ശരി….രണ്ട് പേരും പരസ്പരം ഇഷ്ട്ടപെട്ടു പക്ഷേ… ഞാനൊരു കാര്യം ചോദിച്ചോട്ടെ… നിന്റെ ജോലിഎന്താണെന്ന് അവന് അറിയാമോ….

എഴുത്ത്:-ആദിവിച്ചു.

“ആരതി……”

“ഉം…..” അടുത്തിരുന്ന ജയയുടെവിളികേട്ടവൾ നേർത്ത മൂളലോടെ അവരെ നോക്കി.

“എന്താ ചേച്ചീ……”

“നീ പറഞ്ഞത് സത്യമാണോ… നിനക്ക് അയാളെ ഇഷ്ട്ടാണോ…”

“ഉം….”

“ശരി….രണ്ട് പേരും പരസ്പരം ഇഷ്ട്ടപെട്ടു പക്ഷേ… ഞാനൊരു കാര്യം ചോദിച്ചോട്ടെ… നിന്റെ ജോലിഎന്താണെന്ന് അവന് അറിയാമോ…. “

അന്നത്തെ കളക്ഷൻകഴിഞ്ഞു പുലർച്ചെ ഓട്ടോയിൽ വീട്ടിലേക്ക് വരികയായിരുന്ന രണ്ട്പേരും പാടെതളർന്നിരുന്നു. പകൽ മാന്യൻമാരായി നടക്കുന്ന പലരും ഇരുട്ട് വീഴുന്നതുമുതൽ ഒരുമണിക്കൂറിനു രണ്ട് മണിക്കൂറിനും വേണ്ടി വിളിതുടങ്ങും.?ജീവിക്കാൻ മറ്റൊരുവഴിയും ഇല്ലാതെ ഒടുവിൽ അവർക്ക് കു oത്തിമാറിയാനായി സ്വന്തം ശiരീരം വിoട്ട്കൊടുത്തുകൊണ്ട്  ഉള്ളാലെ നീറുന്ന പലരിലും ഇവരും ഒരുത്തർ ആണ്.

“അതേ.. ചേച്ചീ… എപ്പഴാ ഞാനവനേ ഇഷ്ട്ടപെട്ടു തുടങ്ങിയതെന്ന് ഞങ്ങൾക്ക് രണ്ട്പേർക്കും അറിയില്ല. ഒരുദിവസം വർക്കിന് ഇറങ്ങിയ തന്നെ മുൻ‌കൂർ കാശ് തന്നശേഷം ആണവൻ കൂടെകൊണ്ട് പോയത്…. പറഞ്ഞ സമയം കഴിയാറായിട്ടും തന്നെ നോക്കി ഇരിക്കുന്ന അവനേ കണ്ട് എന്ത് പറയണം എന്നറിയാതെ ഇരുന്ന എനിക്ക് വീണ്ടും അവൻ പണം വച്ചുനീട്ടി. വാങ്ങാതിരുന്നത് കൊണ്ട് നിർബന്ധിച് എന്റെ കയ്യിൽ ആ കാശ് വച്ച് തരുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.” അന്നത്തെ ഓർമ്മയിൽഅവളൊന്നുപുഞ്ചിരിച്ചു. ജീവിതത്തിൽ ഇന്ന് വരേആരും ഇത്രത്തോളം സ്നേഹത്തോടെ ഇത്രയേറെപ്രണയത്തോടെ തന്നെ നോക്കിയിട്ടില്ല എന്നവൾഓർത്തു.

ദിവസവും തനിക്കരികിൽ എത്തുന്നവരുടെ കണ്ണുകളിൽ അയാളിൽ കണ്ട അതേ പ്രണയമോ സ്നേഹമോഉണ്ടോഎന്ന് ദിനവും ചികഞ്ഞു കൊണ്ടിരുന്നു. അവിടെയെല്ലാം പുച്ഛവും കാiമവുമല്ലാതെ മറ്റൊരുഭാവവും കാണാൻ സാധിച്ചിരുന്നില്ല. പക്ഷേ… ഇന്ന് വീണ്ടുമവനെ യാദൃശ്ചികമായി കണ്ടതും അന്ന് ഞാൻ കണ്ട അതേ ഭാവംഒട്ടും ചോർന്നുപോകാതെ ഇന്നും അവനിലുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ” എങ്ങോനോക്കി പറയുന്നവളെ കണ്ടതും  ജയവേവലാതിയോടെ അവളുടെ കയ്യിൽമുറുകെപിടിച്ചു.

“മോളേ….. നിന്നെഞാൻ നിരുത്സാഹ പെടുത്തുകയല്ല എന്തിനെന്ന് പോലും അറിയാതെ രണ്ട് വർഷം മുന്നേ മറ്റൊരു ജീവിതത്തിൽ നിന്ന് ഇറങ്ങിപോരേണ്ടിവന്നവളാ നീ…. അത് നിനക്ക് ഓർമയുണ്ടോ… അന്ന് മുതൽ ഇന്ന് വരേ നീ അതോർത്തുകരയാത്ത ഒരുദിവസംപോലും ഉണ്ടായിട്ടില്ല നിന്റെ ജീവിതത്തിൽ. അതോർക്കുമ്പഴാ എനിക്ക്….. ഒത്തിരി ആഗ്രഹിച്ചിട്ട് വീണ്ടും അങ്ങനൊരു ഒറ്റപ്പെടൽ ഒരുപക്ഷേ അത് നിനക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല മോളേ….” അവളുടെ കവിളിൽ പതിയേ തലോടിക്കൊണ്ടവർ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

“ജയേച്ചി പറയുന്നതിലും കാര്യമുണ്ട് ചേച്ചി. ഒരുപക്ഷേ അയാള് നമ്മൾ ഉദ്ദേശിക്കുന്നത് പോലെ അല്ലെങ്കിലോ…. ആളുടെ മനസ്സിൽ എന്താണെന്ന് അറിഞ്ഞിട്ട് മതി അയാളെ മനസ്സിൽ കയറ്റി അടയിരുത്തുന്നത്.” അത് വരേ ഒന്നും മിണ്ടാതെ അവർ പറയുന്നത് ശ്രദ്ധിച്ചുകൊണ്ട് ഓട്ടോ ഓടിക്കുകയായിരുന്ന അശ്വിൻ വണ്ടി ഒതുക്കി അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

“അപ്പു പറയുന്നതിലും കാര്യമുണ്ട് മോളേ ഒരുപക്ഷേ അയാൾനിന്നെ അങ്ങനെ കണ്ടിട്ടില്ലെങ്കിലോ…”

“ഉം….” രണ്ട്പേരും പറയുന്നതിലും കാര്യമുണ്ടെന്ന്തോന്നിയവൾ ആലോചനയോടെ ഒന്ന് മൂളി.

ഭക്ഷണം ഉണ്ടാക്കിടേബിളിൽ വച്ച്കൊണ്ടവൾ ഉറക്കചടവോടെ റൂമിലേക്ക് നോക്കി. ബെഡിൽ കൂനികൂടിഇരിക്കുന്ന രൂപം കണ്ടവൾ ഒന്ന് മന്ദഹസിച്ചു. ഒരുകാലത്ത് തന്നെപോലെ ഒരുപാട്പേര്  അന്വേഷിച്ചുവന്ന ശiരീരത്തിന് ഉടമ ഇന്നിതാ ആരോരും അന്വേഷിച്ചു വരാനില്ലാതെ ഇവിടെഇങ്ങനെ…. ചുക്കിചുളിഞ്ഞ ദേഹവും നരച്ചമുടിയുമായൊരു അസ്ഥികൂടംകണക്കെ ഇവിടെ ഇങ്ങനെ….

“ഹാ….ചേച്ചി ഇത് വരേ കഴിച്ചില്ലേ…..”

“ഇല്ലെടാ… നീ…കൂടെ വന്നിട്ട് കഴിക്കാം എന്ന് വച്ചു.”

“ഞാൻ പറഞ്ഞതല്ലേ ചേച്ചിയോട് കഴിച്ചുകിടന്നോളാൻ… മുത്തശ്ശിക്കുള്ളത് ഞാൻ കൊടുക്കുമായിരുന്നല്ലോ അല്ലെങ്കിലേ രാത്രി മുഴുവൻ ഒന്നും കഴിക്കാതെ ഉറങ്ങാതെ ഇരിക്കുന്നതല്ലേ” എന്ന് പറഞ്ഞുകൊണ്ടവൻ വിളമ്പിവച്ചതിൽ നിന്ന് ഒരു പ്ലെയിറ്റ് കയ്യിലെടുത്തുകൊണ്ട് റൂമിലേക്ക് നടന്നു.

അപ്പു…. കാർത്തു … ഇവർ രണ്ടുപേരാണ് ഇന്ന് ആരതിക്ക് സ്വന്തംഎന്ന് പറയാനുള്ളത് ഒറ്റപെട്ട്പോയവളെ ചേർത്തുനിർത്താൻ മനസ്സ് കാണിച്ച ഒരു പാവം സ്ത്രീയാണ് കാർത്തു. തനിക്കൊപ്പംകൂടിയാൽ അവളും ചീoത്തയായിപോയാലോ എന്നുള്ള പേടികൊണ്ട് അവരവളെ സേഫ് ആക്കാൻ നോക്കിയതാണ് പക്ഷേ അത് നടന്നില്ല … ഏത് വഴിഅവൾ തിരഞ്ഞെടുക്കരുത് എന്നവർ കരുതിയോ… ഒടുവിൽ അവളിന്ന് അവിടെത്തന്നെ എത്തിനിൽക്കുന്നു.?ഓരോ ജൻമ്മങ്ങൾക്കും ഓരോ യോഗ നിയോഗങ്ങൾ ഉണ്ടെന്ന് പറയുന്നത് ശെരിയാണോ എന്നറിയില്ലെങ്കിലും ഇതൊക്കെ തന്റെ യോഗം ആണെന്നാണ് അവളുടെ ഇപ്പോഴത്തെ വിശ്വാസം.?അച്ഛനും അമ്മയും ഗംഭീരമായി നടത്തിയ വിവാഹം. ഒരുപാട് പ്രതീക്ഷകളുമായി പുതിയൊരു ജീവിതത്തിലേക്ക് കടന്നവൾ. വിവാഹരാത്രി അവൾക്കെന്നല്ല ഒരാൾക്കും സഹിക്കാൻകഴിയാത്ത ഒരുപാട് ഉ പദ്രവങ്ങൾ. അവസാനം ഭർത്താവിനും അയാളുടെ കൂiട്ടുകാർക്കും ഒരുപോലെ കിടന്ന് കൊiടുക്കണം എന്ന് പറഞ്ഞു കൊണ്ടുള്ള ഉoiപദ്രവം സഹിക്കാൻ വയ്യാതെ അവിടെ നിന്ന് ഇറങ്ങിപോരുമ്പോൾ ഒരിക്കലും അറിഞ്ഞിരുന്നില്ല താനിവിടെഇങ്ങനെഒരു ചെളികുണ്ടിൽ വന്ന് വീഴും എന്ന്. ഒരു നിമിഷം ആ…പഴയ ഓർമ്മയിൽ കണ്ണ് നിറഞ്ഞവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി.

“ഹേയ്….. ഇവിടെ ആരുമില്ലേ…..”?പുറത്തുനിന്ന് ആരോ വിളിക്കുന്നത് കേട്ട അപ്പു പുറത്തേക്ക് ഇറങ്ങിവന്നു.

“നമസ്കാരം… ഞാൻ കേശവ് ഇത് ആരതിയുടെ വീടല്ലേ…”

“അതേ ചേട്ടാ… പക്ഷേ ചേച്ചി വീട്ടിൽ വച്ച് ആരെയും…”

“ഹേയ്…ഞാൻ അതിനൊന്നും വന്നതല്ല. ഇയാള്….”

“ആരതി എന്റെ ചേച്ചിയാ…”

“Oh… അപ്പോ അളിയാ തന്റെ പെങ്ങളെ ഒന്ന് കല്യാണം കഴിച്ചുതരാവോ എന്നറിയാൻ വന്നതാ “

“ങ്‌ഹേ…. എന്ത്….”?കേട്ടത് തെറ്റിപോയതാണോ എന്നറിയാനായി അവൻ വീണ്ടും ചോദിച്ചു.

“എടോ…. തന്റെ പെങ്ങൾ ആരതിയെ കേശവ് എന്ന എനിക്ക് വിവാഹം ചെയ്ത് തരാമോ എന്ന് “

“അത് പിന്നേ ചേട്ടാ ഞാൻ….” എന്ത് മറുപടി പറയും എന്നറിയാതെ നിന്ന് വിക്കുന്നവനെ കണ്ടതും കേശവ് അവനേ ചേർത്ത്പിടിച്ചു.

“പേടിക്കണ്ട തന്റെ പെങ്ങളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം…?എനിക്ക് ഒരു മകളുണ്ട് അമ്മു അമേയ…. അവൾക്ക് അവളുടെ അമ്മയുടെ സ്ഥലത്തേക്ക് എന്റെ ഭാര്യയായി തന്റെ ചേച്ചിയെ തരാമോ എന്നാണ് ഞാൻ ചോദിക്കുന്നത്.”

“ഇത്… ഞാൻ… ഒറ്റക്ക്…”

“എനിക്കറിയാം നിനക്ക് ഒറ്റക്ക് ഒരു തീരുമാനം പറയാൻ കഴിയില്ലെന്ന്.?ആരോടൊക്കെ ചോദിക്കാനുണ്ടോ അവരോടൊക്കെ ചോദിച്ചിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി ” തന്റെ കാർഡ് അവന് നൽകികൊണ്ട് അയാൾ തിരികെ നടന്നു.

ഉണ്ടായ കാര്യങ്ങൾ ജയയോടും വീടിനു അടുത്തുള്ള കുറച്ചുപേരോടും പറഞ്ഞതും?അവർക്കെല്ലാം ആ കാര്യത്തിൽ നൂറ്ശതമാനവും സമ്മതമായിരുന്നു. ആളാരാണെന്ന് അറിഞ്ഞതും പ്രായമായ ഒരു സ്ത്രീ ഓടിവന്ന് ആരതിയെ കെട്ടിപിടിച്ചു.

“മോളേ നീ ധൈര്യമായി സമ്മതിച്ചോ കഴിഞ്ഞ 10-20കൊല്ലമായിട്ട് അവരുടെ വീട്ടിൽ ജോലി ചെയ്യുന്നആളാ ഞാൻ നിനക്ക് എന്ത് കൊണ്ടും ആ കുഞ്ഞ് നിന്നെ പൊന്നുപോലെ നോക്കും.ആദ്യം വന്നവൾ ആ കുഞ്ഞിനേയും മോളേയും ചതിച്ച് മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോയതാ…. അന്ന് മുതൽ ആ കുഞ്ഞിന് വേണ്ടി മാത്രമാ കേശാവ് മോന്റെ ജീവിതം. കുറച്ചു ദിവസം മുന്നേ കല്യാണകാര്യം പറയുന്നത് കേട്ടപ്പോൾ അതെന്റെ മോൾക്ക് വേണ്ടി ആവും എന്ന് ഞാൻ അറിഞ്ഞില്ല എന്ന് പറഞ്ഞുകൊണ്ടവർ അവളേ ചേർത്ത്പിടിച്ചു.”

അവർ പറഞ്ഞത് കേട്ടതും ജയ ആരതിയെ ചേർത്തുപിടിച്ചു.?”സമ്മതിക്ക് മോളേ…. ഈ നരകത്തിന്ന് ഒരാളെങ്കിലും രക്ഷപ്പെടുന്നതിൽ ഞങ്ങൾക്ക് സന്തോഷേ ഉള്ളു. അപ്പു…. നീ അദ്ദേഹത്തേ വിളിച്ചിട്ട് നമുക്ക് സമ്മതം ആണെന്ന് പറ “

“ശരി ചേച്ചി…..” ധൃതിയിൽ ഫോണുമായി പോയവൻ പെട്ടന്ന് തന്നെ തിരികെ വന്നു.

“അദ്ദേഹം പറയുന്നത് നാളെയെങ്കിൽ നാളെ നടത്താം എന്നാ… എന്താ നിങ്ങളുടെ ഒക്കെ അഭിപ്രായം.”

“ഉം… സമ്മതം ആണെന്ന് പറ മോനേ….” “ഹാ….” പിന്നീട് കാര്യങ്ങളെല്ലാം പെട്ടന്നായിരുന്നു. പന്തലും ഒരുക്കങ്ങളും ഒക്കെയായി അവിടെഉണ്ടായിരുന്നവർ ഓടിനടന്നു. അന്നത്തെ രാത്രി ആരതി സ്വസ്ഥമായിഉറങ്ങി. ഒരുവയറ്റിൽ പിറന്നില്ലെങ്കിലും ആ അനിയൻ ചേച്ചിക്ക് കൂട്ടായി രാത്രി മുഴുവൻ ഉറക്കമിളച്ച് ജോലി ചെയ്തും പകൽ കോളേജിൽ പോയി പഠിച്ചും ഒക്കെ യായിരുന്നു ഇത് വരേ മുന്നോട്ട് പോയിരുന്നത്. അവളേ എങ്ങനെ എങ്കിലും ഇവിടെനിന്ന് രക്ഷപെടുത്തണം അത് മാത്രമായിരുന്നു ഇതുവരെ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്. തന്റെ ചേച്ചി ഇനി ഒരിക്കലും തനിച്ചാവില്ലെന്നുള്ള ഉറപ്പിൽ അപ്പുവും പതിയേ ഉറക്കത്തിലേക്ക് വഴുതിവീണു.

പുലർച്ചെ പുറത്തുനിന്നുമുള്ള ബഹളം കേട്ട് എഴുന്നേറ്റ് വന്ന ആരതി ഒന്നും മനസ്സിലാകാതെ ചുറ്റും നോക്കി. തന്റെ വീട് ഒരു രാത്രികൊണ്ട് ഒരു വിവാഹവീട് ആയതുകണ്ടവൾ അമ്പരപ്പോടെ അപ്പുവിനെ നോക്കി.

അപ്പഴേക്കും ജയ രണ്ട് കവറുകൾ അവളുടെ കൈകളിലേക്ക് വച്ചുകൊടുത്തു.?അത് തുറന്നുനോക്കിയവൾ പൊട്ടികരഞ്ഞുകൊണ്ട് ജയയുടെ മാiറിലേക്ക് ചാഞ്ഞു.

“മോളേ… എന്ന് നിന്നെ ഇവിടെയുള്ള എല്ലാവരും വിളിച്ചത് ഒരുപേരിനല്ല ആരതി നീ അവർക്ക് മകളായത് കൊണ്ട് തന്നെയ ഇതിലുള്ള ഇത്തിരി സ്വർണ്ണത്തിലും ആ വസ്ത്രത്തിലും ഇവിടെയുള്ള ഓരോരുത്തരുടെയും പ്രാർത്ഥനയും കണ്ണീരും നിനക്കുള്ള അനുഗ്രഹവും ഉണ്ട്…..എന്റെ മോള് ഒരിക്കലും ഇനി കരയാൻ ഇടവരരുത്.”

ക്ഷേത്രത്തിന്റെ പടികൾ കയറുമ്പോൾ അവളാകെ വിറക്കുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കിയ അപ്പു അവളേ ചേർത്തു പിടിച്ചുകൊണ്ട് ഓരോ സ്‌റ്റെപ്പുകളായി കയറി. ക്ഷേത്രത്തിന്റെ ഓരം ചേർന്ന് നിന്ന് അവളേ തന്നെ നോക്കിയിരുന്ന കേശവ് അവൾക്ക് പിറകെ സന്തോഷത്തോടെ കയറിവരുന്ന ആ ചേരിയിൽ ഉള്ളവരെ കണ്ട്സ ന്തോഷത്തോടെ അമ്മയെ നോക്കി. അവളോടുള്ള അവരുടെ കരുതലും സ്നേഹവും കണ്ടഅവർ പുഞ്ചിരിയോടെ അതിലേറെ വാത്സല്യത്തോടെ അവളേ നോക്കി നിന്നു.

താലികെട്ട്കഴിഞ്ഞതും “അമ്മാ……” എന്ന വിളിക്കട്ടവൾ ഞെട്ടലോടെ ചുറ്റും നോക്കി. തനിക്കരികിൽ തന്റെ സാരിത്തുമ്പിൽ പിടിച്ചുനിൽക്കുന്ന കുഞ്ഞിനെ കണ്ടവൾ അവളേ വാരിയെടുത്തുനെഞ്ചോടു ചേർത്തു. അത്കണ്ട് കേശാവ് അവളേ ചേർത്ത്പിടിച്ചു. അത് കണ്ടതും തന്റെ ചേച്ചി സുരക്ഷിതയാണ് എന്ന് മനസ്സിലാക്കി മാറിനിൽക്കാൻ ഒരുങ്ങിയ അപ്പുവിനേയും അവൻ ചേർത്തുപിടിച്ചു.