മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വളരെ ഗ്രാൻഡ് ആയിട്ട് തന്നെയാണ് ഗ്രാൻഡ് ആയിട്ട് തന്നെയാണ് എൻഗേജ്മെന്റ് ഫഗ്ഷൻ അറേഞ്ചു ചെയ്യ്തിരിക്കുന്നത്….ഓഡിറ്റോറിയത്തിൽ ആയിരുന്നു ഫഗ്ഷൻ
എല്ലാരുടെ അനുഗ്രഹത്തോടെ അവർ പരസ്പരം മോതിരങ്ങൾ അണിയിച്ചു…ചുറ്റും കയ്യടികൾ മുഴങ്ങി
വൈഗയുടെ മുഖം സന്തോഷത്താൽ തുടുത്തു…കാശി അവളെ തന്നോട്
ചേർത്തു നിർത്തി
പിന്നെ ഫോട്ടോ ഷൂട്ടും മറ്റുമായി ആകെ ബഹളമായി
അപ്പോഴാണ് കാശിയുടെ കസിൻസ് എല്ലാരും കൂടെ ഡാൻസ് ചെയ്യാൻ അവരെ നിർബന്ധിച്ചത്…വൈഗ കാശിയെ നോക്കിയതും കുസൃതിചിരിയിടെ അവളെ നോക്കി കണ്ണിറുക്കി അവൾക്ക് നേരെ തന്റെ കൈ നീട്ടി അവൾ അവന്റെ കൈയിൽ കൈ വച്ചതും എല്ലാ ലൈറ്റുകളും അണഞ്ഞു സ്റ്റേജിൽ അവരെ ഫോക്സ് ചെയ്യ്തു മാത്രം ലൈറ്റുകൾ തെളിഞ്ഞു…… ഇരുവരും അവിടെ ഉയർന്ന പാട്ടിന് അനുസരിച്ച് ചുവടുകൾ വച്ചു…..എല്ലാവരും കണ്ണുകൾ ചിമ്മാതെ അവരെ തന്നെ നോക്കിയിരുന്നു…
ഫഗ്ഷൻ കഴിഞ്ഞു വന്ന് ഫ്രഷ് ആയി അവൾ കാശിയെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ കുറെ Whats app Msg വന്നു കിടക്കുന്നത് കണ്ടത് ഇന്നലെ വന്നത് ആണ് തിരക്ക് കാരണം ഒന്നും നോക്കിയിരുന്നില്ല എന്ന് അവൾ ഓർത്തത് Whts app ഓപ്പൺ ആക്കിയപ്പോ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കുറെ അധികം മെസ്സേജുകൾ വന്നു കിടക്കുന്നു അവൾ അത് ഓപ്പൺ ആക്കിതും കുറെ ഫോട്ടോസ് ആയിരുന്നു ആദ്യം അവൾ ഒന്ന് ഞെട്ടി കാശിയും ഒരു പെൺകുട്ടിയും കൂടെ ഉള്ള ഫോട്ടോസ് ആയിരുന്നു ആ പെൺകുട്ടി കാശിയുടെ കൂട്ടുകാരി വർഷ ആണെന്ന് മനസിൽ ആയതും അവളുടെ ഉളളിൽ ഉണ്ടായ ഞെട്ടൽ അപ്പൊ തന്നെ ഇല്ലാതെ ആയി…………
എന്നാലും ഇത് ആരായിരിക്കും ഫോട്ടോസ് എനിക്ക് അയച്ചത്…….അതു മാത്രമല്ല എന്തിനായിരിക്കും ഈ ഫോട്ടോസ് തനിക്ക് അയച്ചു തന്നത്….ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ നിറഞ്ഞു ഒരു ചിലപ്പോ കാശിയുടെ ഫ്രണ്ട്സ് ആരേലും വർഷയെ തനിക്ക് അറിയില്ല എന്നു കരുതി തമാശയ്ക്ക് ചെയ്യ്താവും എന്ന് അവൾ ഓർത്തു വർഷ എൻഗേജ്മെന്റിന് വന്നിട്ടില്ലാരുന്നല്ലോ
അവൾ ആ നമ്പറിലേയ്ക്ക് വിളിച്ചു നോക്കി എങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി…..ഫ്രണ്ട്സ് ആരേലും ആവും എന്നു കരുതി അവൾ അത് അപ്പൊ തന്നെ ഇഗ്നോർ ചെയ്യ്തു…മാത്രമല്ല ഇതിനെ പറ്റി കാശിയോട് ഒന്നും പറയേണ്ടാന്നും അവൾ കരുതി തന്റെ മനസ്സിൽ ചെറിയ ഒരു സംശയം എങ്കിലും തോന്നി എന്നു കാശി തെറ്റുധരിച്ചാലോ എന്നു കരുതി ആണ് പറയേണ്ട എന്നു തീരുമാനിച്ചത്
ഓരോന്നു ആലോചിച്ചു നിന്നപ്പോഴാണ് സീമ അവളുടെ റൂമിലേയ്ക്ക് വന്നു
മോള് കിട്ടുന്നില്ലാരുന്നോ
ഇല്ല………..ചെറിയമ്മേ
അവർ അവൾക്ക് അരികിലേയ്ക്ക് ചേർന്നു നിന്നു……ചെറിയമ്മയ്ക്ക് ഒരു പാട് സന്തോഷമായ് മോളെ എന്തു കൊണ്ടു എന്റെ മോൾക്ക് ചേരുന്ന ആളെ തന്നെയാ എന്റെ മോള് കണ്ടെത്തിയത് എനിക്ക് അറിയാം കാശി മോളെ എന്തു മാത്രം സ്നേഹിക്കുന്നു എന്ന് അതു പോലെ അവന്റെ വീട്ടുകാരും മോളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്റെ മോളെ ജീവനായ് കരുതുന്നവരുടെ അടുക്കലേയ്ക്ക് തന്നെ ആണല്ലോ മോള് ചെല്ലുന്നത് ഇതിൽ പരം ഒരു സന്തോഷം എനിക്ക് വേറെ ഇല്ല
എന്താ ചെറിയമ്മേ ഇത് ദേ കണ്ണൊക്കെ നിറഞ്ഞല്ലോ എനിക്ക് അറിയാം ചെറിയമ്മയ്ക്ക് ഒരു പാട് സന്തോഷമായെന്ന് ചെറിയമ്മ പറഞ്ഞത് ശരിയാ കാശി എന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് നിങ്ങളെ പോലെ എനിക്ക് കിട്ടിയ എന്റെ ഭാഗ്യം തന്നെയാ കാശിയും
മോൾക്ക് ഒരു ഇഷ്ട്ടം ഉണ്ടെന്നു കേട്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് പേടി ആയിരുന്നു എന്താവുമെന്ന് ഓർത്ത്……മോൾക്ക് ആയി ദൈവം കരുതി വച്ചിരുന്നത് കാശിയെ തന്നെ ആയിരുന്നു
അതിന് മറുപടിയായ് അവൾ ഒന്ന് പുഞ്ചിരിച്ചു
എന്നാ മോള് കിടന്നോ
ശരി ചെറിയമ്മേ
സീമ പോയതും അവൾ ഫോൺ എടുത്ത് കാശിയെ വിളിച്ചു കൊണ്ടു ബാൽക്കണിയിലേക്ക് ഇറങ്ങി
കുറെ നേരം അവനുമായ് സംസാരിസിച്ചിരുന്നെങ്കിലും അവൾക്ക് വന്ന മെസ്സേജിന്റെ കാര്യം മാത്രം അവൾ പറഞ്ഞില്ല……അവൾ ആ മെസ്സേജിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല എന്നതായിരുന്നു സത്യം
ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു കൊണ്ടിരുന്നു കാശി തന്റെ ബാംഗ്ലൂർ ജോലി റീസൈൻ ചെയ്യ്തു നാട്ടിൽ തന്നെ സെറ്റിൽ ആയി അവന്റെ അച്ഛന്റെയും അമ്മയുടെയും നിർബന്ധം ആയിരുന്നു മോളെ……വൈഗേ
എന്താ ചെറിയമ്മേ
ദേ നിന്റെ ഫോൺ കുറെ നേരമായി ആരോ വിളിക്കുണ്ടായിരുന്നു
ഫോൺ അവളെ ഏല്പിച്ചു സീമ തിരികെ പോയി
ഇതരാ പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ കുറെ തവണ വിളിച്ചിട്ടുണ്ടല്ലോ അപ്പോഴേക്കും വീണ്ടും ഫോൺ റിങ് ചെയ്യ്തു അവൾ call എടുത്തു
Hello……..
വൈഗ അല്ലേ…..
അതേ……… ഇതാരാ
ഞാൻ വർഷയാ
വർഷ ആയിരുന്നോ എന്റെ നമ്പർ എവിടുന്ന് കിട്ടി
അതൊക്കെ കിട്ടി
അല്ല താൻ എന്താ ഞാളുടെ എൻഗേജ്മെന്റിന് വരാഞ്ഞെ
അതു എനിക്ക് വരാൻ പറ്റിയ സാഹചര്യം ആയിരുന്നു
ആ……സാരമില്ല കല്ല്യാണത്തിന് ഉറപ്പായും വരണം………….അല്ല താൻ എന്തിനാ ഇപ്പൊ വിളിച്ചത്
അത്……എനിക്ക് തന്നെ അർജെന്റ ആയിട്ട് ഒന്ന് കാണണം ആയിരുന്നു
എന്താടോ കാര്യം
അതൊക്കെ നേരിൽ പറയാം ഈവനിംഗിൽ ഒന്ന് കാണാൻ പറ്റുവോ ഇവിടെ ബീച്ചിൽ വന്നാൽ മതി
ശരി ഞാൻ വരാം
Tnqq………അപ്പൊ ഒരു 4.30 ആവുമ്പോ അവിടെ കാണാം
ok
ഫോൺ കട്ട് ചെയ്യ്തും അവളുടെ മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ നിറഞ്ഞു
വർഷയ്ക്ക് എന്തായിരിക്കും ഇത്ര അർജെന്റ് ആയി പറയാൻ ഉള്ളത് എത്ര ആലോചിച്ചിട്ടും അവൾക്ക് അതിനുള്ള ഉത്തരം കിട്ടിയില്ല
..ഉടൻ അവൾ ഫോൺ എടുത്ത് കാശിയെ വിളിക്കാൻ ഒരുങ്ങി അപ്പോഴാണ് അവൻ എന്തോ അർജേന്റ് മീറ്റിംഗ് ആയിട്ട് തിരുവനന്തപുരത്ത് ആണല്ലോ എന്ന് ഓർത്തത് ഇപ്പൊ വിളിച്ചിട്ടും കാര്യം ഇല്ല കിട്ടില്ല അവൻ ഇനി രാത്രിയെ തിരികെ എത്തു
എന്തയാലും വർഷയെ കാണാൻ തന്നെ അവൾ തീരുമാനിച്ചു
വൈഗ ചെല്ലുമ്പോൾ അവളെയും പ്രതീക്ഷിച്ചു വർഷ നില്പ്പുണ്ടായിരുന്നു
Haii…..വർഷ വൈഗ ചിരിയോടെ അവൾക്ക് അരികിൽ എത്തി
Haii……
ഒത്തിരി നേരം ആയോ വന്നിട്ട്…..???
ഇല്ല വന്നതെ ഉള്ളു
അല്ല താൻ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്
അത്………എനിക്ക് അറിയില്ല തന്നോട് എങ്ങനെ ആണ് പറയേണ്ടതെന്ന്
എന്താ….വർഷ താൻ കാര്യം പറ
ഞാൻ ഇപ്പൊ തന്നോട് അവശ്യപ്പെടാൻ പോവുന്നത് തന്റെ ജീവിതം തന്നെയാ
What……??? വർഷ എന്താ ഉദ്ദേശ്ശിക്കുന്നത്……വൈഗ അരികിലേയ്ക്ക് നീങ്ങി നിന്നു
കാശി………വർഷ പറഞ്ഞതും വൈഗയുടെ ദേഷ്യം കൊണ്ട് വൈഗയുടെ മുഖം ചുവന്നു
കാശിയോ………???
അതെ കാശി തന്നെ എന്നിൽ നിന്നും നീ തട്ടി എടുത്ത എന്റെ പ്രണയം
നീ എന്ത് ഭ്രാന്ത് ആണ് പറയുന്നത്………….നീ അവന്റെ ഫ്രണ്ട് മാത്രമല്ലേ
അങ്ങനെയെ നിനക്ക് അറിയൂ എന്നാൽ സത്യം അതല്ല കാശി എന്റെ ആയിരുന്നു നീ എന്നിൽ നിന്നും അടർത്തി മാറ്റിയ എന്റെ പ്രണയം…………നീ എന്ന് ഞങ്ങൾക്ക് ഇടയിൽ വന്നോ അന്ന് മുതൽ ആണ് എനിക്ക് അവനെ നഷ്ട്ടമായത് കുട്ടികാലം തൊട്ട് ഞങ്ങൾ ഒന്നിച്ചു പഠിച്ചു വളർന്നവരാ അതിനൊപ്പം ഞങ്ങളുടെ ഇഷ്ട്ടവും വളർന്നു ആ ഇഷ്ട്ടം ഇല്ലാതെ ആയത് നീ അവന്റെ ലൈഫിൽ വന്നത് മുതൽ ആണ് വൈഗ എനിക്ക് അറിയില്ലാരുന്നു നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണെന്ന് നീ ചോദിച്ചില്ലേ എന്താ നിങ്ങളുടെ എൻഗേജ്മെനന്റിന് ഞാൻ വരാഞ്ഞത് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല നിങ്ങളുടെ എൻഗേജ്മെന്റിന്റെ തലേ ദിവസം ഒരു ഫ്രണ്ട് പറഞ്ഞാ ഞാൻ അറിഞ്ഞത്………..നേരത്തെ എല്ലാം അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നോട് നേരത്തെ തന്നെ എല്ലാം പറയുമായിരുന്നു
എല്ലാം കേട്ട് വൈഗയ്ക്ക് കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി………. ഇല്ല കാശി………കാശി ഒരിക്കലും അവന്റെ ആമിയെ ചതിക്കില്ല…………അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
വൈഗ…..എനിക്ക് അറിയാം ആർക്കും ഇതൊന്നും ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ അല്ല നിന്റെ വിഷമം എനിക്ക് മസ്സിൽ ആവും അപ്പോ നീ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് നിന്നേക്കാൾ എത്രയോ മുൻപ് തൊട്ട് അവനെ മനസ്സിൽ കൊണ്ടു നടക്കുന്നവൾ ആണ് ഞാൻ
മതി നിർത്ത് നീ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു നിന്നു എന്നു കരുതി എന്തും വിളിച്ചു പറയരുത് ശരി ആയിരിക്കും നിനക്ക് കാശിയോട് പ്രണയം ആയിരിക്കാം പക്ഷെ അവന്റെ പ്രണയം അത് അവന്റെ ഈ ആമിയോട് മാത്രം ആണ് കാശി ഈ ആമിയുടെ മാത്രം ആണ് ഇപ്പൊ എനിക്ക് മനസ്സിലായി അന്ന് എന്റെ ഫോണിലേയ്ക്ക് കുറെ ഫോട്ടോസ് അയച്ചത് നീ ആയിരുന്നു അല്ലേ അത് ചീറ്റി പോയകൊണ്ട് ആണോ ഈ വേഷം കെട്ടി ഇറങ്ങിയത്
വൈഗ കാശി നിന്നെ മാത്ര സ്നേഹിച്ചിരുന്നൊള്ളു എന്നത് നിന്റെ തെറ്റിദ്ധാധാരണ ആണ് ഇപ്പൊ എന്റെയും കാശിയുടെയും ഇടയിൽ ഉള്ള തടസം നീയാണ് വൈഗ
ആമി കത്തുന്ന നോട്ടം അവൾക്ക് നേരെ നോക്കി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു വൈഗാ എന്നുള്ള അവളുടെ വിളി അവഗണിച്ചു അവൾ അവിടുന്നു നടന്ന് അകന്നു
അവളോട് അങ്ങനെയൊക്കെ പറഞ്ഞു എങ്കിലും വൈഗയുടെ ഉള്ളു കലുഷിതമായിരുന്നു
കാശിയെ നേരിട്ടു കണ്ടു സംസരിക്കാൻ തന്നെ അവൾ തീരുമാനിച്ചു
അസ്വസ്ഥമായ മനസ്സോടു കൂടി ആണ് അവൾ തിരികെ എത്തിയത്
കാശി വിളിച്ചപ്പോഴും തല വേദന എന്നു പറഞ്ഞു ഒഴിഞ്ഞു മാറി
എങ്ങാനൊയൊക്കെ ആ രാത്രി തള്ളി നീക്കി
അവൾ താഴെ ചെല്ലുമ്പോ രാമനാഥൻ പത്രം വായിച്ചു കൊണ്ടു ഇരിക്കുന്നുണ്ട് ഒരു കപ്പ് ചായുമായി സീമ അങ്ങോട്ട് വന്നു
അല്ല മോള് ഇന്ന് നേരത്തെ ആണല്ലോ……ഇന്നലെ ഉറങ്ങി ഇല്ലേ മുഖം എല്ലാം വല്ലാതെയിരിക്കുന്നു
അത് ഇന്നലത്തെ തലവേദന കൊണ്ടാ കുഴപ്പമില്ല ചെറിയമ്മേ
ഞാൻ മോൾക്ക് ഇപ്പൊ ചായ എടുക്കാം
ആ ചെറിയമ്മേ എനിക്ക് ഒന്ന് കാശിയുടെ വീട് വരെ പോണം കല്ല്യാണക്കുറിടെ ഡിസൈൻ ഫൈനൽ ചെയ്യാൻ ആണ്
അതിനെന്താ മോള് പോയിട്ട് വാ
ഞാൻ കൊണ്ടു വിടാണോ മോളെ
വേണ്ടാ ചെറിയച്ഛാ ഞാൻ വണ്ടി എടുത്തോളാം
ശരി മോളെ
അവൾ തിരികെ റൂമിൽ വന്ന് ഫോൺ എടുത്ത് കാശിയെ വിളിച്ചു
എന്താ ആമി ഇത്ര രാവിലെ തന്നെ
എനിക്ക് നിന്നെ ഒന്ന് കാണണം
അതിനെന്താ വരാലോ എവിടെയാ വരണ്ടത്
ഞാൻ വീട്ടിലോട്ട് വന്നോളാം……..അച്ഛനും അമ്മയും കല്ല്യാണത്തിന് പോയോ
അവർ ഇറങ്ങി കുറെ ഇവിടുന്ന് നല്ല ദൂരം ഇല്ലേ അങ്ങോട്ട്
Mmm ശരി എന്നാ ഞാൻ വയ്ക്കുവാ
എന്തേലും പ്രോബ്ലെം ഉണ്ടോ ആമി…….നിന്റെ ശബ്ദം എല്ലാം എന്താ വല്ലാതെ
ഒന്നുമില്ല നിനക്കു തോന്നുന്നതാ ബാക്കി എല്ലാം അവിടെ വന്നിട്ട് പറയാം
എന്നാ…….ശരി
കാശിയുടെ അടുത്തേയ്ക്ക് പോകുമ്പോഴും അവളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളെ അലട്ടികൊണ്ടിരുന്നു….കാശിയ്ക്ക് മാത്ര ഇനി തന്റെ മനസ്സിലെ ആകുലതകൾ അറ്റാൻ കഴിയു എന്ന് അവൾക്ക് അറിയാമായിരുന്നു എല്ലാ ചോദ്യങ്ങൾക്കും ഉളള ഉത്തരം നല്കാൻ അവനെ കഴിയു
ആമി കാശിയുടെ വീട്ടിൽ എത്തി ബെല്ലടിക്കാൻ തുടങ്ങിയതും വാതിൽ ചായരിയിട്ടേ ഉണ്ടായിരുന്നു ള്ളു അവൾ പതിയെ ഡോർ തുറന്നതും ഒരു നിമിഷം അവൾ തറഞ്ഞു നിന്നു കണ്ണിൽ ഇരുട്ടു കേറുന്നത് അവൾ അറിഞ്ഞു അവളുടെ കണ്ണുകൾ തോരത്ത പേമാരി പോലെ പെയ്യ്തിറങ്ങി.
തുടരും…