മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആനി :: അതിനു വഴിയുണ്ടാക്കാം അവന്റെ ഡീറ്റെയിൽസ് ഞാൻ നിനക്ക് തപ്പി തരാം…അവരുടെ കൂട്ടത്തിൽ ഉള്ള ഒരു തലതെറിച്ച ചെക്കനല്ലേ…..അവന്റെ ഒപ്പമുള്ള ഒരു പയ്യൻ നമ്മുടെ തൊട്ടടുത്ത ഉണ്ട് അവരോട് ചോദിച്ചു ഡീറ്റെയിൽസ് എടുത്തു തരാം….എന്നിട്ട് എന്താണ് നിന്റെ തീരുമാനം….
ചാരു ::: ആദ്യം ഡീറ്റെയിൽസ് കിട്ടട്ടെ എന്റെ തീരുമാനം എന്നിട്ട് പറയാം…..
❣️❣️❣️❣️❣️
കൊട്ടാരസദൃശ്യമായ ഒരു വീടിനു മുന്നിലാണ് ചാരു കയറിയ ഓട്ടോ വന്നു നിന്നത്….
ഓട്ടോക്കാരൻ :: നിങ്ങൾ കാണിച്ച അഡ്രസ്സിൽ ഉള്ള വീട് ഇതാണ്….
ചാരു ഓട്ടോക്കാരന് കാശും കൊടുത്തു താങ്ക്സും പറഞ്ഞു…..വൈഷ്ണവം എന്നെഴുതിയ ഗേറ്റിനു മുന്നിൽ കുറച്ചുനേരം നിന്നു……വരുന്നത് എന്തും നേരിടാനുള്ള മനക്കരുത്ത് ഓടുകൂടി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി……
❣️❣️❣️❣️❣️
ബെല്ലടിച്ച് കുറച്ചു നേരം കഴിഞ്ഞു ആണ് വാതിൽ തുറന്നത്…….
ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന സ്ത്രീയാണ് വാതിൽ തുറന്നത്….ഒരു കോട്ടൺ സാരി ഒക്കെ ഉടുത്ത് നെറ്റിയിൽ കുറിയും മനോഹരമായ പുഞ്ചിരിയോടു കൂടി അവർ വാതിൽ തുറന്നു…..
ആരാ….. മനസ്സിലായില്ലല്ലോ……
വിഷ്ണു…… വിഷ്ണു ദേവിന്റെ വീട് അല്ലെ….ചാരു ചോദിച്ചു
വിഷ്ണു……. അവനെ മോൾക്ക് എങ്ങനെ അറിയാം…..
ആരാ ദേവി വന്നത്…..
( അകത്തേക്ക് നോക്കി കൊണ്ട്) വിഷ്ണുവിനെ അന്വേഷിച്ചുകൊണ്ട് ഒരു കുട്ടിയാണ് ഏട്ടാ…..
അകത്തുനിന്ന് പ്രായമായ ഒരാൾ വന്നു…..
കണ്ടിട്ട് വിഷ്ണുവിന്റെ അച്ഛൻ ആണെന്ന് തോന്നുന്നു…..
കുട്ടിയെ ഏതാ ഇതിനു മുന്നേ കണ്ടിട്ടില്ലല്ലോ…..
ചാരു :::ഞാനൊന്ന് അകത്തുകയറിക്കോട്ടെ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് നിങ്ങളോട്…..
❣️❣️❣️❣️❣️
മോള് പറയൂ ഞാൻ വിഷ്ണുവിന്റെ അച്ഛനാണ്…..
അവൻ ഇപ്പോ ഇല്ല നാളെ വരും…
ഒരു കൂട്ടുകാരന്റെ കല്യാണത്തിന് പോയേക്കുവാ…..
ചാരു അവളുടെ ഫോണിൽ നിന്നും അന്ന് ബസ്റ്റോപ്പിൽ വെച്ച് അവൻ അവളെ കേറി പിടിക്കുന്ന വീഡിയോയും കോളേജിൽ നിന്നും പിടിച്ച ഫോട്ടോയും എല്ലാം അവരെ കാണിച്ചു…….
പിന്നീടുണ്ടായ സംഭവങ്ങൾ എല്ലാം അവരോട് പറഞ്ഞു…..
ചാരു ::: ഇന്നലെ രാത്രി വരെ നിങ്ങളുടെ മകൻ ആരാണെന്നോ നിങ്ങൾ ആരാണെന്നോ പേരൊ ഒന്നും എനിക്കറിയില്ലായിരുന്നു…..അറിഞ്ഞുകൊണ്ട് ഞാൻ ഒരാൾക്കും ദ്രോഹവും ചെയ്തിട്ടില്ല…..എന്റെ കൂട്ടുകാരിയെ കയറി പിടിക്കാൻ വന്ന ഒരുത്തനെ തല്ലി അതാണ് ഞാൻ ചെയ്ത തെറ്റ്…..നിങ്ങളുടെ മകന് അതൊരു വലിയ തെറ്റായി തോന്നി കാണും പക്ഷേ എനിക്ക് ഒരു തെറ്റായി തോന്നിയിട്ടില്ല……അഭിമാനമുള്ള ഏതൊരു പെണ്ണും അങ്ങനെ ചെയ്യൂ…..പക്ഷേ നിങ്ങടെ മോൻ കാണിച്ചത് എന്താണ്……..എന്റെ വീട് എന്റെ ജീവിതം എന്റെ വിദ്യാഭ്യാസം എല്ലാം കഴിഞ്ഞില്ലേ….എന്റെ അച്ഛനും അമ്മയും ഒക്കെ ആൾക്കാരുടെ മുന്നിൽ തലകുനിച്ചു നിൽക്കുകയാണ് ഇപ്പൊ….നിങ്ങളുടെ മകൻ കാരണം….
ഒരു അധ്യാപകനായിരുന്ന എന്റെ അച്ഛൻ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും….ഈ വീഡിയോ നാട്ടിലുള്ള മനുഷ്യർ മുഴുവൻ കണ്ടു…എന്റെ അനിയൻ കൂട്ടുകാരുടെ മുന്നിൽ ഒക്കെ നാണം കെടുവാ…..നിങ്ങളുടെ അത്രയും പണം ഒന്നുമില്ല എന്നേയുള്ളൂ അഭിമാനത്തിനു കുറവൊന്നുമില്ല……..
എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു പഠിക്കാൻ വരുമ്പോൾ എന്ന് നിങ്ങൾക്കറിയാമോ…..സ്വന്തമായിട്ട് ഒരു ജോലി…. അച്ഛനും അമ്മയ്ക്കും ഒരു സപ്പോർട്ട്….അനിയനെയും അനിയത്തിയേയും നന്നായിട്ട് പഠിപ്പിക്കുക…..ലോകത്തുള്ള ഏതൊരു സാധാരണക്കാരിയുടെ ആഗ്രഹം ഇങ്ങനെയൊക്കെയാണ്….ഇതൊക്കെ തന്നെയായിരുന്നു എന്റെയും ആഗ്രഹം….എല്ലാം നശിപ്പിച്ചു ഇല്ലേ നിങ്ങളുടെ മകൻ…..
എന്നെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു…വീട്ടിലേക്ക് ഇനി വരണ്ട എന്ന് അച്ഛനും അമ്മയും പറഞ്ഞു…..ഞാനെന്തു ചെയ്യും നിങ്ങളുടെ മകൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമായിരുന്നു…..
മോളെ….. നിന്നോട് എന്ത് പറയണം എന്ന് ഞങ്ങൾക്കറിയില്ല……ഞങ്ങൾ ഇതൊന്നും അറിഞ്ഞിരുന്നില്ല……അരുതാത്ത പല കൂട്ടുകെട്ടുകളും അവൻ ഉണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു പക്ഷേ ഇത്രത്തോളം…..ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാനും വേണ്ടിയിട്ട് അവൻ മുതിരും എന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല…
ഞങ്ങളുടെ തെറ്റാണ് എല്ലാം.കാത്തുകാത്തിരുന്ന് ഒരു മകൻ ഉണ്ടായപ്പോൾ അവന് ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകി അതിന്റെ ആണ് ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നത്..
വിഷ്ണുവിന്റെ അമ്മ അവളുടെ അടുത്തേക്ക് വന്നിരുന്നു.,……
മോള് വിഷമിക്കാതെ ഇരിക്ക് ഇതിനൊരു പരിഹാരം എന്തായാലും ഞങ്ങൾ ഉണ്ടാക്കി തരും……
ചാരു :: എങ്ങനെ… എങ്ങനെ നിങ്ങൾ പരിഹാരമുണ്ടാകും…..
എനിക്കുണ്ടായ നാണക്കേട് നിങ്ങൾ മാറ്റി തരുമോ….കോളേജിലൊക്കെ മറ്റു കുട്ടികൾ എത്ര മോശം ആയിട്ടാണ് എടുത്ത് സംസാരിക്കുന്നത് എന്നറിയാമോ…..അപ്പോ ആ സമയത്ത് ഞാൻ അനുഭവിച്ച വേദന നാണക്കേട് അതൊക്കെ നിങ്ങൾ എങ്ങനെ മാറ്റി തരും……
നോക്കു കുട്ടി… എന്റെ മകൻ കാരണം എന്റെ ജീവിതം ഇങ്ങനെ ആയിട്ടുണ്ടെങ്കിൽ അതിന് പരിഹാരം ഞാൻ നാളെ ചെയ്തിരിക്കും അവൻ ഇവിടെ വന്നു കഴിഞ്ഞാൽ ഉടൻ തന്നെ……..അവന്റെ അച്ഛൻ ആണ് ഈ പറയുന്നത് അതിൽ ഒരു മാറ്റവും ഉണ്ടാവില്ല……
ചാരു :: ഞാൻ പോട്ടെ തൽക്കാലം ഒരു കൂട്ടുകാരിയുടെ വീട്ടിൽ ആണ് നിൽക്കുന്നത് ഹോസ്റ്റലിൽ ഒന്നും നിൽക്കാൻ പറ്റില്ല……
ഒരു കാര്യം ചെയ്യ് മോളു ഇവിടെനിന്നോ…..അമ്മയേയും അച്ഛനെയും വിശ്വാസമുണ്ടെങ്കിൽ ഇവിടെ നിൽക്കാം….രാവിലെ അവൻ വന്ന ഒരു തീരുമാനം ഉണ്ടാക്കിയിട്ട് പോയാൽ മതി……
ആനിയോടു വിളിച്ച് സംസാരിച്ചപ്പോൾ അതാണ് നല്ലതെന്ന് അവളും പറഞ്ഞു അങ്ങനെ ചാരു അന്നത്തെ ദിവസം അവിടെ നിന്നു…..
നല്ലൊരു അച്ഛനുമമ്മയും….
പണത്തിന്റെ തായ യാതൊരുവിധ അഹങ്കാരം ഒന്നും അവർക്കില്ല ……എങ്ങനെ അവർക്ക് ഇത്തരത്തിലൊരു മകൻ ഉണ്ടായെന്ന് ചാരുവിനു അത്ഭുതം തോന്നി…….
❣️❣️❣️❣️❣️
രാവിലെ ചാരു എണീറ്റപ്പോഴേക്കും അവൾക്ക് കുടിക്കാനുള്ള കാപ്പിയുമായി അമ്മ വന്നു….
മോൾ ഇങ്ങനെ റൂമിൽ തന്നെ ഇരിക്കേണ്ട താഴേക്ക് വാ…… കുറച്ചു കഴിയുമ്പോൾ വിഷ്ണു വരും എന്നിട്ട് ഒരു തീരുമാനം ഉണ്ടാക്കാം…..
രാവിലെ ഭക്ഷണം ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴാണ് കോളിങ് ബെൽ അടിക്കുന്ന കേട്ടത്….
വിഷ്ണു ആയിരിക്കും… അതും പറഞ്ഞ് വിഷ്ണുവിന്റെ അച്ഛൻ വാതിൽ തുറക്കാൻ പോയി….
പക്ഷേ വാതിൽക്കൽ അവരെ കാത്തുനിന്നത് വേറെ ഒന്ന് രണ്ട് ആൾക്കാർ ആയിരുന്നു……
ആരാ മനസ്സിലായില്ല……
ചാരു………
വന്നവരിൽ ഒരാൾ അകത്തേക്ക് നോക്കി വിളിച്ചു….
ശബ്ദം കേട്ട് ചാരി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി…..
അച്ഛൻ……..
അച്ഛൻ എങ്ങനെ ഇവിടെ……
ചാരു ഓടി ഉമ്മറത്തേക്ക് എത്തി….
അച്ഛനും വല്യച്ചനും വല്യച്ഛന്റെ മകനും ഉണ്ട് കൂടെ…..
ചാരുന്റെ അച്ഛൻ അവളുടെ അടുത്തേക്ക് വന്നു നിന്നു….
എല്ലാരെയും ചതിക്കുകയായിരുന്നു അല്ലേ നീ അപ്പൊ…..അവനുമായി നിനക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞിട്ട് നീ എങ്ങനെ വന്നു…….തോൽപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ നീ…….എന്റെ മോള് എത്രയും ഒക്കെ വളർന്ന കാര്യം അച്ഛൻ അറിഞ്ഞില്ല…..നന്നായി മോളെ സ്വന്തം ജീവിതത്തെ കുറിച്ച് സ്വയം തീരുമാനമെടുക്കാനുള്ള പ്രാപ്തിക്ക് നീ നേടിയ ല്ലോ… നന്നായി വളരെ നന്നായി….അച്ഛന് ഒരുപാട് സന്തോഷമുണ്ട്…..
അപ്പോഴാണ് അവിടെക്ക് ഒരു കാർ വന്നത്…..അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി……നോട്ടം അവന്റെ നേർക്കായി……
ചാരു :: വിഷ്ണു…
തുടരും…