കേരളത്തിലെ 8 എണ്ണം ഉൾപ്പെടെ 20 മെമു സർവീസുകൾ മാർച്ച് 15 മുതൽ പുനരാരംഭിക്കാൻ ദക്ഷിണ റെയിൽവേ ഉത്തരവായി.
കേരളത്തിൽ പുതിയതായി മലബാർ മേഖലയിൽ ഷൊർണ്ണൂർ ~ കണ്ണൂർ റൂട്ടിലാണ് പാസഞ്ചർ ട്രെയിന് പകരം മെമു സർവീസ് ആരംഭിക്കുന്നത്.
കൊല്ലം ~ ആലപ്പുഴ, ആലപ്പുഴ ~ എറണാകുളം, എറണാകുളം ~ ഷൊർണ്ണൂർ, ഷൊർണൂർ ~ കണ്ണൂർ സെക്ടറുകളിൽ ആണ് അടുത്തമാസം അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യലുകളായി മെമു ഓടി തുടങ്ങുക. എക്സ്പ്രസ് ട്രെയിൻ നിരക്കായിരിക്കും ഇതിൽ. റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം വേണമെന്ന് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇത് പരിഹാരമാകുന്നത്.
12 കോച്ചുകളുള്ള മെമു ആണ് സർവീസിനായി ഉപയോഗിക്കുക. ഞായറാഴ്ചകളിൽ ഈ സർവീസ് ഉണ്ടായിരിക്കുന്നതല്ല. നല്ല തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ മറ്റു റൂട്ടുകളിൽ സർവീസ് ആരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി.
കോട്ടയം ~ എറണാകുളം, കോട്ടയം ~ കൊല്ലം, തിരുവനന്തപുരം – കൊല്ലം, പാലക്കാട് – എറണാകുളം റൂട്ടിൽ ആണ് ഇനി മെമു സർവീസുകൾ തുടങ്ങാൻ ഉള്ളത്.ഈ സർവീസുകൾക്ക് ആവശ്യക്കാർ നിരവധിയാണ്.