മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആ വൈഗ താൻ എന്താ അവിടെ തന്നെ നില്ക്കുന്നെ കേറി വാടോ…..
വൈഗ മെല്ലെ കിരണത്തിന്റെ അടുത്തേയ്ക്ക് ചെന്നു.
ആ വൈഗ ഞാൻ ഇപ്പൊ തന്നെ വിളിപ്പിച്ചത് ഒരു കാര്യം പറയാൻ ആണ്.
എന്താ സാർ……???
നമ്മുടെ പുതിയ പ്രോജക്ട് VR ഗ്രൂപ്പ് ആയിട്ടുള്ളത് അതിന്റെ ചുമതല ഇനി എനിക്ക് പകരം കാശിയ്ക്ക് ആയിരിക്കും. So താൻ ഇനി കാശിയെ ആസിസ്റ്റ് ചെയ്യ്താ മതി. അതിന്റെ ഫയലും താൻ റെഡി ആക്കിയ റിപ്പോർട്ടും എല്ലാം ഇപ്പൊ തന്നെ ഇവനെ ഏല്പിക്കണം.
Ok സാർ ചെയ്യാം……
പിന്നെ കാശിയെ ഇനി പ്രത്യേകിച്ചു പരിചയപ്പെടുത്തണ്ടല്ലോ.എന്റെ Best ഫ്രണ്ട് കൂടി ആണ്…………. അവളെ തന്നെ നോക്കി നില്ക്കുന്ന കാശിയുടെ തോളിൽ കയ്യിട്ട് കിരൺ പറഞ്ഞു
കിരൺ പറഞ്ഞത് കേട്ട് വൈഗ ആകെ വല്ലതായി അപ്പൊ ആദ്യം കിരണിനെ കണ്ടപ്പോ തനിക്കു തോന്നിയ പരിചയം അത് എങ്ങനെ എന്ന് അവൾക്ക് മനസിലായി കിരണിനും എല്ലാം അറിയാം എന്ന ചിന്ത അവളെ അസ്വസ്ഥയാക്കി .
എങ്കിൽ താൻ പൊക്കോ ബാക്കി ഡീറ്റൈൽസ് എല്ലാം കാശിയെ ഏല്പിച്ച മതി.
ശരി…… സാർ………….വൈഗ ഡോർ തുറന്ന് പുറത്തേയ്ക്ക് പോയി.
കാശി എന്താ ഇനി നിന്റെ പ്ലാൻ…….???
അറിയില്ല കിച്ചു അവളുടെ ഇനിയുള്ള റീയാക്ഷൻ എങ്ങനെ എന്ന് അറിയട്ടെ എന്നിട്ട് നോക്കാം.
അവസാനം അവൾ എന്നെ കൊല്ലരുത് പറഞ്ഞേക്കാം…….
എന്നാലും എന്നെ അവൾക്ക് നേരത്തെ മനസിലാവാത്തത് ഭാഗ്യം….
എനിക്കും ഒരു പേടിയുണ്ടാരുന്നു പിന്നെ നിന്നെ അവൾ നേരിട്ട് കണ്ടിട്ടില്ലോ പണ്ട് എപ്പോഴോ ഒരു പഴയ ഫോട്ടോ അല്ലേ കണ്ടിട്ടുള്ളു…….ഞാൻ എന്നാ എന്റെ ക്യാബിനിൽ കാണും നീ അങ്ങോട്ട് വന്നേക്ക്.
ശരിരയെടാ……..
പുറത്തേയ്ക്ക് പോകുന്ന കാശിയെ നോക്കി ഒരു നെടുവീർപ്പോടെ കിരൺ നിന്നു.
എന്തിനാ വൈഗ നിന്നെ കിരൺ സാർ വിളിച്ചത്….
അതു ഞാൻ ഇപ്പൊ ചെയ്യുന്ന പുതിയ പ്രൊജക്റ്റിന്റെ ഡീറ്റൈൽസ് പുതിയ Headനെ ഏല്പിക്കാൻ അതു പറയാൻ ആണ് വിളിച്ചത്.
എങ്കിൽ നീ കൊണ്ടു കൊടുത്തിട്ട് വാ നമ്മുക്ക് പോയി ഒരു കോഫി കുടിച്ചിട്ട് വരാം.
നിങ്ങളു പോയിട്ട് വാ എനിക്ക് വേണ്ട നന്ദു…..
Mmm എന്നാ ശരി.
അപ്പോഴേക്കും അവൾ പ്രൊജക്ട് ഫയലും…. ഡീറ്റൈൽസ് എല്ലാം Copy ചെയ്യ്ത പെൻഡ്രൈവുമായി കാശിയുടെ ക്യാബിനിലേക്ക് പോയി….
ഒറ്റയ്ക്ക് എങ്ങനെ കാശിയെ ഫേസ് ചെയ്യും എന്ന ചിന്ത മാത്രം ആയിരുന്നു അവളുടെ മനസ്സിൽ.
കാശിയുടെ ക്യാബിന്റെ മുന്നിൽ എത്തിയപ്പോ അവളുടെ ഹൃദയമിടിപ്പ് ഉയർന്നു……………. ഇല്ല വൈഗ നീ തളരൻ പാടില്ല ധൈര്യമായി തന്നെ ഈ സിറ്റുവേഷൻ നേരിടണം ഇവിടെ നീ തളർന്നാൽ നീ തോറ്റ് പോവും അത് പാടില്ല …….. കാശി നിന്റെ ടീം ഹെഡ് മാത്രം ആണ് അല്ലതെ നിനക്ക് അവനുമായി യാതൊരു ബന്ധവുമില്ല അവൾ തന്റെ മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിച്ചു…… മുഴുവൻ ധൈര്യവും സംഭരിച്ചു ഡോർ നോക് ചെയ്യ്ത് അകത്തേയ്ക്ക് ചെന്നു.
കാശി അവളുടെ വരും പ്രതിഷിച്ചിരിക്കുവായിരുന്നു……. അവളെ കണ്ടപ്പോ അവന്റെ മുഖം വിടർന്നു.
സാർ ഇതാണ് ആ പ്രൊക്ടിന്റെ ഫയൽ…… ബാക്കി ഡീറ്റൈൽസ് ഈ പെൻഡ്രൈവിൽ ഉണ്ട് ….. ചെക്ക് ചെയ്യ്തിട്ട് change ചെയ്യണേ പറഞ്ഞാൽ മതി പെൻഡ്രൈവും ഫയലും അവൾ ടേബിൾ വച്ചു………
വൈഗയുടെ ഈ പ്രവർത്തികൾ എല്ലാം അവനിൽ അത്ഭുതമായിരുന്നു അവളിലെ ഈ മാറ്റം അവന്റെ മനസ്സിൽ വേദന നിറച്ചു…….
ആമി……….
വൈഗ തിരികെ പോകാൻ തിരിഞ്ഞതും കാശിയുടെ ആമിയെന്ന വിളി കേട്ട് അവൾ ഒരു നിമിഷം തറഞ്ഞു നിന്നു ഒരു കാലത്ത് ഒരു പാട് ഇഷ്ടോത്തോടെ കേട്ടിരുന്ന വിളി……..
വീണ്ടും…. അവന്റെ ആമി എന്ന വിളി ആണ് അവളെ ബോധത്തിലേക്ക് കൊണ്ടുവന്നത്…….
അപ്പോഴയ്ക്കും കാശി അവൾക്ക് മുന്നിലായി വന്നു നിന്നു……..
ആമിയോ……….. ഇപ്പൊ നിങ്ങളുടെ മുന്നിൽ നില്ക്കുന്നത് നിങ്ങളുടെ ആ പഴയ ആമിയല്ല Mr കാശിനാഥ് വർമ്മ……. ആ….ആമി രണ്ടര വർഷം മുൻപ് മരിച്ചു……..ഓഹ് അല്ല നിങ്ങൾ കൊന്നു ഇപ്പൊ നിങ്ങളുടെ മുന്നിൽ ഉള്ളത് വൈഗയാണ് വൈഗവിശ്വനാഥൻ………………… വൈഗയുടെ മിഴികൾ നിറഞ്ഞു തുളുമ്പി……..
അവളുടെ നിറഞ്ഞു തുളുമ്പിയ മിഴികൾ അവന്റെ ഉള്ളിൽ നോവ് പടർത്തി………….
ആമി മോളെ ഞാൻ ഒന്ന് പറയട്ടെ…………….
വേണ്ടാ……… അവനെ തുടർന്നു അനുവദിക്കാതെ വൈഗ കൈയുർത്തി……… സ്വയം ന്യായിരിക്കാൻ ആണെങ്കിൽ വേണമെന്നില്ല എനിക്ക് ഒന്നും കേൾക്കണമെന്നില്ല……… ഇവിടെ നിങ്ങൾ എനിക്ക് എന്റെ ടീം ഹെഡ് ആണ് അതിൽ കവിഞ്ഞ് ഒന്നും ഇല്ല………….അതിനപ്പുറം ഒരു അവകാശമോ സ്വാതന്ത്രമോ കാണിക്കാൻ മുതിരരുത്…….. മനസ്സിലായല്ലോ.
അവൾ തിരിഞ്ഞു ഡോർ തുറന്നപ്പോൾ ആണ് കിരൺ കയറി വന്നത് അവനു നേരെ ഒരു കത്തുന്ന നോട്ടം നോക്കി അവൾ ഇറങ്ങിപ്പോയി.
എന്താടാ……എന്താ ഉണ്ടായത്……നീ അവളോട് സംസാരിച്ചോ.
ഇല്ല കിച്ചു അവൾ ഞാൻ പറയുന്നത് കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല……. ഞാൻ ഇനി എന്തു വേണം കിച്ചു എനിക്ക് അറിയില്ല……. എനിക്ക് അവളെ വേണം കിച്ചു എന്റെ പഴയ ആമിയെ എനിക്ക് വേണം…… കാശിയുടെ മിഴികൾ നിറഞ്ഞു.
എന്താടാ ഇത് നീ ഇങ്ങനെ സില്ലി ആവല്ലേ നിന്നെ ഇവിടെ കണ്ട് ആകെ ഷോക്ക് ആയിരിക്കുവല്ലേ അവൾ…… അതാണ് പെട്ടന്ന് ഇങ്ങനെ റിയാക്റ്റ് ചെയ്യതത്…………….. അവൾക്ക് ഉള്ള തെറ്റുധാരണ നീ ഒന്ന് സംസാരിച്ചാൽ മാറാൻ ഉള്ളതേയുള്ളു.
കഴിഞ്ഞ രണ്ടര വർഷമായി ഞാൻ അതിനു തന്നെ അല്ലേ ശ്രമിക്കുന്നെ………. പക്ഷേ അവൾ………നിനക്ക് എല്ലാം അറിയുന്നതല്ലേ കിച്ചു. ഇത് എന്റെ അവസാന വഴിയാണ് ഇവിടെയും ഞാൻ തോറ്റാൽ പിന്നെ ഈ കാശിയില്ല കിച്ചു.
നീ ഇങ്ങനെ നിരാശപ്പെടല്ലേ…… നീ സ്‌ട്രോങ് ആയി നില്ക്കണം….. നിന്റെ പഴയ ആമിയെ നിനക്കു തിരികെ കിട്ടും കാശി ഇപ്പൊ അവൾക്ക് എന്നോട് നല്ല ദേഷ്യം ഉണ്ട് നമ്മൾ തമ്മിൽ ഉള്ള പ്ലാൻ ആണ് എല്ലാം എന്നു അവൾക്ക് മനസ്സിലായി എന്നെ നോക്കി ദേഷ്യത്തോടെ ആണ് അവൾ പോയത്………….. ഇതിന്റെ അഫ്റ്റർ എഫക്ട് ആയിട്ട് അവൾ ഈ ജോലി എങ്ങാനം ഇട്ടിട്ട് പോവോ…..??? അവൾക്ക് ഇങ്ങനെ ഒരു ജോലിയുടെ ഒന്നും ആവിശ്യം ഒന്നാമതെ ഇല്ല.
അവളുടെ സ്വഭാവം വച്ച് അതിനു സാധ്യതയുണ്ട്……….പക്ഷേ അതിനുള്ള മറുമരുന്ന് ഞാൻ കണ്ടു വച്ചിട്ടുണ്ട്.
അതു മതി….. ഇനി എങ്കിലും നീ ഈ സങ്കടമൊക്കെ എടുത്ത് കളഞ്ഞു ഇത്തിരി സ്‌ട്രോങ് ആയി തന്നെ അവളെ ഫേസ് ചെയ്യണം………വാ നമ്മുക്ക് ഓരോ കോഫി കുടിച്ചിട്ട് വരാം നിന്റെ മൂഡ് ഒന്ന് ok ആവട്ടെ…………കിരൺ കാശിയെകൂട്ടി പുറത്തേയ്ക്ക് പോയി.
കാശിയുടെ ക്യാബിനിൽ നിന്നും വാഷ് റൂമിലേയ്ക്ക് ആണ് വൈഗ നേരെ പോയത് പെരുമഴപോലെ അവളുടെ സങ്കങ്ങൾ കണ്ണിൽ നിന്നും പെയ്യ്തു തോർന്നപ്പോ മനസ്സിന് കുറച്ച് ആശ്വാസം ലഭിച്ചത് പോലെ തോന്നിയവൾക്ക് പതിയെ ടാപ്പ് തുറന്ന് മുഖം കഴുകി കണ്ണിടിയിൽ നോക്കി കരഞ്ഞു കലങ്ങി വീർത്ത കണ്ണുകൾ മീനുവിനോടും നന്ദുവിനോടും എന്തു പറയും എന്ന ചിന്തയായിരുന്നു അവൾക്ക്.
പതിയെ മുഖം തുടച്ചു അവൾ തന്റെ സീറ്റിലേക്ക് പോയി അവൾ ചെല്ലുമ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല കോഫീ കുടിക്കാൻ പോയിട്ട് മീനുവും നന്ദുവും തിരികെ വന്നില്ലയെന്ന് അവൾക്ക് മനസിലായി………….. അതെന്തായാലും അവൾക്ക് കുറച്ച് ഒരു ആശ്വവാസമായി. സീറ്റിൽ ഇരുന്നു ടേബിളിൽ തല വച്ച് മിഴികൾ അടച്ച് വൈഗയിരുന്നു.
ഒരു നനുത്ത സ്പർശം അറിഞ്ഞതും വൈഗ മിഴികൾ തുറന്നു തലയു യർത്തി നോക്കുമ്പോ അവളെ തന്നെ നോക്കി നന്ദുവും മീനുവും…
എന്താ വൈഗ നിനക്ക് എന്തു പറ്റി നിന്റെ മുഖമൊക്കെ എന്താ ഇങ്ങനെയിക്കുന്നെ
എന്താടി എന്തു പറ്റി വല്ലോ വയ്യായ്ക ആണോ.
ഒന്നുമില്ല ഒരു ചെറിയ തലവേദന അത്ര ഉള്ളൂ……….. പെട്ടന്ന് വായിൽ തോന്നിയ കള്ളം അവരോട് പറഞ്ഞു.
ഹോസ്പിറ്റലിൽ പോണോ
വേണ്ട നന്ദു മൈഗ്രേന്റെയാ ഒന്ന് കിടന്നാൽ മാറിക്കോളും………..ഫ്ലാറ്റിൽ മരുന്ന് ഇരിപ്പുണ്ട്.
എന്നാ വാ നമ്മുക്ക് ഹാഫ് ഡേ ലീവ് എടുത്ത് നമ്മുക്ക് പോവാം
അയ്യോ എന്റെ പൊന്നു മീനു നിങ്ങൾ ലീവ് ഒന്നും എടുക്കണ്ട ഞാൻ പൊക്കോളാം.
നീ ഒറ്റയ്ക്ക് പോവണ്ട ഞങ്ങൾ ആരേലും കൂടെ വരാം……
വേണ്ട ഞാൻ ഇവിടുന്ന് ഒരു ഓട്ടോ പിടിച്ചു പൊക്കോളാം……… നിങ്ങളൾ വെറുതെ ടെൻഷൻ ആവേണ്ട.
ഉറപ്പാണോ…….
അതെ……..
ഒരു വിധത്തിൽ അവരെ പറഞ്ഞു സമാധാനിപ്പിച്ചു ഹാഫ് ഡേ ലീവ് പറഞ്ഞു അവൾ ഓഫീസിൽ നിന്നും ഇറങ്ങി
ഫ്ലാറ്റിൽ എത്തിയിട്ടും വൈഗയുടെ മനസ്സ് കലുഷിതമായിരുന്നു……………മസ്സിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചിരുന്ന ഓർമ്മകൾ എല്ലാം പൂർവ്വധികം ശക്തിയോടെ അവളുടെ മനസ്സിനെ അലട്ടികൊണ്ടിരുന്നു.
മീനു നന്ദുവും തിരികെ വന്നപ്പോഴും വൈഗ കിടക്കുവാരുന്നു വയ്യാത്ത കൊണ്ടു അവളെ ശല്യപ്പെടുത്തേണ്ട എന്നു കരുതി അവർ അവളോട് അധികം സംസാരിക്കാൻ നിന്നില്ല…………….വൈഗയ്ക്ക് അത് ഒരു അനുഗ്രഹമായി കൂടുതൽ ആയി അവർ എന്തെങ്കിലും ചോദിച്ചാൽ ചിലപ്പോ താൻ എല്ലാം പറഞ്ഞു പോവും എന്ന് അവൾ ഓർത്തു തന്റെ ചെറിയ ഒരു മാറ്റം പോലും തിരിച്ചറിയുന്ന കൂട്ടുകാരികൾ ആണ് അവർ എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.
വൈകിട്ട് അത്താഴം കഴിക്കാൻ രണ്ടും പേരും വന്ന് വിളിച്ചെങ്കിലും വയ്യാന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.
രാത്രി തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും വൈഗയ്ക്ക് ഉറക്കം വന്നില്ല അവളുടെ മനസ്സ് അത്രമേൽ കലുഷിതമായിരുന്നു…………….. അവസാനം മനസ്സിൽ ഒരു ഉറച്ച തീരുമാനത്തോടെ അവൾ ഉറക്കിത്തിലേക്ക് വഴുതി വീണു.
തുടരും…