വൈകാശി ~ ഭാഗം 09 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

എന്നാലും കാശി സാറിനെ ഇത്ര ദേഷ്യത്തോടെ ആദ്യമായ് ആണ് കാണുന്നത്

എന്തായാലും ആ മറ്റവൻ ഇനി ജന്മമത്ത് ഒരു പെൺകുട്ടിയോടും മോശമായി പെരുമാറില്ല അമ്മാതിരി അടി അല്ലേ കിട്ടിയത്…………………..അവന് അതു വേണ്ടത് ആണ്.

ആ സമയത്ത് സാറ് വന്നില്ലാരുന്നങ്കിലോ…………. സോറി മോളെ നിന്നെ ഒറ്റയ്ക്ക് വിടാൻ പാടില്ലാരുന്നു ഞങ്ങൾ ആരേലും കൂടെ വരണമായിരുന്നു.

ഓഹ് എന്താ ഇത് രണ്ടും സെന്റി അടിക്കല്ലേ………..അല്ലേലും നിങ്ങൾ ഒരു തെറ്റും ചെയ്യ്തിട്ടില്ലല്ലോ പിന്നെ എന്തിനാ ഇങ്ങനൊക്കെ പറയുന്നെ……..പിന്നെ അങ്ങനെ ഒരു സ്ഥലത്ത് ഇതുപോലെയൊക്കെ സംഭവിക്കും എന്നു ആരേലും വിച്ചരിക്കുവോ………….അവശ്യമില്ലാത്ത ഒന്നും ചിന്തിച്ചു കൂട്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക് രണ്ടും നാളെ ഓഫീസിൽ പോവേണ്ടത് ആണ് പതിയെ മൂന്നും പേരും ഉറക്കത്തിലേയ്ക്ക് വഴുതി വീണു………………..

അല്ല കാശി നീ എങ്ങനെയാ കൃത്യ സമയത്ത് അവിടെ എത്തിയത്.

അത് അവളു പോയി കുറച്ചു ടൈം ആയിട്ടും കാണാത്ത കൊണ്ടാ ഞാൻ അങ്ങോട്ട് ചെന്നത് പിന്നെ എനിക്ക് അവളോട്‌ ഒന്ന് ഒറ്റയ്ക്ക് സംസാരികാണമായിരുന്നു അതാ ഞാൻ അപ്പൊ അവിടെ ചെന്നത്

എന്തയാലും നീ എന്ത് അടിയാ അവനെ അടിച്ചത് ഞാൻ പിടിച്ചു മാറ്റിയില്ലാരുന്നെ നീ അവനെ കൊന്നേനെയല്ലോ……………ഒരു കണക്കിനു പറഞ്ഞാൽ അവന് അത് ആവശ്യമായിരുന്ന………….ഇനി കുറെ നാളാത്തേയ്ക്ക് അവന്റെ കാര്യത്തിൽ തീരുമാനമായി.

ആമിയ്ക്ക് പകരം മീനാക്ഷി ആയിരുന്നെങ്കിൽ നീയും ഇങ്ങനെ തന്നെ പ്രതികരിക്കില്ലേ………………….കാശി പറയുന്നത് കേട്ടതും കിരൺ കണ്ണ് മിഴിച്ചു കാശിയെ നോക്കി.

നീ എന്നെ ഇങ്ങനെ നോക്കണ്ട……………ഞാൻ പറഞ്ഞത് സത്യം അല്ലേ കള്ളകാമുക……………..എനിക്ക് ഒന്നും മനസ്സിൽ ആയില്ലന്നും കരുതിയോ.

കള്ളം പിടിക്കപ്പെട്ട പോലെ കിരൺ കാശിയെ നിഷ്‌കു ഭാവത്തിൽ നോക്കി ഒരു ചിരി പാസാക്കി.

അവന്റെ ഒരു ഇളി കണ്ടില്ലേ……………….ആദ്യം മോൻ അവളോട് പറയാൻ നോക്ക്.

അതൊക്കെ പറയാം ആദ്യം നിങ്ങളുടെ കാര്യം ഒരു വഴിക്ക് എത്തട്ടെ അപ്പൊ പിന്നെ എന്റെ കാര്യം എളുപ്പമായില്ലേ മോനെ…………..അല്ല എന്താ നിങ്ങളുടെ ഉദ്ദേശ്യം ഇതു കുറെ ആയല്ലോ ഇങ്ങനെ ഈ ടോംമും ജെറിയും കളിക്കുന്നു വല്ലോ തീരുമാനവും ഉണ്ടാക്കുവോ.

ഇനിയും ഇതുപോലെ ഇങ്ങനെ മുന്നോട്ട് കൊണ്ടു പോകാൻ ഞാനും ആഗ്രഹിക്കുന്നില്ല അതു കൊണ്ടു നാളെ തന്നെ എങ്ങനെയും അവളോട്‌ എനിക്ക് സംസാരിച്ചേ പറ്റു

അതു തന്നെയാ നല്ലത് നാളെ കൊണ്ട് എല്ലാത്തിനും പരിഹാരം കാണണം.

Mmmm……………….അതെ കാശി ഒന്ന് മൂളി കൊണ്ടു മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടി………………

തലവേദന തോന്നിയപ്പോ ഒരു കോഫി കുടിക്കാൻ പോയതായിരുന്നു വൈഗാ നന്ദുനും മീനുനും പെൻഡിങ് work കംപ്ലീറ്റ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു.

കോഫി കുടിച്ചു കൊണ്ടുഇരിക്കുമ്പോ ആണ് അവൾക്ക് ഒപ്പോസിറ്റ് സൈഡിൽ കാശി വന്ന് ഇരുന്നത്……………..അവനെ കണ്ടതും അവൾ എഴുനേറ്റ് പോവാൻ തുടങ്ങി

ആമി എനിക്ക് നിന്നോട് സംസാരിക്കണം.

എനിക്ക് ഒന്നും കേൾക്കണമെന്നില്ല

പറ്റില്ല ആമി ഇന്ന് എനിക്ക് പറയാൻ ഉള്ളത് കേട്ടേ പറ്റു.

ഇന്നലെ രക്ഷിച്ചതിന്റെ അധികാരത്തിൽ ആണോ ഈ ഷോ

നിനക്ക് എന്തു വേണമെങ്കിലും കരുതാം………………….പക്ഷേ ഞാൻ ഒറ്റ അധികാരത്തിൽ മാത്രം ആണ് സംസാരിക്കുന്നത് നീ എന്റെ ആണെന്ന് ഉള്ള അധികാരത്തിൽ……………….കാശിയുടെ മുഖം ദേഷ്യം കൊണ്ടു നിറഞ്ഞു.

വെറുതെ ഇവിടെ വച്ച് ഒരു സീൻ ഉണ്ടാക്കരുത്.

അതു തന്നെയാ എനിക്കും പറയാൻ ഉള്ളത് so എന്റെ ക്യാബിനിലേക്ക് വാ.

ഞാൻ വരില്ല……….

വെറുതെ വാശി പിടിക്കേണ്ട ആമി നീ വരും……….

അത്രയും പറഞ്ഞു ദേഷ്യത്തോടെ കാശി എഴുനേറ്റ് പോയി.

അവൾ എന്ത്‌ വേണമെന്ന് അറിയാതെ കുറച്ചു നേരം അവിടെ തന്നെയിരുന്നു………………..അവിടുന്നു നേരെ അവൾ പോയത് കാശിയുടെ ക്യാബിനിലേക്ക് ആയിരുന്നു.

അവളെ കണ്ടതും അവന്റെ മുഖത്ത് ആശ്വാസമായിരുന്നു.

എനിക്ക് അറിയാരുന്നു ആമി നീ വരുമെന്ന്…………..എനിക്ക് പറയാൻ ഉള്ളത് എല്ലാം നീ കേൾക്കണം എന്താണ് അന്ന് സംഭവിച്ചത് എന്താണെന്ന് നീ അറിയണം.

എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത് എന്റെ കണ്മുന്നിൽ ഞാൻ കണ്ടത് കള്ളം ആയിരുന്നന്നോ……………..അതാണോ എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ പോവുന്നെ

ആമി അന്ന് സംഭവിച്ചത് എല്ലാം നിന്റെ തെറ്റ് ധാരണയായിരുന്നു.

അതെ ആയിരുന്നു നിങ്ങൾക്ക് എന്നോട് ഉണ്ടായിരുന്ന സ്നേഹം എന്റെ തെറ്റ് ധാരണയായിരുന്നു കാശി.

ഇനഫ് ആമി…….

yes its ഇനഫ്‌ കാശി………….ഇത്രയും ആയിട്ടും നിങ്ങൾക്ക് മതിയായില്ലേ എന്നെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ

വൈഗ പറഞ്ഞു തീർന്നതും കാശിയുടെ കൈയ്യ് അവളുടെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു

ഇതു കണ്ട് കൊണ്ട് ആണ് കിരൺ അകത്തേയ്ക്ക് വന്നത്

കാശി നീ എന്ത് ഭ്രാന്ത് ആണ് കാണിക്കുന്നെ അവനെ പിടിച്ചു മാറ്റി കിരൺ അവന്റെ നേരെ ദേഷ്യപ്പെട്ടു.

അതെടാ എനിക്ക് ഭ്രാന്ത് ആണ്…………..ഞാൻ ഇനി എന്താ വേണ്ടത് നീ പറ

രണ്ടരവർഷം ഇവൾ എവിടെ എന്നു പോലും അറിയാതെ നീറി നീറി ഞാൻ ജീവിച്ചത് നീയും കണ്ടതല്ലേ…………….അവസാനം എല്ലാം പ്രതീക്ഷയും നഷ്ട്ടമാവും എന്നു കരുതിയിരുന്നപ്പോ അല്ലേ വീണ്ടും ഇവൾ ഇവിടെയ്ക്ക് വരുന്നത്………………..എനിക്ക് പറയാൻ ഉള്ളത് എന്താന്ന് കേൾക്കാൻ ഉള്ള മനസ്സു പോലും ഇവൾ കാണിക്കുന്നില്ല ഇത്രത്തോളം ശിക്ഷിക്കാൻ മാത്രം ഞാൻ ഒരു തെറ്റും ചെയ്യ്തട്ടില്ല കിച്ചു……………എല്ലാം ഇവളുടെ തെറ്റു ധാരണ മാത്രം ആണ്………..ഇവൾ കണ്ടതും അരിഞ്ഞതും മാത്രമല്ല സത്യം…………….ഇവളുടെ ഈ വാശി മാത്രം ആണ് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്………. നഷ്ടം എനിക്കും ഇവൾക്കും മാത്രം ആണ്…………….ഓരോ ദിവസവും എനിക്ക് പറയാൻ ഉള്ളത് ഇവൾ കേൾക്കും എന്ന പ്രതീക്ഷയിൽ ആയിന്നു ഞാൻ നിനക്കും അറിയില്ലേ കിച്ചു

വൈഗ ഒരക്ഷരം മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങി അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി

കാശി നീ ഈ കാണിച്ചത് അല്പം കൂടി പോയി

കിച്ചു അവൾ അങ്ങാനൊക്കെ പറഞ്ഞപ്പോ എനിക്ക് സഹിച്ചില്ലടാ

സാരമില്ല നീ അങ്ങോട്ട് ചെല്ലു ഒന്ന് പോയി സംസാരിക്ക്.

അവിടെ അവളുടെ ഫ്രണ്ട്സ് ഇല്ലേ.

ഇല്ല അവർ എല്ലാം കൂടെ ക്യാന്റീനിലേക്ക് പോകുന്ന കണ്ടിട്ട് ആണ് ഞാൻ ഇങ്ങോട്ട് വന്നത്.

ശരി നീയും വാ.

അവർ ചെന്നപ്പോ വൈഗ തന്റെ ടേബിളിൽ തല വച്ച് കിടക്കുവാരുന്നു

ആമി…………കാശി വിളിച്ചതും അവൾ മുഖമുയർത്തി

കരഞ്ഞു കലങ്ങിയ അവളുടെ മിഴികൾ കണ്ടപ്പോ അവന്റെ ഉള്ളിൽ നോവ് നിറഞ്ഞു.

ആമി സോറി മോളെ നിന്നെ വേദനിപ്പിക്കണം എന്നു കരുതിയതല്ല നീ അങ്ങനൊക്കെ പറഞ്ഞപ്പോ എനിക്ക് സഹിച്ചില്ല അതാ ഞാൻ…………………നിന്നെ ഇനി ഒരിക്കൽ കൂടി എനിക്ക് നഷ്ട്ടപ്പെടുത്താൻ എനിക്ക് ആവില്ല ആമി അതു കൊണ്ടാ ഞാൻ ഇങ്ങനൊക്കെ ചെയ്യ്തത് ഒരിക്കലും നിന്നെ സങ്കടപ്പെടുത്താൻ അല്ല എനിക്ക് അതിനു കഴിയില്ല ആമി ഇനി എങ്കിലും നീ ഒന്ന് മനസിലാക്ക്

അവനെ ഒന്ന് നോക്കി അവൾ ഒന്നും മിണ്ടാതെ എഴുനേറ്റ് വെളിയിലേക്ക് പോവാൻ തുടങ്ങിതും കണ്ണിൽ ഇരുട്ട് നിറയുന്നത് അവൾ അറിഞ്ഞു……………. വീഴാൻ പോയ വൈഗയെ കാശിയുടെ കൈകൾ താങ്ങിപ്പിടിച്ചിരുന്നു………. അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.

ആമി……ആമി കണ്ണു തുറക്ക് ആമി………………. കിച്ചു എന്റെ ആമി കാശിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി……കിച്ചു വണ്ടി എടുക്ക്…….വൈഗയെ കൈയിൽ എടുത്ത് തിരിഞ്ഞതും എല്ലാം കണ്ട് വാതിൽ നില്ക്കുന്ന മീനാക്ഷിയെയും നന്ദനെയും ആണ് അവർ കണ്ടത്………………………. അതൊന്നും കാര്യമാക്കതെ കിരണും കാശി വൈഗയെയു കൊണ്ട് പുറത്തേയ്ക്ക് നടന്നു ഒപ്പം കണ്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ മീനുവും നന്ദുവും അവർക്ക് പിന്നാലെ ചെന്നു.

തുടരും….