മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
മോനെ കൊണ്ട് വരാൻ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ഒരു തണുപ്പ് പോലെ തോന്നി ചരുവിനു…..കിച്ചുവിനേം കെട്ടിപിടിച്ചു അവൾ കിടന്നു..
🌹🌹🌹🌹🌹🌹🌹
രാവിലെ അമ്മയോടും അച്ഛനോടും ചാരു ദീപക് വിളിച്ച് കാര്യം പറഞ്ഞു…..
അച്ഛൻ ::: നല്ല ആൾക്കാരാണ് എന്ന് മോളെ തോന്നുന്നത്…..ആ കുഞ്ഞിനെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കണം അതു മാത്രമേ അവർക്ക് ഒരു ഡിമാൻഡ് ഉള്ളൂ…..മറ്റാരെ കാട്ടിലും ആ കുഞ്ഞിനെ നന്നായി സ്നേഹിക്കാൻ നിനക്ക് കഴിയുമെന്ന് അച്ഛനും അമ്മയ്ക്കും വിശ്വാസമുണ്ട്……….ഈ വിവാഹം നടന്നാൽ എന്റെ മോള് അനുഭവിച്ച കഷ്ടപ്പാടിനു ഒക്കെ ഒരു പരിഹാരം ആകും….അച്ഛനും അമ്മയ്ക്കും സമാധാനം കിട്ടും…..കെട്ടത് വച്ചു നല്ല പയ്യൻ ആണ് ദീപക്.. സേതുവിന് നേരിട്ട് അറിയാം…കിച്ചുനു നല്ലൊരു അച്ഛനെയും കിട്ടും… മോൾക്ക് നല്ല ഒരു ജീവിതവും എന്നാണ് എന്റെ മനസ്സ് പറയുന്നത്….
അമ്മ ::: അതേ മോളേ പോയി സംസാരിച്ച രണ്ടാളും നല്ലൊരു തീരുമാനത്തിലെത്തു…..
🌹🌹🌹🌹🌹🌹🌹
കിച്ചു ഭയങ്കര സന്തോഷത്തിൽ ആണ്…വല്ലപ്പോഴുമാണ് അമ്മയ്ക്കൊപ്പം പാർക്കിൽ ഒക്കെ പോകാൻ പറ്റുന്നത്………കിച്ചുവിന് കാറിൽ പോകുന്നതിനേക്കാൾ ഇഷ്ടം സ്കൂട്ടറിൽ പോകാനാണ്…..
ഒരു അത്യാവശ്യത്തിന് അച്ഛൻ കാറെടുത്ത് കാരണം കിച്ചുവിനെ കൂട്ടി ചാരു സ്കൂട്ടറിൽ ആണ് പോണത്…….ചാരു പാർക്കിൽ എത്തി…മോൻ കളിക്കുന്നത് നോക്കി ഇരിക്കുമ്പോഴാണ് ദീപു വിളിക്കുന്നത്……..
ദീപു :: ഞങ്ങൾ ഇവിടെ എത്തി… ചാരു എവിടെ ആണ്……
ചാരു ::: ഞങ്ങൾ പാർക്കിന്റെ ലെഫ്റ്റ് സൈഡിൽ ഉണ്ട്…..പൂന്തോട്ടം ഉള്ള ഭാഗമല്ലേ അവിടെയുണ്ട്….
ദീപു ::: ഹാ ഞങ്ങൾ എത്തി…
🌹🌹🌹🌹🌹🌹🌹
മോളെയും കൊണ്ട് ദീപു പാർക്കിന് ഉള്ളിലേക്ക് കയറി……
ചാരു വിനെ അന്വേഷിച്ച ദീപുവിന്,,,
ഒരു കുട്ടി കളിക്കുന്ന നോക്കിയിരിക്കുന്ന സ്ത്രീയെ കണ്ടപ്പോൾ അത് തന്നെയായിരിക്കും ചാരു എന്ന് തോന്നി……..അവൻ പതിയെ അവളുടെ അടുത്തേക്ക് എത്തി…..
ചാരുലത………
ദീപു വിളിച്ചു…..
തിരിഞ്ഞുനോക്കിയ ചാരു തന്നെ നോക്കി നിൽക്കുന്ന ദീപുവിനെയും മോളെ കണ്ടു…..
ദീപക്…. അല്ലെ….
ദീപു…. Yes…..
അമ്മ ആരോടോ സംസാരിക്കുന്ന കണ്ട് കിച്ചു അപ്പോഴേക്ക് അവരുടെ അടുത്തേക്ക് വന്നു…….
കിച്ചു :: ആരാ അമ്മ ഇത്…..
ചാരു എന്താ പറയും എന്ന് ആലോചിച്ചു പെട്ടന്ന്…
ദീപു :: ആരാന്ന് ഒക്കെ പിന്നെ വീട്ടിൽ ചെന്ന് അമ്മ പറഞ്ഞുതരും കേട്ടോ മോനു….ഇപ്പൊ ദേ നമുക്ക് ആദ്യം ഐസ് ക്രീം കഴിക്കാം….. പിന്നെ കളിക്കാം……
ചിക്കു കിച്ചുവിനെ ചൂണ്ടി കൊണ്ട്….
ഇതാരാ…….
ദീപു : അത് ചേട്ടൻ ആട്ടോ….ഐസ്ക്രീം കഴിച്ചിട്ട് ചേട്ടനും മോക്കും കൂടി പാർക്കിൽ കളിക്കാം….
ചിക്കു അവളുടെ നെഞ്ചിൽ കൈവെച്ചു കൊണ്ട്…
ന്റെ ചേത്തൻ ആണോ…..
ദീപു :: അതെ….. അല്ലെ കിച്ചു….
കിച്ചു ചരുവിന്റെ മുഖത്തേക്ക് നോക്കി…..
അവൾ അവരുടെ അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു….
കിച്ചു ചിക്കു അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു……
അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഒരു ചോക്ലേറ്റ് എടുത്തു അവൾക്ക് കൊടുത്തു…….പിന്നേ രണ്ടാളും കൈ കോർത്തു പിടിച്ചു നടന്നു…….മക്കൾ രണ്ടാളും കഴിക്കുന്നത് വരെ ദീപുവും ചാരുവും നോക്കി ഇരുന്നു…..
🌹🌹🌹🌹🌹🌹🌹
കിച്ചുവും ചിക്കവും കളിക്കുന്നതിന് അടുത്ത് തന്നെ അവരും ഇരുന്നു…..
ദീപു ::: വീട്ടിലെ കാര്യങ്ങളൊക്കെ പറഞ്ഞല്ലോ അല്ലേ….എനിക്ക് രണ്ടാമത് ഒരുവിവാഹത്തിന് വലിയ താൽപര്യമൊന്നുമില്ല….ഭാര്യയുടെ സ്ഥാനത്ത് വേറൊരാളെ സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല. പിന്നെ മോളുടെ കാര്യം ആലോചിച്ചാണ്…..ഒരു അമ്മയുടെ സ്നേഹം ഞാൻ അവൾക്ക് നിഷേധിക്കരുതെന്ന് തോന്നി…..അതുകൊണ്ട് എന്റെ മകളുടെ അമ്മയായിട്ടും മാത്രമായിരിക്കും ചാരു വീട്ടിലേക്ക് വരിക……ചാരു വിന്റെ വ്യക്തിപരമായ ഒരു കാര്യത്തിലും ഞാൻ ഇടപെടാനോ ഒന്നിനും വരില്ല…..പക്ഷേ എന്റെ മകൾ അവൾക്ക് ചാരു സ്വന്തം അമ്മ ആവണം……എനിക്കത് മാത്രമേയുള്ളൂ ചാരുവിന് എതിർപ്പൊന്നും ഇല്ലെങ്കിൽ നമുക്ക് മുൻപോട്ടു നീങ്ങാം….
ദീപു ചാരുന്റെ മുഖത്തേക്ക് നോക്കി………..
കുട്ടികൾ കളിക്കുന്നതിലാണ് അവളുടെ ശ്രദ്ധ….
ഞാൻ പറഞ്ഞത് താൻ കേട്ടോ….
ചാരു അവനെ നോക്കി ചിരിച്ചുകൊണ്ട്…..
എനിക്കും മറ്റൊരു വിവാഹതിന് താൽപര്യമൊന്നുമില്ല….നിങ്ങള് പറഞ്ഞതുപോലെ എന്റെ മകന് വേണ്ടിയാണ് ഞാനും വിവാഹം കഴിക്കുന്നത്…പിന്നെ അച്ഛനും അമ്മയ്ക്കും വേണ്ടി……..ഞാൻ കാരണം അവൾക്ക് ഇനിയൊരു വിഷമം ഉണ്ടാവരുത് എന്ന് ആലോചിച്ചു…..മുന്നേ വന്ന ഒരു ആലോചന പോയതു തന്നെ എന്റെ മകനെ വീട്ടിൽ നിർത്തണം എന്ന് പറഞ്ഞതുകൊണ്ടാണ്….ഞാൻ ജീവിക്കുന്നത് തന്നെ എന്റെ മോന് വേണ്ടിയിട്ടാണ് അപ്പൊ അവൻ ഇല്ലാതെ എനിക്ക് വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോ……..ചിക്കു മോളെ സ്വന്തമായി സ്നേഹിക്കാൻ എനിക്ക് ഒരു മടിയുമില്ല……പക്ഷേ എന്റെ മകനെ ഉപേക്ഷിച്ച് വരാൻ മാത്രം എന്നോട് പറയരുത് അങ്ങനെയാണെങ്കിൽ ഈ വിവാഹത്തിന് എനിക്ക് താല്പര്യമില്ല…….
ദീപു :: ചിരിച്ചുകൊണ്ട്…..
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ…..ഒരമ്മയുടെ വേദന എനിക്ക് മനസ്സിലാകും….അല്ലെങ്കിൽ ഞാൻ തന്നോട് കിച്ചുവിനെ കൂട്ടി വരാൻ തന്നോട് പറയില്ലായിരുന്നു……
രണ്ടാളും പരസ്പരം ഒന്ന് ചിരിച്ചു…..
ദീപു :: ഞാൻ അപ്പോൾ വീട്ടിൽ ചെന്ന് ഒക്കെ പറയാം…നമുക്ക് അപ്പോ ഇവരുടെ അച്ഛനുമമ്മയും ആയും പരസ്പരം സുഹൃത്തുക്കളായും ജീവിക്കാം……
കുറച്ചു നേരം കൂടി അവിടെ എന്നിട്ടാണ് അവർ പോയത്….
രണ്ടാളുടെയും മനസ്സിൽ അതുവരെ ഉണ്ടായിരുന്ന ഒരു സംഘർഷത്തിന് അയവ് വന്നിരുന്നു…..
🌹🌹🌹🌹🌹🌹🌹
ചാരു വിന്റെ വീട്ടിൽ….
ദീപുവിനെ കണ്ടു വന്നിട്ടുള്ള വിശേഷങ്ങളൊക്കെ ചാരു എല്ലാവരോടും പറയുകയാണ്…ആതിരയും സേതുവും ഒക്കെയുണ്ട്….
സേതു :: അപ്പൊ ആതിര യുടെ തീരുമാനം തെറ്റായി ഇല്ല അല്ലേ…..
എന്തായാലും നിങ്ങൾ തമ്മിൽ പരസ്പരം സംസാരിച്ച് ഒരു തീരുമാനത്തിലെത്തിയത് നന്നായി…….ഞാൻ ഇനി അവരോട് കൂടി സംസാരിച്ചിട്ട് ബാക്കി കാര്യങ്ങളൊക്കെ പെട്ടെന്ന് ശരിയാക്കാം……..
🌹🌹🌹🌹🌹🌹🌹
ദീപു വന്നു വീട്ടിൽ എല്ലാവരോടും പറഞ്ഞു….
എല്ലാവർക്കും ഭയങ്കര സന്തോഷമായി…….അധികം വൈകാതെ തന്നെ കല്യാണം നടത്താം എന്ന് അവർ തീരുമാനിച്ചു…സേതു വിനോട് വിളിച്ച് അതിനെപ്പറ്റി പറയുകയും ചെയ്തു….
രാത്രി ഓഫീസിലെ ഫയൽ ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോഴാണ് ദീപുവിനു ഒരു കോൾ വന്നത്…..
ദീപു ::: ഹലോ ആരാ…
മോനെ ഞാൻ ചാരുവിന്റെ അച്ഛൻ ആണ്…..
ദീപു :: ഹാ.. പറയു അച്ഛാ….
അച്ഛൻ :: എനിക്ക് മോനോട് ഒരു കാര്യം പറയാൻ ഉണ്ട്…..
മോൻ എപ്പോ ഫ്രീ ആകും…..
ദീപു :: നാളെ ഉച്ചകഴിഞ്ഞു കാണാം….
അച്ഛൻ :: ശരി മോനേ ഞാനപ്പോൾ നാളെ വിളിക്കാം…
അദ്ദേഹം ഫോൺ വച്ചു…..
എന്തായിരിക്കും എന്നോട് പറയാനുള്ളത്…. ദീപു ആലോചിച്ചു….
തുടരും….