സാധാരണ തന്റെ കൂടെ കിiടക്കുന്ന പെൺകുട്ടികളുടെ മുഖംപോലും താൻ ഓർക്കാറില്ല എന്ന് ചിന്തിച്ചുകൊണ്ടവൻ അവൾക്കരികിൽ വന്നിരുന്നു കൊണ്ട് അവളുടെ മൂക്കിൻ തുമ്പിലൂടെ പതിയേ വിരലോടിച്ചു…..

എഴുത്ത്:-ആദി വിച്ചു.

നiഗ്നമായ തന്റെ നെഞ്ചിൽ  ചേർന്നു കിടക്കുന്നവളെ മാറ്റി കിടത്തിക്കൊണ്ട് റോഷൻ  പതിയേ എഴുന്നേറ്റ് ഊiരിഎറിഞ്ഞ വiസ്ത്രങ്ങളിൽ നിന്ന് തന്റെ വiസ്ത്രങ്ങൾ തിരഞ്ഞുപിടിച്ചു ധiരിച്ചു. 

ഇന്നത്തെ രാത്രി തനിക്കൊപ്പമുള്ള ഇവൾ ആരാണെന്നോ എന്താണെന്നോ അറിയില്ലെങ്കിലും എന്തുകൊണ്ടോ അവനവളെ വല്ലാതെയങ് ഇഷ്ടപ്പെട്ടു.

സാധാരണ തന്റെ കൂടെ കിiടക്കുന്ന പെൺകുട്ടികളുടെ മുഖംപോലും താൻ ഓർക്കാറില്ല എന്ന് ചിന്തിച്ചുകൊണ്ടവൻ അവൾക്കരികിൽ വന്നിരുന്നു കൊണ്ട് അവളുടെ മൂക്കിൻ തുമ്പിലൂടെ പതിയേ വിരലോടിച്ചു.

ഒന്ന് കുറുകിക്കൊണ്ട് വീണ്ടും തനിക്കരികിലേക്ക് ചേർന്നുകിiടക്കുന്നവളെ കണ്ടതും അവൻ പുഞ്ചിരിയോടെ അവളുടെ തലയിൽ പതിയേ തലോടി.

ബാംഗ്ലൂർ പോലൊരുനഗരത്തിൽ ആർക്കാണ് പരസ്പരം സ്നേഹിക്കാനുള്ള സമയമുള്ളത്.
എല്ലാവർക്കും തിരക്ക് തന്നെ. പിന്നേ സ്നേഹം വേണം എന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു നൈറ്റ്‌ ക്ലബിൽ ചെന്നാൽ ഒരുരാത്രി സ്നേഹംതരാനുള്ള പെൺകുട്ടികളൊക്കെ അവിടെ കാണും.

അങ്ങനെ എത്രയോ പേർ തന്റെ ജീവിതത്തിലൂടെ കടന്നുപോയിരുന്നു. ഏതെങ്കിലും ഒരു ഹോട്ടൽ മുറിയിലേക്കല്ലാതെ ഒരാളെപോലും താൻ ഈ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നിട്ടില്ല പക്ഷേ….ഇവളെകഴിഞ്ഞദിവസം കൂടെ കൂട്ടി ഒരു ഹോട്ടലിലേക്കും പോകാൻ തോന്നിയില്ല അതുകൊണ്ടാ നേരെ ഫ്ലാറ്റിൽ കൊണ്ട് വന്നത്. ഇവൾക്കൊപ്പം ഇവിടെ വന്ന്കയറിയപ്പോൾ എന്താണെന്നറിയില്ല വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു.

പെട്ടന്ന് തനിക്കിവൾ ആരെല്ലാമോ ആയതുപോലെ ഒരു തോന്നൽ.

പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ഒiരുമ്മ നൽകിക്കൊണ്ടവൻ ബാത്റൂമിലേക്ക് കയറി.

അല്പം കഴിഞ്ഫ്രഷായി ഇറങ്ങി വന്നവൻ ബെഡിൽ അവളേ കാണാതെ ചുറ്റും നോക്കി.

അവളുടെ ബാഗും വiസ്ത്രങ്ങളും അവിടില്ലെന്ന് കണ്ടവൻ ദീർഘമായൊന്നു ശ്വാസമെടുത്തു കൊണ്ട് ബെഡിലേക്ക് കിടന്നു.

വെളുത്ത ബെഡ്ഷീറ്റിൽ പറ്റിയിരിക്കുന്ന നേർത്ത ചുiവപ്പ് കണ്ടവൻ ഒന്ന് പുഞ്ചിരിച്ചു.

ഇതുവരെ കാiത്തുവച്ചതെല്ലാം തനിക്ക് നൽകിക്കൊണ്ട്  കടന്നുപോയവളെ ഓർക്കേതന്നിൽ പുതിയ ഒരു അനുഭൂതി വന്നു നിറയുന്നത് അവൻ അറിഞ്ഞു.

തിരക്കിട്ട് ഓഫീസിന്റെ  പടികൾ ഓടികയറിക്കൊണ്ട് ലിഫ്റ്റിന് നേരെ ഓടിയവൻ മുന്നിൽ നിൽക്കുന്ന ആളെകണ്ട്തറഞ്ഞു നിന്നു.

“അമ്മ…. അമ്മ എപ്പഴാ വന്നത് “

“ഞാൻ ഇന്നലെ എത്തി അതെങ്ങനാ വന്ന കാര്യം പറയാൻ നിന്നെ വിളിച്ചപ്പോൾ നീ ഫോൺ എടുക്കണ്ടേ….”

“സോറി അമ്മ ഇന്നലെ ക്ലബിൽ പോയി വന്നപ്പോ ഒത്തിരി വൈകി”

കൊഞ്ചലോടെ അവരുടെ ചുമലിൽ താടി ഊന്നിക്കൊണ്ടവൻ അവരെ ചുറ്റി പിടിച്ചു.

“മതി മതി നിന്റെ സ്നേഹപ്രകടനം നീ വീട്ടിലേക്ക് വന്നിട്ട് എത്ര നാളായെന്ന് വല്ല ഓർമ്മയും ഉണ്ടോ…..

 ഹാ അതെങ്ങനാ നാല് വർഷം മുന്നേ സ്വന്തമായി ഒരു കമ്പനി തുടങ്ങണം എന്ന് പറഞ്ഞുകൊണ്ട് നീ ലോൺ എടുത്തൊരു കമ്പനി തുടങ്ങി.

ലക്ഷങ്ങളുടെ ഇടപാടാണെന്നും റിസ്ക്ക് ആണെന്നും അറിഞ്ഞുകൊണ്ട് തന്നെയാ നീയത് ചെയ്തത് എന്ന് അമ്മക്കറിയാം.

ഒന്നുമില്ലായിമയിൽ നിന്ന്നീ തുടങ്ങിയ ആ കമ്പനി നിന്റെ അനിയനും നീയും നന്നായി തന്നെയാ കൊണ്ട് പോകുന്നത് അതിന്റെ ലോണും കാര്യങ്ങളും ഒക്കെ കഴിഞ്ഞതിനു ശേഷംമാണ് നീ ബാംഗ്ലൂരിൽ അതുപോലെ ഒരു കമ്പനി തുടങ്ങിയത്.

ഇതൊക്കെ സമ്മതിക്കാം…. പക്ഷേ നീയൊരു കല്യാണം കഴിക്കാതെ ഇരിക്കുന്നതാ അമ്മക്ക്….”

“ഹാ…. ഇതാണ് ഞാൻ നാട്ടിൽ വരാത്തത്.

എപ്പോ നാട്ടിൽ വന്നാലും അമ്മ അപ്പോ ഈ കല്യാണക്കാര്യം എടുത്തിടും.

അത് കേൾക്കാൻ വയ്യാത്തത് കൊണ്ടാ ഞാൻ അങ്ങ് വരാത്തത്.”

“ഹാ… അങ്ങനെ പറഞ്ഞു കൊടുക്ക് എന്റെ ഏട്ടാ…..

നിന്റെ കാര്യം പറഞ്ഞുകൊണ്ട് അമ്മഎനിക്ക് സ്വസ്ഥത തരാറില്ല.

അതുകൊണ്ട് ഇത് നിന്റെ വായിൽ നിന്ന് തന്നെ കേൾപ്പിക്കാൻ വേണ്ടിയാ അമ്മയേം കൂട്ടി ഞാനിങ്ങുവന്നത്.”

“അത് ശരി അപ്പോ നീയാണല്ലേ അമ്മയെ കൊണ്ട് വന്നത്.

ഞാനും ഓർത്തു അമ്മ ഒറ്റക്ക് ഇത്ര ദൂരം വരില്ലല്ലോ എന്ന്.”

അമ്മയെ വിട്ട് അനിയനെ ചേർത്തു പിടിച്ചുകൊണ്ടവൻ പുഞ്ചിരിയോടെ പറഞ്ഞു.

“അല്ല നിങ്ങള് വല്ലതും കഴിച്ചോ….?”

“ഹാ ഞങ്ങള് ഹോട്ടലിന്ന് കഴിച്ചിട്ട ഇറങ്ങിയത്.

ഇന്നലെ രാത്രി തന്നെ നിന്റെ ഫ്ലാറ്റിലേക്ക് വരാം എന്നാ കരുതിയത്.

പിന്നേ രാത്രി നിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് ഞാനാ അമ്മയോട് പറഞ്ഞത് “

അമർത്തി ചിരിച്ചുകൊണ്ട് എങ്ങോ നോക്കി പറയുന്നവനെ കണ്ടതും റോഷൻ പല്ല് കlടിച്ചുകൊണ്ട് കൈകൾ കൂട്ടി തിരുമ്മി.

“നോക്കണ്ട എനിക്കറിയാമായിരുന്നു  കൂടെ ആരെങ്കിലും കാണും എന്ന്…”

അമ്മ കേൾക്കാതെ രഹസ്യമായി തന്റെ ചെവിയിൽ പറഞ്ഞവന്റെ മുതുകിൽ കൈചുരുട്ടി ഒന്ന് കൊടുത്തു കൊണ്ടവൻ അമ്മയെ ചേർത്തു പിടിച്ചുകൊണ്ട് റൂമിലേക്ക് നടന്നു.

തന്റെ സെക്രട്ടറിയെ വിളിച് താൻ ഇന്ന് ലീവാണെന്നുപറഞ്ഞ ശേഷം മൂവരും പുറത്തേക്കിറങ്ങി.

സിഗ്നലിൽ വണ്ടി നിർത്തി അനിയനോട് സംസാരിച്ചുകൊണ്ട് ചുറ്റും നോക്കിയവൻ  തന്റെ വണ്ടിയുടെ മുന്നിലൂടെ നടന്നു നീങ്ങുന്ന പെൺകുട്ടിയെ കണ്ടതും ഡോർ തുറക്കാൻ തുനിഞ്ഞു.

എന്നാൽ അതിന് മുന്നേ ഡോർ തുറന്ന് ഓടിചെന്നവളെ കെട്ടിപിടിക്കുന്ന അനിയനെ കണ്ടതും അവൻ ഞെട്ടലോടെ അവരെ തുറിച്ചു നോക്കി.

അവളുമായി വണ്ടിക്ക് അരികിലേക്ക് വന്നവൻ അവളേ അമ്മക്കരികിൽ ഇരുത്തിയ ശേഷം ഫ്രണ്ടിൽ കയറി ഇരുന്നു.

അപ്പഴേക്കും സിഗ്നൽ വീണതും അവൻ വണ്ടി മുന്നോട്ട് എടുത്തു.

 ഫ്ലാറ്റിനും മുന്നിൽ വണ്ടി നിർത്തിയവൻ പതിയേ പിന്നിലേക്ക് തിരിഞ്ഞു നോക്കി.

തന്നെ കണ്ട് വെപ്രാളത്തോടെ ഉമിനീർ ഇറക്കുന്നവളെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു.

വണ്ടിയിൽ നിന്നിറങ്ങി അവളേ ചേർത്തു പിടിച്ചു നിൽക്കുന്ന അനിയനെ കണ്ടതും അവൻ അസ്വസ്ഥതയോടെ അവളേ നോക്കി.

“ഹാ…. ഏട്ടാ… ഏട്ടന് ഇവളെ അറിയില്ലല്ലോ?

ഇതാണ് ഞാൻ എപ്പോഴും പറയാറുള്ള മധുരിമ.”

“മധുരിമ “

“ഹാ.. അത് തന്നെ എന്റെ സീനിയറായിരുന്ന അതേ മധുരിമ.”

എന്നിട്ട് ആളെ മനസ്സിലായില്ല എന്നഅർത്ഥത്തിൽ നിൽക്കുന്ന റോഷനേ കണ്ടതും അവൻ തന്റെ നെറ്റിയിലെ മുറിവ് അവനേ കാണിച്ചു.

“മുൻപ് കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായത് ഓർക്കുന്നില്ലേ അന്ന് എന്നെ രക്ഷപ്പെടുത്തിയത് ഈ ചേച്ചിയാ….”

“ഓ… ഇപ്പോ മനസ്സിലായി.

തന്നെ കണ്ടാൽ ഒരു താങ്ക്സ് പറയണം എന്ന് കരുതിയിരുന്നതാ എന്തായാലും എന്റെ അനിയനെ സഹായിച്ചതിനുതാങ്ക്സ് “

അവളേ നോക്കി അല്പം മടിയോടെ അവൻ പറഞ്ഞു.

“അതൊക്കെ അവിടെ നിക്കട്ടെ പണ്ട് ചേച്ചിയോട് ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു.അതിന് ഇതുവരെ മറുപടിയൊന്നും തന്നില്ല “

അല്പം കുറുമ്പോടെ തന്നെ നോക്കി പറയുന്നവനെ കണ്ടതും മധുരിമ കാര്യം മനസ്സിലാകാതെ അവനെ തുറിച്ചു നോക്കി.

“ഉണ്ടക്കണ്ണി ഇങ്ങനെ തുറിച്ചു നോക്കണ്ട  ഇതാണ് എന്റെ ഏട്ടൻ ഇവനെ കല്യാണം കഴിക്കാമോ എന്നാ ഞാൻ അന്ന് ചോദിച്ചത്.”

പെട്ടന്നുള്ള അവന്റെ ചോദ്യംകേട്ടതും റോഷനും മധുരിമയും ഞെട്ടലോടെ പരസ്പരം നോക്കി.

“ഹാ…. അങ്ങനെ നല്ല കാര്യം വല്ലതും പറ നീ…. എനിക്കെന്തായാലും മധുമോളേ നന്നായി ഇഷ്ടപ്പെട്ടു.”

“അമ്മക്ക് മാത്രല്ല എനിക്കുംകണ്ട അന്ന് മുതലേ ചേച്ചിയെ നമ്മടെ വീട്ടിലേക്ക് കൊണ്ട് വരണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ….അന്നൊക്കെ കമ്പനി നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ പെടാപ്പാട് പെടുന്ന ഇവൻ കല്യാണം എന്ന് കേട്ടാൽ ഉറഞ്ഞു തുള്ളില്ലേ.? അങ്ങനെയുള്ള ഇവനോട് ഈ കാര്യം ഞാൻ എങ്ങനെ പറയാനാ. ഇനിയിപ്പോ ഴെങ്ങാനും പറഞ്ഞാൽ എന്നെ ഇവൻ ഓടിച്ചിട്ട് തuല്ലില്ലേ. അത് കൊണ്ടാ അന്ന് ഞാൻ ഇത് വീട്ടിൽ പറയാതിരുന്നത്. പിന്നീട് ചേച്ചി കോളേജിൽ നിന്ന് പോയതിനുശേഷം വല്ലപ്പോഴും ഫെയ്‌സ് ബുക്കിൽ ഒരു ലൈക്കോ കമന്റോ ഒക്കെയായെ ഞങ്ങൾ തമ്മിൽ സംസാരിക്കാറുള്ളു. വർഷങ്ങൾക്ക് ശേഷം ഇന്നാ ഞങ്ങൾതമ്മിൽ നേരിട്ട് ഒന്ന് കാണുന്നത്.”

“ഹാ… ഇന്നെന്തായാലും കണ്ടത് നന്നായി എനിക്കും മോളേ ഒന്ന് കാണാൻ കഴിഞ്ഞല്ലോ…..”
അവളുടെ തലയിൽ തലോടിക്കൊണ്ട് അവൾക്കരികിൽ ഇരിക്കുന്ന അമ്മയെ കണ്ടതും റോഷൻ ഒന്നും പറയാതെ കിച്ചണിലേക്ക് നടന്നു. അവൻ നൽകിയ ജ്യൂസ് ഒരിറക്ക് കുടിച്ചു കൊണ്ടവൾ അവനേ നോക്കി. തന്നെ ശ്രദ്ധിക്കാതെ ലാപ്പിൽ എന്തോ ചെയ്യുന്നവനെ കണ്ടതും ആശ്വാസത്തോടെ അവൾ കയ്യിലേ ഗ്ലാസ്സിലേക്ക് നോക്കി.അത് കണ്ടതും അവൻ അവളേനോക്കി ഒന്ന് പുഞ്ചിരിച്ചു.

“ഹാ….. ചേച്ചി ബാംഗ്ലൂരിൽ ഉണ്ടെന്ന് അറിയാമെങ്കിലും ബാംഗ്ലൂരിൽ എവിടെയാണെന്ന് കൃത്യമായി എന്നോട് പറഞ്ഞില്ലല്ലോ അതുകൊണ്ട് എനിക്ക് കണ്ട് പിടിക്കാനും പറ്റിയില്ല.”
പരിഭവത്തോടെ തന്നെ നോക്കി പറയുന്നവനെ കണ്ടതും അവൾ അവന്റെ തലയിൽ സ്നേഹത്തോടെ ഒന്ന് കൊട്ടി.

“ചേച്ചി….. ” ചിണുങ്ങലോടെ അവളെനോക്കി മുഖംകൂർപ്പിക്കുന്നവനെ കണ്ടതും അമ്മസ്നേഹത്തോടെ ഇരുവരേയും ചേർത്തുപിടിച്ചു.

മാസങ്ങൾക്കു ശേഷം….

“അതേ….. ഇങ്ങനെകിടക്കാനാണോ പരിപാടി ഇന്ന് ഓഫീസിൽ പോകണ്ടേ….”

“ഉംഹും….” കണ്ണ് തുറക്കാതെ തന്നെ നiഗ്നമായ അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്ന് കിടന്നുകൊണ്ടവൾ പതിയേ മൂളി. തന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്നവളെ ഒന്നൂടെ തന്നിലേക്ക് ചേർത്തു പിiടിച്ചുകൊണ്ട് അലൻ അവളുടെ മൂക്കിൻ തുമ്പിൽ പതിയേ ഒന്ന് കടിച്ചു. എരുവ് വലിച്ചു കൊണ്ട് ചുiണ്ട് കൂiർപ്പിച്ചുതന്നെ നോക്കുന്നവളെ കണ്ടതും അവൻ കുറുമ്പോടെ ചുiണ്ട് കiടിച്ചുകൊണ്ട് ബ്ലാങ്കറ്റ് തലവഴി മൂടി. നേർത്ത നോവ് നൽകിക്കൊണ്ട് അവൻ വീണ്ടും അവളിലേക്ക് ആiഴ്ന്നിറങ്ങി.