എനിക്കെന്തോ വല്ലാത്ത ഭയം തോന്നി ഞാൻ അവിടെ തന്നെ പതുങ്ങി നിന്നു അവരെന്നോട് അവിടെ വന്ന്….

എഴുത്ത് :- കാർത്തിക

“”” മോളെ ചെറിയമ്മയ്ക്ക് ഒരു കാര്യം പറയാനുണ്ട് മോൾക്ക് ഒരു ജോലി ശരിയായിട്ടുണ്ട് അവിടെ പോയി ആ ജോലി ഏറ്റെടുക്കുകയാണെങ്കിൽ ധാരാളം പണം കിട്ടും നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും!””

തന്നെ കാണുമ്പോൾ തന്നെ ശാപവാക്കുകൾ വർഷിക്കുന്ന ചെറിയമ്മ ഇത്രത്തോളം കെഞ്ചി പറയണമെങ്കിൽ അതെന്തോ തട്ടിപ്പാണെന്ന് മനസ്സിലായിരുന്നു അവന്തികക്ക് അതുകൊണ്ടുതന്നെ അവൾ ഒന്നും പറഞ്ഞില്ല…

“” നാളെ നിന്നെ കൊണ്ടുപോകാൻ അവരുടെ ഡ്രൈവർ കാറുമായി വരും നീ ഒരുങ്ങി അവരുടെ കൂടെ പോയാൽ മതി ഈ പരസ്യത്തിൽ ഒക്കെ പെൺകുട്ടികളെ കണ്ടിട്ടില്ലേ അങ്ങനെ അതിലെ ഫോട്ടോ എടുക്കാൻ നിന്നു കൊടുത്താൽ മതി അതിനെന്തോ പേര് പറയുമല്ലോ, അവർ പറഞ്ഞത് മോഡല് ന്നോ മറ്റോ! ആണ്…””””

ഞാൻ മറുപടിയൊന്നും പറയാത്തത് കൊണ്ടാണെന്ന് തോന്നുന്നു കൂടുതൽ മുഷിപ്പിക്കാതെ ചെറിയമ്മ അവിടെ നിന്ന് എഴുന്നേറ്റ് പോയത്.. എന്റെ അമ്മ മരിച്ചിട്ട് വർഷങ്ങളായി അമ്മയ്ക്ക് മറ്റൊരു ജാതിയിൽപ്പെട്ട ഒരാളുമായി സ്നേഹ ബന്ധം ഉണ്ടായിരുന്നു!! എന്നെ അമ്മക്ക് സമ്മാനമായി കൊടുത്ത അയാൾ അമ്മയെ ഉപേക്ഷിച്ച് പോയി..

പ്രസവത്തോടെ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു പിന്നെ ആകെ ഉണ്ടായിരുന്നത് അമ്മയുടെ അനിയത്തിയും അമ്മൂമ്മയും മാത്രമാണ് അമ്മ ഇങ്ങനെയൊരു കാര്യം ചെയ്തതുകൊണ്ട് ചെറിയമ്മയ്ക്ക് നല്ല കല്യാണ ആലോചനകൾ ഒന്നും വന്നില്ല വന്നത് ഒരു ക ള്ളുകുടിയന്റെയാണ് അമ്മൂമ്മ അത് നടത്തി കൊടുത്തു പക്ഷേ അയാൾ അധികകാലം ഒന്നും ഉണ്ടായിരുന്നില്ല ഒരു കുഞ്ഞിനെ പോലും നൽകാതെ അയാൾ മരിച്ചു..

തന്റെ ജീവിതം ഇങ്ങനെയായത് ചേച്ചി കാരണമാണ് എന്ന് എപ്പോഴും പറയുമായിരുന്നു ആ ഒരു ദേഷ്യം എന്നോട് തീർത്തു.

ആ വീട്ടിലെ ജോലി മുഴുവൻ എന്നെക്കൊണ്ട് ചെയ്യിച്ചു ചെറിയമ്മയ്ക്ക് ഒരു ബാങ്കിലെ സ്വീപ്പർ ജോലിയാണ്!! വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കുന്നതും ചെറിയമ്മയാണ് പക്ഷേ ഒരു വറ്റ് കഴിക്കണമെങ്കിൽ പോലും ചെറിയമ്മയുടെ വായിലെ ആട്ടും തുപ്പും കേൾക്കണം എന്ന് മാത്രം അമ്മൂമ്മ ഉള്ളത് വരെ വലിയ കുഴപ്പമില്ലായിരുന്നു അമ്മൂമ്മ കൂടി പോയി കഴിഞ്ഞപ്പോൾ എന്റെ കാര്യം വളരെ കഷ്ടത്തിലായി..

കഴിഞ്ഞദിവസം ചെറിയമ്മയെ കാണാൻ ആരൊക്കെയോ വന്നിരുന്നു അവർ എന്തൊക്കെയോ ചെറിയമ്മയോട് സംസാരിക്കുന്നത് കേട്ടു അതിനുശേഷം തന്നോട് വളരെ സ്നേഹത്തിലാണ് ചെറിയമ്മ സംസാരിക്കുന്നത് എന്തിന്റെ പേരിലാണ് മനസ്സിലായില്ല ഏതായാലും ഇവിടെ നിൽക്കാൻ കഴിയില്ല എന്ന് അറിയാം. അതുകൊണ്ട് തന്നെ അതിന് സമ്മതിച്ചു പിറ്റേദിവസം കാറുമായി ഒരാൾ വന്നു ഉള്ളതിൽ നല്ലൊരു ഡ്രസ്സ് എടുത്ത് ഇട്ട് ഞാൻ അയാളുടെ കൂടെ പോയി വലിയൊരു ഫ്ലാറ്റിന് മുന്നിലാണ് ആ കാർ പോയി നിന്നത് അവിടെ നിന്ന് അയാൾ എന്നെ ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി..

അവിടെ രണ്ടുമൂന്നു പേർ ഉണ്ടായിരുന്നു അവരുടെ മുന്നിൽ എന്നെ കൊണ്ടുപോയി നിർത്തി കൊടുത്തു…. അവർ എന്നെ നോക്കുന്നുണ്ടായിരുന്നു പിന്നെ എന്തൊക്കെയോ പറയുന്നും..

എനിക്കെന്തോ വല്ലാത്ത ഭയം തോന്നി ഞാൻ അവിടെ തന്നെ പതുങ്ങി നിന്നു അവരെന്നോട് അവിടെ വന്ന് ഇരിക്കാൻ പറഞ്ഞു ഞാൻ പറഞ്ഞതുപോലെ അനുസരിച്ചു..

“” ഒരു സാ നിറ്ററി പാ ഡിന്റെ പരസ്യത്തിലാണ് നീ അഭിനയിക്കേണ്ടത്!!! നല്ല പ്രതിഫലം തരാം. നോക്ക് ഞങ്ങളോട് സഹകരിച്ച് നിന്നിട്ടുണ്ടെങ്കിൽ നീ, വേറെ ലെവലിൽ എത്തും!!””

അവർ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല ഞാൻ എല്ലാം സമ്മതിക്കുന്നതുപോലെ തലയാട്ടി അന്നേരം അവിടെ ജുബയും മുണ്ടും ഇട്ടിരുന്ന ഒരു പ്രായമായ ആളൊഴികെ മറ്റ് രണ്ട് പേരും പുറത്തേക്കിറങ്ങി വാതിൽ പുറത്തുനിന്ന് അടച്ചു… എനിക്ക് ആകെ പേടിയാകുന്നുണ്ടായിരുന്നു.

“””എന്റെ പേര്, സ്റ്റീഫൻ!!! ഞാൻ ഒരു സിനിമ നിർമ്മിക്കാൻ പോവുകയാണ് അതിൽ നിന്നെ നായികയാക്കാനാണ് തീരുമാനം!!ഒരു സിനിമയിലെ നായികയായി കഴിഞ്ഞാൽ എത്ര രൂപ കിട്ടും എന്നറിയാമോ നീ രക്ഷപ്പെടും!””‘

അത് കേട്ടതും ഞാൻ അയാളെ നോക്കി ഒരു വഷളൻ ചിരിയോടെ അയാൾ അവിടെ നിന്ന് എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നു…

എന്റെ അരികിൽ അയാൾ വന്നിരുന്നു..?വിലകൂടിയ ഏതോ ഒരു സ്പ്രേയുടെ മണം അവിടെ ആകെ നിറഞ്ഞു എനിക്ക് ഓക്കാനം വന്നു..

ഒരു പട്ടുപാവാട ആയിരുന്നു എന്റെ വേഷം.. എന്റെ തോളിലൂടെ കൈയിട്ടു അയാൾ.. എന്റെ മാ റിടങ്ങളെ ഞെ രിച്ചു..

ഒരു നിമിഷം ഞാൻ ഞെട്ടി തരിച്ച് നിന്നു പോയി.. അപ്പോഴേക്കും അയാൾ എന്നെ അയാളുടെ ദേഹത്തേക്ക് അടുപ്പിച്ചിരുന്നു ഞാൻ അയാളെ തള്ളി മാറ്റി പുറത്തേക്ക് ഓടി ഭാഗ്യത്തിന് വാതിൽ കുറ്റിയിട്ടിരുന്നില്ല ഞാൻ ഓടുന്നത് കണ്ട് മറ്റൊരു രണ്ടുപേരും അവിടെ നിൽക്കുന്നുണ്ടായിരുന്നു അവർ എന്റെ പുറകെ വന്നു..

സർവ്വശക്തിയും എടുത്ത് ഞാൻ ഓടി… അവർ പുറകെയും ഞാൻ വേഗം ചെന്ന് സ്റ്റെപ്പ് ഓടിയിറങ്ങി..

അന്നേരമാണ് അവിടെ താമസിച്ചിരുന്ന ഒരു അഡ്വക്കേറ്റ് ആന്റി എന്നെ കാണുന്നത് അവർ എന്താണ് പ്രശ്നം എന്ന് ചോദിച്ചു വന്നു അപ്പോഴേക്കും എന്റെ പുറകെ വന്നവർ അവിടെ നിന്ന് മാറിയിരുന്നു.. ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു കൊടുത്തു എന്നെക്കൊണ്ട് അവർ പോലീസിൽ കംപ്ലയിന്റ് ചെയ്യിപ്പിച്ചു അത് വലിയ പ്രശ്നമായി..!!

അതൊരു സെ ക്സ് റാക്കറ്റ് ആയിരുന്നു അവരുടെ കയ്യിൽ നിന്ന് പണം വേടിച്ച് ചെറിയമ്മ എന്നെ അവർക്ക് വിൽക്കുകയായിരുന്നു അതെല്ലാം പിന്നീട് പോലീസ് അന്വേഷിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്!!

ചെറിയമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു അവരുടെ പേരിലും കേസെടുത്തു. ഇനി എന്ത് വേണം എന്നറിയാതെ നിന്നു ഞാൻ.. അതുകൂടി ഈ ലോകത്ത് പറയാനുണ്ടായിരുന്നത് ചെറിയമ്മയാണ് ഇപ്പോൾ അവരും ജയിലിലാണ്..
എന്നെ അഡ്വക്കേറ്റ് ആന്റി ഏറ്റെടുക്കാൻ തയ്യാറായി!!

പ്ലസ് ടു കഴിഞ്ഞതിനുശേഷം പിന്നെ കോളേജിൽ പോകാൻ ചെറിയമ്മ
സമ്മതിച്ചിരുന്നില്ല നല്ല മാർക്കോട് കൂടി തന്നെയായിരുന്നു ഞാൻ പാസായത്. ഒരു കൊല്ലം നഷ്ടപ്പെട്ടു എങ്കിലും ആന്റി ഇടപെട്ട് എനിക്ക് അടുത്തുള്ള കോളേജിൽ ഒരു അഡ്മിഷൻ വാങ്ങിത്തന്നു..

“”” എനിക്കെന്തെങ്കിലും പാർടൈം ജോലി വാങ്ങി തന്നാൽ മതി ഞാൻ എവിടെയെങ്കിലും പോയി നിന്നോളാം എന്ന് ആന്റിയോട് പറഞ്ഞു. അവർക്കും കൂടി ബുദ്ധിമുട്ട് ആവാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല അന്നേരം ആന്റി പറഞ്ഞത്,.

“” ആദ്യം നീ പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ നോക്ക് അന്നേരം ഞാൻ ചെലവാക്കുന്ന പണവും മറ്റും തിരിച്ചു തന്നാൽ മതി ഇപ്പോൾ മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കേണ്ട എന്നായിരുന്നു!!

എന്റെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടത് പോലെയാണ് തോന്നിയത് ഞാൻ ആന്റിയുടെ വീട്ടിലേക്ക് പോയി അവിടെ ഒരു മുറി ആൻറി എനിക്കായി തന്നു അവിടെ മാലയിട്ട് ഒരു പെൺകുട്ടിയുടെ ഫോട്ടോ വച്ചിരുന്നു എന്റെ അതേ പ്രായത്തിലുള്ള ഒരു പെൺകുട്ടി.

ഒരു ആക്സിഡന്റിൽ ആന്റിക്ക് നഷ്ടപ്പെട്ട ആന്റിയുടെ മകൾ ആ സ്ഥാനത്താണ് ഇപ്പോൾ അവരെന്നെ കാണുന്നത്.

ഒരു നിമിഷം കൊണ്ട് എനിക്ക് അവർ അമ്മയായി മാറുകയായിരുന്നു..
ഇന്ന് അവരുടെ സംരക്ഷണത്തിൽ എനിക്ക് ഇഷ്ടപ്പെട്ട അത്രയും പഠിക്കുകയാണ്…

എന്റെ ജീവിതത്തിന്റെ പുണ്യം പോലെ ആന്റി…!!!