മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
എന്താടി നീ ആ ഡോർ തല്ലി പൊളിക്കുവാണോ
അതു ഞാൻ പെട്ടന്ന് അടച്ചപ്പോ……….
ഇവിടെ എന്താ ഒരു ശബ്ദം കേട്ടത്
അതോ ഇവിടെ ഒരുത്തി ചെറുതായിട്ട് ഒന്ന് ഡോർ അടച്ചതാ അല്ലേ മോളെ….???
ദേ ഒന്ന് പോയേ മീനു വെറുതെ…………..അതു ഒന്നുമില്ല നന്ദു ഞാൻ പത്രം എടുത്ത് തിരികെ ഡോർ അടച്ചപ്പോ ഇത്തിരി ശക്തിയിൽ ആയിപ്പോയി……………വൈഗ അവരെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി.
ആ പക്ഷെ എനിക്ക് തോന്നിയത് ആരോടോ ഉള്ള ദേഷ്യം ആ ഡോറിൽ തീർത്ത പോലെയാ….
എന്റെ പൊന്നോ മതി എനിക്ക് ഒരു അബദ്ധം പറ്റിപോയത് ആണ്……. രണ്ടും ഇങ്ങനെ നിക്കാതെ വേറെ വല്ലോ പണിയും നോക്ക് ഓഫീസിൽ പോവണ്ടതാ……………
ഓഫീസിൽ എത്തി പെൻഡിങ് work കൾ എല്ലാം complete ആക്കി കോഫീ കുടിക്കാൻ പോവാൻ തുടങ്ങവാരുന്നു മൂവർ സംഘം.
വൈഗാ………….
എന്താ ആദി…….???
നിന്നെ കാശി സാർ വിളിക്കുണ്ട് ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു.
ഇനി ഇത് എന്തു പുതിയ കുരിശാണോ………….. വൈഗ മനസ്സിൽ ചിന്തച്ചു……………..മീനുനോട് നന്ദുനോടും ക്യാന്റിനിൽ പൊക്കോളാൻ പറഞ്ഞു…………………അവൾ കാശിയുടെ ക്യാബിനിലേക്ക് പോയി.
അവനോടുള്ള മുഴുവൻ ദേഷ്യവും മുഖത്ത് നിറച്ചു അവൾ അകത്തേയ്ക്ക് കയറി…………… കാശി ലാപ്ടോപ്പിൽ കാര്യമായി എന്തോ ചെയ്യ്തു കൊണ്ടിരിക്കുവായിരുന്നു അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ ലാപ്ടോപ്പിൽ തന്നെ കണ്ണും നട്ട് അവൻ ഇരുന്നു………………………….. അവന്റെ ആ പ്രവർത്തി കണ്ടതും വൈഗയുടെ ദേഷ്യം ഇരട്ടിയായി.
സാർ എന്തിനാ എന്നോട് വരാൻ പറഞ്ഞത്……………..സ്വയം നിയന്ത്രിച്ചു കൊണ്ട് അവൾ ചോദിച്ചു.
അവൻ മെല്ലെ ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി…………….അവളെ തന്നെ നോക്കി നിന്നു.
സാർ……………വൈഗ വിളിച്ചതും പെട്ടന്ന് നോട്ടം മാറ്റി.
ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്ന പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ക്ലയിന്റുമായ് ഒരു മീറ്റിങ് ഉണ്ട് ഇപ്പൊ തന്നെ അങ്ങോട്ട് പോവവണം നമ്മൾ രണ്ടാളും കൂടെയാണ് പോവേണ്ടത്.
അവസാനം പറഞ്ഞത് കേട്ടതും വൈഗ ഷോക്ക് അടിച്ച പോലെ ആയി……………..അവനെ ദേഷ്യത്തോടെ നോക്കി
എന്നെ നോക്കി പേടിപ്പിക്കേണ്ട ഇതു ഞാൻ എടുത്ത തീരുമാനം ഒന്നുമല്ല……………. ഇതു നമ്മുടെ ഡ്യൂട്ടി ആണ് ചെയ്യ്തെ പറ്റു……………… So നിനക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല ആമി…………………… ആ പ്രൊജക്റ്റിന്റെ ഫയലും മറ്റും എടുത്ത് 5 മിനിറ്റുനുള്ളിൽ വെളിയിലേക്ക് വന്നേക്ക്.
അവനെ ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ അവൾ തിരികെ പോയി.
അപ്പോഴേക്കും കിരൺ കാശിയുടെ ക്യാബിനിലേക്ക് കേറി വന്നു.
എന്തായി……??
എന്താവൻ അവൾ വരും വരാതെ പറ്റില്ലല്ലോ മോനെ.
അതെ ദൈവം ആയിട്ട് കൊണ്ടു തന്നെ ചാൻസ് ആണ് മോനായിട്ട് നശിപ്പികാതെ ഇരുന്നാൽ മതി.
ഓഹ് കരിനാക്ക് വളയ്ക്കല്ലേ ദുഷ്ട്ടാ
ഞാൻ ഒന്നും പറയുന്നില്ലേ ……….All the Best.
ആയിക്കോട്ടെ…………………
വൈഗ എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു പോകാതിക്കാനും കഴിയില്ല.
പോയേ പറ്റു ഇതു എന്റെ ജോലിയാണ്……………. വൈഗ you can…………….കാശി നിന്റെ Team Head മാത്രം ആണ് വേറെ ഒന്നും കരുതേണ്ട നിന്റെ ജോലി നീ ഭംഗിയായി ചെയ്യുക അല്ലെങ്കിലും വെറുതെ എന്തിനാ ആവിശ്യം ഇല്ലാത്ത ടെൻഷൻ കാശി എന്നത് എന്റെ ലൈഫിൽ അടഞ്ഞ അദ്ധ്യായം ആണ്…………………അവൾ അപ്പൊ തന്നെ ഫോൺ ചെയ്യ്തു കാശിയുടെ കൂടെ മീറ്റിംഗിന് പോവാന്നു മീനുവിനെ വിളിച്ചു പറഞ്ഞു………………….കൊണ്ടു പോകേണ്ട ഫയലും മറ്റും എടുത്ത് ഓഫീസിനു വെളിയിലേയ്ക്ക് ഇറങ്ങി
അപ്പോഴയ്ക്കും കാശി കാറുമായി അവൾക്ക് മുന്നിൽ എത്തി………………..അവനെ ഒന്ന് നോക്കിയ ശേഷം മുന്നിലെ ഡോർ തുറന്നു ഉള്ളിൽ കയറി
പിന്നിൽ കേറിയാൽ ഞാൻ നിന്റെ ഡ്രൈവർ അല്ല എന്ന് പറഞ്ഞു മുന്നിൽ കയറ്റും So ഞാൻ നേരത്തെ അത് അങ്ങു ചെയ്യ്തു അത്ര ഉള്ളൂ………………….അത്ഭുതത്തോടെ അവളെ തന്നെ നോക്കിയിരിക്കുന്ന കാശിയെ നോക്കി ഒരു ലോഡ് പുച്ഛം നിറച്ച് അവൾ പറഞ്ഞു.
അവളുടെ മറുപടി കേട്ടതും കാശി ചിരിക്കാൻ തുടങ്ങി………………..അവൾ കലിപ്പിച്ച് ഒന്ന് നോക്കിയതും കാശി ചിരി നിർത്തി വണ്ടി എടുത്തു…………………….അവളെ തല്കാലം ദേഷ്യം പിടിപ്പിക്കേണ്ട എന്നു കരുതി പിന്നീട് കാശിയും ഒന്നും മിണ്ടിയില്ല.
അവൾ പുറത്തെ……………കാഴ്ചളിൽ മിഴികളൂന്നി.
അവർ VR ഗ്രൂപ്പിന്റെ മെയിൻ ഓഫീസിൽ എത്തി…..വൈഗയെ ഇറക്കി കാശി വണ്ടി പാർക്ക് ചെയ്യാൻ പോയി വൈഗ പതിയെ ഉള്ളിൽ കിടന്നു റിസ്പ്ഷനിൽ കാശിയെ wiate ചെയ്യ്തു……അപ്പോഴക്കും വണ്ടി പാർക്ക് ചെയ്യ്തു കാശി തിരികെ എത്തി അവളെയും കൂട്ടി റിസപ്ഷനിസ്റ്റിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു ഉടൻ തന്നെ അവർ ഫോൺ എടുത്തു ആരെയോ ഫോൺ ചെയ്യ്തു….അവരോട് അവിടെ waite ചെയ്യാൻ പറഞ്ഞു…അല്പസമയത്തിനുള്ളിൽ ഒരു പെൺകുട്ടി വന്ന് അവരെ ഉള്ളിലെ വിസിറ്റിങ് റൂമിലേയ്ക്ക് കൂട്ടികൊണ്ടു പോയി….അവരോട് അവിടെ ഇരിക്കാൻ പറഞ്ഞു അവൾ തിരികെ പോയി…ഈ സമയം അത്രയും കാശിയുടെ ശ്രദ്ധ വൈഗയിൽ തന്നെ ആയിരുന്നു അവൾ അത് അറിഞ്ഞിട്ടും അതൊന്നും ശ്രദ്ധിക്കാത്തെ പോലെ ഇരുന്നു.
അപ്പോഴേയ്ക്കും ഒരു ചെറുപ്പക്കാരൻ അവർക്കരികിൽ എത്തി VR ഗ്രൂപ്പിന്റെ CEO വിവേക് രഘുനാഥ്………..വിവേകിനെ കണ്ടതും രണ്ടാളും എഴുനേറ്റു
Good Morning Sir
Good Morning
അവരോട് ഇരിക്കാൻ പറഞ്ഞു കൊണ്ടു ഓപ്പോസിറ്റ് വിവേകും ഇരുന്നും.
So Mr കാശി നിങ്ങൾ തയാറാക്കി റിപ്പോർട്ട് വച്ച് മുന്നോട്ട് തന്നെ പോകാം ഞങ്ങൾക്ക് അതിൽ വേറെ ഒബ്ജക്ഷൻസ് ഒന്നുമില്ല So നമ്മുക്ക് എഗ്രിമെന്റ് സൈൻ ചെയ്യാം.
Ohh Tnqq സാർ
സംസാരം കാശിയോട് ആയിരിന്നെങ്കിലും വിവേകിന്റെ നോട്ടം വൈഗയിൽ ആയിരുന്നു അവൾ അതൊന്നും അറിയുന്നു പോലും ഇല്ല പക്ഷെ കാശി എല്ലാം കാണുന്നുണ്ടായിരുന്നു ഉള്ളിൽ പൊന്തി വന്ന ദേഷ്യം അടക്കി അവൻ സംസാരിച്ചു.
അങ്ങനെ എഗ്രിമെന്റ് സൈൻ ചെയ്യ്തു ഫയൽ വൈഗയെ ഏല്പിച്ചു.
വൈഗ വിശ്വനാഥൻ…………..വൈഗയുടെ കഴുത്തിൽ കിടന്ന id കാർഡിൽ യിൽ നോക്കി വിവേക് പറഞ്ഞു.
അതെ സാർ
Nice Name
Tnqq സാർ…….
ഇതെല്ലാം കണ്ട് ദേഷ്യം കേറി നിലക്കുവാണ് കാശി.
നാട്ടിൽ എവിടെ ആണ് .
എറണാകുളം…………..മറുപടി പറഞ്ഞത് കാശി ആണ്.
അവൻ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത പോലെ വിവേക് കാശിയെ ഒന്ന് നോക്കി.
സാർ She is My ഫിയാൻസി………വിവേകിന്റെ അനിഷ്ടം മനസ്സിലാക്കിയ കാശി പറഞ്ഞു.
Ohh Good…….Congrtzz. വിവേക് കാശിയ്ക്ക് നേരെ കൈനീട്ടി…… വിവേകിന്റ മുഖത്തെ നിരാശ കണ്ടതും കാശിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു…………. വിവേക് കാണാതെ വൈഗയെ നോക്കി കണ്ണിറുക്കി ഇതെല്ലാം കണ്ടു അന്ധംവിട്ട് നില്ക്കുവാണ് വൈഗ…………….പെട്ടന്ന് അവളുടെ കൈയിൽ പിടിച്ച് കാശി അവളെയും കൊണ്ടു പുറത്തേയ്ക്ക് നടന്നു.
വണ്ടിയുടെ അടുത്ത് എത്തിയതും വൈഗ കാശിയുടെ കൈ തന്റെ കൈയിൽ നിന്നു വേർപ്പെടുത്തി ദേഷ്യത്തോടെ കാശിയുടെ നേരെ തിരിഞ്ഞു.
Whats your problem Mr കാശിനാഥ്………. എന്തൊക്കെയാണ് അകത്ത് വച്ച് വിളിച്ചു പറഞ്ഞത്.
എന്റെ പ്രോബ്ലെം എന്താന്ന് ഇതുവരെ നിനക്ക് അറിയില്ലേ ആമി………….നിന്റെ ഈ ആറ്റിറ്റുഡ് ആണ് എന്റെ പ്രോബ്ലെം പിന്നെ ഞാൻ അകത്ത് വച്ച് അവനോടു പറഞ്ഞത് സത്യം അല്ലേ അതിൽ എന്താണ് ആമി സത്യം അല്ലാത്തത്.
ഉണ്ടല്ലോ Mr കാശി നാഥ് ഒരു തിരുത്ത് ഉണ്ട് ആയിരുന്നു എന്നതല്ലേ സത്യം………….ഇപ്പൊ അല്ല…………കാശിയെ നോക്കി പുച്ഛത്തോടെ വൈഗ പറഞ്ഞു.
നിനക്കു മാത്രമാ അങ്ങനെ എനിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല……………..അവൻ ദേഷ്യത്തോടെ കാറിന്റ ഡോർ വലിച്ചു തുറന്നു അകത്തു കയറി……………വൈഗയും ഒന്നും മിണ്ടാതെ ഡോർ തുറന്ന് കയറി………..അവൾ കാശിയുടെ മുഖത്ത് നോക്കി അവന്റെ മുഖത്ത് അപ്പോഴും ദേഷ്യനിറഞ്ഞു നിന്നും ഒന്നും മിണ്ടാതെ അവൻ വണ്ടി എടുത്തു….. അവളും ഒന്നും മിണ്ടാതെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു……………..കാർ എവിടെയോ നിർത്തിയത് അറിഞ്ഞ് അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ ഡോർ തുറന്നു ഒരു icecream ഷോപ്പിലേയ്ക്ക് പോവുന്ന കാശിയെ ആണ് കണ്ടത്……………കൈയിൽ രണ്ട് ഐസ്ക്രീമുമായ് കാശി തിരികെ വന്ന് വണ്ടിയിൽ കയറി………. ഒരെണ്ണം അവളുടെ കൈയിൽ പിടിച്ചു വച്ചു കൊടുത്തു…….. നോക്കിയപ്പോ അവളുടെ ഫേവറിറ്റ് ചോക്ലേറ്റ് ഫ്ലേവർ ആയിരുന്നു അവൾ മുഖം തിരിച്ചു കാശിയെ നോക്കി.
നിന്റെ ഇഷ്ടങ്ങൾ ഞാൻ ഇപ്പോഴും മറന്നിട്ടില്ല ആമി ഒരു ചിരിയോടെ അവൻ പറഞ്ഞു ഇപ്പൊ അവന്റെ മുഖത്ത് ദേഷ്യം അല്ല ആ പതിവ് കുസൃതിചിരിയാണ് വൈഗയ്ക്ക് കാണാൻ കഴിഞ്ഞത്.
ദേഷ്യത്തോടെ അവനെയും കൈയിലിരിക്കുന്ന ഐസ് ക്രീമിലേക്കും ഒന്ന് നോക്കി അവൾ സൈഡ് മിറർ തുറക്കാൻ ഒരുങ്ങി.
എന്നൊടുള്ള ദേഷ്യം ആ ഐസ്ക്രീമിനോട് തീർക്കേണ്ട ആമി……എന്നോടുള്ള ദേഷ്യം എന്നോട് തന്നെ തീർത്തോ അവൻ പറഞ്ഞതും വൈഗ ഒന്നും മിണ്ടാതെ തന്റെ കൈയിൽ ഇരുന്ന ഐസ് ക്രീം പതിയെ കഴിക്കാൻ തുടങ്ങി…………….അതു കണ്ടതും കാശിയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു അവനും തന്റെ കൈയിൽ ഇരുന്ന ഐസ്ക്രീം കഴിച്ചു………….
ആമി എനിക്ക്……………….അവൻ പറയാൻ തുടങ്ങിയതും വൈഗ കയ്യെടുത്തു വിലക്കി
വേണ്ട……………ഞാൻ ഇതു കഴിച്ചത്തിന്റെ അർത്ഥം നിങ്ങളോട് ഞാൻ ക്ഷിമിച്ചു എന്നല്ല എനിക്ക് ഒന്നും കേൾക്കേണ്ട ഒരു ന്യായികരണവും എനിക്ക് കേൾക്കേണ്ട ഒന്നും അറിയാനും താല്പര്യമില്ല……………എന്റെ മുന്നിൽ എന്നെ അടഞ്ഞ അദ്ധ്യായം ആണ് കാശിനാഥ്……………. ഇനി വീണ്ടും അതു തുറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ആമി എനിക്ക് പറയാൻ ഉള്ളത് നീ ഒന്ന് കേൾക്ക്.
ഞാൻ ഇവിടെ ഇറങ്ങണോ അതോ നിങ്ങൾ വണ്ടീ എടുക്കുന്നോ.
അവളെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ കാശി വണ്ടി എടുത്തു………………അവരുടെ ഇടയിലെ മൗനം അസഹനീയം അയപ്പോ കാശി പതിയെ സ്റ്റീരിയോ on ചെയ്യ്തു
പതിയെ സന്ധ്യ രാവിൻ മാറിൽ ചായവേ
പകലിൻ സൂര്യനെന്തേ ഉള്ളം തേങ്ങിയോ
വിരഹം നമ്മളിൽ നിറയുന്നല്ലോ
സ്നേഹിച്ചൊട്ടുമേ കൊതി തീർന്നില്ലല്ലോ
അരികെ നീ ഇല്ലെങ്കി……. ജന്മത്തിന്നെന്തർത്ഥം.
സ്റ്റീരിയോയിൽ നിന്നു ഉയർന്ന പാട്ടിന്റെ വരികൾ കേട്ടതും പെയ്യാൻ വെമ്പി നിന്ന മേഘം പോലെ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി.
തുടരും…