മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
കാശി പറഞ്ഞതു പോലെ പുറത്തേയ്ക്ക് പോകാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു വൈഗ……കബോർഡ് തുറന്ന് ഡ്രസ്സ് എടുക്കാൻ നോക്കിയപ്പോഴാണ് അന്ന് ആദ്യമായ് കാശി സെലക്ട് ചെയ്യ്തു കൊടുത്ത സാരി അവളുടെ കണ്ണിൽ ഉടക്കിയത് അവൾ അതിൽ വിരലോടിക്കവേ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിവിരിഞ്ഞു അവൾ അതു കൈയിൽ എടുത്തു റെഡിയാവൻ പോയി
കാശിയുടെ കാർ മിറ്റത്തു വന്നു നിന്നപ്പോഴേ കാത്തു മോൾ ഓടി അവനരികിൽ എത്തി
അവളെ വാരി എടുത്തു കൊണ്ട് കൈയിൽ ഇരുന്ന് ചോക്ലേറ്റ് അവളുടെ കൈയിൽ വച്ചു കൊടുത്തു
എവിടെ നിന്റെ വൈഗയാന്റി…..??
ആന്റി മുകളിൽ ഉണ്ട്
അപ്പോഴക്കും പുറത്തെ സ്റ്റൈയർ ഇറങ്ങി വരുന്ന വൈഗയെ അവൻ കണ്ടു……………..അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു അവളിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു
Hlw…………..അവൾ കണ്ണിന് മുന്നിൽ വിരൽ ഞൊടിച്ചപ്പോ ആണ് അവനു ബോധം വീണത്
ഇതെന്താ ഈ ലോകത്ത് ഒന്നുമല്ലേ
ഞാൻ എന്താ ഈ കാണുന്നത് കലക്കിയിട്ടുണ്ടല്ലോ സാരി നിനക്ക് നന്നായി ചെരുന്നുണ്ട്
ശരിക്കും…..???
ശരിക്കും Super ആയിട്ടുണ്ട്……………അല്ലേ കാത്തു മോളെ
അതെ അതെ ആന്റി നല്ല സുന്ദരി ആയിട്ടുണ്ട്
അച്ചോടാ എന്റെ കാത്തുകുട്ടി അല്ലേ ഏറ്റോം സുന്ദരി
അല്ല കാശി മോൻ എപ്പോ വന്നു…..??
ദാ ഇപ്പൊ വന്നതെ ഉള്ളു ആന്റി
അങ്കിൾ എവിടെ കണ്ടില്ലല്ലോ
ഇവിടെ ഇല്ല പുറത്ത് പോയെക്കുവാ
നിങ്ങൾ എവിടേലും പോവാണോ മോളെ…………??
ഞങ്ങൾ ഒന്ന് പുറത്ത് പോവാ ആന്റി……………ഉടനെ വരും
ശരി എന്നാ പോയിട്ട്…………വാ
പോട്ടെ കാത്തു മേളെ……ബൈ
Bye…….അങ്കിൾ……Bye ആന്റി.
Bye………കാത്തുട്ടീ
ബീച്ചിൽ എത്തിയതും വൈഗ കാശിയെ നോക്കി കണ്ണുരുട്ടി
എന്താ ആമി മോളെ…..??
ഓഹ് ഈ ബീച്ചിലോട്ട് വരാൻ ആയിരുന്നോ ഇന്നലെ അത്ര ബിൽഡപ്പ് ഇട്ടത്…………ഇന്നലെ തന്നെ അങ്ങു പറഞ്ഞാൽ പോരായിരുന്നോ………..ഇവിടെ മിക്കവാറും വരുന്നതല്ലേ ഇത്ര വലിയ സസ്പെൻസ് ഇടണ്ട കാര്യം ഉണ്ടായിരുന്നോ
എപ്പോഴും വരുന്ന പോലെ അല്ല ഇന്ന് ഇത്തിരി സ്പെഷ്യൽ ആണ്
എന്ത് സ്പെഷ്യൽ…..??
ആദ്യം നീ ഇറങ്ങ് ആമി…………..എന്നിട്ട് പറയാം
അവനെ ഒന്ന് നോക്കി അവൾ പുറത്ത് ഇറങ്ങി………….അവളെയും കൂട്ടി ഒരു ഒഴിഞ്ഞ സ്ഥലത്തു പോയി ഇരുന്നു
ആമി…….അന്ന് നീ നാട്ടിൽ ആയിരുന്നപ്പോ എന്നോട് ഒരു കാര്യം ചോദിച്ചത് ഓർമ്മയുണ്ടോ
ഒന്നല്ലല്ലോ ഞാൻ നിന്നോടു ഒരു പാട് കാര്യങ്ങൾ ചോദിച്ചിട്ടില്ലേ അതിലെ ഏതു കാര്യം ആണ്………….???
ഞാൻ നിന്നെ പിരിഞ്ഞു പോവോ എന്നൊക്കെ ചോദിച്ചു കുറെ ഡയലോഗൊക്കെ പറഞ്ഞത് ഓർമ്മയുണ്ടോ
അതു കേട്ടതും അവളുടെ മുഖം മങ്ങി…അന്ന് നീ എനിക്ക് വാക്ക് തന്നത് ആണ് എന്നെ തനിച്ച് ആക്കില്ലന്നു പക്ഷെ കാശി ഇപ്പോഴും ചിലപ്പോ ഞാൻ അങ്ങനോക്കെ ആലോചിച്ചു കൂട്ടറുണ്ട്
എങ്കിലെ നിന്റെ ആ വിഷമത്തനൊക്കെ ഞാൻ ഒരു പരിഹാരം കണ്ടു പിടിച്ചു
എന്ത് പരിഹാരം……അവനെ നോക്കി അത്ഭുത്തോടെ അവൾ ചോദിച്ചു
നിന്നെ ഒരിക്കലും പിരിയാതെ ജീവിതകാല മുഴുവൻ കൂടെകൂട്ടാൻ എന്റെ താലിയുടെയും സിന്ദുരത്തിന്റെയും അവകാശിയാക്കാൻ
അവൻ പറഞ്ഞത് വിശ്വാസം ആവാതെ അവനെ തന്നെ നോക്കിയിരിക്കുവാണ് അവൾ……
അറിയില്ല ആമി നിന്നോടുള്ള സൗഹൃദം എപ്പോഴാണ് അതിനുമപ്പുറ ത്തേയ്ക്ക് വളർന്നതെന്ന് നീ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല ഞാൻ നിന്നെ അത്ര അധികം ഇഷ്ട്ടപ്പെടുന്നുണ്ട് ആമി ആ ഇഷ്ട്ടത്തിന്റെ ആഴം ഞാൻ മനസ്സിലാക്കുന്നത് അന്ന് അവിടെ വച്ച് നിനക്ക് ആ അപകടം ഉണ്ടാകാൻ പോയപ്പോഴാ
അവൾക്ക് അപ്പോഴും എല്ലാം ഒരു സ്വപ്നം പോലെ ആണ് തോന്നിയത്
നീ എന്താ ഒന്നും പറയാത്തത്……എന്റെ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞന്നെ ഉള്ളു നിനക്ക് അസെപ്റ്റ് ചെയ്യാൻ പറ്റില്ലേ വേണ്ടാ ഞാൻ തുറന്നു പറഞ്ഞതിന്റെ പേരിൽ നമ്മുടെ സൗഹൃദം ഇല്ലാതാവരുത്…അവൻ പറഞ്ഞതും അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു……
You are Mine……..നീ എന്റെ ആണ് എന്റെ മാത്രം….ഞാൻ കേൾക്കാൻ ആഗ്രഹച്ചിരുന്ന കര്യങ്ങൾ ആണ് നീ പറഞ്ഞത്….എനിക്കും അറിയില്ല കാശി എന്നു മുതലാണ് നിന്നോടുള്ള സൗഹൃദം അതിനുമപ്പുറത്തേയ്ക്ക് വളർന്നതെന്ന്……ഇന്ന് എന്റെ ഹൃദയതാളം പോലും നീയാണ് കാശി..നീ പറഞ്ഞപോലെ നിന്റെ താലിയുടെയും സിന്ദുരത്തിന്റെ അവകാശി നിന്റെ ഈ ആമി മാത്രമാണ്
കാശിയുടെകൈകളും അവളിൽ മുറുകി
പതിയെ അവനിൽ നനിന്നും അടർന്നു മാറുമ്പോ അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർക്കണങ്ങൾ തിളങ്ങി
സൗഹൃദത്തിനുമപ്പുറം പ്രണയം അവരിൽ നിറഞ്ഞു….ദിനങ്ങൾ കൊഴിയവേ വൈഗയുടെ ഉള്ളിൽ കാശി തനിയ്ക്ക് നഷ്ട്ടപ്പെടുമോ എന്ന ഭയവും ഇല്ലാതായി ഇന്നവൾക്ക് അറിയാം എന്നും തന്നെ നെഞ്ചോടു ചേർത്ത് പിടിക്കാൻ അവൻ എന്നും കൂടെ ഉണ്ടാവുമെന്ന്……അത്രേമേൽ കാശി അവന്റെ ആമിയെ പ്രണയിച്ചിരുന്നു…
ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോഴേ അവളുടെ മുഖം വിടർന്നു……കാശിയുടെ call ആണെന്ന് അവൾക്ക് മനസിലായിരുന്നു
ഇത് എവിടാ……നീ ഞാൻ വിളിച്ചിട്ട് എന്താ നീ ഫോൺ എടുക്കാഞ്ഞത്
എന്റെ പൊന്ന് ആമി ഒന്ന് നിർത്ത് ഞാൻ ഒന്ന് പറയട്ടെ……ആദ്യം നീ ഈ ഡോർ ഒന്ന് തുറക്ക്
ങേ…… എന്ത്
ഓഹ് പൊട്ടി വാതിൽ തുറക്കാൻ
അതിന് നീ എവിടെ ഉണ്ടോ…??
കൂടുതൽ സംസാരിക്കാതെ വന്ന് തുറക്കെടി
അതു കേട്ടതും അവൾ ഓടി പോയി വാതിൽ തുറന്നു
എന്താ കാശി ഇത് നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നെ അതും ഈ സമയത്ത്…….
എനിക്ക് വരണമെന്ന് തോന്നി ഞാൻ വന്നു
അങ്കിൾ ഗേറ്റ് പൂട്ടയതാണല്ലോ നീ എതിലെ ആണ് അകത്ത് വന്നത്
മതില് ചാടി
അപ്പൊ ഈ മതില് ചാട്ടത്തിൽ ചേട്ടന് നല്ല എസ്പീരിയൻസ് ആണല്ലേ
അതേടി…… പണ്ടേ എനിക്ക് അതാണല്ലോ പണി……കഷ്ട്ടപ്പെട്ടു വന്നതും പോരാ അവളുടെ വർത്തമാനം കേട്ടില്ലേ
അല്ല എന്തിനാണോ ഇത്ര കഷ്ട്ടപ്പെട്ടു മതിൽ ചാടി വന്നത്
അതൊക്കെ ഉണ്ട്………ആദ്യം ദാ ഇതു പിടി അവൻ കൈയി ഇരുന്ന കവർ അവൾക്ക് നേരെ നീട്ടി
അവൾ അതു തുറന്ന് നോക്കിയപ്പോ നല്ല ഭംഗിയുള്ള ഒരു ചുരിദാർ സെറ്റ് ആയിരുന്നു
വേഗം പോയി ഇതു ഇട്ടോണ്ട് വാ
കാശി…
ചെല്ല്…..ആമി അവൻ തന്നെ അവളെ ബാത്റൂമിലേയ്ക്ക് കേറ്റി വിട്ടു…….തിരികെ കട്ടിലിൽ വന്നിരുന്നു
വൈഗ തിരികെ ഇറങ്ങുമ്പോ കട്ടിലിൽ ഇരുന്ന് ഫോണിൽ നോക്കിയിരിക്കുന്ന കാശിയെ ആണ് കണ്ടത്
അവളെ കണ്ടതും അവൻ മുഖമുയർത്തി
Haha അടിപൊളി ആയിട്ടുണ്ട് എന്റെ സെലക്ഷൻ അത്ര ബോർ അല്ല…??
അതെ അല്ലേലും നിന്റെ സെലക്ഷൻ എല്ലാം super അല്ലേ അതിന് ഏറ്റോം നല്ല example ഞാൻ അല്ലേ……എന്റെ സെലക്ഷൻ അല്ലെ മോശമായത്
Dii….കാന്താരി നീ എന്തുവാ ഇപ്പൊ പറഞ്ഞേ
ഇയ്യോ sorry sorry ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ എനിക്ക് എന്റെ ലൈഫിൽ ഞാൻ സെലെക്റ്റ് ചെയ്യ്തിൽ ഏറ്റോം Best എന്റെ ഈ കാശി മാത്രമല്ലേ അവനെ നോക്കി കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു
മതി മതി സുഖിച്ചു……..നീ വാ സമയം ഇല്ല
എങ്ങോട്ട്………ഈ പതിരാത്രി എങ്ങോട്ട് പോകാൻ ആണ്
കൂടുതൽ ചോദ്യം ഒന്നും വേണ്ട എന്റെ കൂടെ അല്ലെ വാ
കാശി……
ദേ ആമി ചുമ്മാ നിന്ന് സമയം കളയരുത് ഇങ്ങോട്ട് വാ
അവളുടെ കയ്യും പിടിച്ചു അവൻ പുറത്ത് കടന്നു അവളെ ആദ്യം പുറത്ത് ഇറക്കി പുറകെ അവനും ഇറങ്ങി കുറച്ച് മാറ്റി പാർക്ക് ചെയ്യ്തിരുന്ന കാറിനരികിലേയ്ക്ക് പോയി
എങ്ങനെ ഉണ്ട് ഒരു എസ്പീരിയൻസ് ആയില്ലേ ഇനി അഥവാ നിന്റെ വീട്ടുകാർ എനിക്ക് നിന്നെ തന്നില്ലങ്കിൽ ഇതു പോലെ ചാടിച്ചോണ്ട് പോവേണ്ട
അയ്യടാ……അത് അങ്ങു മനസ്സിൽ ഇരിക്കട്ടെ എനിക്ക് ഉറപ്പുണ്ട്എന്റെ ഇഷ്ട്ടത്തിന് ഒരിക്കലും എന്റെ ചെറിയമ്മയുംചെറിയച്ഛനും എന്റെ ഇഷ്ടങ്ങൾക്ക് എതിര് നില്ക്കില്ല അതുകൊണ്ടു ഇങ്ങനെ ഒരു മതില് ചാട്ടത്തിന്റെയൊന്നും ആവശ്യം വരില്ല മോനെ
ഓഹ്……സമ്മതിച്ചു നീ ഇപ്പൊ ഇങ്ങോട്ട് കേറ്
എങ്ങോട്ടാ കാശി നമ്മൾ പോവുന്നത് വണ്ടി എടുത്തതും അവൾ ചോദിച്ചു
അതൊക്കെ അവിടെ ചെന്നിട്ട് അറിഞ്ഞാൽ മതി
കുറച്ചു കഴിഞ്ഞപ്പോ വഴിയറികിൽ ആയി അവൻ വണ്ടി നിർത്തി അവളെയും കൂട്ടി പുറത്ത് ഇറങ്ങി
ഒരു ചെറിയ കുന്നിന്റെ താഴെ ആയിരുന്നു അത് നിലാ വെളിച്ചത്തിൽ ആ കുന്ന് അവൾക്ക് മുന്നിൽ തെളിമയോടെ നിന്ന്
വാ നടക്ക്…..
നിനക്ക് എന്താ ഭ്രാന്ത് ആണോ നട്ട പാതിരാത്രി വിളിച്ചോണ്ട് വന്നത് ഈ കുന്ന് മുഴുവൻ കേറ്റാൻ ആണോ…..???
ohh ഇവളെ കൊണ്ട്………….ഇങ്ങോട്ട് വാ ആമി അവളുടെ കൈയും പിടിച്ചു അവൻ നടന്നു
കുന്നിൽ മുകളിൽ എത്തിയതും അവളുടെ മിഴികൾ വിടർന്നു അത്ര മനോഹരമായാ കാഴ്ച ആയിരുന്നു ചുറ്റും………വളരെ നല്ലൊരു അന്തിരിഷം ആയിരുന്നു അവിടെ ചുറ്റും നറു നിലാവ് പടർത്തി ആകാശത്ത് പൂർണ്ണ ചന്ദ്രൻ തെളിഞ്ഞു നിന്നു അവൾ സ്വയം മറന്നു നിന്നു…………കാശി വന്ന് അവളുടെ മിഴികൾ പൊത്തി
Hey കാശി എന്താ ഇത്.
നടക്ക്………..അവൻ പറഞ്ഞതും അവൾ മെല്ലെ നടന്നു
അൽപ്പം കഴിഞ്ഞതും അവളുടെ മുഖത്ത് നിന്ന് കയ്യെടുത്തുതും അവൾ പതിയെ മിഴികൾ തുറന്നു
അവിടെ ഒരു ടേബിളിനു ചുറ്റും ബലൂണുകളും കൊണ്ടും മറ്റും അലങ്കരിച്ചിരിക്കുന്നു ചുറ്റും മെഴുകുതിരി വെട്ടം നിറഞ്ഞു നില്ക്കുന്നു വൈഗയ്ക്ക് തന്റെ കണ്ണുകളെ വിശ്വാസിക്കാൻ കഴിഞ്ഞില്ല അവൾ അത്ഭുതത്തോടെ കാശിയെ നോക്കി
Happy Birthday ആമി……അവൻ അവളെ നോക്കി കുസൃതിചിരിയോടെ പറഞ്ഞു…..കൈയിലെ വാച്ച് ഉയർത്തി കാണിച്ചു സമയം കൃത്യം 12 മണിയായിരുന്നു
അവൾ പെട്ടന്ന് കാശി കെട്ടിപ്പിടിച്ചു അവളുടെ അവളുടെ മിഴികൾ നിറഞ്ഞു
അവനെ മെല്ലെ അവളെ അടർത്തി മാറ്റി അവളുടെ മിഴി നീർ ഒപ്പി അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു
അവളെ കൂട്ടി ടേബിളിനരികിൽ എത്തി കത്തിയെടുത്ത് അവളുടെ കൈയിൽ കൊടുത്തു അവൾ ഒരു ചിരിയോടെ മുന്നിൽ ഇരിക്കുന്ന കേക്ക് കട്ട് ചെയ്യ്തു…… കേക്ക് അവന്റെ വായിൽ വച്ചു കൊടുത്തു അവനും ഒരു കുഞ്ഞു പീസ് എടുത്ത് അവളുടെ വായിൽ വച്ചു കൊടുത്തു
ഒരു ചെറിയ ബോക്സ് എടുത്തു അതിൽ നിന്നും Love ഷേപ്പ് ഉള്ള ലോക്കറ്റോടു കൂടിയ ചെയിൻ എടുത്ത് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു……ആ ലോക്കറ്റ് ഓപ്പൺ ചെയ്യ്തതും രണ്ടാളുടെയും ഫോട്ടോ അവൾ അതിശയത്തോട് അവനെ നോക്കി……അവൻ ഒരു ചിരിയോടെ കണ്ണ് ഇറുക്കി കാണിച്ചു
എങ്ങനെ സർപ്രൈസ് ഇഷ്ട്ടായോ എന്റെ ആമിയ്ക്ക്
ഒരു പാട്…ഞാൻ ഇത്രയും സന്തോഷിച്ച ഒരു Birthday ഇതുവരെ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല കാശി എനിക്ക് അറിയില്ല എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അവളുടെ ശബ്ദം ഇടറി
അവൻ അവളെ ചേർത്തു പിടിച്ചു
Tnqq കാശി ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത Birthday എനിക്ക് സമ്മാനിച്ചതിന് അവന്റെ നെഞ്ചിൽ ചാരി അവൾ നിന്നു……അവൻ ഒന്നുടെ അവളെ ചേർത്തു പിടിച്ചു
തുടരും….