മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
തൊണ്ട വരളുന്ന പോലെ തോന്നി….
നോക്കിയപ്പോൾ വെള്ളം ഇല്ല…..ചാരു പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി താഴെ ഡൈനിംഗ് ഹാളിൽ എത്തി വെള്ളം എടുത്തു കുടിച്ചു…….
തിരിച്ച് റൂമിൽ എത്തി വാതിൽ കുറ്റിയിട്ടു കിടക്കാൻ നോക്കുമ്പോഴാണ് കട്ടിലിൽ ഇരിക്കുന്ന വിഷ്ണുവിനെ കണ്ടത്
❣️❣️❣️❣️❣️❣️❣️❣️❣️
വിഷ്ണുവിനെ കണ്ട് ഒന്നു ഞെട്ടിയെങ്കിലും അത് പുറത്തുകാണിക്കാതെ ദേഷ്യത്തോടെ ചാരു അവന്റെ അടുത്തു ചെന്നു…..
നീ എന്താ ഇവിടെ നിനക്കെന്താ ഈ റൂമിൽ കാര്യം…..
വിഷ്ണു അവളെ നോക്കി ഒന്നും പുച്ഛിച്ചു ചിരിച്ചു……….. അവൾ നോക്കി നിൽക്കെ ആ കട്ടിലിൽ നിവർന്നു കിടന്നു……..
ഇത് എന്റെ വീടാണ് മോളെ….
ഈ വീട്ടിലുള്ള ഓരോ സാധനവും ഓരോ മുക്കും മൂലയും ഈ വിഷ്ണുവിന് സ്വന്തമാണ്……
ചാരു ദേഷ്യത്തോടെ……എന്നാ നീ ഇവിടെ കിടന്നോ……..
ചാരു റൂമിന് പുറത്തേക്കിറങ്ങാൻ നോക്കിയപ്പോഴേക്കും അവൻ അവൾക്ക് മുന്നിൽ തടസ്സമായി വന്നു നിന്നു….
അങ്ങനെ അങ്ങ് പോയാലോ തമ്പുരാട്ടി…..എവിടെപ്പോയി നിന്റെ ധൈര്യം ഒക്കെ……..ഇത്രയേ ഉള്ളൂ എടീ നീ ഇത്രയും….
അതും പറഞ്ഞ് വിഷ്ണു മുറിയുടെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടു….
വാതിൽ തുറക്കടോ…..വാതിൽ തുറന്നില്ലേ ഞാൻ ഇവിടെ കിടന്നു വച്ച് എല്ലാവരെയും വിളിച്ചു കൂട്ടും സ്വന്തം അച്ഛന്റെ അമ്മയുടെ മുന്നിൽ മാനം പോകുന്നത് നിനക്ക് ആയിരിക്കും……
ആഹാ… അത്രയ്ക്കായോ നീ എന്നാ ഒന്ന് കാണട്ടെ…..
അവൻ ചാരു വിന്റെ കയ്യിൽ കയറി പിടിച്ചു…..
കൈ എടുക്ക് വിഷ്ണു….ഞാനാകെ സമനില തെറ്റി നില്ക്കുവാ..എന്ത് ചെയ്യും ന്നു എനിക്ക് തന്നെ നിശ്ചയമില്ല……….വിഷ്ണു മര്യാദയ്ക്ക് കൈ എടുക്ക്….
കൈ എടുത്തില്ല നീ എന്നാ ചെയ്യും….
വിഷ്ണു അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ അവനൊപ്പം ചേർത്തുനിർത്തി…..
കൈ എടുക്കെടാ ചെറ്റേ… അതും പറഞ്ഞ് ചാരു അവന്റെ മുഖം അടച്ചു ഒരു അടി കൊടുത്തു….
എടി……
അവനവളെ ഭിത്തിയോട് ചേർത്തുനിർത്തി………
നീ എന്ത് വിചാരിച്ച്……ഇങ്ങനെ ഒരു തല്ല് തല്ലിയാൽ പേടിച്ച് ഓടുന്നവനാണ് വിഷ്ണു എന്നോ…….എന്ന് നിനക്ക് തെറ്റി മോളെ നീ വിചാരിക്കുന്നത് അപ്പുറമാണ് ഈ വിഷ്ണു…….
അവൻ അതും പറഞ്ഞ് പോക്കറ്റിൽ നിന്നും ഒരു സ്പ്രേ എടുത്ത് അവളുടെ മുഖത്തേക്ക് തളിച്ചു….ചാരുവിന് ഒന്ന് എതിർത്ത് ചെയ്യാൻ ഉള്ള സമയം പോലും കിട്ടിയില്ല…..വാടിയ താമരത്തണ്ട് പോലെ അവൾ കുഴഞ്ഞു അവന്റെ ശരീരത്തിലേക്ക് വീണു……
❣️❣️❣️❣️❣️❣️❣️❣️❣️
രാവിലെ…..
ആ കുട്ടിയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടേ ഏട്ടാ……നമ്മുടെ മകൻ കാരണം അവളുടെ പഠിപ്പും നിന്നും വീട്ടുകാരും ഉപേക്ഷിച്ചു………എന്തൊരു ഐശ്വര്യമുള്ള മോളാണ്……നല്ല കുട്ടി….. സത്യം പറഞ്ഞാൽ അവൾ എന്റെ മരുമകളായി ഈ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ തന്നെ ഞാൻ ആഗ്രഹിച്ചു പോകുവാ..
എനിക്കും അങ്ങനെ ഒരു ആഗ്രഹം ഇല്ലാതില്ല…..ഒരു അച്ഛൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ അവളെ പോലെ ഒരു മരുമകളെ ആരും ആഗ്രഹിച്ചു പോകും…..അവളെ പോലൊരു കുട്ടി വിച്ചുവിന്റെ ജീവിതത്തിലേക്ക് വന്ന അവൻ നന്നാവും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്…..പക്ഷേ നമ്മുടെ സ്വാർത്ഥതക്ക് വേണ്ടി ആ കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ നമുക്ക് ആവില്ലല്ലോ….
അവൾക്ക് തുടർന്ന് പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കണം………ഏതെങ്കിലും നല്ലൊരു ഹോസ്റ്റലിൽ താമസസൗകര്യവും……..
മം…. ഏട്ടൻ ചായ കുടിക്കു ഞാൻ ആ കുട്ടിയെ നോക്കിയിട്ട് വരാം…….ഇന്നലെ ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല കുട്ടി…….
❣️❣️❣️❣️❣️❣️❣️❣️❣️
റൂമിലേക്ക് കയറിയ വിഷ്ണുവിന്റെ അമ്മ മുന്നിൽ കണ്ട കാഴ്ച കണ്ട് പേടിച്ചു കരഞ്ഞു……
വിവസ്ത്രയായി ബെഡിൽ ബോധമില്ലാതെ കിടക്കുന്ന ചാരു …….
ദേവേട്ട……… ഒന്ന് ഓടി വാ……
അവർ ഉറക്കെ നിലവിളിച്ചു……
പെട്ടന്ന് എന്തോ ഓർത്ത് പോലെ ഓടിച്ചെന്ന് ബെഡ്ഷീറ്റ് കൊണ്ട് ചാരുവിനെ പുതപ്പിച്ചു…..
എന്താ……… റൂമിലെ വാതുക്കൽ നിന്ന് വിഷ്ണുവിന്റെ അച്ഛൻ ചോദിച്ചു…….
കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന ചാരുവിനെ കണ്ട് അദ്ദേഹം അകത്തേക്ക് കയറി…….
ഭാര്യയുടെ ഇരിപ്പും ചരുവിന്റെ കിടപ്പും മുഖത്തെ പാടുകളും എല്ലാം ഇന്നലെ രാത്രി അവിടെ സംഭവിച്ചത് എന്താണ് എന്ന് ആ മനുഷ്യന് കാണിച്ചു കൊടുത്തു…….
ചതിച്ചല്ലോ ദേവി……..
അദ്ദേഹം ഭാര്യയെ നോക്കി പറഞ്ഞു……
ഏട്ടാ…. ചരുവിനു ബോധം ഇല്ലാ…. ഹോസ്പിറ്റൽ കൊണ്ടു പോണം…..
❣️❣️❣️❣️❣️❣️❣️❣️❣️
ദേവന്റെ തന്നെ പരിചയത്തിലുള്ള ഒരു ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്…..അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല……അല്ലെങ്കിൽ കേസ് ഒക്കെ ആയേനെ….
ഡോക്ടറുടെ മൂന്നിലേക്ക് വിളിപ്പിച്ച് ഇരിക്കുകയാണ് ദേവനെയും ഭാര്യയേയും……
ഡോക്ടർ ::: ദേവാ…. വിച്ചു എങ്ങനെ ഇത്രയും ക്രൂരൻ ആയി….ആ കുട്ടിയുടെ അവസ്ഥ…..എനിക്ക് നിങ്ങളോട് പറയാൻ പോലും പറ്റുന്നില്ല….ഞാനിപ്പോൾ നിങ്ങളെ വിളിപ്പിച്ചത് എന്താണെന്നുവെച്ചാൽ…… ആ കുട്ടി നോർമൻ ആയി അല്ല ബീഹെവ് ചെയ്യുന്നത്…..വെറുതെ മുകളിലേക്ക് കണ്ണു തുറന്നു കിടക്കുകയാണ്……ഒന്നും റെഡസ്പോണ്ട് ചെയ്യുന്നില്ല…എനിക്ക് തോന്നുന്നത് ഇപ്പൊ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം ആണ്ആവശ്യം എന്ന് …..
അമ്മ :: അത് ഡോക്ടർ… ഞങ്ങൾ എവിടെ പോവും…അതിന്…
ഡോക്ടർ….. പേടിക്കണ്ട ഇവിടെ തന്നെ ഉണ്ട്.ഞാൻ നോക്കി കൊള്ളാം…….
വിഷ്ണുവിന്റെ അച്ഛനും അമ്മയും അവളെ അവിടെ സൈക്യാട്രിസ്റ്റ് കീഴിൽ കാണിച്ചു……
ചാരുവിനെ അവിടെത്തന്നെ ഒരു സൈക്യാട്രിസ്റ്റിന്റെ കീഴിൽ അഡ്മിറ്റാക്കി…..
❣️❣️❣️❣️❣️❣️❣️❣️❣️
തിരിച്ച് വീട്ടിലെത്തിയ ദേവനും ഭാര്യയും വിച്ചുവിനെ ഒരുപാട് അന്വേഷിച്ചെങ്കിലും അവൻ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു…..
അവൻ അവിടെനിന്ന് മുങ്ങിയത് ആണെന്ന് മനസ്സിലാക്കാൻ അവർക്ക് അധികം സമയമൊന്നും വേണ്ടി വന്നില്ല……..
ദിവസങ്ങൾ പോയി ഇതിനിടയ്ക്ക് ചാരുന് ചെറിയ ചെറിയ വ്യത്യാസങ്ങൾ വന്നു……..
❣️❣️❣️❣️❣️❣️❣️❣️❣️
ഡോക്ടർ വിളിപ്പിച്ചിട്ട് ചാരുവിനെ അഡ്മിറ്റ് ആയിരിക്കുന്ന ഹോസ്പിറ്റലിലേക്ക് വന്നതാണ് വിഷ്ണുവിന്റെ അച്ഛനുമമ്മയും……..
എന്തിനായിരിക്കും ഡോക്ടർ വിളിപ്പിച്ചത് എന്നുള്ള ടെൻഷനിലാണ് രണ്ടാളും…….
ഡോക്ടർ ::: നോക്കു ദേവൻ ചാരുവിനു ഇപ്പോൾ നല്ല വ്യത്യാസം ഒക്കെ വന്നിട്ടുണ്ട്……അത്യാവശ്യം എന്തെങ്കിലും ചോദിച്ചാൽ തിരിച്ച് മറുപടി ഒക്കെ തരുന്നുണ്ട്…..പക്ഷേ ഇപ്പോഴത്തെ പ്രശ്നം അതല്ല….ആ കുട്ടി പ്രഗ്നന്റ് ആണ്……
ഡോക്ടറുടെ വാക്കുകൾ ഞെട്ടലോടെയാണ് ദേവനും ഭാര്യയും കേട്ടത്……
ദേവൻ ::: ഡോക്ടർ….. സത്യം ആണോ……
ഡോക്ടർ :: ഇങ്ങനെ ഒരു കാര്യം ഞാൻ നുണ പറയേണ്ട ആവശ്യം ഉണ്ടോ അതും ദേവനോട്……ഞാൻ പറയാൻ വന്നത് എന്താണെന്ന് വച്ചാൽ നിങ്ങൾ ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോകുന്നതാണ് ഇനി നല്ലത്……….കൃത്യസമയത്ത് മെഡിസിൻ ഒക്കെ കൊടുത്താൽ മതി പിന്നെ ഇടയ്ക്ക് ഞാൻ വന്ന് നോക്കിക്കോളാം……..
ദേവൻ ::: അല്ല ഡോക്ടർ… ചാരു അവൾ നോർമൽ ആകുമ്പോൾ ഇത് പ്രശ്നമാവില്ലേ……..
ഡോക്ടർ :: ഞാനും അത് ചിന്തിക്കാതിരുന്നില്ല….പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ ഒരു അബോഷൻ എന്തെങ്കിലും ചെയ്താൽ അത് ആ കുട്ടിയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും……അതിന്റെ ബോഡി അത്രയും വീക്കാണ്…..
വിഷ്ണുവിന്റെ അമ്മ ::: വേണ്ട കുഞ്ഞിനെ കൊല്ലണ്ട എത്രയായാലും എന്റെ മകന്റെ ചോരയല്ലേ ഞാൻ നോക്കിക്കോളാം….അവളെ പൊന്നുപോലെ ഞാൻ നോക്കിക്കൊള്ളാം……..
❣️❣️❣️❣️❣️❣️❣️❣️❣️
വീട്ടിൽ….
ദേവി നമ്മുടെ മകൻ അവളെ വിവാഹം ചെയ്തിട്ടില്ല…..അങ്ങനെ ഇരിക്കുമ്പോൾ ആ കുട്ടി കുഞ്ഞിനെ പ്രസവിച്ചാൽ എന്താകും അവസ്ഥ…..അത് നമ്മുടെ മകന്റെ കുട്ടിയാണെന്ന് നമുക്ക് രണ്ടാൾക്കും മാത്രമേ അറിയൂ…..നാളെ സമൂഹത്തിന്റെ മുമ്പിൽ അവൻ അച്ഛനില്ലാത്ത കുട്ടിയായി വളരേണ്ടി വരും….അതുപോലെ ചാരു വിന്റെ കാര്യമോ അവിഹിത സന്താനത്തെ പ്രസവിച്ചു എന്ന പേരിലായിരിക്കും അവൾ അറിയപ്പെടുക….എന്ത് ചെയ്യാൻ ആവും നമുക്ക്…….
ഏട്ടാ…. നമുക്ക് എത്രയും പെട്ടെന്ന് വിച്ചുവിനെ കണ്ടുപിടിച്ച അവളുടെ കഴുത്തിൽ ഒരു താലി ചാർത്തണം…..അവന്റെ കൂട്ടുകാരോടൊത്ത് ആരോടെങ്കിലും അന്വേഷിച്ചാൽ വിവരം കിട്ടും കിട്ടാതിരിക്കില്ല……..അതല്ലെങ്കിൽ പോലീസിൽ പരാതി കൊടുക്കാം എങ്ങനെയെങ്കിലും പെട്ടെന്ന് അവനെ ഇവിടെ വരുത്തണം……….
അച്ഛൻ :: അതിന് അവൻ സമ്മതിക്കുമോ…..
അമ്മ ::: സമ്മതിപ്പിക്കണം
❣️❣️❣️❣️❣️❣️❣️❣️❣️
വിഷ്ണുവിന്റെ ഒന്ന് രണ്ട് കൂട്ടുകാരെ ചോദ്യംചെയ്തപ്പോൾ അവൻ ബാംഗ്ലൂരിൽ ഉണ്ടെന്ന് മനസ്സിലായി…..
കൂട്ടുകാരെ കൊണ്ട് അമ്മയ്ക്ക് സുഖമില്ല എന്ന് വിളിച്ച് പറയിപ്പിച്ച അവനെ നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ദേവൻ ചെയ്തു……
മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ വിഷ്ണു നാട്ടിലെത്തി…..
❣️❣️❣️❣️❣️❣️❣️❣️❣️
എന്തിനായിരുന്നു അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞു എന്നെ ഇവിടെ കൊണ്ടുവന്നത് എന്താണ് അച്ഛന്റെയും അമ്മയുടെയും ഉദ്ദേശം……
അച്ഛൻ ::: എന്താണെന്നോ…. നിന്റെ കുഞ്ഞിനെയും വയറ്റിൽ ചുമന്ന് കൊണ്ട് ഒരു പെണ്ണ് അകത്തെ മുറിയിൽ ഇരിപ്പുണ്ട്…….നിന്റെ പ്രവർത്തി കാരണം മനോനില പോലും തെറ്റിയ അവളെ ഒരു വിധത്തിലാണ് തിരിച്ചുപിടിച്ചത്….അവളുടെ കഴുത്തിൽ നിന്നെക്കൊണ്ട് താലിചാർത്തിക്കാൻ…..
വിഷ്ണു :: എന്തൊക്കെയാണ് പറയുന്നത്….ആരുടെ കുഞ്ഞ്…..എന്റെ കുഞ്ഞു ഒന്നും അല്ല…
അമ്മ അവനെ തലങ്ങും വിലങ്ങും തല്ലി…..
കണ്ണിൽ ചോരയില്ലാത്തവനെ…..ഒരു പെണ്ണിനെ അബോധാവസ്ഥയിലാക്കി അവളെ കീഴ്പ്പെടുത്തി വയറ്റിൽ ഒരു കുഞ്ഞിനെയും നൽകിയിട്ടു ഒന്നുമറിയില്ലെന്ന് ഭാവിക്കുന്നൊ…..ഞങ്ങൾ ഒന്നും അറിയില്ല നീ വിചാരിച്ചോ…..ഒരു കാര്യം പറയാം നീ നാളെ തന്നെ അവളുടെ കഴുത്തിൽ താലി ചാർത്തണം വലിയ ആഘോഷമായ ഒന്നും വേണ്ട….ഇവിടെ അമ്പലത്തിൽ വച്ച് ഒരു താലികെട്ട്…..ഇനി അതിനെ എന്റെ പൊന്നുമോൻ സമ്മതിക്കുന്നില്ല എങ്കിൽ…..ജയിലിലേക്ക് പോകാൻ തയ്യാറായിക്കോളൂ….അവളെ പീ ഡിപ്പിച്ചതിന് നിനക്കെതിരെ ആദ്യം പരാതി കൊടുക്കുന്നത് ഞാനായിരിക്കും സാക്ഷിയും ഞാൻ തന്നെ പറയും……ഈ കാണുന്ന സ്വത്തും പണവും ഒക്കെ കണ്ടല്ലേ നീ കളിക്കുന്നത്…..നയാപൈസ ഇതിൽ നിന്നും നിനക്ക് കിട്ടില്ല…..എല്ലാം ചാരു അവൾക്കുണ്ടാകുന്ന കുഞ്ഞിനു എഴുതിവെക്കും ഞങ്ങൾ….സമ്മതമാണെങ്കിൽ ഇപ്പൊ പറയണം അല്ലെങ്കിൽ നിനക്ക് ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങാം…..
വിഷ്ണു ::: സമ്മതം……
തുടരും