സുഭാഷ് അവൾ നീട്ടിയ സ്പ്രേ കുപ്പി വാങ്ങി തന്റെ ഒരു കൈത്തണ്ടയിൽ അടിച്ചു മണപ്പിച്ചു നോക്കി..ഒന്ന് കറങ്ങി സുഭാഷ് താഴെ ബോധം കേട്ടു വീണു..?രണ്ടു മണിക്കൂർ എങ്കിലും പിടിക്കും ബോധം തെളിയാൻ…….

_lowlight _upscale

തിരികെ കൈവന്ന സൗഭാഗ്യം

രചന :വിജയ് സത്യ

എവിടെയോ പോകാനുള്ള സുഭാഷിന്റെ ഭാര്യയ്ക്ക് വിസ്തരിച്ച് കുളിച്ച ശേഷം ഉണങ്ങിയ ടവൽകൊണ്ട് തുടച്ചിട്ടും തൃപ്തിയായില്ല..

മാ റിടത്തിനിടയിലെയും നി തംബ പി ളർപ്പിനിടയിലും തങ്ങിനിൽക്കുന്ന ജലകണികകൾ ഒന്നുകൂടി അവൾ തോർത്തുകൊണ്ട് ഒപ്പിയെടുത്തു…

രാവിലെ തന്നെ അവളുടെ ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ ഒരുങ്ങുകയാണ്..

കൂടെ അഞ്ചുവയസ്സുകാരി മകളും..

സുഭാഷ് പോകുന്നില്ല.. അവൻ ഇന്ന് ഉച്ചയ്ക്കു വേറൊരിടം വരെ പോകാൻ ഉണ്ട്. പുള്ളി അല്ലറചില്ലറ വസ്തുവകകളുടെയും ഫ്ലാറ്റ്,വില്ലാസ് തുടങ്ങിയവയുടെ കൈ മാറ്റ കച്ചവടവുമായി മുന്നോട്ടുപോകുന്നു..

ഭാര്യ പോയിക്കഴിയുമ്പോൾ.. വീട്ടിൽ ആരും ഇല്ലാതാവും.. അതുകൊണ്ട് അവൾ കല്യാണത്തിന് പോയി വന്നിട്ടു വേണം സുഭാഷിന് പോകാൻ..

അണുകുടുംബം ആണ്.. തറവാട്ടിൽ നിന്നൊക്കെ മാറി താമസിക്കുന്ന വിഭാഗത്തിൽപ്പെട്ടതാണ്..?അതുകൊണ്ട് ഈ പ്രശ്നം ഈ വിഭാഗക്കാരെ പൊതുവേ അലട്ടാറുണ്ട്..

അവളുടെ സ്വർണ്ണവും ചിലപ്പോൾ വസ്തുവകകൾക്ക് അഡ്വാൻസ് കൊടുക്കാനായി ബാങ്കിൽ നിന്നും എടുത്തു കൊണ്ടു വച്ച വലിയ എമൗണ്ടും വീട്ടിൽ ഉണ്ടാകും… അതുകൊണ്ടാണ് ഇട്ടു എറിഞ്ഞു പോകാൻ ഒരു മടി…

മകളാണെങ്കിൽ നേരത്തെ ഒരുങ്ങി ‘പൂവാ മമ്മി പൂവാ മമ്മി ‘എന്നുപറഞ്ഞ് അവളുടെ സ്വസ്ഥത തകർത്തത് കൊണ്ട് എട്ടരയ്ക്ക് തുടങ്ങിയ അവളുടെ ഒരുക്കം പത്തുമണി ആയപ്പോഴേക്കും തീർക്കേണ്ടി വന്നു..

അതിന്റെ അരിശത്തോടെ അവളുടെ കയ്യും പിടിച്ച് പോർച്ചിലെ സ്കൂട്ടിയിൽ കയറിയിരുന്ന് സ്റ്റാർട്ട് ആക്കി.. പിന്നാമ്പുറം അവളും പാഞ്ഞുകയറി മമ്മിയെ കെട്ടിപ്പിടിച്ചിരുന്നു..

‘ദേ… ചിഞ്ചു നിന്റെ കൺമഷിയും പുരികത്തിന് കരിയും എന്റെ ബ്ലൗസ് മേൽ ആക്കരുത്.. മുഖം ദൂരെ പിടിക്കു…”

അതുകൊണ്ട് ഇസഡ് എന്ന ആകൃതിക്ക് കൈകൾ വന്നതുപോലെ അതു പാവം അവളുടെ പിറകിൽ ഇരുന്നു..

“ചേട്ടാ ഞാൻ വന്നിട്ടേ പോകാവൂ..കേട്ടോ”

“ആയിക്കോട്ടെ ഒരു മണിയാകുമ്പോഴേക്കും വരണേ..നീ “

“വരാന്ന്…ശരി എന്നാൽ ഓക്കേ..”

അവൾ പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു..

“ഡാഡി ബൈ…”

മകൾ കൈവീശി കാണിച്ചു…

“ഓക്കേ ഓക്കേ…”

സുഭാഷ് ഭാര്യയും മകളെയും കൈയുയർത്തി കാണിച്ചു യാത്രയാക്കി..

അവര് പോയി…

രണ്ടു രണ്ടര മണിക്കൂറോളം ഇവിടെയിരുന്ന് ബോറടിക്കണം.. എന്താ ഇപ്പോ ചെയ്ക.. ടിവിയിൽ നോക്കിയപ്പോൾ മടുപ്പ് തോന്നി…

അപ്പോഴേക്കും അകത്ത് നിന്നും മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി.

നമ്പർ നോക്കി?ജോർജ് ആണല്ലോ..

വെള്ളം അടിക്കാനുള്ള വകുപ്പും ആയിട്ടേ അവൻ വിളിക്കൂ.. അയ്യോ ഇന്ന് ശരിയാവില്ല… കച്ചവടം ഉള്ളതാ.. സുഭാഷ് മനസ്സിൽ കരുതി…

“എടാ ഇന്ന് അൽപ്പം തിരക്കിലാ… നമുക്ക് നാളെ കൂടാം…”

തൽക്കാലം അവനെ ഒഴിവാക്കാൻ അങ്ങനെ പറഞ്ഞു..

കുറച്ചു കഴിഞ്ഞപ്പോൾ സുഭാഷ് അലമാര തുറന്നു, ഇന്ന് വാങ്ങാൻ ഉറപ്പിച്ച സ്ഥലത്തിന് അഡ്വാൻസ് കൊടുക്കാനുള്ള പണക്കെട്ടുകൾ കൊണ്ടു പോകാനുള്ള ബാഗിൽ എടുത്തു വെച്ചു..

ബാഗിന് സിബ്ബ് ഭദ്രമായി അടച്ചു അത് ബെഡിൽ എടുത്തു വെച്ചപ്പോൾ
പുറത്തു ആരോ വന്നു കോളിംഗ് ബെല്ലടിച്ചു..?സിറ്റൗട്ടിൽ ചെന്ന് നോക്കിയപ്പോൾ സുന്ദരിയായ ഒരു പെൺകുട്ടി… കയ്യിൽ വലിയ ബാഗ്…

എന്തോന്നാ ഇത്

അവൻ ചോദിച്ചു..

“കുറച്ചു ബ്യുട്ടി പ്രോഡക്ട് ഐറ്റംസാ സാറെ.”

അതിന്റെ ആൾ ഇപ്പോൾ പോയതേയുള്ളൂ.. കുട്ടി ഇത്തിരി വൈകിപ്പോയി..

ജന്റ്സിന് ഉപയോഗിക്കുന്ന ഫേസ് വാഷ് ഹെയർ ജെൽ, പൗഡർ, ഡിയോഡറന്റ്, കല്യാണസൗഗന്ധികത്തി ന്റെ സ്പ്രേ… ഒക്കെ ഉണ്ട് സാർ.. “

കല്യാണസൗഗന്ധികം എന്ന് കേട്ടപ്പോൾ സുഭാഷിന് അത്ഭുതമായി.

“പുരാണ പുഷ്പങ്ങൾ അതൊക്കെ ഇപ്പോൾ ഉണ്ടോ…”

ഉണ്ട് സാർ അതിന്റെ സ്പ്രേ ആണ്… ഒന്നു മണത്തു നോക്കൂ…

സുഭാഷ് അവൾ നീട്ടിയ സ്പ്രേ കുപ്പി വാങ്ങി തന്റെ ഒരു കൈത്തണ്ടയിൽ അടിച്ചു മണപ്പിച്ചു നോക്കി..

ഒന്ന് കറങ്ങി സുഭാഷ് താഴെ ബോധം കേട്ടു വീണു..?രണ്ടു മണിക്കൂർ എങ്കിലും പിടിക്കും ബോധം തെളിയാൻ..

അവൾ അവന്റെ തോളിൽ നിന്നും തോർത്തെടുത്ത് അവനെ പുതപ്പിച്ചു… ഇപ്പൊ ആരുകണ്ടാലും സിറ്റൗട്ടിൽ കാറ്റും കൊണ്ട് കിടന്നുറങ്ങുന്നത് ആണെന്നേ കരുതൂ…

അവൾ വേഗം അകത്തുകയറി.. പലയിടത്തും പരതുന്ന കൂട്ടത്തിൽ അവൾ ബെഡിൽ ഉണ്ടായിരുന്ന ആ പണം നിറച്ച ബാഗ് കണ്ടു.. അവൾ അതിന്റെ സിബ് തുറന്നു നോക്കി. ഞെട്ടിപ്പോയി… ചുരുങ്ങിയത് രണ്ടു കോടിയോളം രൂപ ഉണ്ടാകും… പിന്നെ അവൾ കൂടുതലൊന്നും ചിന്തിച്ചില്ല. അത്കൈക്കലാക്കി… വീട്ടിൽ നിന്ന് ഇറങ്ങി

പെട്ടെന്നുതന്നെ ആ കോമ്പൗണ്ടിന് പുറത്തുകടന്നു…

വഴിയിൽ കണ്ട ഒഴുക്കുള്ള പുഴയിൽ അവളുടെ വലിയ ബാഗും സാധനങ്ങളും അവൾ ഉപേക്ഷിച്ചു…

അവൾ പണമടങ്ങിയ ബാഗുമേന്തി നിമിഷങ്ങൾക്കകം ടൗണിലെത്തി.. ഒരു തട്ടുകടയിൽ നിന്ന് ആദ്യം വെള്ളവും പിന്നെ ഒരു ചായയും വാങ്ങി കഴിച്ചു…

താൻ ഈ ചെയ്യുന്നത് 100% ശരിയാണ് എന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.. തനിക്ക് ലഭിക്കേണ്ട പണം തന്നെയാണിത്… വഞ്ചനയ്ക്ക് പകരം വഞ്ചന… അതാണ് കുന്നേക്കൽ പ്രഭാകരന്റെ മകളുടെ ഇപ്പോഴത്തെ രീതി… അവൾ ഗൂഢമായി ഒന്നു പുഞ്ചിരിച്ചു…

സമയം ഒരുമണിയോടടുത്തപ്പോൾ കല്യാണത്തിനു പോയ സുഭാഷിനെ ഭാര്യയും കുട്ടിയും വീട്ടിലേക്ക് തിരിച്ചെത്തി..

“സുഭാഷ് ഏട്ടാ നിങ്ങൾ ഇതുവരെ ഒരുങ്ങിയില്ലേ..? “

കല്യാണത്തിന് പോയിട്ട് വന്ന ഭാര്യയും കുട്ടിയും സിറ്റൗട്ടിൽ സുഖമായി ഉറങ്ങുന്ന സുഭാഷിനെ കണ്ടപ്പോൾ ചോദിച്ചു.

സിറ്റൗട്ടിലെ വെറും തറയിൽ കിടക്കുകയായിരുന്നു സുഭാഷ് അപ്പോൾ

ഭാര്യയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ടപ്പോൾ ഒരു ഉറക്കത്തിൽ നിന്നും ഉണർന്നവനെപ്പോലെ സുഭാഷ് ഉണർന്നു പെട്ടെന്നെഴുന്നേറ്റിരുന്നു…

“ഇതെന്താ പോവണ്ടേ… ഉറങ്ങിപ്പോയോ…?”

“അവൾ എവിടെ?”

“അവളോ ആരാ? “

“ആ സ്പ്രേയും കൊണ്ടുവന്നവൾ..?”

“സ്പ്രേയും കൊണ്ട് വന്നവളോ.. ഞാൻ ഇല്ലാത്ത നേരത്ത് നിങ്ങൾ പെണ്ണിനെയും വിളിച്ചു കയറ്റിയോ.. മനുഷ്യ?”

“കയറ്റിയതല്ല അവൾ വന്നത…”

“നിങ്ങളെന്താ മനുഷ്യ പിച്ചും പേയും പറയുന്നത്..?”

തന്നെ ആരോ ചതിച്ചിരിക്കുന്നു…സുഭാഷ് വേഗം എഴുന്നേറ്റു അകത്തേക്ക് ഓടി…

ബെഡ്റൂമിൽ ബെഡിലേക്ക് നോക്കി..

“ഈശ്വര… എന്റെ കാശ് പോയി..”

ഒരു ആർത്തനാദം ആയിരുന്നു അത്…

“എടി എന്നെ മയക്കികിടത്തി ഒരുവൾ എന്റെ കാശുമടിച്ചു കൊണ്ടുപോയി…”

“നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല..”

“എടി നീ പോയ നേരം ഒരു പെണ്ണ് ഇവിടെ വന്നിരുന്നു.. അവളൊരു കോസ്റ്റ്യുമസ് കച്ചവടക്കാരി എന്നാ പറഞ്ഞത്… നല്ല മണം ആണെന്ന് പറഞ്ഞു അവൾ ഒരു സ്പ്രേ എനിക്കു മണപ്പിക്കാൻ തന്നു.. ഞാൻ അതെടുത്തു മണപ്പിച്ചനേരം ഞാൻ ബോധം കെട്ടു വീണു.ആ സമയത്ത് അവൾ അകത്തുകയറി എന്റെ പണം കൊണ്ടു പോയെടി…”

“ഈശ്വരാ.. ഞാൻ എന്താ ഈ കേൾക്കുന്നത്.. അപ്പോൾ എന്റെ ആ ഗോൾഡ്… പോയോ…?”

അതും പറഞ്ഞ് അവർ വേഗം അലമാരി തുറന്നു പരിശോധിച്ചു..

“ഗോൾഡ് ഒന്നും കൊണ്ടുപോയിട്ടില്ല..”?അവൾ ആശ്വാസത്തോടെ പറഞ്ഞു..

“ഗോൾഡ് എന്തിന്..? രണ്ടുകോടി തന്നെ ധാരാളം അല്ലേ അവൾക്കു..”

അതും പറഞ്ഞ് സുഭാഷ് തലയ്ക്ക് കൈ വെച്ച് അലമുറയിട്ടു കരഞ്ഞു… ഭാര്യയും കരച്ചിലായി.. അത് കണ്ടപ്പോൾ കുഞ്ഞു കരയാൻ തുടങ്ങി..

കുറച്ചു നാളുകൾക്ക് മുമ്പ്…

ഇസ്രായേൽ ക്കാരൻ റോബർട്ടോ ടിഫാനിയുടെ മട്ടാഞ്ചേരിയിൽ ഉള്ള മെറ്റിൽഡ ഇൻ എന്ന സ്റ്റാർ ഹോട്ടലിൽ മാനേജരാണ് കുന്നേക്കൽ പ്രഭാകരൻ…

ഹോട്ടൽ ബിസിനസ് മടുത്തപ്പോൾ റോബർട്ടോ ടിഫാനി തന്റെ ഹോട്ടൽ വിൽക്കാൻ വേണ്ടി കുന്നേക്കൽ പ്രഭാകരനെ ഏർപ്പാടാക്കി പറഞ്ഞു..

“പ്രഭാകരാ. എഴുപത് സീയാർ എനിക്ക് ലഭിക്കണം… നീ എത്ര വേണമെങ്കിലും കേറ്റി വെച്ച് വിറ്റോ… പക്ഷേ റെഡി ക്യാഷ് ആണ് കച്ചവടം… എന്റെ ഇസ്രായേൽ ഉള്ള അക്കൗണ്ടിലേക്ക് മണി ട്രാൻസ്ഫർ കിട്ടണം… നിന്റെ കമ്മീഷൻ എന്താ എന്നുവെച്ചാൽ ഇവിടെ ക്യാഷ് ആയി വാങ്ങിക്കോ.. ഇത്രയേ ഉള്ളൂ കണ്ടീഷൻ… “

അങ്ങനെ കുന്നേക്കൽ പ്രഭാകരൻ മെറ്റിൽഡ ഇൻ വിൽക്കാൻ ഏർപ്പാടാക്കാൻ നല്ല ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ അന്വേഷിച്ചു നടപ്പായി..

അങ്ങനെയാണ് സുഭാഷിനെ പരിചയപ്പെട്ടത്..

സുഭാഷിനെ കെയറോഫിൽ ഹോട്ടൽ വിലക്കെടുക്കാൻ ആളുണ്ട്..

എഴുപത്തിയഞ്ച് കോടിക്ക് ഹോട്ടൽ എടുക്കാൻ ഒരു ഉത്തരേന്ത്യക്കാരൻ റെഡിയായി.. കേറ്റി വെച്ച അഞ്ചു സീയാർ പ്രഭാകരനും സുഭാഷും നേർപകുതി പങ്കിടാനും തീരുമാനിച്ചു..

കാര്യങ്ങളൊക്കെ ഭംഗിയിൽ മുന്നോട്ടുപോയി..

ഹോട്ടൽ കൈമാറ്റം നടന്നു.. റോബർട്ടോ ടിഫാനി ആവശ്യപ്പെട്ട പണം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ട്രാൻസ്ഫർ ആക്കിപ്പോൾ പ്രമാണം ഒപ്പിട്ടു നൽകി.. രജിസ്ട്രേഷൻ ചെയ്തു..

മാർവാഡീ അഞ്ചു കോടി രൂപ സുഭാഷിനും പ്രഭാകരനും ക്യാഷ് ആയി നൽകി..

തീഫാനി ഇസ്രയേലിലേക്ക് വിമാനം കയറി..

തങ്ങൾക്ക് കിട്ടിയ കാശുമായി രണ്ടുപേരും ഒരു വാഹനത്തിൽ വരികയായിരുന്നു.

ദാഹം തോന്നിയ പ്രഭാകരൻ വഴിയിൽ ഒരു തട്ടുകട കണ്ടപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ടു..

നമുക്ക് അല്പം വെള്ളം കുടിക്കാം.

അപ്പുറത്താണ് തട്ടുകട.. റോഡ് മുറിച്ചു കടക്കണം..

ക്യാഷ് ഇരിക്കുന്നതിനാൽ കാർ ഭദ്രമായി സെൻട്രൽ ലോക്ക് ചെയ്തു.. ഇവരും റോഡ് മുറിച്ചു കടക്കുകയായിരുന്നു… പെട്ടെന്നാണ് അത് സംഭവിച്ചത്…

ചീറി വന്ന ആ കാറിനെ അവർ കണ്ടില്ല.. രണ്ടുപേരും ഇടിച്ചുതെറിപ്പിക്കപ്പെട്ടു..
സുഭാഷിന് വലിയ പരിക്കില്ല പക്ഷേ.. പ്രഭാകര ഏട്ടന് കാര്യമായ പരിക്കേറ്റു..

സുഭാഷ് അവന്റെ കാറിൽ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു

അപ്പോഴൊന്നും അയാളെ ചതിക്കണമെന്ന് സുഭാഷ് ചിന്തിച്ചില്ല.

അയാൾക്ക് പഴയ കാര്യങ്ങൾ ഒന്നും ഓർമ്മയില്ല.. അതോടുകൂടി സുഭാഷിന്റെ മട്ടുമാറി.

പ്രഭാകരനെ കുറിച്ച് കൂടുതലൊന്നും സുഭാഷിന് അറിയില്ല. ഈയടുത്ത് പരിചയപ്പെട്ടതാണ് ല്ലോ.. ബിസിനസ് അല്ലാതെ വേറൊന്നും സംസാരിച്ചിട്ടില്ല..

അതുകൊണ്ട്ആ യാളുടെ ഫോണിൽ നിന്നും അയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചു.. അവർ വന്നപ്പോൾ സുഭാഷ് കാറിൽ ഉള്ള ക്യാഷുമായി വീട്ടിലേക്ക് പോയി..

പിന്നെ ആ ഭാഗം തിരിഞ്ഞുനോക്കിയില്ല…

അങ്ങനെ കുന്നേക്കൽ പ്രഭാകരന്റെ രണ്ടര കോടി ഷെയർ കൂടി കിട്ടിയ സന്തോഷത്തോടെ അവൻ ജീവിച്ചു വരികയായിരുന്നു.

കുന്നേക്കൽ പ്രഭാകരന്റെ ബന്ധുക്കൾക്കോ ഭാര്യയ്ക്കോ അയാൾക്ക് ലഭിക്കേണ്ട പണത്തെക്കുറിച്ച് അറിയില്ലായിരുന്നു…

പക്ഷേ ബാംഗ്ലൂരിൽ പഠിക്കുകയായിരുന്ന രാഗിണി മോളെ വിളിച്ചു എല്ലാ വിവരവും അയാൾ അപ്പോൾ പറഞ്ഞിരുന്നു.. അതുകൊണ്ടുതന്നെ ബിസിനസിനെ എല്ലാം നീക്കവും മകൾ മനസ്സിലാക്കിയിരുന്നു..

ക്യാഷ് മായി വരുമ്പോൾ അച്ഛനു പറ്റിയ അപകടം അവൾ അറിഞ്ഞപ്പോൾ തന്നെ ബാംഗ്ലൂരിൽ നിന്നും ഹോസ്പിറ്റലിലേക്ക് വന്നു.. അച്ഛന്റെ അപ്പോഴത്തെ അവസ്ഥ അറിഞ്ഞവൾ ഒരുപാട് ദുഃഖിച്ചു..

അച്ഛന്റെ ഫോണിൽ നിന്നും സുഭാഷിന്റെ നമ്പർ എടുത്ത് അവൾ വിളിച്ചു..
അച്ഛൻ നല്ല വിവരവും തന്നെ അറിയിച്ചിരുന്നുവെന്നും ക്യാഷുമായി വരുമ്പോഴാണ് അപകടം സംഭവിച്ചതെന്നുമൊക്കെ എനിക്കറിയാം എന്നും അവൾ പറഞ്ഞു..

പക്ഷേ സുഭാഷ് ഒക്കെ നിഷേധിച്ചു..

ആ കച്ചവടം നടന്നില്ലെന്നും ഇസ്രായേൽ കാരൻ മാർവാഡിക്കു ഹോട്ടൽ താൽക്കാലം നടത്താൻ കൊടുത്തിട്ട് നാട്ടിലേക്ക് പോയെന്നും ഒക്കെ തട്ടിവിട്ടു..

ഹോട്ടൽ കൈമാറ്റം നടന്നത് തന്നെ എന്ന് അവൾക്കറിയാം.. അവൾ അത് നേരിട്ട് ചെന്ന് ക്ലാരി ഫൈ ചെയ്തു..?ക്രമേണ അച്ഛന് ഓർമ ശക്തി ഒക്കെ തിരിച്ചുകിട്ടി..

ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും സുഭാഷിന്റെ അടുത്തുപോയി ബലംപ്രയോഗിച്ച് കാശുവാങ്ങിക്കാനോ?ഒന്നിനും അയാൾക്ക് ആയില്ല..

അച്ഛന്റെ ഉള്ള ജോലി പോയി.. അപകടത്തിൽപെട്ട ആഅവശനുമായി.. തനിക്ക് താഴെ ഇനിയും രണ്ടു പെൺകുട്ടികൾ വളർന്നുവരുന്നുണ്ട്.. അവരുടെ പഠനം കല്യാണം ഇതിനൊക്കെ ഒരുപാട് കാശ് വേണം.. കിട്ടാനുള്ള കാശ് ആണെങ്കിൽ തരുന്നില്ല..

അങ്ങനെയാണ് ചുളുവില പറഞ്ഞ് ഒന്നാന്തരമൊരു തെങ്ങിൻതോട്ടം തന്റെ അമ്മാവൻ മുഖാന്തരം സുഭാഷിന് വിൽക്കാൻ തീരുമാനിച്ചു കൊണ്ട് ഒരു നാടകം തയ്യാറാക്കിയത്.. അഡ്വാൻസ് രണ്ടുകോടി ആവശ്യപ്പെട്ടു.. ഏകദേശം പത്ത് കോടിക്ക് മുകളിൽ ഉള്ള ആ തോട്ടം വെറും നാലു കോടി തരാമെന്ന്പ റഞ്ഞപ്പോൾ അവൻ വീണു.. അതിനായി അവൻ വീട്ടിൽ ക്യാഷ് റെഡി ആക്കുമെന്ന് എന്ന് കണക്കുകൂട്ടി.. അങ്ങനെതന്നെ സംഭവിച്ചു..

ഈയൊരു അവസ്ഥയിൽ രാഗിണി ചെയ്തത് തെറ്റാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ.. ചതിക്ക് ചതി.. രാഗിണി ക്യാഷുമായി വീട്ടിലേക്ക് പോയി..

കുറച്ചുകഴിയുമ്പോൾ സുഭാഷിന് ഫോൺ കോൾ വന്നു..

“സുഭാഷേ പണം ഞാൻതന്നെ കൊണ്ടുപോയത്… നിന്നെ എന്നും കാശിനു വേണ്ടി വിളിക്കാറുള്ള കുന്നേക്കൽ പ്രഭാകര മകൾ രാഗിണി..ഇത് രണ്ടുകോടിയെ ആയുള്ളൂ… കണക്ക് പറഞ്ഞാൽ ഇനിയും അമ്പത് ലക്ഷം തരണം.. നിന്റെ വാട്സാപ്പിൽ ആ ഹോട്ടൽ കൈമാറ്റം ചെയ്ത രജിസ്ട്രേഷൻ ചെയ്തതിന്റെ കോപ്പി അയച്ചിട്ടുണ്ട്.. നീ പറയുന്ന കള്ളത്തരത്തിന് ആദ്യത്തെ തെളിവ്..ആ ഹോട്ടലിൽ വെച്ച് പ്രമാണത്തിൽ ഒപ്പുവെക്കുന്നതും എന്റെ അച്ഛനും നിനക്കും അവകാശപ്പെട്ട അഞ്ചുകോടി വാങ്ങിക്കുന്നത് ഒക്കെയുള്ള സിസിടിവി ഫൂട്ടേജ് അതോടൊപ്പം അയച്ചിട്ടുണ്ട്.. ഇനിയും തെളിവ് വേണമെങ്കിൽ മാർവാഡിയെ കൊണ്ട് പറയിപ്പിക്കാൻ എനിക്കു കഴിയും.. ഇതുപോരല്ലോ മോനെ.. ഇവിടെ പെണ്ണു മക്കൾ ഞങ്ങൾക്ക് ഒരുപാട് ചെലവ് ഉള്ളതല്ല ബാക്കിയുള്ള അമ്പത് ലക്ഷത്തിനു ഞാൻ അതേ പോലുള്ള ഒരു വരവ് വരണോ അതോ നീ കൊണ്ട് തരുമോ..? “

“അയ്യോ വേണ്ട ഞാൻ നാളെ എത്തിക്കാം.. ബാക്കി.. എനിക്ക് നിങ്ങളുടെ വീട്ടിൽ വന്നു പ്രഭാകരേട്ടനോട് ചെയ്തുപോയ തെറ്റിന് മാപ്പ് ചോദിക്കണം…. എന്നോട് ക്ഷമിക്കൂ..പ്ലീസ്…”