ഭാഗം 08 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
“അഹ് നീ വന്നോ…. നിന്നെ തിരഞ്ഞു അവൾ വീട്ടിലേക്ക് വന്നായിരുന്നു” മേമ പറഞ്ഞപ്പോൾ റൂമിലേക്കു കേറി പോയവളുടെ പിന്നാലെ ഓടി ചെന്നു.
” ഡീ …… ആ മനുവേട്ടന് പനിയാ… അവിടെ ആരും ഇല്ലാർന്നു.. അതാ ” തിരിഞ്ഞു നിൽക്കുന്നവളെ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തിയപ്പോൾ കണ്ടു മുഖത്തൊരു കള്ളചിരി..
” ന്താ മാളുസേ ലൗ ആണോ ” മീനു ചോദിച്ചപ്പോൾ നാണത്താൽ തല കുനിച്ചു
” അപ്പൊ ആണ് ലേ ” തല പിടിച്ചു പൊക്കി ചോദിച്ചപ്പോൾ അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..
” അന്ന് ഞാൻ പറഞ്ഞപ്പോൾ ന്തർന്ന്… ഇപ്പൊ ന്തായി” എളിക്ക് കൈ കൊടുത്ത് ചോദിക്കണ കേട്ടപ്പോ അവളെ മാളു ഒന്നു കുർപ്പിച്ച നോക്കി.
” മനുവേട്ടൻ ഒന്നും പറഞ്ഞില്ല.. “
“ഓഹ് അപ്പൊ തങ്ങൾക്ക് അങ്ങോട്ട് ആണ് അങ്ങേർക്ക് ഇങ്ങോട്ട് അല്ല “
” അങ്ങനെ അല്ല….മനുവേട്ടൻ പറഞ്ഞില്ല എന്നെ ഉള്ളു…. പക്ഷെ നിക്ക് തോന്നീട്ട് ഉണ്ട് “
“എടി കള്ളി മാളുസേ….. നീ ആള് കൊള്ളാലോ….. ന്തായാലും അങ്ങേർക്ക് ഉണ്ടോ ഇല്ലയോ ഒന്നു ചോദിച്ചു നോകിയെക്ക്”
“അയ്യോ ഇപ്പൊ വേണ്ട പിന്നെ ആവട്ടെ”പറഞ്ഞപ്പോൾ മീനു രണ്ട് കവിളും പിടിച്ചു വലിച്ചു….വേദനിച്ചപ്പോ അവളെ ഒന്ന് അടിച്ചു….. അങ്ങനെ അടിയും പിടിയും വിശേഷം പറച്ചിലും കഴിഞ്ഞ് രാത്രി ആണ് അവിടുന്ന് പോയത്…
രാത്രി അവൾക്ക് ഒറക്കം വന്നില്ല…..അവന്റെ ഓർമ്മകളിൽ അവൾ തിരിഞ്ഞും മറഞ്ഞും കിടന്നു… സുഗമുള്ളരു അനുഭൂതി അവളെ വന്നു പൊതിഞ്ഞു…..
” ന്റെ മനുവേട്ടാ നിങ്ങൾക്ക് അറിയോ നിക്ക് നിങ്ങളെ എത്ര ഇഷ്ടാന്ന്……ന്റെ കള്ള കണ്ണന്റെടുത്ത് പറയാഞ്ഞിട്ടുണ്ട്….. ഒരീസം ഞാൻ ന്റെ മനുവേട്ടനോടും പറയാം ട്ടോ…അപ്പൊ എന്നെ കെട്ടിപിടിച്ച് ദേ എവിടെ ഒരു ഉമ്മ തരണം ട്ടോ ” കവിളിൽ വിരൽ വെച്ച് പറഞ്ഞകൊണ്ട് പതിയെ തലയിണയിൽ മുഖം പൂഴ്ത്തി അതിനെ ചുറ്റി വരിഞ്ഞു എപ്പോളോ അവൾ മയക്കത്തിലേക്ക് വഴുതി വീണു..
🍁🍁🍁🍁🍁🍁🍁🍁
കളിച്ചും ചിരിച്ചും അടികുടിയും ദിവസങ്ങൾ കടന്നു പോയി……മാളുവിന്റെ ഓരോ അണുവിലും അവനോടുള്ള പ്രണയം നിറഞ്ഞു….പറയാതെ അവൻ അറിയാതെ അവൾ അവനെ പ്രണയിച്ചുകൊണ്ടിരുന്നു…അതിന്റെ തീവ്രത ഓരോ ദിവസം ചെലുംതോറും കൂടിക്കൊണ്ടിരുന്നു..
“മനു ദേ ആ മുകളിൽ ഇരിക്കണ ആ അരിപൊടിടെ പാത്രം എടുത്തേ ” മുത്തശ്ശിയോട് വെറുതെ ഇരുന്ന് സൊറ പറയണ മനുനെ ദേവി അമ്മ വിളിച്ചു.. ഒരു സ്റ്റുൾ വലിച്ചിട്ടു എന്തിവേലിഞ്ഞ അവൻ ആ പാത്രം എടുത്തു.
“ഇതൊക്കെ താഴെ വെച്ച പോരെ ന്റെ അമ്മ ” ഇറങ്ങുന്നതിടയിൽ പറഞ്ഞപ്പോൾ ദേവിയമ്മ തിരിച്ചു കേറാൻ പറഞ്ഞു.
” ഞാൻ കുറച്ചു എടുത്ത് ഇപ്പൊ കൊടുന്ന് തെരാം… തിരിച്ചു വെച്ച് ഇറങ്ങിയാൽ മതി ” ദേവിയമ്മ പോയി അത് കുറച്ചു പാത്രത്തിലേക്ക് ആക്കി തിരിച്ചു കൊടുന്ന് കൊടുത്ത് അടുക്കായിലേക്ക് പോയി..
” ബോ… ” അവന്റെ പിന്നിൽ ഒന്നു കൊട്ടി മാളു ഉറക്കെ പറയവേ പിടി വിട്ട് പാത്രം അവന്റെ തലേകൂടെ മറിഞ്ഞു…അവന് പൊടിയിൽ മുങ്ങി…ശബ്ദം കേട്ട് വന്ന ദേവിയമ്മ മനുവിന്റെ കോലം കണ്ട് പൊട്ടിച്ചിരിച്ചു….. വയറു പൊതി ചിരിക്കണ മാളു ദേവിയമ്മടെ ഒപ്പം ചേർന്നു കളിയാക്കി ചിരിക്കാൻ തുടങ്ങിയപ്പോൾ ദേഷ്യം കൊണ്ട് മനു അലറി..
“ഡീ……….. ” ചിരി നിർത്തി മാളു ഒരു ഒറ്റ ഓട്ടം….. പിന്നാലെ മനുവും….. ഓടി കേറി കുളത്തിന്റെ പടിപ്പുര അടക്കാൻ തുടങ്ങിയപ്പോളേക്കും മനു തള്ളി തുറന്നു….പിന്നിലേക്ക് വെച്ചുപോയ മാളു മനുനെ കേറി പിടിച്ചു….രണ്ടാളും തെന്നി പടിയിലൂടെ ഉരുണ്ട് കുളത്തിലേക്ക് വീണു. ഒന്നു മുങ്ങി പൊങ്ങി മനു അവളെ പിടിച്ചു കരയിലെക്ക് കേറി മുകളിലെ പടവിൽ അവളെ ഇരുത്തി അവൻ താഴെ ഇരുന്നു…
“ഓഹ് ഇപ്പൊ മുങ്ങി ചതെന്നെ ” കുരച്ചുകൊണ്ട് മാളു അത് പറഞ്ഞപ്പോൾ മനു അവളെ ദേഷ്യത്തോടെ നോക്കി..
” ഇല്ലെങ്കിൽ ഞാൻ കോനെന്നെ….. നീ ന്താടി ചെയ്തേ…നിനക്ക് ഞാൻ തരാം ട്ടോ ” മനു എനിക്കണതു കണ്ട് ഓടാൻ തുന്നിഞ്ഞപ്പോൾ പിടിച്ചു ഭിത്തിയോട് ചേർത്തു നിർത്തി അവളെ ചേർന്നു നിന്നു….കണ്ണുകൾ തമ്മിലുടക്കി…അവന്റെ കണ്ണിലേക്കു നോക്കവേ സ്വയം നഷ്ടമാകുന്നത് പോലെ തോന്നി അവൾക്ക് …അവന്റെ കണ്ണുകൾ അവളുടെ മുഖമാക്കെ ഓടി നടന്നു….. തന്റെ മുടിയിൽ നിന്നും ഇറ്റു വിഴുന്ന തുള്ളികൾ അവളുടെ മുകിലേക്ക് ഇറ്റു വീണ് മുകിലൂടെ ഒഴുകി ചുണ്ടിലൂടെ കഴുത്തിലേക്ക് ഇറങ്ങിയ ആ തുളി ഉടുപ്പിന്റെ ഉള്ളിൽ പോയി ഒളിച്ചു..പതിയെ അവൻ മൂക്കിലൂടെ ഒലിച്ചിറങ്ങുന്ന ഒരു തുള്ളി തന്റെ ചുണ്ടൽ ഒപ്പിയെടുത്തു..അവളൊന്നു പിടഞ്ഞു… ഇടുപ്പിലൂടെ കൈ ഇട്ടവൻ അവളെ ഒന്നുകൂടി ചേർത്തു നിർത്തി … ദിശമാറി സഞ്ചരിച്ച് അവളുടെ മുഖമാകെ ഓടിനടന്ന അവന്റെ അധരങ്ങൾ അവസാനം അവളുടെ അധരങ്ങളെ പൊതിഞ്ഞു…
ശ്വാസം കിട്ടാതായപ്പോൾ പിടഞ്ഞു മാറി തളർച്ചയോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….അടർന്നു മാറി ഒന്നു തിരിഞ്ഞ് നോക്കാതെ അവൾ വീട്ടിലേക്ക് ഓടി..
രാത്രി കണ്ണാടിക്ക് മുൻപിൽ നിന്ന് അവൾ ചുണ്ടിലൂടെ വിരലോടിച്ചു….. നാണതാൽ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…. പതിയെ ബെഡിലേക്ക് മറിഞ്ഞു എപ്പോളോ ഉറങ്ങി പോയി…
🍁🍁🍁🍁🍁🍁🍁🍁
” അച്ഛാ.. ഞാൻ പോയിട്ട് വരാം ” ഉമ്മറത്ത് പത്രം വായിക്കണ അച്ഛനോട് പറഞ്ഞ് വേഗം ഇറങ്ങി.
” മോളെ പിന്നെ അന്ന് മീനുനെ കാണാൻ വന്നിട്ട് ഇങ്ങോട്ട് വന്ന കുട്ടരില്ലേ…അവര് വിളിച്ചാർന്നു… നാള് സംശരിയായി…. മോൾക് സമ്മതമാണെങ്കിൽ അപ്പൂന്റെയും മീനുന്റെയും ഒപ്പം കല്യാണം നടത്താം…. ബീന പറയുന്നുണ്ടായിരുന്നു വേഗം അവരുടെ കല്യാണം നടത്തണം എന്ന്… നിന്റെ കൂടി ശെരിയായ അതുംകൂടി നടത്തണം എന്നുണ്ടാർന്നു…”
” നമുക്ക് ഇതിനെ കുറിച്ച് പോയി വന്നിട്ട് പറയാം അച്ഛാ…. ” വേഗം ഇറങ്ങി ഓടി…..മുത്തശ്ശിയെ കൂടി അമ്പലത്തിൽ പോയി വേഗം മടങ്ങി… വന്നതും നേരെ മനുവിന്റെ റൂമിലേക്കു പോയി….തിരിഞ്ഞ് നിൽക്കണ അവനെ പിന്നിൽ നിന്നും പുണർന്നു
” മനുവേട്ടാ നിക്ക്….. നിക്ക്….. മനുവേട്ടനെ ഒത്തിരി ഇഷ്ട…. ഐ ലവ് യു മനുവേട്ടാ ” മനു അവളെ പിടിച്ചു മുന്നിലെക്ക് നിർത്തി….മാളു തലകുനിച്ചു..
” ന്താ മാളു നീ പറയണേ..” പതിയെ അവൻ പൊട്ടിച്ചിരിച്ചു…മാളു അവനെ അമ്പരപോടെ നോക്കി
“ഞാൻ… ഞാൻ നിന്നെ കാണാൻ നിൽകാർന്നു…….I’m really sorry for wat i did yesterday…ഞാൻ നിന്നെ ന്റെ ഒരു നല്ല ഫ്രണ്ട് ആയിട്ടേ കണ്ടിട്ടുള്ളു…അവരോട് പെരുമാറണ പോലെയാ പെരുമാറിട്ടുള്ളു….നീ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞെ എന്ന് എനിക്ക് മനസിലായില്ല… എന്റെ പെരുമാറ്റത്തിൽ അങ്ങനെ തോന്നിയിട്ടുണ്ടോ… അല്ലെങ്കിലും ആരെങ്കിലും അടുത്ത പെരുമാറിയാൽ അതിന്റെ അർത്ഥം പ്രണയം ആണെന്നാണോ… അതോ ഇന്നലെ ഞാൻ അങ്ങനെ ചെയ്തത് കൊണ്ട് തോന്നിയതാണോ… കൊറേ ഗേൾസിനെ ഞാൻ കിസ്സ് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ആദ്യായിട്ടാ..it was just because of infatuation… ഒരു അട്രാക്ഷൻ ആവാം.I’m really sorry for that..തന്നെ എന്നിക് അങ്ങനെ ഒന്നും കാണാൻ പറ്റില്ല…അങ്ങനെ ഒന്നും ചിന്തിച്ച് കുട്ടണ്ട ” അവന്റെ വാക്കുകൾ കേട്ട് ഒന്നും പറയാൻ പറ്റാത്ത വിധം മാളു തരിച്ചു നിന്നുപോയി….
(തുടരും)