കിലുക്കാംപെട്ടി ~ ഭാഗം 04, എഴുത്ത്: ശിഥി

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

ശരത് എന്ന അപ്പുവിന്റെയും മീനാക്ഷി എന്ന മീനുന്റെയും കല്യാണം ചെറുപ്പത്തിലേ പറഞ്ഞ് വെച്ചതാണ്.. മീനുന് അപ്പു എന്ന് വെച്ചാൽ ജീവനാണ് … തിരിച്ച് അപ്പുനും അങ്ങനെ തന്നെ…. പക്ഷെ പെണ്ണ് ഒന്നു പ്രേമിക്കാൻ ചെന്നാൽ അപ്പോ ചെവിക്കല്ല് പൊട്ടണ നാല് ചീത്ത വിളിച്ചു അവളെ ഓടിക്കും….

“കുട്ടിയോളെ…. മാറിക്കോ പൈയ്യ് കയർ പൊട്ടിച്ച വരണേ.. “നാണിയമ്മ വിളിച്ചു പറഞ്ഞു… നോക്കിയപ്പോ ദേ പശു വാണം വിട്ട മാതിരി ഓടി വരണു… മാളും മീനും വേഗം വരെ വരമ്പത്തെക്ക് കയറി മുള്ളുവേലിയുടെ അരിക്ക് ചേർന്നു നിന്നു.. പക്ഷെ പോയപോക്കിൽ ചെറ് തറപ്പിച്ചാണ് പശു പോയത്
“അയ്യോ….. ഇത് മൊത്തം ചെറ് ആയി “മാളുന് ആകെ ദേഷ്യോം സങ്കടോം വന്നു…. അപ്പോളാണ് മീനു മാളൂന്റെ ഡ്രസ്സ്‌ ശ്രദ്ധിക്കണെ….നല്ല തൂവെള്ള ദാവണി… ഇപ്പോ ചെറ് കൊണ്ട് പാച്ച് വർക്ക് ചെയ്ത മാതിരി ഉണ്ട്..
“നിന്നോട് ആരാ ന്റെ മാളു ഈ പാടത്തുകൂടി വരുമ്പോ ഈ വെള്ള ഇട്ടോണ്ട് വരാൻ പറഞ്ഞെ.. അതും ഈ കണ്ടം പൂട്ടിയ സമയത്ത് “

“എന്തെകിലും പറ്റിയോ കുട്ടിയെ… “പശുന്റെ പിന്നാലെ ഓടി വന്ന നാണിയമ്മ അവരുടെ നിൽപ് കണ്ട് ചോദിച്ചു..
“ഇത് കണ്ടോ നാണിയമ്മേ.. ഈ പാവാടയിൽ മൊത്തം ചെറായി “മാളു ചുണ്ട് കൂർപ്പിച്ചത് കണ്ട് നാണിയമ്മ താടിക്ക് കൈ കൊടുത്തു
“സാരമില്ല നാണിയമ്മ പൊയ്ക്കോളൂ… അത് കഴുകി കൊള്ളാം”മീനു അവരെ പറഞ്ഞയച്ചു

” സാരമില്ല വാ… അമ്പലക്കുളത്തിൽ നിന്നും കഴുകാം “മീനു മുൻപിൽ നടന്നു… മാളു പാവാട ഒന്ന് കുടഞ്ഞ് മീനുന്റെ പിന്നാലെയും.

‘മീനു നീ ഇവിടെ നിൽക് ഞാൻ പോയി കഴുകി വരാം….. അവർ വന്ന കാണണ്ടേ… “പറഞ്ഞു കൊണ്ട് മീനുവിനെ കുളപ്പുരക്ക് പുറത്ത് നീർത്തി… അവിടെ നിന്നാൽ അമ്പലത്തിലേക്ക് വരുന്നവരെ കാണാം…മാളു പടവുകൾ ഇറങ്ങി താഴത്തെ പടവിൽ നിന്നു ചെറ് കഴുകി കളയാൻ തുടങ്ങി….മീനു ഇടക് ഇടക് മാളൂനെയും അമ്പലത്തിലേക്കും നോക്കി കുളപുരക്ക് പുറത്ത് നിന്നു…

“ആരാ….. ന്താ…. ” മീനു അവിടെ വന്ന ആളെ സംശയിച്ചു നോക്കി

“ഞാൻ കുളത്തിലേക് ” അയാൾ കുളതിന്ന് നേരെ വിരൽ ചുണ്ടി

“അപ്പുറത്തെ കടവിൽ ഇറങ്ങിക്കോളു.. ഇവിടെ ആളുണ്ട് ” മീനു അല്പം ഗൗരവത്തിൽ പറഞ്ഞു..അയാൾ അപ്പുറത്തെ കടവിലേക്ക് ഇറങ്ങി.

🍁🍁🍁🍁🍁

“എന്തൊരു അഹങ്കാര ആ പെണ്ണിന്.. പറയണ കേട്ട തോന്നും അവളുടെ സ്വന്തം കുളം ആണെന്ന് ..’ പിറുപിറുത്തുകൊണ്ട് മനു കുളത്തിന്റെ പടവുകൾ ഇറങ്ങി….. അവന്റെ പ്രതിഭിബം വെള്ളത്തിൽ പതിഞ്ഞപ്പോ വെള്ളം കേറിയ പടവിന്റെ അരികത്തുണ്ടായിരുന്ന മത്സ്യകൂട്ടം വെള്ളത്തിന്റെ അടിത്തട്ടിലേക്ക് മഞ്ഞുപോയി…. അവൻ അത് കൗതുകത്തോടെ നോക്കി നിന്നു… നല്ല തളിഞ്ഞ വെള്ളം… ഒരു പടവിൽ വെള്ളത്തിലേക്ക് കാലിട്ട് അവൻ ഇരുന്നു… പതിയെ മീനുകൾ വന്ന് അവന്റെ കലിനെ മുത്തമിടാൻ തുടങ്ങി….. മനുവിന് ചെറുതായി ഇക്കിളി പെട്ടു…. ഒരു കുസൃതിക്ക് അവൻ കാലുകൾ പെട്ടന്നു പിൻവലിച്ചു…. നിമിഷ നേരം കൊണ്ട് മീനുകൾ ഓടി ഒളിച്ചു….. വീണ്ടും അവൻ വെള്ളത്തിലേക്ക് കാൽ ഇട്ടു… പെട്ടനാണ് കേട്ടു പരിചയം ഉള്ള ആ കൊലുസിന്റെ ശബ്ദം അവൻ കേട്ടത്…. വേഗം എഴുനേറ്റ് പടവുകൾ ഓടിക്കെയേറി നോക്കിയപ്പോളേക്കും രണ്ട് പേര് നടന്നാകുലുന്നത് ആണ് കണ്ടത്….. വീടും മുഖം കാണാൻ പറ്റാത്തതിൽ അവന് നിരാശ തോന്നി. പിന്നാലെ ചെന്ന അമ്പലത്തിന്റെ നടവാതിൽ കടക്കാൻ നിന്നപ്പോഴേക്കും മുത്തശ്ശിയുടെ പിൻവിളി കേട്ടു….. തിരിഞ്ഞുനോക്കിയപ്പോൾ അങ്ങോട്ട് വിളിച്ചു

” ഇതാണ് മനു” മനു മുൻപോട്ട് പിടിച്ചുനിർത്തി മുത്തശ്ശി
“ഇത് ഗോപാലൻ…..” മുത്തശ്ശി തന്നെ ഗോപാലേട്ടനെ മനുവിന് പരിചയപ്പെടുത്തിക്കൊടുത്തു…. അവർ കുറച്ചുനേരം അവിടെ സംസാരിച്ചു നിന്നു.
” എന്ന നമുക്ക് അങ്ങോട്ട് ചെല്ലാം.. വിളക്ക് കൊളുത്താൻ ആയില്ലേ”… ഗോപാലേട്ടൻ അവരോട് പറഞ്ഞു… മുത്തശ്ശിയും മനുവും ഉള്ളിലേക്ക് കയറി.. ഭഗവാനെ ഒന്ന് പ്രാർത്ഥിച്ച് പ്രതീക്ഷണം വെച്ചു… ഇടയ്ക്കിടയ്ക്ക് മനുവിന്റെ കണ്ണുകൾ ആ കിലുക്കാംപെട്ടിയേ തേടി… നിരാശയായിരുന്നു ഫലം… അവസാന പ്രദക്ഷിണംവച്ച് ഭഗവാന് മുമ്പിൽ വന്നു നിന്നപ്പോൾ ആണ് അവന്റെ കാതുകളെ തേടി ആ കൊലുസിന്റെ ശബ്ദം വന്നത്…. വേഗം തിരിഞ്ഞുനോക്കി…. ചുറ്റമ്പലം കടന്നു ഉള്ളിലേക്ക് വരുന്ന ദേവി അമ്മയെ ആണ് കണ്ടത്… ചുറ്റിലും നോക്കി… ആരെയും കണ്ടില്ല… പക്ഷേ ആ കൊലുസിന്റെ ശബ്ദം അടുത്തേക്ക് വരുന്നുണ്ടായിരുന്നു…. ദേവി അമ്മയുടെ പിന്നിൽ ആയി അവൻ കണ്ടു ആ കൊലുസിന്റെ ഉടമയെ…. കണ്ടമാത്രയിൽ തന്നെ അവന്റെ കണ്ണുകൾ കണങ്കാലിലേക്ക് ആണ് പോയത്, ആ കൊലുസിലേക്ക്…. നിറയെ മുത്തുകൾ പിടിപ്പിച്ച ചിലങ്ക പോലെയുള്ള കൊലുസ്… അത് അങ്ങനെ ആ കാലുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്…. അവൾ ഓരോ കാലടിയിലും ആ മുത്തുകൾ പരസ്പരം ചുംബിച്ചു

” മനു…. ” ദേവി അമ്മ തട്ടി വിളിച്ചപ്പോൾ ആണ് അവൻ സ്വബോധത്തിലേക്ക് വന്നത്…. അപ്പോഴേക്കും മുത്തശ്ശിയും അങ്ങോട്ട് വന്നു

” മനു ഇതാണ് എന്റെ കിലുക്കാംപെട്ടി മാളു”മുത്തശ്ശി മാളുവിനെ ചേർത്തുനിർത്തി… അപ്പോളാണ് മനു അവളുടെ മുഖത്ത് നോക്കുന്നത്…. കാണാൻ ഒരു ചേലോക്കെ ഉണ്ട്…. വിടർന്ന കണ്ണിൽ കരിമഷി കൊണ്ട് കട്ടിയിൽ എഴുതിയിട്ടുണ്ട്… നെറ്റിയിൽ ചന്ദനം… മുടി കുളിപിന്നൽ കെട്ടി… കാതിൽ ഒരു കുഞ്ഞു ജിമിക്കികമ്മൽ… ഒരു ദാവണി ഒക്കെ ഉടുത്ത തനി നാട്ടിൻപുറത്തുകാരി

“മാളു ഇത് മനു “
” അറിയാം മുത്തശ്ശി ഞാൻ അന്ന് വീട്ടിലേക്ക് വന്നപ്പോൾ കണ്ടു…… പിന്നെ അവിടെ വരുമ്പോൾ ഫോട്ടോയും കണ്ടിട്ടുണ്ട്.. “മാളു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ തിരിച്ചും..

” മുത്തശ്ശി ഇത് എന്റെ മീനു… മീനാക്ഷി.. ഭാവിയിലെ ന്റെ നാത്തൂൻ…. “മാളു അത് പറഞ്ഞപ്പോൾ മീനു നാണത്താൽ ചാലിച്ച് ഒരു പുഞ്ചിരി നൽകി
” മീനു ഇതാണ് എന്റെ മുത്തശ്ശി… പിന്നെ ഇത് ദേവി അമ്മയുടെ മോൻ മനുവേട്ടൻ”മുൻ പരിചയം ഉള്ള മാതിരി ഉള്ള അവളുടെ പറച്ചിൽ കേട്ട് മനു അവളെ തന്നെ നോക്കി നിന്നു…. പെട്ടെന്ന് തന്നെ എല്ലാവരുമായി കൂട്ടാവുന്ന ഒരുതരം പ്രകൃതം… കളിച്ചും ചിരിച്ചും കളി പറഞ്ഞും സംസാരിക്കുന്നവൾ….നിഷ്കളങ്കമായ സംസാരം….. നഗരജീവിതത്തിൽ അത് തനിക്ക് ഇതുവരെ കാണാൻ കഴിയാത്ത ഒന്നായിരുന്നു… മനു അവളെ തന്നെ കൗതുകത്തോടെ നോക്കി… അവളുടെ ഓരോ പ്രവർത്തിയും നോക്കിക്കണ്ടു… അവിടെ വന്ന് എല്ലാവരോടും
ചിരിച്ച് സംസാരിക്കുന്നുണ്ട്… അവർ തിരിച്ചും…. എല്ലാവരുടെയും കണ്ണിൽ അവളോട് സ്നേഹം മാത്രം അവൾക്ക് തിരിച്ചും…. മുത്തശ്ശിയും കൂടുന്നുണ്ട് ഒപ്പം…. മുത്തശ്ശിക്കും അമ്മയ്ക്കും അവളെ ഇഷ്ടാവാനുള്ള കാരണം ഇതിനോടകം അവന് മനസ്സിലായി…. പിന്നെയും അവളുടെ ഓരോ പ്രവർത്തിയും അവൻ നോക്കി കണ്ടു

” മനു ഈ ദീപം കൊണ്ട് തെളിയിക്കു” ദേവി അമ്മ ഒരു ചിരാത് അവനു നേരെ നീട്ടി
” അല്ല അമ്മ ഇത് മൊത്തം ഞാൻ ഒറ്റയ്ക്കാണോ കത്തിക്കേണ്ട” ശ്രീകോവിലിന് ചുറ്റും നോക്കി അവൻ ചോദിച്ചു

“അല്ല….. നീ ആദ്യം പോയിട്ടാ ആ കൽവിളക്ക് തെളിയിക്ക്… ബാക്കി ഞങ്ങൾ കൂടികൊള്ളാം” ദേവി അമ്മ ശ്രീകോവിൽ മുമ്പിലുള്ള കൽവിളക്ക് കാണിച്ചു പറഞ്ഞു

ഒരുവിധം ശ്രീകോവിലിന് നാലുപുറവും തെളിയിച്ച ശേഷം അവൻ പുറത്തിറങ്ങി….. ചുറ്റമ്പലത്തിലെ ഒരു വശം വിളക്കുകൾ തെളിയിച്ച് കഴിഞ്ഞിരുന്നു…. അത് നോക്കി അവൻ നടന്നു…. അടുത്ത ഭാഗത്ത് പകുതിയോളം തെളിയിച്ചിട്ടുണ്ട്….മീനുവും മാളുവും ആണ് തെളിയിക്കുന്നത്… അവൻ അവരുടെ അടുത്തേക്ക് ചെന്നു
” മീനു എന്നെ ഒന്നുകൂടി ഒന്ന് പൊക്കിയെ മേലെ വിളക്ക് കത്തികട്ടെ”
“നിക്ക് വയ്യ മാളു…. അത് വേറെ ആരോടെങ്കിലും കത്തിക്കാൻ പറയാം..പൊക്കി പൊക്കി ഞാൻ ക്ഷീണിച്ചു”മീനു അവശതയോടെ പറഞ്ഞു…… മാളു ഏന്തിവലിഞ്ഞ് കത്തിക്കാൻ ശ്രമിച്ചു…. പെട്ടെന്നാണ് രണ്ട് കൈകൾ അവളെ എടുത്തു പൊക്കിയത്….. താഴെ നിർത്തിയതും കണ്ടു കണ്ണ് തള്ളി നിൽക്കണ മീനുവിനെ… ഇവൾ എന്താ ഇങ്ങനെ നിൽക്കണേ… പിന്നെയാ മനസ്സിലായെ മീനു അല്ല അവളെ പൊക്കിയെ എന്ന്…

അപ്പൊ എന്നെ ആരാ പൊക്കിയത്… മാളു തിരിഞ്ഞു നോക്കി.

തുടരും….