മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
മോനെ ഞാൻ ചാരുവിന്റെ അച്ഛൻ ആണ്…..
ദീപു :: ഹാ.. പറയു അച്ഛാ….
അച്ഛൻ :: എനിക്ക് മോനോട് ഒരു കാര്യം പറയാൻ ഉണ്ട്…..മോൻ എപ്പോ ഫ്രീ ആകും…..
ദീപു :: നാളെ ഉച്ചകഴിഞ്ഞു കാണാം….
അച്ഛൻ :: ശരി മോനേ ഞാനപ്പോൾ നാളെ വിളിക്കാം…
അദ്ദേഹം ഫോൺ വച്ചു…..
എന്തായിരിക്കും എന്നോട് പറയാനുള്ളത്…. ദീപു ആലോചിച്ചു….
🌹🌹🌹🌹🌹🌹
ദീപു കോഫീ ഷോപ്പിലേക്ക് ചെല്ലുമ്പോൾ ചാരു വിന്റെ അച്ഛൻ അവിടെ അവനെ കാത്തിരിപ്പുണ്ടായിരുന്നു…..
സോറി അച്ഛാ വിചാരിച്ച സമയത്ത് ഉറങ്ങാൻ പറ്റിയില്ല അതുകൊണ്ടാണ് ക്ഷമിക്കണം…….
സാരമില്ല മോനെ….
തിരക്കൊക്കെ എനിക്ക് മനസ്സിലാകും……..
രണ്ടാൾക്കും കൂടി കുടിക്കാൻ ആയിട്ടുള്ള ഓർഡർ ചെയ്തിട്ട് അവിടെ ഇരുന്നു…..
മോനെ എനിക്ക് പറയാനുള്ളത് കേൾക്കുമ്പോൾ നീ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല………….പക്ഷേ ഞാൻ പറയുന്നതിന്റെ പേരിൽ നീ ഒരിക്കലും എന്റെ മോളെ വിവാഹം കഴിക്കുന്ന തീരുമാനത്തിൽ നിന്നും പിന്മാറരുത്…..
ദീപു ::: അച്ഛാ….
ഞാൻ ആദ്യമേ ഒരു കാര്യം പറയട്ടെ…എന്റെ പൂർണ്ണ സമ്മതത്തോടു കൂടി ആയിരുന്നില്ല വീട്ടുകാർ വിവാഹാലോചന നടത്തിയത്…എന്റെ മോളെ സ്വന്തമായി സ്നേഹിക്കാൻ വേറൊരു സ്ത്രീയ്ക്ക് കഴിയുമോ എന്ന പേരിൽ തന്നെയായിരുന്നു അതിനുള്ള കാരണം…..പക്ഷേ ചാരു വിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ എന്റെ ആ പേടിയൊക്കെ മാറി….ഞങ്ങൾ രണ്ടാളും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു കഴിഞ്ഞു….എന്റെ പോലുള്ള തീരുമാനം തന്നെയാണ് ചാരു വിനും..അതുകൊണ്ട് തന്നെയാണ് ഈ വിവാഹത്തിന് എനിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞത്….
അച്ഛൻ :: മോൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് എനിക്ക് പറയാനുള്ളത്…..
ദീപു :: അച്ഛൻ പറയു….
മോനെ….. ചാരു എന്റെ മകൾ അല്ല…..എന്റെ മകന്റെ ഭാര്യയാണ്……
ദീപു :: അതിനിപ്പോ എന്താ അച്ഛാ….അതെനിക്കൊരു പ്രശ്നമൊന്നുമല്ല….
അച്ഛൻ :: അതല്ല പ്രശ്നം ഞാൻ പറയാം….
അദ്ദേഹം പതിയെ ഓർമ്മകളിലേക്ക് പോയി…..
🌹🌹🌹🌹🌹🌹
കോട്ടയത്തെ പ്രശസ്തമായ ഒരു കോളേജ്…..അവിടെയാണ് നമ്മുടെ ചാരുലത പഠിക്കുന്നത്…..
പാലക്കാടൻ ഗ്രാമത്തിൽ നിന്നും വന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു ചാരുലത…..അച്ഛനും അമ്മയും അനിയനും അനിയത്തിയും അടങ്ങുന്ന കുടുംബം……..അച്ഛൻ ഒരു സ്കൂൾ മാഷ്…അമ്മ വീട്ടമ്മ…. കൂട്ടത്തിൽ അത്യാവശ്യം തയ്യലും പശുവും ഒക്കെ ഉണ്ട്…..
ചാരുലതയുടെ വല്യച്ഛൻ കോട്ടയത്താണ് താമസം…അങ്ങനെയാണ് ചാരുലത പഠിക്കാനായി അവിടേക്ക് പോകുന്നത്….ചാരുലത അസ്സലൊരു പാട്ടുകാരി കൂടിയാണ്……കോളേജിലെ ഒട്ടുമിക്ക പ്രോഗ്രാമുകളിലും ചാരുലതയുടെ പാട്ട് ഉണ്ടാവും….അങ്ങനെ അവൾക്ക് ഒരുപാട് ആരാധകരും അവിടെയുണ്ട്….
പക്ഷേ ഒരു പരിധി വിട്ട് ആരോടും അടുപ്പം ചാരുലത കാണിക്കാറില്ല…..ആകെ കൂട്ടുകാർ എന്ന് പറയാൻ ഉള്ളത് ആനി, ശ്രുതി, മീര എന്നീ മൂന്ന് പേരാണ്………
🌹🌹🌹🌹🌹🌹
പതിവുപോലെ ക്ലാസ് കഴിഞ്ഞ് ഇവർ നാലുപേരും കൂടി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു….
ശ്രുതി ::: എടീ അവിടെ നിൽക്കുന്ന അവന്മാരെ അത്ര ശരിയല്ല കുറെ നേരമായി നമ്മളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്…..
ചാരു :: അവിടേക്ക് നോക്കാതിരുന്നാൽ മതി വെറുതെ ആവശ്യമില്ലാത്ത ഒരു പ്രശ്നം ഉണ്ടാക്കണ്ട…..
പക്ഷേ കുറച്ചു കഴിഞ്ഞപ്പോഴേക്കും അവർ എല്ലാരും കൂടി ഇവർ നിൽക്കുന്നേ ഇടത്തേക്ക് വന്നു…കേട്ടാലറക്കുന്ന പോലുള്ള വാക്കുകൾ ആയിരുന്നു അവരുടെ വായിൽനിന്നും വീഴുന്നത്……അവസാനം ശരീരത്തിൽ തൊട്ടു തുടങ്ങിയപ്പോൾ പ്രതികരിച്ചു……
ശ്രുതിയാണ് അവരെ ആദ്യം ചോദ്യം ചെയ്തത്…ആനിയും മീരയും അതേറ്റു പിടിച്ചു………….അവസാനം അവരിലൊരാൾ മീരയുടെ ഇടുപ്പിൽ കൈവെച്ചു……
അത്രയും നേരം മിണ്ടാതെ നിന്നിരുന്ന ചാരു അതുകൊണ്ട് അവന്റെ നേരെ കയ്യോങ്ങി……..അപ്പോഴേക്കും ചുറ്റും നിന്നവരൊക്കെ അവിടെ കൂടി….അവന്മാരെ എല്ലാം നന്നായി പെരുമാറി……
പിന്നെ കുറേ ദിവസം അവരെ ബസ്റ്റോപ്പിൽ ഒന്നും കണ്ടില്ല എല്ലാവരും ആ വിഷയം മറന്നു തുടങ്ങി….
🌹🌹🌹🌹🌹🌹
വെള്ളിയാഴ്ചയാണ്………
ചാരു പാലക്കാട്ടേക്ക് പോവാൻ ബസ്റ്റോപ്പിലേക്ക് നടക്കുകയാണ്….അപ്പോഴാണ് ഒന്ന് രണ്ട് ബൈക്ക് അവളുടെ മുന്നിൽ കൊണ്ട് നിർത്തിയത്….നോക്കിയപ്പോൾ അന്ന് വന്ന അവന്മാർ…..ചാരു വിന് ആകെ പേടി തോന്നി….അധികം ആൾക്കാരൊന്നും റോഡിൽ ഇല്ല…..
അപ്പോഴേക്കും ബൈക്കിൽ നിന്ന് ഇറങ്ങി ഒരുത്തൻ അവളുടെ അടുത്തേക്ക് വന്നു…..
നീ ആണുങ്ങളെ കൈനീട്ടി അടിക്കും അല്ലെടി……എന്നാ നീ എന്നെ അടിക്ക് ഞാൻ ഒന്ന് കാണട്ടെ…….
അതും പറഞ്ഞ് അവൻ അവളുടെ ചുണ്ടിൽ ഉമ്മ വച്ചു….
നീ തല്ലുന്ന ഒന്ന് കാണട്ടെ എന്നു പറഞ്ഞു പിന്നെയും പിന്നെയും അവളെ ചേർത്തു പിടിച്ച് ഉമ്മ വച്ചു…..
ശരീരം വിറയ്ക്കുന്ന പോലെ തളരുന്ന പോലെ തോന്നി ചരുവിനു…..ഇത്രയും ഉള്ളൂ നീ……
വെറുതെ ഇരന്നു മേടിച്ചത് അല്ലേ… എന്നും പറഞ്ഞ് അവൻ അവളെ തള്ളിയിട്ട ബൈക്കുമെടുത്ത് പോയി…………
മരവിച്ച ഒരുതരം അവസ്ഥയിലായിരുന്നു ചാരു എന്തുചെയ്യണമെന്ന് ഒന്നുമറിയില്ല……
കുറെ നേരം അങ്ങനെ നിന്നു………
❣️❣️❣️❣️
വീട്ടിലെത്തിയിട്ട് ചാരു ആർക്കും അധികം മുഖം കൊടുക്കാൻ പോയില്ല……..തലവേദനയാണെന്ന് പറഞ്ഞ് മുറിയിൽ തന്നെ ഇരുന്നു…അവളുടെ ചുണ്ടൊക്കെ ചെറുതായി പൊട്ടിയിരുന്നു…..ആരെങ്കിലും കണ്ടാലോ ചോദിച്ചാലോ എന്ന് അവൾക്ക് നല്ല പേടി ഉണ്ടായിരുന്നു…….രാത്രിയിലും ഭക്ഷണം കഴിക്കാനായി ഇറങ്ങിയില്ല…..അമ്മ ഒന്ന് നിർബന്ധിച്ചെങ്കിലും തീരെ വയ്യ എന്നും പറഞ്ഞു കിടന്നു…….
❣️❣️❣️❣️
ചാരു……..
എന്നുള്ള അച്ഛന്റെ ശബ്ദം കേട്ടാണ് എണീക്കുന്നത്……
തലയൊക്കെ പൊട്ടിപ്പൊളിഞ്ഞ പോലെ തോന്നുന്നുണ്ട്…….ഇന്നലെ ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം വേറെയും…..
ചാരു……
പിന്നെയും അച്ഛൻ താഴെനിന്ന് ഉറക്കം വിളിക്കുന്നുണ്ട് നല്ല ദേഷ്യത്തിലാണ് ശബ്ദം കേട്ടാൽ അറിയാം….
എന്താണ് കാര്യം…
വിറക്കുന്ന കാലുകളോടെ ചാരു അച്ഛന്റെ അടുത്തേക്ക് ചെന്നു
തുടരും…
കഥക്ക് തരുന്ന സപ്പോർട്ട് നു ഒരുപാട് നന്ദി…….