മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
നന്നായി മോളെ സ്വന്തം ജീവിതത്തെ കുറിച്ച് സ്വയം തീരുമാനമെടുക്കാനുള്ള പ്രാപ്തിക്ക് നീ നേടിയ ല്ലോ… നന്നായി വളരെ നന്നായി….അച്ഛന് ഒരുപാട് സന്തോഷമുണ്ട്…..
അപ്പോഴാണ് അവിടെക്ക് ഒരു കാർ വന്നത്…..
അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി……
ചാരു :: വിഷ്ണു…
🌹🌹🌹🌹
ചാരുനെ കണ്ട വിഷ്ണു ഒന്നു പതറിയെങ്കിലും അത് പുറത്തുകാണിക്കാതെ അവിടേക്ക് ചെന്നു……..
നീയെന്താ ഇവിടെ………നിനക്കെന്താ കാര്യം അവൻ ചാരുന്റെ അടുത്ത് വന്നു ചോദിച്ചു…….
നീ അണ് അപ്പോ ഞങ്ങടെ കുടുംബം തകർത്തത് അല്ലേടാ എന്ന് ചോദിച്ചു ചാരൂന്റെ അച്ഛൻ അവന്റെ കോളർ ന് കുത്തി പിടിച്ചു……
കൈ എടുക്കേടോ…..താനാരാണ് എന്നെ കേറി പിടിക്കാൻ………..
വിച്ചു ( വിഷ്ണുവിനേ വീട്ടിൽ വിളിക്കുന്ന പേര് ) ദേഷ്യത്തോടെ അവന്റെ അച്ഛൻ വിളിച്ചു….
ചാരു വിന്റെ അച്ഛൻ ആണത്….
ആരാണെ എനിക്കെന്താ……. ഇയാൾക്ക് എന്ത് കാര്യം എന്നെ കേറി പിടിക്കാൻ………..
വിച്ചു നീ കാണിച്ചു കൂട്ടിയത് ഞങ്ങളാരും അറിയില്ലെന്ന് നീ വിചാരിച്ചോ…..എന്തൊക്കെ ദ്രോഹമാണ് നീ കുട്ടിയോട് ചെയ്തത്…..
ഓ അതിന് നഷ്ടപരിഹാരം മേടിക്കാൻ അച്ഛനെ വീട്ടുകാരെയും കൂട്ടി വന്നതാണോ ഇവള് പുച്ഛത്തോടെ വിഷ്ണു അവളുടെ നേരെ ചോദിച്ചു….
വിച്ചു നിർത്ത് പറയുന്നത് അല്പം കൂടി പോകുന്നുണ്ട്….നീ കാരണം ആ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത്….അതിന് ഒരു പരിഹാരം ഉണ്ടാക്കിയെടുക്കാം എന്ന് ഞാൻ ആ കുട്ടിക്ക് വാക്ക് കൊടുത്തതാണ്…….
ചാരുന്റെ അച്ഛന്റെ നേർക്ക് തിരിഞ്ഞ്.,.
എന്റെ മകൻ ചെയ്ത തെറ്റിന് ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുകയാണ് ദയവായി എല്ലാവരും അകത്തേക്ക് വരണം നമുക്ക് ഇരുന്നു സംസാരിക്കാം…..
വിഷ്ണു :: എന്ത് സംസാരിക്കാൻ ആണെന്ന് ആണ് അച്ഛൻ പറയുന്നത്….ഒന്നും സംസാരിക്കാൻ ഇല്ല….
ചാരുവിന്റെ നേർക്ക് തിരിഞ്ഞിട്ട്… ഇവളെ എന്തിനാണ് ഇവിടെ നിർത്തി ഇരിക്കുന്നത്…….
വിച്ചു നീ മിണ്ടാതിരിക്കുന്നുണ്ടോ…..
അച്ഛൻ ഇതിൽ ഇടപെടേണ്ട….
അപ്പോഴേക്കും വല്യച്ഛന്റെ മകൻ വിഷ്ണു ന്റെ നേരെ വന്നു….ഒരു പെൺകുട്ടിയോട് ഇത്രയും ദ്രോഹം ചെയ്തിട്ട് ന്യായീകരിക്കുന്നു………നാണമില്ലേ നിനക്ക് നീ ഒരു ആണാണോ……
ഞാൻ ആണാണോ എന്ന് പിന്നെയൊക്കെ കാണിച്ചു തരാം എന്നും പറഞ്ഞു വിഷ്ണു വല്യച്ഛൻ റെ മോനെ തള്ളി….
ഒരച്ഛനും കേൾക്കാൻ പറ്റാത്ത ചീത്തകൾ ആണ് പിന്നെ അവൻ പറഞ്ഞത്…..
ഇടയ്ക്ക് കയറി വന്ന ചാരുവിന്റെ അച്ഛനെയും വല്യച്ഛനും ഒക്കെ അവൻ തള്ളിയിട്ടു…..
വിഷ്ണുവിന്റെ അച്ഛൻ ഇടയ്ക്ക് കയറി വന്ന് അവനെ പിടിച്ചു മാറ്റി….അവന്റെ മുഖമടച്ച് ഒരെണ്ണം കൊടുത്തു…….
നിങ്ങൾ എന്നോട് ക്ഷമിക്കണം……വളർത്തുദോഷം………..എന്റെ തെറ്റാണ്…..ഒരു മകൻ അല്ലേ ഉള്ളൂ എന്ന് വിചാരിച്ച് ആവശ്യത്തിൽ കൂടുതൽ ലാളന കൊടുത്ത് വളർത്തി പക്ഷേ ഒരിക്കലും ഇങ്ങനെ ആകും എന്ന് ഞാൻ വിചാരിച്ചില്ല…എല്ലാരുടെയും കാലുപിടിച്ച് മാപ്പ് പറയുകയാണ്…..
ചാരു വിന്റെ അച്ഛൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് എത്തി…..
തൃപ്തിയായില്ലേ നിനക്ക്……നീ ഒരുത്തി കാരണമാണ് ഇതൊക്കെ സംഭവിച്ചത്…..പെൺകുട്ടികൾ ആയാൽ അടങ്ങിയൊതുങ്ങി ജീവിക്കാൻ പഠിക്കണം….മറ്റുള്ളവരുടെ മുന്നിൽ ഞാൻ തലകുനിച്ചു നിൽക്കുന്ന കണ്ടപ്പോൾ നിനക്ക് സമാധാനം ആയല്ലോ….
ചാരു :: അച്ഛൻ എന്താണ് പറയുന്നത്…….ഞാൻ എന്ത് ചെയ്തു എന്നാണ്…..അനുവാദമില്ലാതെ പെണ്ണിന്റെ ശരീരത്തിൽ തൊട്ട അവനെ ഞാൻ പിന്നെ പൂമാലയിട്ട് സ്വീകരിക്കണോ……എന്റെ മനസാക്ഷിക്ക് മുന്നിൽ ഞാൻ ചെയ്തത് നൂറുശതമാനവും ശരിയാണ്……..
(വിഷ്ണുവിന്റെ നേരെ കൈ ചൂണ്ടി കൊണ്ട് )
ഇവൻ അമ്മയും പെങ്ങളും തിരിച്ചറിയാൻ വയ്യാത്ത ഒരു വൃത്തികെട്ട വൻ ആയത് എന്റെ തെറ്റാണോ…..
അച്ഛൻ ::: ഒന്നും നിന്റെ തെറ്റല്ല എല്ലാം എന്റെ തെറ്റാണ്…..നിന്റെ ഇഷ്ടത്തിന് പഠിക്കാൻ വിട്ടതും എല്ലാം എന്റെ തെറ്റ് തന്നെയാണ്…നീ കാരണം വീട്ടിലും നാട്ടിലും ഇവിടെയും ഞാൻ തലകുനിച്ചു…..അവസാനമായി ഞാൻ പറയുകയാണ് ഇനി എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല നീ ആ വീട്ടിലേക്ക് വരരുത്….നിന്റെ താഴെ ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും എനിക്കുണ്ട് അവരെ ഞാൻ മര്യാദയ്ക്ക് വളർത്തി കോട്ടെ….നിന്നെ കണ്ടാണ് പഠിക്കുന്നത് എങ്കിൽ അതുങ്ങളുടെ ജീവിതവും നശിച്ചുപോകും……
അതും പറഞ്ഞ് ചാരൂന്റെ അച്ഛനും വല്യച്ഛൻ ഒക്കെ തിരിച്ചു പോയി…….
വിഷ്ണു ദേഷ്യത്തോടെ അകത്തേക്ക് പോയി…..
എന്ത് ചെയ്യും എങ്ങോട്ട് പോകും എന്നറിയാതെ ചാരു ആ മുറ്റത്ത് തന്നെ നിന്നു…….
മോളെ…………
തോളത്ത് ഒരു കരസ്പർശം തോന്നിയപ്പോഴാണ് ചാരു തിരിഞ്ഞുനോക്കിയത്….
വിഷ്ണുവിന്റെ അമ്മ…..
അമ്മയോട് ക്ഷമിക്കു മോളെ…..അതുപോലെ ഒരുത്തനെ ജന്മം കൊടുത്ത പാപിയാണ് അമ്മ…..കുട്ടികൾ ഉണ്ടാകാതെ വന്നപ്പോൾ അതായിരുന്നു ഏറ്റവും വലിയ വിഷമം എന്നാണ് വിചാരിച്ചത്……പക്ഷേ ഇവൻ വലുതായപ്പോൾ മനസ്സിലായില്ലെങ്കിൽ ഇല്ല എന്നുള്ള ദുഃഖമേ ഉള്ളൂ….ഇതിപ്പോ ഓരോ ദിവസവും ഇവർ ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങൾ നീറിനീറി ജീവിക്കാനാണ് എന്റെയും അദ്ദേഹത്തിന്റെയും വിധി….മുജ്ജന്മത്തിൽ ചെയ്ത എന്തോ പാപം…
ചാരു ::: ഞാൻ പോട്ടെ…..
എവിടേക്ക്…… മോൾ എങ്ങോട്ടേക്കാണ് പോകുന്നത്….
അറിയില്ല എവിടെയെങ്കിലും പോണം……
കുറേനേരം ഒറ്റയ്ക്കിരിയ്ക്കണം…….
അമ്മ ഒരു കാര്യം പറയട്ടെ മോള് ഇവിടെ നിൽക്കണം……
എന്റെ മകൻ ചെയ്ത തെറ്റ് കൊണ്ടല്ലേ നിനക്ക് ഈ അവസ്ഥ വന്നത്……അപ്പോൾ നിന്നെ സംരക്ഷിക്കേണ്ടത് അമ്മയുടെ കടമയാണ്….മോൾ എതിർത്തൊന്നും പറയരുത് അമ്മ നിന്റെ കാലുപിടിച്ച് പറയുകയാണ്……………
ചാരു വിനു എതിർത്ത് എന്തെങ്കിലും പറയാൻ ആകുന്നതിനു മുന്നേ അമ്മ അവളുടെ കയ്യും പിടിച്ച് അകത്തേക്ക് പോയി……
മോള് മുറിയിൽ പോയി കിടന്നു ഇപ്പോൾ നിനക്ക് ഒറ്റയ്ക്ക് ഇരിക്കേണ്ടതാണ് ആവശ്യം…..
❣️❣️❣️❣️❣️
മുൻപോട്ടുള്ള ജീവിതം ശൂന്യമായതു പോലെ തോന്നി ചാരുവിന്…..ഇനിയെന്തു അതൊരു ചോദ്യചിഹ്നം തന്നെയായി മനസ്സിൽ കിടന്നു……
കണ്ണുനീരിനു പോലും അവളോട് വാശി ഉള്ളത് പോലെ ഒരു തുള്ളി കണ്ണുനീർ പോലും പുറത്തേക്ക് വരുന്നില്ല…….
ഒന്നു പൊട്ടിക്കരയാൻ കഴിയുമെങ്കിൽ നെഞ്ചിലെ ബുദ്ധിമുട്ട് എങ്കിലും മാറിയേനെ അതിനും കഴിയുന്നില്ല…………….
ഓരോന്നും ആലോചിച്ച് അങ്ങനെ കിടന്ന് മയങ്ങിപ്പോയി……
ഫോൺ ബെൽ അടിക്കുന്ന കേട്ടപ്പോഴാണ് കണ്ണുതുറന്നത് നോക്കിയപ്പോൾ വീട്ടിൽ നിന്നും അമ്മ…..
അമ്മേ……….
📞:: വിളിക്കരുത് നീ എന്നെ അങ്ങനെ…..അമ്മ ആണത്രേ അമ്മ…..ഞാൻ നിന്റെ അമ്മയും അല്ല ആരും അല്ല……ഇനി മേലാൽ അങ്ങനെ നീ എന്നെ വിളിക്കരുത്……ഇന്ന് അവിടെ വന്നിട്ട് നിന്റെ അച്ഛൻ എന്ന ആ മനുഷ്യൻ ഉണ്ടല്ലോ…… അദ്ദേഹം കരഞ്ഞു ആദ്യം ആയാണ് ഞാൻ കാണുന്നത്….നീ കാരണം എന്ന് അതു പോലെ ഒരു ആഭാസ എന്റെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ടി വന്നില്ല നിന്റെ അച്ഛന്……..അതിനും വേണ്ടിയിട്ട് എന്ത് ദ്രോഹം ആടി അങ്ങേര് നിന്നോട് ചെയ്തത്….നിന്റെ ഇഷ്ടങ്ങൾക്ക് ഒക്കെ കൂട്ട് നിന്നതോ….ആ കണ്ണീരിൽ വെന്തു വെണ്ണീർ ആവും നീ……….നോക്കിക്കോ..
അതും പറയഞ്ഞു അമ്മ ഫോൺ വെച്ചു……..
ഇപ്പൊ തന്നെ അങ്ങ് മരിച്ചു പോയാൽ മതി എന്ന് തോന്നി ചാരുവിനു…..
ഭക്ഷണം കഴിക്കാൻ അമ്മ വന്നു വിളിച്ചെങ്കിലും അവള് കഴിക്കാൻ കൂട്ടാക്കിയില്ല……
രാത്രിയായിട്ടും ആ മുറിയിൽ നിന്ന് ഇറങ്ങാൻ പോലും തോന്നിയില്ല……
പകൽ ഒന്നും ഭക്ഷണം കഴിക്കാത്തത് കൊണ്ട് രാത്രി കിടക്കുന്നതിനു മുൻപ് അവളെ കൊണ്ട് പാല് കുടിപ്പിച്ചിട്ട് ആണ് വിഷ്ണു ന്റെ അമ്മ കിടക്കാൻ പോയത്…….
രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ചാരുവിന് ഉറക്കം വരുന്നില്ല……ഒന്ന് കണ്ണടച്ചാൽ അപ്പോഴേക്കും ചീത്തസ്വപ്നങ്ങളാണ്…….ആകെ ഒരു പരവേശം പോലെ തോന്നിതൊണ്ട വരളുന്ന പോലെ തോന്നി….
നോക്കിയപ്പോൾ വെള്ളം ഇല്ല…..
ചാരു പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി താഴെ ഡൈനിംഗ് ഹാളിൽ എത്തി വെള്ളം എടുത്തു കുടിച്ചു…….
തിരിച്ച് റൂമിൽ എത്തി മാവിൽ കുറ്റിയിട്ടു കിടക്കാൻ നോക്കുമ്പോഴാണ് കട്ടിലിൽ ഇരിക്കുന്ന വിഷ്ണുവിനെ കണ്ടത്
തുടരും