എഴുത്ത്: Dr Roshin
മഴ നന്നായ് പെയ്ത് തുടങ്ങിയിരിക്കുന്നു .അശോകും സിബിയും സഞ്ചരിക്കുന്ന ജീപ്പ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി .അവരുടെ തൊട്ട് പുറകിലായ് മാസ്ക്ക് കില്ലറുടെ കാറും. സ്റ്റേഷൻ എത്തിയതും ജീപ്പിൽ നിന്നിറങ്ങിയ അശോകും സിബിയും അകത്തേക്ക് നടന്നു .രണ്ടു പേർക്കും നല്ല ക്ഷീണമുണ്ട് . ഓഫീസിലെ ഒന്ന് രണ്ട് ജോലികൾ തീർത്തിട്ട് അശോക് ,സിബിയോട് പറഞ്ഞു .
അശോക് :- തനിക്ക് ഇന്ന് നെറ്റ് അല്ലെ ,ഞാൻ വീട്ടിലേക്ക് ഇറങ്ങുകയാണ് .
സിബി :- ശരി ,സാറെ …
സിബിയോട് യാത്ര പറഞ്ഞ് അശോക് കുടയും നിവർത്തി സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന തൻ്റെ കാറിനടുത്തേക്ക് നിങ്ങി .മഴ നന്നായ് പെയ്യുകയാണ് .ചെറിയ രീതിയിൽ കാറ്റുമുണ്ട് .കാറ്റത്ത് കുട ഉലഞ്ഞ് അശോകിൻ്റെ ഡ്രസ്സ് പകുതിയും നനയുന്നു .അശോക് കാറിൽ കയറുന്നു .നനഞ്ഞ മുടി തൂവാല കൊണ്ട് തുടയ്ക്കുന്നു
മഴ കനത്ത് പെയ്യുകയാണ് .ഈ സമയം ,മാസ്ക്ക് കില്ലറുടെ കാർ മഴയിലൂടെ മുന്നോട്ട്പൊയ്ക്കൊണ്ടിരിക്കുകയാണ് .അയാൾ ഒരു പാട്ട് പാടുകയാണ് .ഒരു പഴയ പാട്ട് .സ്റ്റിയറിങ്ങിൽ അയാൾ താളം പിടിക്കുന്നുണ്ട് .പുറകിലത്തെ സീറ്റിൽ കവറിൽ പൊതിഞ്ഞ കെഡാവറിൻ്റെ തലയും കൈപ്പത്തിയും വെച്ചിരിക്കുന്നു .മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആൾ .അശോക് CCTV – ൽ കണ്ട് മനസ്സിലാക്കിയ പോലെ അധികം പൊക്കമില്ലാത്തയാൾ .മുടി വളർത്തി കെട്ടിവച്ചിരിക്കുന്നു .കുറ്റി താടി .ഒരു ചെവിയിൽ കമ്മൽ .ബ്ലാക്ക് ജാക്കറ്റ് .കയ്യിൽ കൈയ്യുറ .കറുത്ത വസ്ത്രം . അയാളുടെ മുഖം സ്ട്രീറ്റ് ലൈയ്റ്റിൽ ഇടയ്ക്ക് തെളിഞ്ഞു വരും .മുഖത്ത് മുറിപ്പാടുകൾ . നെറ്റിയിലും മൂക്കിലും നേരിയ മുറിപ്പാടുകൾ .
അയാൾ വീണ്ടും പാടുന്നു .പാട്ടിൽ താളെമില്ലെങ്കിലും അയാൾ അത് എൻജോയ് ചെയ്യുന്നുണ്ട് .എന്നിട്ട് തൻ്റെ സൈഡിലായ് വെച്ചിരിക്കുന്ന മോഷ്ടിച്ച ഫോർമാലിൻ നിറച്ച കാനിലേക്ക് മൂക്ക് കൊണ്ടു വന്നു അത് വളരെ ആസ്വദിച്ച് പതിയെ വലിച്ച് കേറ്റുന്നു .ആ സമയം അയാൾ ചിരിക്കുന്നുണ്ട് .അയാൾ അതിൽ ആനന്ദം കണ്ടെത്തുന്നുണ്ട് .എന്നിട്ട് അയാൾ ഡാഷ് ബോർഡിൽ വച്ചിരുന്ന ഫോൺ എടുത്തു നമ്പർ ഡയർ ചെയ്യുന്നു .അശോകിൻ്റെ നമ്പറാണ് അയാൾ ഡയൽ ചെയ്യുന്നത് .മനസ്സിൽ മറക്കാതെ സൂക്ഷിച്ചു വിളിക്കുന്നതു പോലെ .
ഈ സമയം കാറിൽ മഴയത്ത് കൂടി സഞ്ചരിച്ചു വരുന്ന അശോകിൻ്റെ ഫോൺ റിംഗ് ചെയ്യുന്നു .അശോക് അത് ചെവിയിൽ വയ്ക്കുന്നു .ഇൻഡിക്കേറ്റർ ഇട്ട് വണ്ടി പതിയെ ഒതുക്കുന്നു .
അശോക് :- ഹലോ …
മാസ്ക്ക് കില്ലർ :- രണ്ട് ചോദ്യം … നിനക്ക് ഒരു ഉത്തരം തിരഞ്ഞെടുക്കാം …
അശോക് :- ആരാ ….ഇത് ,ഹലൊ …!
മാസ്ക്ക് കില്ലർ :- നിൻ്റെ കൈയും തലയും ,അല്ലെങ്കിൽ കാർത്തിക്കിൻ്റെ കയ്യും തലയും …..
ഇത് കേട്ടപ്പോൾ തന്നെ വിളിച്ചിരിക്കുന്നത് മാസക്ക് കില്ലറാണെന്ന് അശോക് മനസ്സിലാക്കുന്നു .
അശോക് മറുപടി പറയുന്നതിനു മുൻപ് തന്നെ കില്ലർ പറയുന്നു.
മാസ്ക്ക് കില്ലർ :- എൻ്റെ പുറകെ ആണ് നീ എങ്കിൽ ,ആദ്യം നീ ..പിന്നെ ആ കാർത്തിക്ക് .
ഫോൺ കട്ട് ആകുന്നു .അശോക് പെട്ടെന്ന് തന്നെ സിബിയെ വിളിക്കുന്നു .അശോകിൻ്റെ മുഖത്ത് ഭയം നിഴലിച്ചു നിൽക്കുന്നു .
സിബി :- ടോ … ഈ നമ്പർ പെട്ടെന്ന് ലൊക്കേഷൻ ട്രേസ് ചെയ്യ് ,ഇത് കില്ലറുടേതാണ് .
സിബി പെട്ടെന്നു തന്നെ നമ്പർ ലൊക്കേഷൻ എവിടെയാണെന്ന് അറിയാൻ ബന്ധപ്പെടുന്നു .എന്ത് ചെയ്യണം എന്നറിയാതെ മഴത്ത് കാർ ഒരു സൈഡിൽ ഒതുക്കി അശോക് സിബിയുടെ വിളിക്കായ് കാത്തിരുന്നു .മുഖത്ത് ഭയം കൂടി കൂടി വരുന്നു .
ഈ സമയം ,ജഗദീഷും കാർത്തിക്കും അവരുടെ പതിവ് സ്ഥലമായ ഒരു ഫ്ലാറ്റിൽ ഒത്തു കൂടുന്നു .
കാർത്തിക്ക് :- എന്താടാ ,ആ കില്ലർ പറഞ്ഞത് .
ജഗദീഷ്:- ടാ ,എനിക്കൊരു സംശയം …!
കാർത്തിക്ക് :- എന്താടാ …
ജഗദീഷ്:- ടാ ,ആ കില്ലർ ,ഫോറൻസിക്കിൽ അറിവുള്ള ഒരാളാണ് ,എനിക്ക് അങ്ങനെ തോന്നുന്നു .
കാർത്തിക്ക് :- അത് എന്താടാ …?
ജഗദീഷ്:- ടാ ,എന്നെ അവൻ വിളിച്ചപ്പോൾ രമ്യയുടെ ഓട്ടോപ്സി ചെയ്തത് നിങ്ങളല്ലെ എന്നാണ് ചോദിച്ചത് ,നിനക്കറിയാലൊ സാധാരണ എല്ലാവരും പോസ്റ്റുമോർട്ടം എന്ന സാധാരണ വാക്ക് അല്ലെ ഉപയോഗിക്കാറ് .ഓട്ടോപ്പ്സി എന്ന മെഡിക്കൽ വാക്ക് ഉപയോഗിക്കണമെങ്കിൽ ,അവൻ ഇതൊക്കെ നന്നായ് അറിയിക്കുന്ന ഒരാളായിരിക്കില്ലെ ….! എൻ്റെ സംശയം മാത്രമാണ് .
കാർത്തിക് അതു കേട്ട് പതിയെ ആലോചനയിലായ് .എന്നിട്ട് പതിയെ പറഞ്ഞു .
കാർത്തിക്ക് :- അതാരായിരിക്കും….
ജഗദീഷ്:- നിന്നോട്ട് വൈരാഗ്യം ഉള്ള ആള് തന്നെ ,നീ ഒന്നു ആലോചിക്ക് ,ആരെങ്കിലുമുണ്ടൊ … !അങ്ങനെ നിന്നോട് വൈരാഗ്യം ഉള്ളത് .
കാർത്തിക്ക്: ടാ … അത് … എനിക്ക് ഓർമ്മ ഒട്ടും കിട്ടുന്നില്ല ..!
ജഗദീഷ്:- ടാ ,നീ സൂക്ഷിക്കണം ,എനിക്കെന്തോ പേടി തോന്നുന്നു .
കാർത്തിക് അതിനു മറുപടി പറയാതെ നിൽക്കുന്നു .കാർത്തിക്കിൻ്റെ മുഖത്തും ഭയം
ഈ സമയം സിബി ,കില്ലറുടെ നമ്പർ ലൊക്കേഷൻ എടുത്തു അശോകിനെ വിളിക്കുന്നു .
സിബി: സാർ ,ലൊക്കേഷൻ ,കാണിക്കുന്നത് ഡ്രീം വില്ലാസിലാണ് … അത് …
അശോക് :- ഞാൻ താമസിക്കുന്ന സ്ഥലത്തൊ ….!
സിബി :- അതെ ,സാർ …
അശോക് :- ക്വിക്ക് ,കം ഫാസ്റ്റ് ,കുറച്ച് പേരെ കൂട്ടി പെട്ടെന്ന് വാടോ ….
സിബി :- അത് സാർ ,എത്ര പേരെ …
അശോക് :- ടോ .. മൊത്തം പേരെ വിളിച്ചോണ്ട് ,വാടോ …ഞാൻ അങ്ങോട്ടേക്ക് പോകുവാണ് .
അശോക് വണ്ടി സ്റ്റാർട്ട് ആക്കി പെട്ടെന്ന് മുന്നോട്ട് എടുത്തു .
ഈ സമയം ,മാസ്ക്ക് കില്ലർ ,അശോകിൻ്റെ വീടിൻ്റെ മതിൽ ചാടി കടന്നു .കടന്ന ഉടനെ ,CCTV കയ്യിൽ കരുതിയ കമ്പി വടി കൊണ്ട് ,അടിച്ചു തകർത്തു .കാറിൽ നിന്ന് എടുത്ത കെഡാവറിൻ്റെ ,തലയും കൈപ്പത്തിയും എടുത്ത് അശോകിൻ്റെ വീടിനു മുന്നിലായ് വയ്ക്കുന്നു .
കില്ലർ ,പതിയെ ഒരു പാട്ട് മൂളുന്നു .എന്നിട്ട് കാറിൽ നിന്ന് എടുത്ത ഫോർമാലിൻ ,അവിടെ മൊത്തം ഒഴിക്കുന്നു .അതിൻ്റെ ഗന്ധം ,അയാൾ ആസ്വദിക്കുകയാണ് .മൂക്കിലേക്ക് വലിച്ചു കയറ്റുന്നു .ഫോർമാലിൻ നിന്ന് വരുന്ന കെഡാ വറിൻ്റെ മാംസത്തിൻ്റെ ഗന്ധം ,അയാളെ ആസ്വദിപ്പിച്ചു കൊണ്ടിരുന്നു .മസ്ക്ക് കില്ലർ ചിരിച്ചു .
അയാൾ തൻ്റെ ജോലി തീർത്ത് കാറിൻ്റെ അടുത്തേക്ക് നടക്കാൻ നേരം ,അവിടേക്ക് അശോകും ,സിബിയും പോലീസുകാരും പെട്ടെന്ന് എത്തുന്നു .ഈ സമയം കില്ലർ കാർ ഡോർ തുറക്കുകയാണ് .നല്ല മഴ പെയ്തു കൊണ്ടിരിക്കുന്നു .അശോകും സിബിയും അവിടെ വന്നത് അറിഞ്ഞു കൊണ്ട് തന്നെ .കില്ലർ അവർക്ക് നേരെ നോക്കി .മാന്ക്കിനിടയിലൂടെ അയാളുടെ നീല കണ്ണുകൾ അശോക് കണ്ടു .കില്ലർ ചിരിക്കുകയാണ് .കില്ലർ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അശോകിനു മുന്നിലേക്ക് ഇട്ടു .മഴയത്ത് കിടന്ന് ആ ഫോൺ നനയുന്നു .കില്ലറുടെ കൈയ്യിലെ കൈയുറകൾ അശോക് ശ്രദ്ധിച്ചു .
അടുത്ത നിമിഷം അശോകും ,സിബിയും എന്തെങ്കിലും ചിന്തിക്കുന്നതിനു മുൻപ് തന്നെ കില്ലർ പുറകിൽ നിന്ന് ഗൺ എടുത്ത് അവർക്കു നേരെ ഷൂട്ട് ചെയ്യുന്നു . പെട്ടെന്നുള്ള കില്ലറുടെ നീക്കം ,അവരെ ഞെട്ടിക്കുന്നു .കില്ലറുടെ ഷൂട്ട് കൊണ്ട് ,അശോകിൻ്റെ കാറിൻ്റെ ചില്ല് തകരുന്നു .അവർ തിരിച്ചു എന്തെങ്കിലും ചെയ്യുന്നതിനു മുൻപായ് ,കില്ലർ കാറിൽ കേറി പോകുന്നു .കില്ലറിൻ്റെ ഷൂട്ടിങ്ങിനിടെ കുനിഞ്ഞ് താഴെ ഇരിക്കുകയാണ് അശോകും ,സിബിയും .അശോക് സിബിയെ നോക്കി പതിയെ ചോദിക്കുന്നു .
അശോക് :- താൻ ,എന്തിനാടോ .. ഈ തോക്കും പിടിച്ച് ഇരിക്കുന്നത് .
സിബി :- സാർ ,അവൻ ചെറിയ പുളളി അല്ലാ ….
അശോക് :- പുതിയ കണ്ടുപിടുത്തം ,ഇവിടെ കുനിഞ്ഞ് ഇരിക്കാതെ ,എല്ലാ ട്രാഫിക്കിലേക്കും പട്രോൾ ഡ്യൂട്ടിയിലുള്ളവർക്കും മെസേജ് പാസ് ചെയ്യടൊ …..
സിബി :- ശരി ,സാർ ….
മഴ നന്നായ് പെയ്തു കൊണ്ട് തന്നെ ഇരിക്കുന്നു .അശോക് മൊത്തം നനഞ്ഞിരിക്കുന്നു .അശോകിൻ്റെ ചിന്തകൾ പല വഴി പാഞ്ഞു .അയാളുടെ ഉള്ളിൽ ആദ്യമായ് ഭയം നിഴലിക്കുന്നത് അയാൾ തിരിച്ചറിഞ്ഞു .
അശോക് നിശബ്ദമായ് മനസ്സിൽ പറഞ്ഞു .
” ഡെവിൾ ” ….. ഓഫ് സൈക്കോസ് “
തുടരും ….