്തായാലും എന്നോട് പറഞ്ഞത് ആയിട്ട് പറയാൻ പോകണ്ട….

നാളെ രാവിലെ ഞങ്ങൾ അമ്പലത്തിൽ എത്തിക്കോളാം….

വീട്ടിൽ എത്തിയിട്ടും ദീപു ചാരുവിനോട് ഇതിനെ പറ്റി ഒന്നും ചോദിച്ചില്ല….

പതിവ് പോലെ മക്കൾ ടെ ഒപ്പം കളിച്ചും എല്ലാരോടും സംസാരിച്ചും ഇരുന്നു…

രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു പണി ഒക്കെ തീർത്തു ചാരു റൂമിൽ എത്തിയപ്പോഴേക്കും ദീപു മക്കളെ രണ്ടാളെയും ഉറക്കിയിരുന്നു….

ചാരു ::: ഞാൻ രാവിലെ ഒന്ന് അമ്പലത്തിൽ പോകുവെ… അമ്മ വരാം എന്ന് പറഞ്ഞിട്ടുണ്ട്… പോയി പെട്ടന്ന് തിരിച്ചു വരാം…..

ദീപു ::: ഞാനും വരാം… കുറെ നാളായി അമ്പലത്തിൽ ഒക്കെ പോയിട്ട്…..ഒരുമിച്ചു പോവാം…

ഞാൻ അമ്പലത്തിൽ ഒന്നും പോവുന്നില്ല എന്ന് പറഞ്ഞു അമ്മക്ക് ഇവിടെ എന്നും പരാതി ആണ് അത് അങ്ങ് തീർത്തേക്കാം….

ചാരു ::കുഴപ്പം ഇല്ല..ഓഫിസിൽ പോവണ്ടേ ചിലപ്പോൾ വരാൻ വൈകിയാലോ…..

ദീപു ::: സാരല്ല…. രാവിലെ ഒരുമിച്ചു പോവാം….

അതും പറഞ്ഞു അവൻ കിടന്നു…

ചാരുവിനു ആണേ കിടന്നിട്ടു ഉറക്കവും വരുന്നില്ല….പിറന്നാൾ ആണെന്ന് ആരോടും പറഞ്ഞില്ല….

തിരിഞ്ഞും മറിഞ്ഞു കിടന്നു എപ്പഴോ ആണ് ചാരു ഉറങ്ങിയത്…..

❣️❣️❣️❣️❣️

രാവിലെ ദീപു ആണ് ചാരുവിനെ വിളിച്ചു എണീപ്പിച്ചത്….

Happy Birthday my dear…….

ദീപു അതും പറഞ്ഞു അവൾക്ക് ഒരു കവർ കൈയിൽ കൊടുത്തു…..

ചാരുവിനു എന്ത് പറയണം എന്ന് അറിയില്ല….

അവൾ ആകെ ഷോക്ക് അടിച്ച പോലെ നിന്നു….

സന്തോഷം കൊണ്ട് അവളുടെ കണ്ണ് ഒക്കെ നിറഞ്ഞു…..

എന്റെ പിറന്നാൾ ആണെന്ന് അറിയാരുന്നോ…….

ദീപു തലയാട്ടി അതെ ന്ന് പറഞ്ഞു…..

ചാരു :: പിന്നെ എന്താ ഇന്നലെ പറയാതെ ഇരുന്നത്…..

ദീപു :: നി എന്നോട് പറഞ്ഞില്ലല്ലോ… അപ്പൊ നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് വിചാരിച്ചു…..

നി ഒന്ന് കണ്ണടച്ചേ ഒരു കാര്യം കാണിച്ചു തരാം…..

ചാരു ::: പറഞ്ഞോ… കണ്ണ് അടക്കൊന്നും വേണ്ടാ….

ദീപു :: പിറന്നാൾ ആയിട്ട് എന്റെ വായന ചീത്ത ഒന്നും കേൾക്കണ്ട പറഞ്ഞതനുസരിച്ചു വാ…..

ചാരു കണ്ണടച്ച് നിന്നും ദീപു പതിയെ അവളുടെ കയ്യിൽ പിടിച്ച് മുൻപോട്ടു നടത്തിച്ചു…….

ദീപു :: ഇന്ന് കണ്ണ് തുറന്നോ…..

മുന്നിൽ കണ്ട കാഴ്ച കണ്ട് ചാരു സന്തോഷം കൊണ്ട് അവനെ മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു…..

തുടരും…