” സുഭദ്ര അക്ക ഒരു വൃ ത്തികെട്ട സ്ത്രീയാണ് ആർക്കും ഇവിടെ ഇഷ്ടമല്ല!! ഇവിടെ ധാരാളം ആണുങ്ങൾ വരും അതുകൊണ്ട് ഞങ്ങൾ തന്നെ വീട് മാറാൻ ഇരിക്കുകയാണ്…….

_lowlight _upscale

എഴുത്ത്:- കാർത്തിക

“”” ചേച്ചി ചേച്ചിയുടെ ഫോൺ ഒന്ന് തരാമോ നാട്ടിലേക്ക് ഒന്ന് വിളിക്കാനാണ്!!!”

ഭാഷ പോലും അറിയാത്ത ഈ നാട്ടിൽ തൊട്ട് അയൽവക്കത്തുള്ളവർ മലയാളികളാണ് എന്നറിഞ്ഞപ്പോൾ അതിന്റെ ആശ്വാസത്തിൽ അങ്ങോട്ടേക്ക് വന്നതായിരുന്നു അരുണിമ!!! ആ സ്ത്രീ അലക്കുകയായിരുന്നു അവരുടെ അരികിൽ ചെന്ന് അവരുടെ ഫോൺ മേടിച്ച് വിളിക്കാം എന്നൊരു പ്രത്യാശയായിരുന്നു ഉള്ളിൽ മുഴുവൻ..

അന്നേരം മാത്രമാണ് ആ സ്ത്രീ തന്നെ കാണുന്നത് വെറുപ്പോടെ തന്റെ മുഖത്തേക്ക് അവർ നോക്കി.

“”” ദേ പെണ്ണെ ഞാനൊരു കാര്യം പറയാം നിന്റെ വീട്ടുകാരുടെ സ്വഭാവവും കൊണ്ട് ഇങ്ങോട്ട് വരണ്ട ഇവിടെ കല്യാണപ്രായം ആയി നിൽക്കുന്ന ചെറുക്കൻ ഉണ്ട്!!! അവനെയും വലവീശിപ്പിടിക്കാനാണ് ഭാവം എങ്കിൽ എന്റെ സ്വഭാവം നീ അറിയും!!! മര്യാദയ്ക്ക് എന്റെ അടിച്ചതിനകത്ത് നിന്ന് ഇറങ്ങിപ്പോയിക്കൊ!!”

ഭയപ്പെട്ടുപോയി അവരുടെ അലർച്ചകേട്ട് കണ്ണുകൾ ഒഴുകിയിറങ്ങി ഒന്നും മിണ്ടാതെ അവിടെനിന്ന് പുറത്തേക്കിറങ്ങിപ്പോന്നു..

ഭാഗ്യം അവിടെ ഉണ്ടായതോന്നും അപ്പച്ചി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അറിഞ്ഞിട്ടുണ്ടെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല ഇതുവരെയും തന്നോട് നന്നായി തന്നെയാണ് പെരുമാറിയിട്ടുള്ളത്..

മോളെ എന്നല്ലാതെ വിളിക്കില്ല എല്ലാം ഒരു അഭിനയമാണെന്ന് ഇതിനകം മനസ്സിലാക്കി… ആദ്യം സന്തോഷമായിരുന്നു തന്നെ ഇങ്ങനെ ചേർത്ത് പിടിക്കാൻ ആരെങ്കിലും ഉണ്ടല്ലോ എന്ന് പക്ഷേ അതെല്ലാം ഇപ്പോൾ വളരെ അസ്വസ്ഥതയോടെയാണ് താൻ നോക്കിക്കാണാറ്. ദേഹത്തുകൂടി പുഴുവരിക്കുന്നത് പോലെ തോന്നും..

നാട്ടിൽ അച്ഛനും താനും മാത്രമേ ഉണ്ടായിരുന്നുള്ളൂ… അമ്മ ചെറുപ്പത്തിലെ മരിച്ചു അതുകൊണ്ട് തന്നെ മറ്റൊരു വിവാഹം പോലും കഴിക്കാതെ അച്ഛൻ തനിക്ക് വേണ്ടി ജീവിച്ചു..

അച്ഛന് ഒരു അനിയത്തി ഉണ്ടായിരുന്നു സുഭദ്ര!! വളരെ ചെറുപ്പത്തിൽ തന്നെ ആരുടെയോ കൂടെ സ്നേഹിച്ചു ഒളിച്ചോടി പോയതാണ്… ബന്ധു എന്ന് പറയാൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ അമ്മയ്ക്കും ആരും ഉണ്ടായിരുന്നില്ല…
അതുകൊണ്ടുതന്നെ അച്ഛൻ മരിച്ചപ്പോൾ ശരിക്കും അനാഥയായി അന്നേരമാണ് ഒരു രക്ഷകയുടെ വേഷം കെട്ടി സുഭദ്ര അപ്പച്ചി അവിടെ അവതരിച്ചത് അവർ എന്നോട് സ്നേഹത്തോടെ പെരുമാറി എന്നെയും കൂട്ടി ഇങ്ങോട്ടേക്ക് പോന്നു തമിഴ്നാട്ടിൽ ഏതോ ഒരു ഉൾഗ്രാമമാണ് അവിടെയാണ് അവരുടെ വീട് എന്ന് പറഞ്ഞു മറ്റാരും ഇല്ലാത്തതുകൊണ്ട് എനിക്ക് അതിന് സമ്മതിക്കേണ്ടി വന്നു. ഒരേ ഒരു കാരണം കൊണ്ട് മാത്രമാണ് ഇങ്ങോട്ടേക്ക് വരാൻ മനസ്സു മടിച്ചത്,

തൊട്ടപ്പുറത്ത് വീട്ടിലെ അജിത്തേട്ടൻ ചെറുപ്പമുതലേ കാണുന്നതാണ് എപ്പഴോ ഞങ്ങൾ തമ്മിലുള്ള ഇഷ്ടത്തിന്റെ നിറം മാറി എന്നോട് ആദ്യമായി ഇഷ്ടമാണ് എന്ന് പറഞ്ഞത് അജിത്തേട്ടൻ തന്നെയായിരുന്നു എനിക്കും എതിർത്തൊന്നും പറയാനുണ്ടായിരുന്നില്ല..

ഡിഗ്രി കഴിഞ്ഞ് അവിടെ തന്നെയുള്ള ഒരു പാരലൽ കോളേജിൽ ട്യൂഷൻ എടുത്തു കൊടുക്കുകയായിരുന്നു പീജിക്കും ചേർന്നിട്ടുണ്ട് ആള് എല്ലാം കഴിഞ്ഞ് ഒരു ജോലി കിട്ടിയാൽ വന്ന് അച്ഛനോട് വിവാഹം അന്വേഷിക്കാം എന്നാണ് പറഞ്ഞിരുന്നത് പക്ഷേ അതിനുമുമ്പ് അച്ഛൻ പോയി.

ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ ചേർന്നിരുന്നു അവിടെ തമിഴ്നാട്ടിൽ പഠിക്കാം എന്നും പറഞ്ഞ് ആണ് ഇങ്ങോട്ടേക്ക് വിളിച്ചുകൊണ്ടുവന്നത് പക്ഷേ ഇവിടെ വന്നപ്പോൾ എനിക്ക് എന്തോ പന്തികേട് പോലെ തോന്നി അസമയത്തും മറ്റുമായി വീട്ടിലേക്ക് എത്തുന്ന ധാരാളം ആണുങ്ങൾ അവർ വരുമ്പോൾ കൊഞ്ചികുഴിഞ്ഞ് അവരുമായി മുറിയിലേക്ക് പോകുന്ന അപ്പച്ചി അവരെല്ലാം എന്റെ നേരെ കൊതിയോടെ നോക്കുന്നത് കാണാറുണ്ടായിരുന്നു അതുകൊണ്ടുതന്നെ ആരു വന്നാലും ഞാൻ അവരുടെ കണ്ണിൽ പെടാതെ പുറത്തുപോയി നിൽക്കും…

“” എന്റെ മോളെ നീ എന്തിനാ പേടിച്ച് ഇങ്ങനെ ഒളിച്ചു നിൽക്കുന്നത് ഇവരെല്ലാം നമുക്ക് വേണ്ടപ്പെട്ടവരാ അവരോട് ഒന്ന് ചിരിച്ചു വർത്തമാനം പറഞ്ഞു എന്നുവച്ച് ഒരു കുഴപ്പവുമില്ല!!!””

എന്ന് പലപ്പോഴും അപ്പച്ചി എന്നോട് പറഞ്ഞിട്ടുണ്ട് അത് കേൾക്കുമ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോകും..?എന്തിനാണ് തന്നെ ഇവിടെയൊക്കെ കൊണ്ടുവന്നത് എന്ന് ഏകദേശം മനസ്സിലായി അതുകൊണ്ട് തന്നെ അജിത്തേട്ടനെ എങ്ങനെയെങ്കിലും വിവരം അറിയിക്കണം അതിനായാണ് എന്താണ് വഴി എന്ന് ആലോചിച്ചത് എന്റെ ഫോൺ പോലും അപ്പച്ചി മേടിച്ചു വച്ചിരിക്കുകയാണ്!!”

ഞാനും എതിർത്തൊന്നും പറയാത്തത് ഇപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം കൂടി അപ്പോൾ നഷ്ടമാകും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം അതിനുവേണ്ടി ഒരു മാർഗ്ഗം ചോദിക്കാനാണ് ഫോൺ ചോദിച്ചത് അപ്പച്ചിയുടെ കണ്ണ് വെട്ടിച്ച് ഇങ്ങോട്ടേക്ക് വന്നത് അതാണെങ്കിൽ ഇങ്ങനെയും എനിക്ക് സങ്കടം വന്നു..

ആ സ്ത്രീയുടെ മകൾ എല്ലാം കണ്ട് നിൽക്കുന്നുണ്ടായിരുന്നു ഞാൻ അപ്പച്ചിയുടെ വീടിന്റെ പുറകിൽ ചെന്നിരുന്ന് കരഞ്ഞു അകത്ത് ആരുമായോ സല്ലാപത്തിലാണ് അപ്പച്ചി..

ആ പെൺകുട്ടി ഫോൺ കൊണ്ടു വന്നു എന്നിട്ട് എന്നെ വിളിച്ചു ഞാൻ അവളെ നോക്കി..

“”” സുഭദ്ര അക്ക ഒരു വൃ ത്തികെട്ട സ്ത്രീയാണ് ആർക്കും ഇവിടെ ഇഷ്ടമല്ല!! ഇവിടെ ധാരാളം ആണുങ്ങൾ വരും അതുകൊണ്ട് ഞങ്ങൾ തന്നെ വീട് മാറാൻ ഇരിക്കുകയാണ്!!!”

എന്നവൾ തമിഴ് കലർന്ന മലയാളത്തിൽ എന്നെ പറഞ്ഞ് മനസ്സിലാക്കി ഒപ്പം അവളുടെ കയ്യിലെ ഫോൺ നീട്ടി..

അജിത്തേട്ടന്റെ നമ്പർ കാണാപ്പാഠമായിരുന്നു വിളിച്ച് ഞാൻ എല്ലാം പറഞ്ഞു ആളെന്നെ വന്ന് കൊണ്ടുപോകാം എന്ന് പറഞ്ഞു..

അന്നേരമാണ് സമാധാനം കിട്ടിയത്.. അടുത്തദിവസം അപ്പച്ചി എന്നോട് നേരിട്ട് തന്നെ പറഞ്ഞു,

“”” അതെ ഇവിടെ അരി വാങ്ങുന്നത് കണ്ടവൻ മാരുടെ കൂടെ ഞാൻ കി ടന്നിട്ട് തന്നെയാണ്!!! നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നതും ആ ഒരു ഉദ്ദേശത്തോടുകൂടി തന്നെയാണ് ഇപ്പോൾ നിനക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാവും അല്ലോ ഇന്ന് ഒരാൾ വരും ഇവിടെ രാഷ്ട്രീയത്തിലൊക്കെ വളരെ പിടിപാടുള്ള ഒരാളാണ് നിന്നെ കണ്ട് ഇഷ്ടമായി എന്ന് പറഞ്ഞ് ധാരാളം പണവുമായി വരുന്ന ആളാണ് വെറുതെ അയാളെ മുഷിപ്പിക്കാൻ നിൽക്കരുത്!!””

എന്നും പറഞ്ഞ് അപ്പച്ചി പോയി ഞാൻ എന്തുവേണമെന്ന് അറിയാതെ നിന്നു….
സിനിമകളിലൊക്കെയേ നായകൻ വന്ന് രക്ഷിക്കുന്നത് കണ്ടിട്ടുള്ളൂ ജീവിതത്തിൽ അങ്ങനെയൊന്നും ഉണ്ടാവില്ല .

കരഞ്ഞു തളർന്ന് ഞാൻ അവിടെയിരുന്നു പെട്ടെന്നാണ് ഉമ്മറത്ത് എന്തോ ബഹളം കേട്ട് അങ്ങോട്ടേക്ക് ചെന്നത് അവിടെ കണ്ട ആളെ കണ്ടപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല അജിത്തേട്ടൻ കൂടെ പോലീസും ഉണ്ട്..

അവർ എന്നോട് ചോദിച്ചു നിന്നെ തട്ടിക്കൊണ്ടു വന്നതാണോ എന്ന് ആണെന്ന് പറയാൻ അജിത്തേട്ടൻ കണ്ണുകൊണ്ട് കാണിച്ചു അതെ എന്ന് പറഞ്ഞപ്പോൾ എന്നെ സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടുപോയി അവിടെവെച്ച് കൂടുതൽ ചോദ്യം ചെയ്തു അവരോട് ഞാൻ പറഞ്ഞു അപ്പച്ചിയുടെ കൂടെ പോകണ്ട അജിത്തേട്ടന്റെ കൂടെ പോയാൽ മതി എന്ന് അങ്ങനെയാണ് എന്നെ നാട്ടിലേക്ക് അയച്ചത്.

അപ്പച്ചിയുടെ പേരിൽ എന്തൊക്കെയോ കേസ് എടുത്തിരുന്നു അജിത്തേട്ടൻ വീട്ടിൽ എല്ലാം പറഞ്ഞിരുന്നു.

ആദ്യം എതിർത്തെങ്കിലും അജിത്തേട്ടന്റെ അച്ഛനും അമ്മയും പിന്നീട് സമ്മതിച്ചു ചെന്നപ്പോൾ തന്നെ അവർ ചെറിയതോതിൽ ഞങ്ങളുടെ കല്യാണം നിശ്ചയിച്ചു വച്ചിരുന്നു അടുത്തുള്ള അമ്പലത്തിൽ പോയി വലിയ ആർഭാടം ഒന്നുമില്ലാതെ അജിത്തേട്ടൻ എന്റെ കഴുത്തിൽ താലികെട്ടി..!!

തകർന്നു എന്ന് തോന്നിയ ജീവിതമാണ് ഇപ്പോൾ എനിക്ക് എന്റെ കൺമുന്നിൽ ഇങ്ങനെ ഏറ്റവും സന്തോഷം നൽകിക്കൊണ്ട് നിലനിൽക്കുന്നത്..

ആരുടെയൊക്കെയോ പുണ്യം…