എഴുത്ത്:- ആനി
“”” നമ്മുടെ വറീതേട്ടന്റെ മോളില്ലിയോ മേരി അവൾ ഇന്നലെ തൂ iങ്ങിമരിച്ചു എന്ന്!!!!
രാവിലെ തന്നെ കുഞ്ഞപ്പൻ കവലയിൽ നിന്ന് അറിഞ്ഞ ന്യൂസ് ആണ് അത് ചൂടോടെ കൊണ്ടുവന്നു വീട്ടിൽ പെമ്പറന്നോത്തിയോട് പറഞ്ഞു…
“” ഓ വലിയ നിലയിൽ ആയപ്പോൾ അവൾക്ക് നാടും നാട്ടുകാരും വീടും വീട്ടുകാരും ഒന്നും വേണ്ടായിരുന്നു പത്രാസിന് കിട്ടിയതാവും!!””
എന്ന് പറഞ്ഞ് അയാൾ പറഞ്ഞ വാർത്തയെ പുച്ഛിച്ചുതള്ളി ത്രേസ്യ..
അപ്പോഴേക്കും മേരിയുടെ ജീവനില്ലാത്ത ശരീരവും വഹിച്ചുകൊണ്ട് ഒരു ആംബുലൻസ് ആ കവലയിലൂടെ വന്ന് ഓടിട്ട വീടിന്റെ മുറ്റത്ത് നിന്നിരുന്നു.. വറീതേട്ടനും ഭാര്യ ശോശാമ്മയും നിലവിളിയോടെ ആംബുലൻസിന്റെ അരികിലേക്ക് ഓടിവന്നു.
ആരെ കണ്ടാൽ കൊതിച്ചു പോകുന്ന ഒരു സുന്ദരിയായിരുന്നു അവൾ… ഇപ്പോൾ കണ്ടാൽ കറുത്ത് കരുവാളിച്ച് ഭീതിപ്പെടുത്തുന്ന രൂപം..
അത് കാണാൻ ആകാതെ അവർ രണ്ടുപേരും തളർന്നുവീണു..
നേഴ്സിങ്ങിന് പഠിക്കുകയായിരുന്നു മേരി അവിടെ തന്നെ കണ്ടു പരിചയപ്പെട്ട ഒരുത്തനുമായി പ്രണയത്തിലായി പിന്നെ അവന്റെ പേരും പറഞ്ഞ് വീട്ടിൽ പ്രശ്നമുണ്ടാക്കി മറ്റൊരു ജാതി ആയതുകൊണ്ട് വീട്ടുകാരാരും സമ്മതിച്ചില്ല അതുകൊണ്ടുതന്നെ അവൾ അയാളുടെ കൂടെ ഇറങ്ങിപ്പോയി…
മേരിയുടെ താഴെ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ മേരി ഏതെങ്കിലും ഒരു സ്ഥാനത്ത് എത്തിയതിനു ശേഷം അവരെ കൂടി നോക്കും എന്നാണ് കരുതിയത് ഇതുപോലെ ഒരു പ്രണയ ബന്ധത്തെ അകപ്പെടും എന്നും അവളുടെ കാര്യം മാത്രം നോക്കി പോകും എന്നും ആരും വിചാരിച്ചില്ല…
അവൾ ഡൽഹിയിലേക്ക് പോയെന്നും അവിടെ ഏതോ നല്ല ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് എന്നൊക്കെ നാട്ടിൽ ഓരോരുത്തർ പറഞ്ഞു പക്ഷേ അവൾ നാട്ടിലേക്ക് പിന്നീട് വന്നിട്ടില്ല…
അവളെ കഷ്ടപ്പെട്ട് പഠിപ്പിച്ചത് പോലെ തന്നെ വറീത് ചേട്ടൻ താഴെയുള്ളവരെയും പഠിപ്പിച്ചു അവർ ഓരോ സ്ഥാനത്ത് എത്തിപ്പെട്ടു അവസാനം ചേട്ടനും തീരെ വയ്യാതെയായി മൂത്തമകളെ കാണണം എന്നൊരു മോഹം തോന്നി…
അങ്ങനെയാണ് അവളുടെ താഴെയുണ്ടായിരുന്ന ചെറുക്കനെ അവളെ കൂട്ടിക്കൊണ്ടു വരാൻ വേണ്ടി ഡൽഹിയിലേക്ക് വിട്ടത്.
അവർ പറഞ്ഞ ഹോസ്പിറ്റലുകളിൽ മുഴുവൻ അവളെപ്പറ്റി അന്വേഷിച്ചു മേരി വർഗീസ് എന്ന പേരിൽ ഒരു നഴ്സുമാരും അവിടെയൊന്നും വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല..
ഇനി എന്ത് ചെയ്യും എന്ന് പറഞ്ഞ് ഇരുന്നപ്പോഴാണ് നാട്ടിൽ തങ്ങളുടെ വീടിന് അടുത്ത് ഉള്ള ഒരാളെ കാണുന്നത് അവർ വർഷങ്ങളായി അവിടെയാണ് അയാളോട് കാര്യം എല്ലാം പറഞ്ഞു..
മേരിക്കുട്ടിയുടെ പണ്ടത്തെ ഫോട്ടോയും കാണിച്ചു കൊടുത്തു അവളെ പെട്ടെന്ന് തിരിച്ചറിഞ്ഞു… പക്ഷേ അവളുടെ വീട് ഇപ്പോൾ എവിടെയാണ് താമസം എന്ന് പറഞ്ഞു കൊടുക്കാൻ തയ്യാറായില്ല അതുകൊണ്ട് അവളുടെ അനിയന് എന്തോ സംശയം തോന്നി..
അയാളോട് ഒരുപാട് ആവശ്യപ്പെട്ടതിനുശേഷം ആണ് അവളുടെ അഡ്രസ് കൊടുത്തത് അഡ്രസ്സും വാങ്ങി അനിയൻ സ്വന്തം ചേച്ചിയെ കാണാൻ വേണ്ടി പോയി അവിടെ എത്തിയപ്പോൾ മനസ്സിലായി അത് അത്ര നല്ല ഇടമല്ല എന്ന്..
കുറെ അന്വേഷിച്ചതിനു ശേഷം അവളെ കണ്ടുമുട്ടി യഥാർത്ഥത്തിൽ അതൊരു, വേ ശ്യാലയം ആയിരുന്നു..
അവൾ അവിടത്തെ അന്തേവാസിയും അതുകണ്ട് അവളുടെ അനിയൻ ആകെ തകർന്നു പോയിരുന്നു….?ആ ഷോക്കിൽ അയാൾ നിന്നു പിന്നെ അവളോട് ഒരു ഫോർമാലിറ്റി പോലെ പറഞ്ഞു അപ്പച്ചന് വയ്യ നാട്ടിലേക്ക് വരണം എന്ന്..
അവൾക്ക് എന്തൊക്കെയോ അവനോട് പറയാനുണ്ടായിരുന്നു പക്ഷേ അതൊന്നും കേൾക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവൻ കണ്ടതിൽ തന്നെ മനം മടുത്തു നിൽക്കുകയായിരുന്നു…
സ്നേഹിച്ചവൻ ചതിച്ചപ്പോൾ, ഒരു കാര്യം മാത്രമേ മേരി ആഗ്രഹിച്ചിരുന്നുള്ളൂ നാട്ടിൽ ആരും തന്റെ അവസ്ഥ അറിയരുത് എന്ന്!!
തുച്ഛമായ സംഖ്യക്ക് വേണ്ടി പ്രണയിച്ച് വീട്ടുകാരെയും ഉപേക്ഷിച്ച് സ്വന്തമാക്കിയവൻ ഇവിടെ കൊണ്ടുവന്ന് വിറ്റപ്പോൾ, അന്ന് അവൾ മരിച്ചിരുന്നു ഇപ്പോൾ ഉള്ളത് ജീവനുള്ള ഒരു ശരീരം മാത്രമാണ്..
ഒരുപാട് പേര് തന്നെ ഉടലിൽ കാi മസുഖം തേടി.. ചിലരെല്ലാം തന്നെ പ്രണയത്തോടെ നോക്കി ചിലർ അവജ്ഞയോടെയും…
അതൊന്നും അവളെ ബാധിച്ചില്ല പക്ഷേ തന്റെ അനിയൻ മുന്നിൽ വന്നു അങ്ങനെ നോക്കി നിന്നപ്പോൾ അവിടെ തകർന്നിരുന്നു അവൾ.. സംഭരിച്ച ധൈര്യം എല്ലാം ചോർന്നു പോയിരുന്നു പിന്നീട് ജീവിക്കാൻ തോന്നിയില്ല അതുകൊണ്ടുതന്നെയാണ് ഒരു മുഴം ക യറിൽ ജീവിതം അ വസാനിപ്പിക്കാൻ തീരുമാനിച്ചത്..
അവളുടെ ജീവനില്ലാത്ത ശ രീരത്തോടൊപ്പം അനിയനു വേണ്ടി ഒരു കത്തും എഴുതി തയ്യാറാക്കിയിരുന്നു… അവിടെ അവൾക്ക് പ്രിയപ്പെട്ട ആരോടോ മരിക്കും മുമ്പ് പറഞ്ഞു ആ കത്ത് അവന് തന്നെ കൊടുക്കണം എന്നും ഏർപ്പാട് ചെയ്തിരുന്നു..
അതിൽ അവൾ വിശദമായി എഴുതിയിരുന്നു അവളുടെ ജീവിതത്തിൽ സംഭവിച്ചതിനെപ്പറ്റി…?സ്നേഹിച്ച ആളെ ഒരുപാട് വിശ്വസിച്ചു എന്നൊരു തെറ്റു മാത്രമേ അവൾ ചെയ്തിരുന്നുള്ളൂ..
അതിനുപകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു.. പിന്നീട് വീട്ടിലേക്ക് തിരിച്ചു വരാമായിരുന്നിട്ടും അത് ചെയ്യാതിരുന്നത് അപ്പച്ചനോടും അമ്മച്ചിയോടും അവൾ ചെയ്ത തെറ്റിന്റെ ആഴം വലുതാണെന്ന് അറിഞ്ഞതുകൊണ്ട് തന്നെയാണ്..
സ്വയം ഏറ്റുവാങ്ങിയ ശിക്ഷ എന്നോണം അനുഭവിക്കുകയായിരുന്നു ഇത്രനാളും..
എങ്കിലും വീട്ടിലുള്ളവർ ആരും തന്റെ ഇപ്പോഴത്തെ അവസ്ഥ അറിയരുത് എന്ന് വലിയ മോഹമുണ്ടായിരുന്നു അതും ദൈവം നടത്തി കൊടുത്തില്ല സ്വന്തം അനിയനെ തന്നെ മുന്നിൽ കൊണ്ടുവന്ന് നിർത്തി..
ഇനി ജീവിക്കാൻ അർഹതയില്ല സ്നേഹിച്ച ഒരാളെ വല്ലാതെ വിശ്വസിച്ചു എന്നൊരു തെറ്റു മാത്രമേ ചേച്ചി ചെയ്തിട്ടുള്ളൂ അതിന് എല്ലാവരോടും എന്നോട് പൊറുക്കാൻ പറയണം.. എന്നും പറഞ്ഞ് ഒരു മാപ്പ് അപേക്ഷ..
ആ കത്ത് വായിച്ചതും അവളുടെ അനിയനു നെഞ്ചുപൊട്ടുന്നത് പോലെ തോന്നി ഒരുപക്ഷേ താൻ ഒന്നും മിണ്ടാതെ തിരിച്ചു പോന്നില്ലായിരുന്നെങ്കിൽ ചേച്ചിയെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ അവൾ ഇപ്പോഴും ജീവനോടെ കാണുമായിരുന്നു…
ചിലതെല്ലാം തീരുമാനിച്ചിട്ട് ആയിരുന്നു അവൻ അവളുടെ കുഴിമാടത്തിലേക്ക് അവസാനപ്പിടി മണ്ണ് വാരിയിട്ടത്…
കുറേ ദിവസത്തെ അന്വേഷണത്തിന് ശേഷം അവളെ സ്നേഹിച്ചു വഞ്ചിച്ച കണ്ടെത്താൻ കഴിഞ്ഞിരുന്നു.. മറ്റേതോ പെൺകുട്ടിയെ അതേപോലെ ച തിക്കാൻ ഒരുങ്ങുകയായിരുന്നു അയാൾ!!
അവളെയും കൊണ്ട് കറങ്ങി ക ള്ളും കുടിച്ച് ബോ ധമില്ലാതെ ബൈക്കിൽ പോകുന്നവനെ പുറകിൽ നിന്ന് നോക്കി കണ്ടു, തന്റെ ചേച്ചിയുടെ മരണത്തിന് ഉത്തരവാ ദി തങ്ങളുടെ കുടുംബത്തിന്റെ തീരാനഷ്ടത്തിന് കാരണക്കാരൻ..
അവന്റെ ഉള്ളിലെ പക പുറത്തേക്ക് വന്നു..
കാറ് അല്പം സ്പീഡിൽ ഡ്രൈവ് ചെയ്ത് അവന്റെ ബൈക്കിന് പുറകെ വിട്ടു..
ഒന്ന് പതിയെ തട്ടിയതും, ബോധമില്ലാതെ അയാൾ ആ പുഴയിലേക്ക് വീണിരുന്നു…
ഇനിയൊരു രക്ഷപ്പെടൽ ഉണ്ടാകാതിരിക്കാൻ പാലത്തിന്റെ മുകളിൽ നിന്ന് തന്റെ ചേച്ചിയുടെ ഘാ തകനെ നോക്കി കണ്ടു അവൻ!!
അയാൾ വെള്ളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയി പെട്ടെന്ന് ഒന്ന് ഉയർന്നു അപ്പോഴേക്കും അജ്ഞാതമായ ഏതോ ഒരു ശക്തി അയാളെ വന്ന് പിന്നെയും വെള്ളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ത്തി കൊണ്ടുപോകുന്നതുപോലെ തോന്നി!!!
അതുകണ്ട് അവൻ മെല്ലെ വിളിച്ചു
“”ചേച്ചി!!”
എന്ന്..
സംതൃപ്തമായ ഒരു മനസ്സോടെ ഒരു ആത്മാവ്, അന്നേരം മോക്ഷം കിട്ടി പോയിരുന്നു…