ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
“പിണങ്ങിയോ….. സോറി… ഒരു തമാശക്ക് ചെയ്തതല്ലെ… നിനക്ക് തരിപ്പ് കേറും വിചാരിച്ചില്ല “
“നിക്ക് ആരോടും പിണക്കം ഇല്ല…. ഞാൻ പോവാ… “വീണ്ടും പോവാൻ തുനിഞ്ഞവളെ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി.
“അഹ്… എന്ന വാ….. നിനക്ക് നല്ല ഇഷ്ടയതല്ലേ ….. അത് മൊത്തം കുടിച്ച് കുറച്ചു കഴിഞ്ഞ് പോവാം “
“ഞാൻ പോവാ…. വൈകും.. “
“വൈകിയാൽ ഞാൻ കൊണ്ട് വിടാം… അല്ലെങ്കിൽ അപ്പൂന്റടുത്ത് വരാൻ പറയാം…. വാ.”
“വേണ്ട ഞാൻ പോവാ.. ” എന്ന് പറഞ്ഞ് പോകാം തുടങ്ങിയവളെ പൊക്കി തോളിലിട്ടു
” തമാശക്ക് ചെയ്തതല്ലെ..സോറിയും പറഞ്ഞു… എന്നിട്ടും ഇത്രക്ക് വാശി കാണിക്കണ്ട ആവിശ്യം ഇല്ല…. ഇത്രക്ക് വാശി പാടുണ്ടോ…. കുറച്ചു കഴിഞ്ഞ് പോവാം ” മനു അവളെ കൊണ്ട് തിരിച്ചു നടന്നു…. ഒരു വിറയൽ അവളിലൂടെ കടന്നു പോയി… കൈയും കാലും ഇട്ടടിക്കാൻ തുടങ്ങി.
“വിട്…. ന്നെ താഴെ നിർത്ത് മനുവേട്ടാ..”അവന്റെ പുറത്ത് അടിച്ചു കൊണ്ട് പറഞ്ഞു നോക്കി… വീണ്ടും വീണ്ടും പറഞ്ഞു നോക്കി… കുതറി നോക്കി.. ചിണുങ്ങാൻ തുടങ്ങി..
“അടങ്ങി കിടക്കടി…. നേരം പോലെ പറഞ്ഞപ്പോ അവൾക് വാശി.. ഇനി വിട്ടിൽ എത്തീട്ട് വയ്ക്കാം” ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ ഒതുങ്ങി… ഇടയ്ക്ക് തെന്നി നീങ്ങിയ ദവണി വിടവിലൂടെ അവന്റെ താടി രോമങ്ങൾ ഇടുപ്പിൽ ഉരസിയപ്പോൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.. വീണ്ടും ഒന്നു കുതറി….അവൻ ദേഷ്യപ്പെട്ടപ്പോ പിന്നെ അനങ്ങിയില്ല… പ്രണയം പൂർവ്വം അവനിലേക്ക് ചാഞ്ഞു…. അവന്റെ ഗന്ധം മുകിലൂടെ വലിച്ചെടുത്തു..
“ദാ അമ്മെ ഇവിടുന്ന് തെറ്റി പോയ ഉരുപിടി.. “നിലത്തു നിർത്തി കോണി കേറി പോയവന്നെ അവൾ നോക്കി നിന്നു പോയി…. കുറച്ചു നേരം മുത്തശ്ശിയോടും ദേവിയമ്മയോടും സംസാരിച്ചിരുന്നു…. ഈ നേരമത്രയും അവൻ താഴേക്ക് വന്നില്ല…തിരിച്ചു അപ്പുവേട്ടനോടൊപ്പം പോവുമ്പോളും മുകളിലെ തുറന്നിട്ട ജനലിലേക് നോക്കി…നിരാശയോടെ അപ്പുവേട്ടന്റെ പിന്നിലേക്ക് ചായുമ്പോൾ എന്തിനോ മനസ്സ് നൊന്തു…..കണിൽ നനവ് പടർന്നു….ഇരുകവിളിലൂടെയും അത് ഒലിച്ചിറങ്ങി…
🍁🍁🍁🍁🍁🍁🍁🍁
മുത്തശ്ശിയെ കൂട്ടി അമ്പലത്തിൽ പോയി വന്നപ്പോൾ മനുവിനെ കണ്ടില്ല… ഉള്ളിലേക്കു നടക്കുമ്പോൾ അവളുടെ കണ്ണുകൾ കോണിയിലൂടെ മുകളിലേക്ക് പാഞ്ഞു…. അവിടെ ചെലവാഴിച്ച നേരമത്രയും അവനെ കണ്ടില്ല…സങ്കടത്തോടെ വീട്ടിലേക് പൊന്നു…. വൈകീട്ട് പ്രതീക്ഷയോടെ വീണ്ടും ചെന്നു… കാണാൻ കഴിഞ്ഞില്ല….. മുത്തശ്ശിയോടും ദേവിയമ്മയോടും സംസാരിക്കുമ്പോലും അവളുടെ മനസ്സ് അവന്റെ അരികെ ആയിരുന്നു….
“മനു ആയിരിക്കും… രാവിലെ പോയതാ ഒന്നു ചെന്നു തുറക്കൂ മാളു ” കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ദേവിയമ്മ പറഞ്ഞപ്പോൾ വേഗം ചെന്നു..
ഓഹ് അപ്പൊ എവിടെ ഇല്ലാഞ്ഞിട്ട ലേ കാണാഞ്ഞേ…ഇത്രയും നേരം തോന്നിയ സങ്കടം എവിടെയോ പൊയ്മറഞ്ഞു ..വേഗം ചെന്ന് ഡോർ തുറന്നു കൊടുത്തു….
തന്നെ നോക്കിയപ്പോൾ ചിരിച്ചെങ്കിലും തിരിച്ചു ചിരിക്കാതെയും ഒന്നു സംസാരിക്കാതെയും കേറിപോയവനെ നോക്കുമ്പോൾ അവളുടെ കാണുകൾ നിറഞ്ഞിരുന്നു…. പോയി മറഞ്ഞ സങ്കടം മനസിനെ വന്നു മൂടി… മുത്തശ്ശിയുടെയും ദേവിയമ്മയുടെയും അടുത്തേക്ക് പോയവന്റെ പിന്നാലെ ചെന്നു…. അവൾ എന്നൊരാൾ അവിടെ ഉണ്ടെന്ന ചിന്തപോലും ഇല്ലാതെ മുത്തശ്ശിയോടും ദേവിയമ്മയോടും എന്തൊക്കെയോ പറഞ്ഞ് മുകളിലേക്ക് കേറിപോയവനെ വേദനയോടെ നോക്കി….. സങ്കടം മറച്ചു വെച്ച് മുത്തശ്ശിയോടും ദേവിയമ്മയോടും സംസാരിച്ചു… മാളൂന്റെ മനസ്സ് എന്നാലും അസ്വസ്ഥാമായിരുന്നു…
“ദേവുമ്മ, മുത്തശ്ശി… നമുക്ക് ഒന്നു നടക്കാൻ പോയാലോ… “മനു വരുമെന്ന പ്രതീക്ഷയോടെ ആണ് ചോദിച്ചത്…..രണ്ടാളും സമ്മതം മുളിയപ്പോൾ ചെറിയ ഒരു സന്തോഷം തോന്നി….പിന്നിലായി വരണം ദേവിയമ്മയുടെ ഒപ്പം മനുവിനെ കാണാത്തതുകൊണ്ട് ചോദിച്ചപ്പോൾ വരണില്ല എന്ന പറഞ്ഞത് അവളുടെ മനസ്സിനെ നൊമ്പരപ്പെടുത്തി…മനസ്സ് വല്ലാണ്ട് നൊന്തു.. നടുചുറ്റാൻ ചാടി കേറി പോകുന്നവൻ ആണ്.
“ദേവുമ്മ നടന്നോളു… ഞാൻ മനുവേട്ടനെ കൂടി വരാം ” അവൾ വീട്ടിലേക്ക് തിരിഞ്ഞോടി…വാതിൽ തുറന്നപ്പോൾ തന്നെ അവന്റെ ചോദ്യം വന്നു..
“മഹ് ന്താ മാളു… ” തിരിഞ്ഞ് നോക്കാതെയുള്ള ചോദ്യം കേട്ട് അവൾ ഒന്ന് അമ്പരന്നു.
” കിലുക്കി കുത്തി വന്ന ആർക്കാ മനസിലാവാതെ നീ ആണെന്ന് ” അവളുടെ അമ്പരപ്പ് മനസ്സിലാക്കി എന്നോണം അവൻ പറഞ്ഞപ്പോൾ അടുത്ത ചെന്നു
“മനുവേട്ടൻ വരണില്ലേ നടക്കാൻ “
“ഇല്ല പോയിക്കോ “
“വാ….. നടന്നിട്ട് വരാം ” കൈ പിടിച്ചു വലിച്ചപ്പോൾ ശക്തിയായി കുടഞ്ഞ് രുക്ഷമായി അവളെ നോക്കി.
“ഇല്ലന്ന് പറഞ്ഞില്ലേ… നീ പോ മാളു.. ” ചുണ്ടുവിരൽ വാതിലേക്ക് ചുണ്ടി ദേഷ്യത്തിൽ പറഞ്ഞപ്പോൾ അവളിൽ കണ്ണീർ പൊടിഞ്ഞു…കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ പുറംകൈയാൽ തുടച്ച് പോകാൻ തുടങ്ങിയവളെ പിടിച്ചു എനിക്ക് അഭിമുഖമായി നിർത്തി
“എന്തിനാ കരയണേ… “മറുപടി അവൾ ഒന്നും പറഞ്ഞില്ല
“എന്തിനാ കരയണേ എന്ന്…” ശബ്ദം അല്പം കനത്തു..താഴ്ന്നിരുന്ന മുഖം അവൻ ഉയർത്തിയപ്പോൾ കണ്ടു ചുമന്ന മിഴികളും മുക്കും ഒലിച്ചിറങ്ങുന്ന മിഴിനീരും.. അവന് സങ്കടം തോന്നി
” ഇപ്പൊ മനസ്സിലായോ ബാക്കി ഉള്ളോർടെ വേദന…. ഇന്നലെ ന്തായിരുന്നു വാശി…. സോറി പറഞ്ഞിട്ട് ന്തായിരുന്നു കലിപ്പ് “
“ഞാൻ…. നിക്ക് സങ്കടം ആയോണ്ടല്ലേ…” തേങ്ങലിൽ പകുതി വാക്കുകൾ മുറിഞ്ഞപ്പോയി..
“അപ്പൊ അറിയാതെ പറ്റിപോയതല്ലെ… ബാക്കി ഉള്ളോർക്ക് എത്ര സങ്കടായി അറിയോ..അതൊന്നു മനസ്സിലാക്കി തരണമെന്നുണ്ടയിരുന്നു…. അപ്പോളേക്കും കണ്ണീർ കാട്ടി കുളം ആക്കിയില്ലേ ” അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ അവന് തുടച്ചു കൊടുത്തു..
“വേണം വെച്ച് കരയിപ്പിച്ചതാ ലേ… മ്മ്ഹ്” അവന്റെ കൈ തട്ടി മാറ്റി പിന്തിരിഞ്ഞു നടന്നു
“ആഹ് പോവാണോ…. എന്നെ കൊണ്ടുപോവാണിലേ ” കുറുമ്പൊടെ അവന് ചോദിച്ചപ്പോൾ ഒന്നു നിന്നു
“കുഞ്ഞ് കുട്ടി ഒന്നും അല്ലാലോ വേണേൽ വാ..” തിരിഞ്ഞ് നോക്കാതെ പറഞ്ഞു നടന്നു നീങ്ങി
“ആഹ് പിന്നെ….നല്ല ഭംഗി ഉണ്ട് ട്ടോ കാണാൻ… മുക്കും കണ്ണൊക്ക് ചുമന്ന് നല്ല രസം ഉണ്ട് ട്ടോ മാളു നിനെ ” അവന് വിളിച്ചു പറഞ്ഞപ്പോൾ നാണത്താൽ അവളുടെ കവിളിലും ചുവപ്പ് പടർന്നു.
നടത്തം ഒക്കെ കഴിഞ്ഞ് മാളൂനെ വീട്ടിൽ അകീട്ടാണ് മുത്തശ്ശിയും ദേവിയമ്മയും മനുവും തിരിച്ചു പോയത്..
🍁🍁🍁🍁🍁🍁🍁🍁
“എങ്ങോട്ടാ മനു രാവിലെതന്നെ ” ഒരുങ്ങി വരുന്ന മനുവിനോട് മുത്തശ്ശി ചോദിച്ചു.
“ഞാനുമുണ്ട് അമ്പലത്തിലേക്ക് “
“അയിന് എന്തിനാ മനു വണ്ടീടെ ചാവി “
“വണ്ടിയിൽ പോവാ “
” എന്ന നീ അങ്ങ് പോയിക്കോ…. ഇത്രേടം വരെ പോവാന വണ്ടി…ഞങ്ങൾ നടന്നു വന്നോളാം ” മുത്തശ്ശി പറയണത് കേട്ട് ചിരിച്ച മാളൂനെ നോക്കി കണ്ണുരുട്ടി കാണിച്ചവനോട് കൊഞ്ഞാണം കുത്തി..
” നമുക്ക് നടന്ന പോവാ മുത്തശ്ശി ” അവനെ നോക്കിയവൾ നാവ് പുറത്തേക്കിട്ട് കളിയാക്കി…അവളെ ഒന്നു പുച്ഛിച്ച് അവൻ ചാവി തിരികെ വെച്ചു……
തുടരും…