എഴുത്ത്: Dr Roshin
മാസ്ക്ക് കില്ലറുടെ കാർ വളരെ വേഗത്തിൽ പോകുന്നത് അശോക് നോക്കി നിന്നു .ഒരു പ്ലാനിംഗിൻ്റെ അവസാനം ആയിരുന്നു അത് .അതെ മാസ്ക്ക് കില്ലറുടെ ഒരു പ്ലാനിംഗാണ് നടന്നത് .അതു മുൻകൂട്ടി മനസ്സിലാക്കിയ അശോകിനു തെറ്റി . കാരണം ചിന്തിച്ചതിലും മുകളിലാണ് താൻ തേടുന്ന മാസ്ക്ക് കില്ലർ എന്ന് അയാൾ സ്വയം തിരിച്ചറിഞ്ഞു .
മഴയുടെ ശക്തി നന്നായ് കുറഞ്ഞിരിക്കുന്നു .തൻ്റെ മുന്നിലേക്ക് മാസ്ക്ക് കില്ലർ ഇട്ടു തന്ന ആ മൊബൈൽ നോക്കി അശോക് നിന്നു .പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു മൊബൈൽ .മാസ്ക്ക് കില്ലർ അടുത്ത സ്റ്റേജിലേക്ക് കടന്നിരിക്കുന്നുവെന്ന് അശോക് മനസ്സിലാക്കി . അശോക് പതിയെ സിബിയുടെ നേരെ തിരിഞ്ഞു .അശോക് സിബിയുടെ അടുത്തേക്ക് നടന്നു .അയാൾ നടന്നു സിബിയുടെ തൊട്ട് അടുത്തു വന്നു നിന്നു .എന്നിട്ട് വളരെ പതിയെ സിബിയോട് പറഞ്ഞു .
അശോക് :- ഗീവ് ,മീ … ദ .. ഗൺ . എന്നിട്ട് സിബിയ്ക്ക് നേരെ കൈ നീട്ടുന്നു .
സിബി തോക്ക് അശോകിൻ്റെ നീട്ടിയ കൈകളിൽ വെച്ചു കൊടുക്കുന്നു . അശോക് സിബിയുടെ കണ്ണുകളിലേക്ക് നോക്കി .മറ്റു പോലീസുകാർ മാസ്ക്ക് കില്ലറുടെ കാര്യം പല സ്ഥലങ്ങളിലേക്ക് ഇൻഫർമേഷൻ കൊടുത്തു കൊണ്ടിരിക്കുകയാണ് .പക്ഷെ അശോക് സിബിയെ ഇങ്ങനെ നോക്കുന്നതു കണ്ട് മറ്റു പോലീസുകാരും അശോകിലേക്ക് ശ്രദ്ധ കൊടുക്കുന്നു . അശോക് നോക്കി നിൽക്കുന്നതിനിടയിൽ സിബിയുടെ കണ്ണുകളിൽ പരിഭ്രമം ഉയർന്നിരുന്നു .അശോക് പതിയെ സിബിയോട് ചോദിക്കുന്നു .
അശോക് :- നിൻ്റെ പ്ലാൻ ഓക്കെ അല്ലെ സിബി ? ,നീ ഇങ്ങോട്ട് എന്നെ എത്തിച്ചപ്പോൾ , നീ എന്താ കരുതിയത് .ഞാൻ നീ പറഞ്ഞത് മുഴുവൻ വിശ്വസിച്ചെന്നോ ,ഓക്കെ ഇനി പറ ,ആരാ ……?അവൻ ,എന്നെ ഇങ്ങോട്ട് കൊണ്ടുവരണം എന്ന് നിന്നോട് പറഞ്ഞത് .
ഇത് കേട്ട് സിബി പെട്ടെന്ന് അശോകിനെ ഞെട്ടി നോക്കി നിൽക്കുന്നു .
അശോക് ചെറുതായ് ചിരിക്കുന്നു ,എന്നിട്ട് പറയുന്നു .
അശോക് :- അന്വേഷണത്തിൻ്റെ ആദ്യം മുതൽക്കെ ,നീ ഈ കേസ് ഡീവിയേറ്റ് ചെയ്യാൻ ശ്രമിച്ചത് എനിക്ക് മനസ്സിലായില്ല എന്നാണൊ നീ കരുതിയത് .ആദ്യം മുതൽ തന്നെ നീ ഇത് കാർത്തിക്കിൻ്റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിച്ചു .നീ ഇട്ട വള്ളിയിൽ ഞാൻ പിടിക്കാതായപ്പോൾ ,നീ അത് മാറ്റി ,കാർത്തിക്കിൻ്റെ ഭാര്യയിലൂടെ കാർത്തിക്കിലേക്ക് എത്തിക്കാൻ ഒരു ശ്രമം നടത്തി നോക്കി .ഇനി ഒന്നു മാത്രം പറയുക ,എന്തിന് ,ആർക്ക് വേണ്ടി എന്നു മാത്രം പറഞ്ഞാൽ മതി .
സിബിയുടെ കണ്ണുകൾ പതിയെ നിറയുന്നു .
സിബി :- സാർ ,കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായ് എൻ്റെ മോൻ അവൻ്റെ കയ്യിലാ …..!
അശോക് മറ്റു പോലീസുകാരോടായ് പറയുന്നു .
അശോക് :- ആ മൊബൈൽ എടുക്കുക ,പിന്നെ ഇവിടെ മൊത്തം അരിച്ചു പെറുക്കുക ,ഒന്നു മിസ്സ് ചെയ്യരുത് . ബിക്കോസ് ,മാസ്ക്ക് കില്ലർ സ്റ്റാർറ്റഡ് ദ ഗെയിം .
അശോക് സിബിയെ നോക്കി പറയുന്നു .
അശോക് :- താൻ ബാക്കി ,അവിടെ എത്തിയിട്ട് പറഞ്ഞാൽ മതി . അശോകിൻ്റെ കണ്ണുകളിൽ ദേഷ്യം പുകഞ്ഞു .
ഈ സമയം ,തന്നെ ആരോ തേടി നടക്കുകയാണെന്ന ഭീതിയിൽ എത്തി കഴിഞ്ഞിരുന്നു കാർത്തിക് . ജഗദീഷും കാർത്തിക്കും അവരുടെ സങ്കേതമായ ഫ്ലാറ്റിൽ ഇരുന്നു ചർച്ച ചെയ്യുകയായിരുന്നു .
ജഗ്ദിഷ് :- ടാ ,നീ ഓർത്തു നോക്ക് ,ആരേയും സംശയം തോന്നുന്നില്ലെ ?
കാർത്തിക് :- ഇല്ലടാ ….
ജഗദീഷ്:- ടാ ,വല്ല ക്രിനിമൽസും ആകുമൊ … നീ പോസ്റ്റുമോർട്ടം ചെയ്തു പണി കിട്ടി കൊലക്കുറ്റത്തിനു അകത്തുപോയ ഏതെങ്കിലും ഒരുത്തനാകുമൊ ?
കാർത്തിക്ക് :- പറയാൻ പറ്റില്ല … പണി മൊത്തം ഇപ്പോൾ എനിക്കാണ് .
ജഗദീഷ്:- ആ ,കെഡാവർ പാർട്ട്സ് നാളെ ടെസ്റ്റ് ചെയ്യുന്ന ടീമിൽ ഞാനുമുണ്ട് ,നാളെ എന്തെങ്കിലും കിട്ടുമാരിക്കും …!
ഈ സമയം ,സിബിയേയും കൊണ്ട് ,അശോക് ചോദ്യം ചെയ്യുന്നിടത്ത് എത്തിയിരുന്നു .സിബിയെ ചോദ്യം ചെയ്യാൻ ഐ.ജി ശേഖറും എത്തിയിരുന്നു .
അശോകും,ശേഖറും മാറി മാറി ചോദിച്ചിട്ടും ,മാസ്ക്ക് കില്ലറെ പറ്റി സിബിയ്ക്ക് ,കൂടുതൽ ഒന്നും തന്നെ പറയുവാൻ ഇല്ലായിരുന്നു .
സിബി :- സാർ ,എൻ്റെ മകനെ വെച്ച് അവൻ എന്നെ കൊണ്ട് ഇതൊക്കെ ചെയ്പ്പിച്ചതാ ,എനിക്ക് വേറെ ഒന്നും അറിയില്ല .എൻ്റെ മകൻ്റെ ശരീര ഭാഗങ്ങൾ ചിതറി കിടക്കുന്നത് എനിക്ക് കാണാൻ കഴിയില്ല .സിബി ചെയ്ത തെറ്റ് ഓർത്ത് പൊട്ടിക്കരഞ്ഞു .
അശോക് : ഇയാളെ ,അപ്പുറത്തേക്ക് കൊണ്ട് പോകടോ …
അശോക് ,മറ്റു പോലീസുകാരെ നോക്കി അലറി പറഞ്ഞു . മറ്റു പോലീസുകാർ സിബിയെ അപ്പുറത്തെ മുറിയിലേക്ക് കൊണ്ടു പോയ് .
ശേഖർ :- അശോക് ,ആ കാർ ട്രേസ് ചെയ്യാൻ കഴിയില്ലെ …?
അശോക് :- വെറുതെയാണ് സാർ ,കാർത്തികിൻ്റെ ക്ലിനിക്കിലേക്ക് തല എറിയാൻ കില്ലർ ഉപയോഗിച്ച ബൈക്ക് ,ആളൊഴിഞ്ഞ ഒരു സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു .അതു പോലെ ഈ കാറും കില്ലർ ,എവിടെയെങ്കിലും ഉപേക്ഷിച്ചിരിക്കും .
ശേഖർ :- അതു പോട്ടെ ,താനെങ്ങനെ അറിഞ്ഞു സിബിയുടെ കാര്യം .
അശോക് :- സാർ ,എനിക്ക് തുടക്കം മുതലെ ഒരു സംശയം തോന്നിയിരുന്നു .സിബിയുടെ പെരുമാറ്റത്തിലെ പന്തിക്കേട് കൂടിയപ്പോൾ ഉറപ്പിച്ചു .അതുകൊണ്ട് തന്നെ അയാളെ നീരീക്ഷിക്കാൻ ഒരാളെ ഏർപ്പാട് ചെയ്തിരുന്നു .അപ്പോഴാണ് അറിയാൻ കഴിഞ്ഞത് ,അയാളുടെ മകൻ വീട്ടിൽ ഇല്ലായെന്ന് .
അതു കൊണ്ട് തന്നെ ഞാൻ ഒരു അറ്റാക്ക് പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു .
അശോക് ചിരിച്ചു .
ശേഖർ :- എങ്കിൽ നമുക്ക് കൂടുതൽ ഫോഴ്സ് ഉപയോഗിക്കാമായിരുന്നല്ലൊ …!
അശോക് ,അതിനു മറുപടി പറയാതെ നിന്നു .
ശേഖർ :- എന്താടൊ …
അശോക് :- നമ്മൾ വിചാരിച്ചതു പോലെയല്ല സാർ .ഹി ഈസ് വെരി ടേഞ്ചറസ് .അയാളുടെ കയ്യിൽ ഗൺ ഉണ്ടായിരുന്നു .കൂടുതൽ ഫോഴ്സ് ഉപയോഗിച്ചാൽ ഒരു പക്ഷെ അയാൾ സ്വയം ഷൂട്ട് ചെയ്യും .അയാൾ ഒരു നോർമൽ മനുഷ്യനല്ല സാർ .
പെട്ടെന്ന് അശോകിൻ്റെ ഫോണിലേക്ക് ഒരു കോൾ വരുന്നു . CI കമാലാണ് വിളിച്ചത് .
കമാൽ : സാർ ,സിബിയുടെ ,മകനെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് അതുവഴി ട്രാവൽ ചെയ്ത ഒരു ഫാമിലിയ്ക്ക് കിട്ടിയെന്ന് .ഇപ്പോൾ സ്റ്റേഷനിലുണ്ടെന്ന് ഒരു ഇൻഫോർമേഷൻ കിട്ടിയിട്ടുണ്ട് സാർ .
അശോക് :- സ്ഥലം ,എതാ ..
കമാൽ :- മധുരംപൊഴി …എരിയ ആണ് സാർ .
അശോക് ഓക്കെ പറഞ്ഞ് ഫോൺ കട്ട് ആക്കുന്നു . എന്നിട്ട് അശോക് എന്തോ ചിന്തിക്കുന്നു .
ശേഖർ :- എന്താടൊ …?
അശോക് :- സിബിയുടെ കുട്ടിയെ കിട്ടിയെന്ന് .
ശേഖർ :- ഓ .. ഗുഡ് …
അശോക് :- നോ ,സാർ പേടിക്കണം …
ശേഖർ … വൈ ?
അശോക് :-ബിക്കോസ് ഇതൊക്കെ കില്ലറുടെ പ്ലാൻ ആണ് .
ശേഖർ :- എങ്ങനെ ….!
അശോക് :- സിബി പറയുന്ന സ്ഥലത്ത് ഞാൻ വരുമെന്ന് കില്ലറിനു അറിയാം .
ശേഖർ :- എങ്ങനെ …
അശോക് :- സിബിയെ നിരീക്ഷിക്കാൻ പോലീസിനെ ഇട്ടത് ,അയാൾ മനസ്സിലാക്കിയിരിക്കണം . സിബിയെ വെച്ച് കാർത്തിക്കിനെ കുടുക്കാൻ ആണ് കില്ലർ ആദ്യം ശ്രമിച്ചത് .മെൻറൽ ഹാറാസ്മെൻ്റ് .ബട്ട് ഞാൻ അതിൽ വീഴാത്തതു കൊണ്ട് ഹി ചേഞ്ചഡ് ദ പ്ലാൻ ,ഞാൻ സിബിയെ സംശയിക്കുന്നു എന്ന് മനസ്സിലാക്കിയ കില്ലർ അയാളെ തന്നെ ഒരു ഇരയാക്കി എൻ്റെ നേരെ ഇട്ടു ,സിബിയെ കൊണ്ട് ഒരു സ്ഥലം പറയ്പ്പിക്കുന്നു .ഞാൻ അവിടെ അയാളെ തേടി വരുമെന്ന് കില്ലറിനു നന്നായ് അറിയാം .അല്ലെങ്കിൽ എനിക്ക് അവിടെയെത്താൻ മാസക്ക് കില്ലറുടെ ഒരു ഇൻവിറ്റേഷനായിരുന്നു സിബി .
ശേഖർ :- എന്തിന് ,അത് ചെയ്യണം .
അശോക് :- ഫോർ ദ ഹിൻ്റ് .ഒരു ഗെയിം ,അയാൾ ആ മൊബൈൽ എൻ്റെ നേർക്ക് ഇട്ടപ്പോൾ ,കളി തുടങ്ങിയെന്ന ഭാവം അയാളുടെ കണ്ണുകളിൽ പ്രകടമായിരുന്നു സാർ .അതെ അയാൾ കളി തുടങ്ങി കഴിഞ്ഞിരിക്കുന്നു . ഇനി ലക്ഷ്യം കാർത്തിക് മാത്രമായിരിക്കും സാർ .അയാളെ പ്രൊട്ടക്റ്റ് ചെയ്യണം . കില്ലറെ പറ്റി അറിയാൻ ,ഇനി അയാൾ തന്ന ഹിൻറ്സിനും ,കാർത്തിക്കിനെ ചോദ്യം ചെയ്യുന്നതു വഴി മാത്രമേ … കഴിയൂ …!
ശേഖർ :- കാർത്തിക്കിന് പ്രൊട്ടക്ക്ഷൻ കൊടുക്കണം . ആ മൊബൈലും ,തൻ്റെ വീട്ടിൽ നിന്ന് കിട്ടിയ കെഡാ വർ പാർട്ട്സും ചെക്ക് ചെയ്യ് .
അശോക് :- ഒക്കെ സാർ .
ശേഖർ :- CI കമാൽ ഇനി നിങ്ങളെ അസിസ്റ്റ് ചെയ്യും .
അശോക് :-ഓക്കെ സാർ .
അശോക് ,സലൂട്ട് നൽകി പുറത്ത് ജീപ്പിൻ്റെ അടുത്തേക്ക് നടന്നു . അശോകിൻ്റെ ഫോൺ റിംഗ് ചെയ്യുന്നു .
കമാൽ :- സാർ ,കില്ലർ ഇട്ട ഫോണിൽ ഒന്നും തന്നെയില്ല .ആകെ ഒരു പുസ്തകത്തിൻ്റെ PDF മാത്രം .
അശോക് :- ഏത് ?
കമാൽ :- ഫോറൻസിക്ക് .
കമാൽ :- സാർ ,കെഡാവറിനെ പറ്റിയുള്ള വിവരം ,നാളെ അറിയുവാൻ കഴിയും .
ഈ സമയം ,മറ്റൊരിടത്ത് കില്ലർ ,അശോകിൻ്റെ വരവിനായ് കാത്തിരിക്കുകയാണ് .ഒരു ചെറിയ ലോട്ജിൽ ,അയാൾ ആരാലും ശ്രദ്ധിക്കപ്പെടാതെ തൻ്റെ ഭൂതകാലത്തെ ഓർത്ത് നിശബ്ദനായ് ഇരുന്നു .സമയം കടന്നു പോയ് .നേരം രാവിലെ ആയിരിക്കുന്നു . ഫോറൻസിക്ക് ടീം കില്ലറുടെ കയ്യിൽ നിന്ന് കിട്ടിയ കെഡാവർ ടെസ്റ്റ് ചെയ്യുകയാണ് . ടെസ്റ്റിനിടയിൽ എല്ലാ ഡോക്ടർമാരും ഞെട്ടി . ടെസ്റ്റു കഴിഞ്ഞ് അശോകിനു കോൾ വന്നു . പെട്ടെന്ന് തന്നെ അശോക് അവിടെ എത്തി .
സീനിയർ ഫോറൻസിക്ക് സർജൻ മാത്യൂസിൻ്റെ നേത്യത്തിലായിരുന്നു ടെസ്റ്റിംഗ് . അശോക് അദ്ദേഹത്തിനു മുന്നിൽ എത്തി ,ജഗദീഷും അവിടെ ഉണ്ടായിരുന്നു .കൂടെ മറ്റു ഡോക്ടർമാരും .
മാത്യൂസ്:-അശോക് ,അല്ലെ .. ദിസ് കേസ് ഈസ് വെരി റെയർ .
അശോക് :- വാട്ട് സാർ .
മാത്യൂസ്:- കെഡാവറിൻ്റെ കൈപ്പത്തിയും ,തലയും ഞങ്ങൾ നോക്കി . കൈപ്പത്തിയിലെ വിരലുകൾ എല്ലാം മുറിച്ചു മാറ്റിയിരിക്കുന്നു . ആൻ്റ് ദ ഇൻട്രസ്റ്റിംഗ് തിങ് ഈസ് ,സൈഗോമാറ്റിസ് മേജർ മസിൽ കെഡാ വറിൻ്റെ മുഖത്ത് നിന്ന് മാറ്റം ചെയ്തിരിക്കുന്നു . നമ്മൾ ചിരിക്കാൻ ഉപയോഗിക്കുന്ന ഒരു മേജർ മസിലാണ് ,അതിലും ഇൻട്രസ്റ്റിറ്റ് ആ മറ്റൊരു കാര്യം ,ആ മനസിൽ വളരെ സൂക്ഷമമായ് മുഖത്ത് നിന്ന് നീക്കം ചെയ്തിരിക്കുന്നു .അതിനു ഒരു ഡോക്ടറിനു മാത്രമേ കഴിയൂ …ഐ ,സസ്പെക്റ്റ് … നിങ്ങൾ തേടുന്ന ആൾ ഒരു ഡോക്ടറാണ് .
അശോക് ഒന്നും മറുത്ത് പറയാതെ ,റിപ്പോർട്ട് വാങ്ങി തിരിഞ്ഞു നടന്നു .
അശോക് മനസ്സിൽ പറഞ്ഞു .
” ഹി ഈസ് നോട്ട് എ ഡോക്ടർ ,ഹി ഈസ് എ ബോൺ സൈക്കോപത്ത് ” അവൻ കളി അവസാനിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു .അതിനു മുൻപ് കണ്ടെത്തണം ….
എന്തിന് ………………! , ഇതെല്ലാം.
തുടരും….