സാവകാശം ഞാൻ ഏട്ടനോട് ഉണ്ടായത് ചോദിച്ചു മനസ്സിലാക്കി.. മകന്റെ ഭാര്യയുടെ അiവിഹിതം കയ്യോടെ പൊക്കിയപ്പോൾ അവൾ തന്നെ ഒരു സ്ത്രീiലംബടൻ ആക്കി….

രചന::-കൽഹാര

“” ഇവിടെ എവിടെയോ ആണ് ഞാൻ കണ്ടത്!!” എന്നും പറഞ്ഞ് അയാൾ ടോർച്ച് കടത്തിണ്ണയിൽ കിടക്കുന്നവരുടെ മുഖത്തേക്ക് അടിച്ചു പലരും പച്ച തെiറി വിളിച്ചു.. അതെല്ലാം അയാൾ കേട്ടില്ല എന്ന് നടിച്ചു.. പകൽ മുഴുവൻ ഭിക്ഷയിടത്തും മറ്റും ക്ഷീണിച്ച് വന്ന് കിടക്കുന്നവരാണ് ഒന്ന് എങ്ങനെയെങ്കിലും ഉറങ്ങി തുടങ്ങിയപ്പോഴാണ് എല്ലാവരുടെയും മുഖത്തേക്ക് ടോർച്ച് അടിക്കുന്നത് അപ്പോ പിന്നെ അവരുടെ വായിൽ ഇരിക്കുന്നത് കേട്ടിട്ടില്ലെങ്കിലേ അത്ഭുതം ഉള്ളൂ..

ആ കൂട്ടത്തിൽ തങ്ങൾ അന്വേഷിക്കുന്ന ആള് ഇല്ല എന്ന് മനസ്സിലാക്കിയതും അവർ കുറച്ച് അപ്പുറത്തേക്ക് ചെന്നു . കുറച്ച് അകലെയായി കാർഡ് ബോർഡുകൾ നിരത്തിവെച്ച് അതിനു മുകളിൽ കിടന്ന് ഉറങ്ങുന്ന ആളെ കണ്ടപ്പോൾ ചെറിയ സംശയം തോന്നി . അടുത്ത ചെന്നപ്പോൾ അതുതന്നെയാണ് ആള് എന്ന് മനസ്സിലായി.

“” നിങ്ങൾ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം വെച്ചിട്ട് ഇതാവാനാണ് സാധ്യത!!”
എന്ന് ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോയ ആളും പറഞ്ഞു..

“”അതെ ഇതുതന്നെയാണ് വലിയ ഉപകാരം.. അത് കേട്ടതും അയാൾ ഒന്നു ചിരിച്ചു ഞാൻ മെല്ലെ അവിടെ ഇരുന്നു ശേഷം ഏട്ടാ എന്ന് മെല്ലെ വിളിച്ചു പരിചയമില്ലാത്ത ഒരു സ്വരം കേട്ടിട്ടാണെന്ന് തോന്നുന്നു ആള് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്.

സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടം ഉണ്ടായതുകൊണ്ട് എന്റെ മുഖം ആൾക്ക് കാണാൻ ഉണ്ടായിരുന്നു..

“” മോനെ രഘു!!””. എന്ന് വിളിച്ച് ചളിപുരണ്ട കൈകൊണ്ട് എന്റെ കവിളിൽ ഒന്ന് തലോടി പിന്നെ എന്തോ ഓർത്തത് പോലെ..

എല്ലാരും ഒന്ന് പോകുന്നുണ്ടോ എനിക്കൊന്നു കിടക്കണം എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു.

വന്നയാൾ അത്ഭുതത്തോടെ നിൽക്കുകയാണ് ഒരു പക്ഷേ എന്റെ ചേട്ടനാണ് എന്ന് പറഞ്ഞ് ഞാൻ അരികിലേക്ക് ചെല്ലുമ്പോൾ കെട്ടിപ്പിടിച്ച് എന്റെ കൂടെ പോരും എന്ന് കരുതി കാണും അങ്ങനെ വിചാരിച്ച പെരുമാറ്റം അല്ലായിരുന്നു ചേട്ടന്റെ പക്കൽ നിന്ന് ഉണ്ടായത് എന്ന് കണ്ടപ്പോൾ ഉള്ള അത്ഭുതം ആണ് അയാളുടെ മുഖത്ത്..

“” ഞാൻ ഏട്ടനെ കൊണ്ടുപോകാനാണ് വന്നത്!!”

അത് പറഞ്ഞപ്പോൾ അവിശ്വാസം വരാതെ ഒരു നിമിഷം ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി പിന്നെ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

“” ജോലിയും കൂലിയും ഇല്ലാത്ത പണ്ടത്തെ ഒരു പ്രവാസിയാണ് ഞാൻ!! ഇപ്പോ ആഹാരം കഴിക്കുന്നത് പോലും അന്യന്റെ മുന്നിൽ കൈ നീട്ടിയിട്ടാണ് അങ്ങനെയുള്ള ഞാൻ നിന്റെ കൂടെ വന്നിട്ട് എന്തിനാണ്!! വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ ഇവിടെ നിന്ന് പോകാൻ നോക്ക് എനിക്ക് അല്പം ഉറങ്ങണം!!”

അത് കേട്ടപ്പോൾ വലിയ സങ്കടം തോന്നി അച്ഛന്റെ പെങ്ങളുടെ മകനാണ്..
ഞങ്ങളുടെ എല്ലാം വലിയേട്ടൻ… ഓർമ്മ വയ്ക്കുന്നതിന് മുമ്പ് തന്നെ വലിയേട്ടൻ ഗൾഫിലാണ് വരുമ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും എന്തെങ്കിലും ഒന്ന് കരുതിക്കാണും അന്ന് ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത് അതോടെ എന്റെ വീട്ടുകാരുടെ മുഴുവൻ ചുമതലയും വലിയേട്ടൻ ഏറ്റെടുക്കുകയായിരുന്നു..

ഒടുവിൽ വലിയേട്ടന്റെ കല്യാണം കഴിഞ്ഞപ്പോൾ ഏട്ടത്തി ആയെ വന്ന സ്ത്രീക്ക് അതൊന്നും ഇഷ്ടമായിരുന്നില്ല എന്നിട്ടും അവർ കാണാതെ ഞങ്ങളുടെ കുടുംബത്തിന്റെ മുഴുവൻ ഭാരവും ഏട്ടൻ തന്നെയാണ് ചുമന്നത് എന്നെ പഠിപ്പിച്ച ഒരു കരയ്ക്ക് എത്തിച്ചു.. ഏട്ടന് രണ്ട് കുട്ടികളാണ് ഒരു പെണ്ണും ഒരാണും… മുണ്ട് മുറുക്കിയുടുത്ത് ഏട്ടൻ അവിടെ കിട്ടുന്ന പണം മുഴുവൻ ഏട്ടത്തിക്ക് അയച്ചുകൊടുത്തു. അവർ ഇവിടെ രണ്ടുനില വലിയ മാളിക പണിതു ഏട്ടന്റെ രണ്ടു മക്കളും വലിയ സ്കൂളുകളിൽ ആണ് പഠിച്ചത്..

ഏട്ടൻ ഞങ്ങൾക്ക് എന്നും ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു എന്തു പ്രശ്നവും ഉണ്ടാകുമ്പോൾ ഏട്ടന്റെ മുഖമാണ് മനസ്സിലേക്ക് ഓടിവരുന്നത്..

ജോലി കിട്ടി കാനഡയിലേക്ക് പോകുമ്പോഴും ഏട്ടൻ ഗൾഫിലാണ് പിന്നീട് ഇടയ്ക്ക് വരുമ്പോൾ ഏട്ടനെ കുറിച്ച് അന്വേഷിക്കും.. ഏട്ടൻ സ്വന്തം മക്കളുടെ കൂടെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് ഏട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിൽ ഇപ്പോൾ മകനാണ് മകൾ ഏട്ടൻ തന്നെ വാങ്ങിയിട്ട ഒരു സ്ഥലത്ത് വീട് വച്ച് അവിടെ യാണ്.. കാനഡയിൽ നിന്ന് വരുമ്പോൾ നിർബന്ധമായും പോയിക്കാണുന്ന ഒരാൾ അത് ഏട്ടൻ ആയിരുന്നു അപ്പോൾ ഒന്നും സത്യത്തിൽ എന്താണ് അവരുടെ വീട്ടിൽ നടക്കുന്നത് എന്ന് ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു..

പക്ഷേ പിന്നീട് വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മയാണ് പറഞ്ഞത് ഏട്ടനെ വീട്ടിൽ നിന്ന് അiടിച്ചു പുറത്താക്കിയ കാര്യം അതറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നി എല്ലാവരെയും ഏട്ടനാണ് താങ്ങി ഇത്രത്തോളം എത്തിച്ചത് എന്നിട്ട് വയസ്സാം കാലത്ത് ഏട്ടന് ഒരു താങ്ങ് വേണ്ട സമയത്ത് ഏട്ടനെ വീട്ടിൽ നിന്ന് അiടിച്ചു പുറത്താക്കി എന്ന് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി..

വൈഫ് എന്താണ് ഗ്ലൂമി ആയിട്ട് ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവളോട് സത്യം എല്ലാം തുറന്നു പറഞ്ഞു അതോടെ അവളാണ് പറഞ്ഞത് നാട്ടിലേക്ക് പോകും ഇല്ലെങ്കിൽ രഘുവിന് ഒരു സമാധാനവും കിട്ടില്ല എന്ന്..

അങ്ങനെ വന്നതാണ് ഇപ്പോൾ രാത്രി തന്നെ ഏട്ടനെ തിരഞ്ഞ് ഇറങ്ങി കണ്ടപ്പോൾ വലിയ ആശ്വാസം തിരികെ കൊണ്ടുപോകാൻ നോക്കിയിട്ട് ഏട്ടൻ വന്നില്ല ഒടുവിൽ ഒരുപാട് നിർബന്ധിക്കേണ്ടി വന്നു…

ഏട്ടനെ വീട്ടിലേക്ക് എന്തായാലും കൊണ്ടുപോകും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു..

മകന്റെ വീട്ടിൽ ആയിരുന്നത്രെ അവിടെ നിന്നാണ് ഇറക്കിവിട്ടത് മകന്റെ ഭാര്യ സ്വന്തം മകളോട് എന്തൊക്കെയോ അച്ഛനെ കുറിച്ച് വേണ്ടാതീനം പറഞ്ഞു കൊടുത്തതുകൊണ്ട് മകളും അവിടേക്ക് കയറ്റിയില്ല…

അങ്ങനെയാണ് അമ്മ എന്നോട് പറഞ്ഞത് സാവകാശം ഞാൻ ഏട്ടനോട് ഉണ്ടായത് ചോദിച്ചു മനസ്സിലാക്കി.. മകന്റെ ഭാര്യയുടെ അiവിഹിതം കയ്യോടെ പൊക്കിയപ്പോൾ അവൾ തന്നെ ഒരു സ്ത്രീiലംബടൻ ആക്കി ….

സ്വന്തം മകൻ ജോലിക്ക് പോയപ്പോൾ മരുമകളുടെ മുറിയിൽ ഒളിച്ചു കയറിയ വൃiത്തികെട്ട മനസ്സിന് ഉടമ .. അവൾക്ക് അവളുടെ കൂടെ ജോലി ചെയ്യുന്ന വനുമായി അiവിഹിതം ഉണ്ട് എന്ന് സത്യം ഞാൻ തുറന്നു പറഞ്ഞിട്ടും ആരും അത് വിശ്വസിക്കാൻ തയ്യാറായില്ല എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത് അവൾ പറഞ്ഞത് എല്ലാവരും വേദവാക്യം ആക്കി എടുത്തു അതോടെ ഞാനായിട്ട് തന്നെ ഇറങ്ങിയതാണ് അവിടെ നിന്ന്.. എന്ന്.

ഏട്ടന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് വലിയ ആഗ്രഹമായിരുന്നു അതുകൊണ്ടുതന്നെ ഉള്ള പൈസയ്ക്ക് ഒരു ചെറിയ വാടക വീട് സംഘടിപ്പിച്ചു കൊടുത്തു പിന്നീട് അതിനു മുന്നിൽ തന്നെ ഒരു ചെറിയ പെട്ടിക്കടയും അത്യാ വശ്യം വേണ്ട ചെലവ് അങ്ങനെ നടന്നു പൊയ്ക്കോളും..

അധ്വാനിച്ച് ജീവിക്കാൻ ഇഷ്ടമുള്ള ഏട്ടന് എനിക്ക് കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു അത് ഏട്ടൻ തന്നെയാണ് അങ്ങനെ എന്നോട് പറഞ്ഞതും…

ആ തവണ അവിടെ നിന്ന് തിരികെ പോരുമ്പോൾ നിനക്ക് ജീവിതത്തിൽ ഇനി ഒരു താഴ്ചയും വരില്ല ഉയർച്ചയെ ഉണ്ടാകുമെന്ന് എന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചിരുന്നു എന്റെ ഏട്ടൻ…

അത് മതിയായിരുന്നു എനിക്ക് . ഏട്ടന്റെ ശാപം പോലെ മകന്റെ ഭാര്യയെ എല്ലാവരും ചേർന്ന് അവന്റെ കൂടെ പിടിച്ചതും അവർ തമ്മിൽ വഴക്ക് ആയതും അവൾ സ്വന്തം വീട്ടിലേക്ക് പോയതും എല്ലാം അമ്മയിൽ നിന്ന് തന്നെയാണ് ഞാൻ അറിഞ്ഞത് മകൻ തെറ്റ് മനസ്സിലാക്കി അച്ഛനെ കൂട്ടിക്കൊണ്ടു വരാൻ ചെന്നിരുന്നത്രേ പക്ഷേ ഏട്ടൻ പോകാൻ കൂട്ടാക്കിയില്ല എന്ന്..

ഞാൻ പോരുമ്പോൾ ആ കയ്യിലേക്ക് വച്ചുകൊടുത്ത് ചെറിയ ഫോണിലേക്ക് വിളിച്ചപ്പോൾ,

“” തല ഉയർത്തിപ്പിടിച്ച് ജീവിക്കാൻ നീ എനിക്ക് വക ഉണ്ടാക്കി തന്നിട്ടുണ്ടല്ലോ പിന്നെ എന്തിനാടാ അവരുടെ ആട്ടുംതുപ്പും കേൾക്കാൻ പോകുന്നത് എന്നായിരുന്നു ഏട്ടൻ പറഞ്ഞത്..