കിലുക്കാംപെട്ടി ~ ഭാഗം 08, എഴുത്ത്: ശിഥി

ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

” നമുക്ക് നടന്ന് പോവാ മുത്തശ്ശി ” അവനെ നോക്കിയവൾ നാവ് പുറത്തേക്കിട്ട് കളിയാക്കി…അവളെ ഒന്നു പുച്ഛിച്ച് ചാവി തിരികെ വെച്ചു..

“മാളു നിൽക്ക്.. ഞാൻ പോവാം ” പുഷ്പാഞ്ജലി കഴിക്കാൻ പോണ മാളൂനെ അവൻ തടഞ്ഞു..

“നിന്റെ നാൾ ന്താ ” എന്തോ ഓർത്ത പോലെ അവൻ തിരിഞ്ഞ് മാളുനോട് ചോദിച്ചു.
“രേവതി.. “

“മ്മ്ഹ്” നടന്നു പോയവനെ നോക്കി മുത്തശ്ശിയും മാളും പരസ്പരം നോക്കി ചിരിച്ചു… പ്രാർത്ഥിക്കുമ്പോൾ മാളു ഇടയ്ക്ക് മനുവിനെ നോക്കുന്നുണ്ടാർന്നു… അവളുടെ പ്രാർത്ഥനയിൽ തന്റെ പ്രിയപെട്ടവരോടൊപ്പം അവനും ഉണ്ടായിരുന്നു..

“ന്റെ കൃഷ്ണ….ആദ്യായിട്ടാ ഒരാളോട് ഇഷ്ടം തോന്നണേ…… ഒത്തിരി ഒത്തിരി ഇഷ്ട നിക്ക് മനുവേട്ടനെ….നിക്ക് തന്നെ തന്നേക്കണേ… ഒത്തിരി ഒത്തിരി സ്നേഹിച്ചോളാം…” ഒളികണ്ണിട്ട് അവൾ മനുവിനെ നോക്കി… എന്നിട്ട് വീണ്ടും ഭഗവാന് നേരെ കൈ കൂപി

” പ്ലീസ്……ന്റെ സ്വന്തം കള്ള കണ്ണാൻ അല്ലെ “

“മാളവിക, രേവതി ” പൂജ കഴിഞ്ഞ് പൂജാരി വിളിച്ചപ്പോ ആരും ചെന്ന് വാങ്ങീല്ല..പൂജാരി വീണ്ടും വിളിച്ചപ്പോ മനു മാളൂനെ ഒന്നു തട്ടി….നോക്കിയപ്പോൾ പോയി വാങ്ങിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു…അവൾ അവനോട് ചേർന്നു നിന്നു..

“ന്താ മനുവേട്ടാ ” സ്വകാര്യമായി അവനോട് ചോദിച്ചു.
” അത് നമ്മടെ അല്ലെ പോയി വാങ്ങു മാളു ” ഒന്നും മനസ്സിലാവാതെ അവനെ നോക്കുമ്പോളേക്കും പൂജാരി അതിലെ അടുത്ത പേര് വിളിച്ചു..

“മനവ് ശങ്കർ, ആയില്യം ” പൂജാരി വിളിച്ചപ്പോ വേഗം ചെന്ന് വാങ്ങി… ശരിയാണ് അത് തങ്ങളുടെ പൂജയുടെ പ്രസാദമാണ്… മാളു അതിലെ എല്ലാ പേരും വായിച്ച നോക്കി… തന്റെ പേര് ഇല്ല… മാളവിക എന്ന പേര് വരെ ഉണ്ട്… മനുവേട്ടൻ നാൾ ചോദിച്ചു പോയതാണലോ… പിന്നെ അത് എവിടെ…പേര് എഴുതിയ ആൾക്ക് തെറ്റിയതാവും..

അല്ല അപ്പൊ മനുവേട്ടൻ മാളവിക എന്ന് വിളിച്ചപ്പോ പോയി വാങ്ങാൻ പറഞ്ഞതോ.. ആരാ ഈ മാളവിക.. ആലോചിച്ചപ്പോ മാളൂന് ചെറിയ വിഷമം തോന്നി…തിരിച്ചു നടക്കുമ്പോളും അവളിടെ ചിന്ത അതായിരുന്നു

“മനു… ആരാ ഈ മാളവിക… ” മുത്തശ്ശി ചോദിച്ചപ്പോൾ അതിന്റെ ഉത്തരം അറിയാൻ ആഗ്രഹിച്ചത് കൊണ്ട് മാളുവും അവന്റെ ഉത്തരത്തിന് കാതോർത്തു..

” മുത്തശ്ശിക്ക് അപ്പൊ മുത്തശ്ശിടെ കിലുക്കാംപെട്ടീടെ ശെരികുമുള്ള പേര് അറിയില്ല ലേ ” അവന്റെ പറച്ചിൽ കേട്ട് മാളു അവനെ അന്തം വിട്ടു നോക്കി…
” നിന്നോടാര് പറഞ്ഞു ഇവൾടെ പേര് മാളവിക എന്നാണ് എന്ന് “

“അതിപ്പോ ആരെങ്കിലും പറയാണോ മുത്തശ്ശി…. മാളു മാളവിക…” വല്യ കാര്യം പോലെ ആണ് പറച്ചിൽ…

“മാളു വിളിചാൽ അവരൊക്കെ മാളവിക ആണ് എന്നാണോ മനു ” മുത്തശ്ശിടെ ചോദ്യം കേട്ട് അവൻ അവരെ സംശയിച്ചു നോക്കി.

“ഇവൾടെ പേര് സൃഷ്ടി എന്ന ” മുത്തശ്ശി ചിരിയോടെ പറഞ്ഞപ്പോൾ അവന് ശങ്കോച്ചത്തോടെ അവളെ നോക്കി…. മാളു ഉറി ഉറി ചിരിയാണ്.

“ന്നാലും ന്റെ കുട്ടിയെ നിന്റെ ഓരോ ഉഹങ്ങളെ ” മുത്തശ്ശിയും ചിരി തന്നെ.. വീട്ടിൽ എത്തണ വരെ മാളും മുത്തശ്ശിയും ഇത് പറയാ ചിരിക്യാ… ഇത് തന്നെ പരിപാടി…വിട്ടിൽ എത്തീട്ട് ദേവിയമ്മയോടും പറഞ്ഞ് ചിരിക്കണ കണ്ടപ്പോ ദേഷ്യം വന്നു.
“ആർക്കായാലും തെറ്റൊക്കെ പറ്റും ” ദേഷ്യത്തോടെ അവൻ പറഞ്ഞപ്പോൾ എല്ലാരും ചിരി നിർത്തി

“എന്നാലും ന്റെ പേര് മാറ്റിയപ്പോളോ മനുവേട്ടാ ” മാളു വീണ്ടും തുടങ്ങി ചിരി…. മുത്തശ്ശിയും ദേവിയമ്മയും ഉണ്ട് ഒപ്പം…. മനു ദേഷ്യത്തോടെ മുറിയിലേക്ക് പോയി പിന്നാലെ മാളുവും…അവളെ ഗൗനിക്കാതെ അവൻ ഏതോ ബുക്ക്‌ എടുത്ത് എന്തോ ചെയ്യാൻ തുടങ്ങി…. മാളു അതിലേക്ക് തലയിട്ട് നോക്കി… ഒന്നും മനസിലായില്ല..
“മനുവേട്ടാ ” വിളിച്ചെങ്കിലും അവൻ ഒന്നും മിണ്ടില്ല.. വീണ്ടും വിളിച്ചു..

” മനുവേട്ടാ…. ” തോണ്ടി വിളിച്ചു നോക്കി.
” ന്താ മാളു…. ” അവൻ തിരിഞ്ഞതും നോക്കിയതും വീണ്ടും അമ്പലത്തിലെ കാര്യം ഓർമ വന്ന് അവൾ ചിരിക്കാൻ തുടങ്ങി…പതിയ അത് കൂടി കൂടി വന്നു.

“ന്നാലും ന്റെ മനുവേട്ടാ.. അയ്യോ….ഓർക്കുമ്പോൾ….. അയ്യോ ” മാളു പൊട്ടിച്ചിരിക്കാൻ തുടങ്ങി.. മനു ചാടി എണീച്ചു..

“ഇവളെ ഇന്ന് ഞാൻ ” മനു നാലുപുറവും ഒന്നു നോക്കി… പതിയെ അവളുടെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി…. അതിനനുസരിച്ചു മാളുവും പിന്നിലേക്ക് നടന്നു ചുവരിൽ ഇടിച്ച നിന്നു… അവളുടെ ഇരുവശത്തുമായി അവൻ കൈക്കൾ വെച്ചു….മാളു ചെറുതയി ഒന്നു പേടിച്ചു

“ന്തേ ചിരിക്കാണില്ലേ… ചിരിക്കടി ” അവന്റെ മുഖത് നോക്കിയപ്പോൾ കടിച്ചപ്പിടിച്ച ചിരി വീണ്ടും പൊട്ടി…. അവന്റെ മുഖത്തത് തുപ്പൽ മഴയായി പെയ്തു…
“ശ്യേ…. ഛെ….. “മനു മുഖം കുടഞ്ഞു… കിട്ടിയേ തക്കത്തിന് മാളു ഇറങ്ങി ഓടി..
“ഡീ……. “

“പോടാ മനുവേട്ടാ….. ഞാൻ ഇനിയും ചിരിക്കും… താൻ എന്നെ ന്തോ ചെയ്യും?? ” ഓടുന്ന കൂട്ടത്തിൽ വിളിച്ചു പറഞ്ഞു…അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

🍁🍁🍁🍁🍁🍁🍁

“മാളു നീ വരണോ ന്റെ തറവാട്ടിലേക്ക്? ” അമ്പലത്തിൽ പോയി വന്നപ്പോൾ ആണ് ദേവി അമ്മ ആണ് അത് ചോദിച്ചത്.

“എന്ന പോണേ ദേവുമ്മ “
“ഇന്ന് “
” അയ്യോ ഇന്നോ…. ഇന്ന് പറ്റില്ല…. മീനു വരും ” വിഷമത്തോടെ മാളു മുത്തശ്ശിയെ നോക്കി..

” സാരമില്ല പിന്നെ ഒരീസം കൊണ്ടുപോവട്ടോ…”മാളു തലയാട്ടി.
“ഇപ്പൊ പോവോ ദേവുമ്മ “
“ആഹ് കുറച്ചു കഴിഞ്ഞ്… ” മാളൂന്റെ മുഖം വാടി. മുഖം വാടിയതിന്റെ കാരണം ദേവിയമ്മക്ക് മനസിലായി

“മനു ഉണ്ട് ഇവിടെ..കൂട്ടില്ല എന്ന് പറഞ്ഞ് വിഷമം ആവണ്ട..മീനു വരുമ്പോളേക്കും പോയ മതി “
” അത് ന്താ മനുവേട്ടൻ ഇല്ലാതെ “
“അവന് ചെറിയ ഒരു പനി ” ദേവിയമ്മ പറഞ്ഞപ്പോൾ ഒരു വേവലാതി…അവർ പോയതും വേഗം അവന്റെ അടുത്തേക്ക് ചെന്നു..
” മനുവേട്ടാ ” ടേബിളിൽ തലവെച്ചു കിടക്കുന്നവന്റെ തോളിൽ കൈ വെച്ചു….തലപൊക്കി നോക്കിയപ്പോൾ കണ്ടു കണ്ണൊക്കെ ചുമന്നിരിക്കണത്..

” ന്താ ഒട്ടും വയ്യേ ” അവനെ അങ്ങനെ കണ്ടപ്പോ ഒരു ചെറിയ സങ്കടം തോന്നി…
” തല നല്ല വേദന ” പറച്ചിലിൽ നിന്നും മനസിലായി തലവേദനയുടെ കാഠിന്യം…വേഗം പോയി ബാം കൊണ്ടവന്ന് നെറ്റിയിൽ ഇട്ട് നന്നായി തടവി കൊടുത്തു.
” ഇപ്പൊ കുറവുണ്ടോ ” അവൻ തലയാട്ടി…അടുക്കളയിൽ പോയി ഒരു ഗ്ലാസ്‌ ചുക്ക് കാപ്പി ഇട്ടുകൊണ്ട് വന്നു കൊടുത്തു… കുടിച്ചു കഴിഞ്ഞ് ബെഡിൽ ഇരുന്ന അവളുടെ മടിയിൽ വന്നു കിടന്നു…

” നിക്ക് ഒന്നു കൂടി ബാം ഇട്ട് മസ്സാജ് ചെയ്തു തരുവോ” കുഞ്ഞ് കുട്ടിയോളെ പോലെ ചോദിക്കണ കേട്ടപ്പോ വാത്സല്യത്തോടെ ബാം എടുത്ത് ഇട്ട് കൊടുത്തു…പതിയെ മുടിൽ തലോടി… അവളുടെ തലോടലിൽ അവൻ എപ്പോളോ മയങ്ങി പോയി…. ചെരിഞ്ഞു കിടന്ന് ഇടുപ്പിലൂടെ രണ്ട് കൈയും വരിഞ്ഞു ചുറ്റി വയറിൽ മുഖം പുഴ്ത്തിയപ്പോൾ അവളൊന്ന് പിടഞ്ഞു…. മുടിയിലൂടെ പതിയെ തലോടി പ്രണയത്തോടെ അവൾ അവനെ ഒന്നു മുത്തി…..

മുത്തശ്ശിയും ദേവിയമ്മയും വന്നപ്പോൾ ആണ് പിന്നെ അവിടുന്ന് പോണത്…. അപ്പോളും അവൻ നല്ല ഉറക്കമാർന്നു… നേരെ പോയത് പിന്നെ മീനുന്റെ അടുത്തേകാണ്..കേറി ചെന്നതും കണ്ടു തന്നെ കാത്തെന്നപോലെ ഇരിക്കണ മീനുനെ..

” വേറെ കൂട്ട് കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ട ലേ…. ഇപ്പൊ വരും എന്ന് പറഞ്ഞു എത്ര നേരായി അറിയോ എവിടെ ഇരിക്കണു ” മുഖം വീർപ്പിച്ച മീനു എണീറ്റ്‌ പോയപ്പോൾ വേഗം പിന്നാലെ ചെന്നു..

“അഹ് നീ വന്നോ…. നിന്നെ തിരഞ്ഞു അവൾ വീട്ടിലേക്ക് വന്നായിരുന്നു” മേമ പറഞ്ഞപ്പോൾ റൂമിലേക്കു കേറി പോയവളുടെ പിന്നാലെ ഓടി ചെന്നു….

തുടരും…….