ദേവമംഗലത്ത് വീടിന്റെ മുന്നിൽ വന്ന് ഇറങ്ങുമ്പോഴും രണ്ടരവർഷം എന്തിൽ നിന്നാണോ ഓടി ഒളിക്കാൻ ശ്രമിച്ചത് ഇപ്പോഴും ആ ഓർമ്മകൾ മനസിനെ ചുട്ടു പൊള്ളിക്കുന്നത് വൈഗ അറിയുണ്ടായിരുന്നു.
അവൾ ചുറ്റും ഒന്ന് നോക്കി ഈ രണ്ടര വർഷം കൊണ്ട് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
ചെറിയ ഒരു ട്രോളി ബാഗും ഒരു ട്രാവൽ ബാഗും ആയിരുന്നു അവളുടെ ലഗേജ്.
വൈഗ വന്ന ടാക്സിയുടെ കൂലിയും കൊടുത്ത് തിരികെ അയച്ചു. അവൾ പതിയെ സിറ്റവുട്ടിൽ കേറി കാളിംഗ് ബെല്ല് അടിച്ചു.
വാതിൽ തുറന്ന സ്ത്രീ മുന്നിൽ നില്ക്കുന്ന വൈഗയെ കണ്ടതും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.
മോളെ……വൈഗേ…. അവർ ഓടി വന്ന് അവളെ കെട്ടിപിടിച്ചു.
ചെറിയമ്മേ….. വൈഗയുടെ കണ്ണുകളും നിറഞ്ഞു.
എത്ര നാളായി എന്റെ കുട്ടിയെ ഒന്ന് കണ്ടിട്ട്…….മോൾ എന്താ ഞങ്ങളെ ഒന്നും അറിയാക്കാതെ വന്നേ ഒന്ന് വിളിച്ചിരുന്നേൽ എയർപോർട്ടിൽ വരുമാരുന്നല്ലോ.
ആരെയും അറിയിക്കേണ്ട എന്ന് തോന്നി.
ഞങ്ങൾ എല്ലാം അത്രയ്ക്ക് അന്യർ ആയോ എന്റെ കുട്ടിയ്ക്ക്.
എനിക്ക് ആകെ ഉള്ളത് നിങ്ങൾ മാത്രമല്ലേ ചെറിയമ്മേ……. വൈഗയുടെ അച്ഛൻ വിശ്വാനാഥനും അമ്മ സന്ധ്യയും അവളുടെ ചെറുപ്പത്തിൽ തന്നെ ഒരു ആക്‌സിഡന്റിൽ മരിച്ചു അന്ന് വൈഗ മാത്രം നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു പിന്നീട് അങ്ങോട്ട് അവളെ വളർത്തിയത് അവളുടെ സീമ ചെറിയമ്മയും അവരുടെ ഭർത്താവ് രാമനാഥനും ആണ്. അവർക്ക് മക്കൾ ഇല്ലാത്ത കൊണ്ടു തന്നെ വൈഗയെ അവർ സ്വന്തം മകളായിത്തന്നെയാണ് വളർത്തിയത്.
മോള് വാ …… അവർ അവളെയും കൂട്ടി അകത്തേയ്ക്ക് പോയി.
അകത്ത് കയറിയതും അവിടെ വച്ചിരിക്കുന്ന തന്റെ അച്ഛന്റെയും അമ്മയുടെ ഫോട്ടോ നോക്കി അവൾ നിന്നു അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു.
മോളെ …….. അവർ പതിയെ അവളുടെ തോളിൽ പിടിച്ചു നേരെ നിർത്തി അവളുടെ മിഴി നീർ തുടച്ചു….. ഇനി എന്റെ പൊന്നു മോൾ കരയാൻ പാടില്ല ഈ രണ്ടര വർഷം എന്റെ കുട്ടി കുറെ കരഞ്ഞില്ലേ ഇനി പാടില്ല.
ഇല്ല ചെറിയമ്മേ എല്ലാം മറക്കാൻ തന്നെയാ നിങ്ങളെ പോലും ഉപേക്ഷിച്ച് ഈ നാട് തന്നെ വിട്ട് ഞാൻ US നു പോയത് അവിടുത്തെ ലൈഫ് ഒരു പരിധി വരെ എല്ലാം മറക്കാൻ എന്നെ സഹായിച്ചു. പക്ഷെ ഇപ്പോഴും എന്നും ഒരു നോവായ് ആ ഓർമ്മകൾ ഇപ്പോഴും എന്റെ ഉള്ളിൽ അണയാതെ തന്നെയുണ്ട്.
മോളെ….. നീ.
അതൊക്കെ പോട്ടെ ചെറിയച്ഛൻ എവിടെ കണ്ടില്ലല്ലോ അവരെ തുടരാൻ അനുവദിക്കാതെ അവൾ ചോദിച്ചു.
രാവിലെ അമ്പലത്തിൽ പോയത് ആണ് എത്തറാവുന്നതെ ഉള്ളു….. മോള് റൂമിൽ പോയി ഒന്നു കുളിച്ച് ഫ്രഷ് ആയി വാ യാത്ര കഴിഞ്ഞു വന്നത് അല്ലേ……… നല്ല ക്ഷീണം കാണും മോള് കുളിച്ചു വരുമ്പോഴേയ്ക്കും ഞാൻ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വയ്ക്കാം ചെല്ല്.
ശരി……ചെറിയമ്മേ
അവൾ മുകളിൽ എത്തി സ്വന്തം മുറിയിൽ കയറിയതും ചുറ്റും ഒന്ന് നോക്കി ചെറിയമ്മ എന്നും തന്റെ റൂം വൃത്തി ആക്കാറുണ്ട് എന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി എല്ലാം പഴയത് പോലെ തന്നെ വൃത്തിയായി തന്നെ വച്ചിരിക്കുന്നു.
അവൾ തന്റെ ബാഗ് തുറന്ന് മാറാൻ ഉള്ള ഡ്രസും എടുത്ത് കുളിക്കാൻ കയറി.
തിരികെ ഇറങ്ങുമ്പോ ഒരു ഉന്മേഷം തോന്നി.
അവൾ താഴെ ചെല്ലുമ്പോഴേക്കും സീമ അവൾക്ക് കഴിക്കാൻ ഉള്ളത് ഭക്ഷണം എടുത്തു വയ്ക്കുവാരുന്നു.
അവൾ സീമയ്ക്ക് അരികിലേക്ക് പോവാൻ തുടങ്ങുമ്പോ രാമനാഥൻ കയറി വന്നു അവളെ കണ്ടതും ആ മുഖത്തും അത്ഭുതമായിരുന്നു. ചെറിയച്ഛാ എന്നു വിളിച്ച് അവൾ ഓടിച്ചെന്നു കെട്ടിപിടിച്ചു.
മോളെ വൈഗാ…. മോള് എപ്പോവന്നു എയർപോർട്ടിൽ നിന്നും എങ്ങനെ ഇവിടെ എത്തി ഒന്ന് വിളിച്ചു പോലും പറഞ്ഞില്ലല്ലോ വരുന്ന കാര്യം.
അത് ഞാൻ ഒരു സർപ്രൈസ് ആകട്ടെ എന്നു കരുതിയാ വിളിച്ചു പറയാത്തത് എയർപോർട്ടിൽ വന്നിറങ്ങി ഒരു ടാക്സി എടുത്തു ഞാൻ ഇങ്ങു പോരുന്നു.
എന്നാലും എന്തു പണിയാ നീ കാണിച്ചത് ഒന്നു വിളിച്ചു പറയാരുന്നു.
അതൊക്കെ പോട്ടെ ചെറിയച്ഛാ ഞാൻ ഇങ്ങു വന്നില്ലേ….. ദേ ചെറിയമ്മ ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് വാ നമ്മുക്ക് ഒരുമിച്ചു കഴിക്കാം എനിക്ക് വിശക്കന്നുണ്ട് ബാക്കിയൊക്കെ നമ്മുക്ക് പിന്നീട് സംസാരിക്കാം.
ശരി നടക്ക് നിന്റെ ഇഷ്ടം.
അവർ കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു സീമ അവർക്ക് ആഹാരം വിളമ്പി കൊടുത്തു.
എന്തായാലും മോൾക്ക് ഇങ്ങോട്ട് തിരിച്ചു വരാൻ തോന്നിയല്ലോ എനിക്ക് ഇപ്പൊ ഒരു പാട് സന്തോഷമായി ഇനി എങ്കിലും മോൾ ഈ ബിസിനസൊക്കെ ഏറ്റ് എടുക്കണം ഇത്ര നാളും ഞാൻ ഇതൊക്കെ നോക്കി നടത്തി……….ദേവമംഗലംഗ്രുപ്പിന്റെ ഏക അവകാശിയാണ് വൈഗ അവളുടെ അച്ഛൻ
കെട്ടിപടർത്തിയ സാംബ്രാജ്യം…… ഇപ്പൊ എല്ലാം നോക്കി നടത്തുന്നത് രാമനാഥാൻ
ഇല്ല ചെറിയച്ഛാ ഇതുവരെ എങ്ങനെ ആണോ അതു പോലെ തന്നെ പോവട്ടെ.
മോളെ പക്ഷേ.
എനിക്ക് ഇപ്പൊ അതിനൊന്നും പറ്റില്ല ചെറിയച്ഛാ.
മോളെ രണ്ട് രണ്ടര വർഷം കഴിഞ്ഞില്ലേ നീ ഇപ്പോഴും കഴിഞ്ഞ കാര്യങ്ങൾ ഓർത്തിരിക്കുവാണോ.
അങ്ങനെ മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ അതൊക്കെ നിങ്ങൾക്ക് അറിയവുന്നതല്ലേ എല്ലാം അവൾ സീമയേയും രാമനാഥനെയും നോക്കി.
എന്തു പറയണം എന്നറിയാതെ അവരും വിഷമിച്ചു.
പിന്നെ എന്താ മോളുടെ പ്ലാൻ.
അത് ഞാൻ പറയാൻ തുടങ്ങുവാരുന്നു എനിക്ക് ഹൈദരാബാദിന് പോണം അവിടെ ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്.
മോളെ നീ എന്താ ഈ പറയുന്നേ അതിനാണോ നീ തിരിച്ചു വന്നേ….. ഞങ്ങളെ എല്ലാം വിട്ട് വീണ്ടും നീ…..അപ്പോഴേക്കും സീമയുടെ ശബ്ദം ഇടറി മിഴികൾ തുളുമ്പി.
എന്താ ചെറിയമ്മേ ഇതു ഞാൻ നിങ്ങളെ വിട്ട് പോവൊന്നുമല്ല…… ഇവിടെ നിൽക്കുമ്പോ പഴയത് പലതും വീണ്ടും വീണ്ടും എന്നെ കുത്തി നോവിക്കും……… എല്ലാത്തിന്നും ഞാൻ ഒന്ന് റിക്കവർ ആയി വരുന്നേ ഉള്ളൂ………. പിന്നെ നിങ്ങളെ കാണാൻ തോന്നുമ്പോ ഞാൻ ഇങ്ങു ഓടി വരില്ലേ.
നീ ജോലി എടുത്തിട്ട് വേണോ മോളെ ഇപ്പൊ തന്നെ ആവശ്യത്തിൽ അധികം അല്ലേ….. നിനക്ക് ഒരു മാറ്റം വേണമെന്നും പിന്നെ നിന്നെ ഞൾക്ക് ആ പഴയ വൈഗ മോളായി കിട്ടാനും ആണ് അന്ന് നീ US നു പോയപ്പോ എതിർക്കാതെ ഇരുന്നത്.
എല്ലാം ശരിയാണ് പക്ഷേ എന്റെ സന്തോഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ plzz എതിരു പറയരുത് എനിക്ക് പോയേ പറ്റു.
മോളെ നിന്റെ സന്തോഷത്തിൽ കവിഞ്ഞ് ഞങ്ങൾക്ക് ഒന്നുമില്ല മോളുടെ സന്തോഷം അതാണെങ്കിൽ നടക്കട്ടെ.
പക്ഷേ രാമേട്ടാ…….
വേണ്ട സീമേ അവളുടെ സന്തോഷം അല്ലെ നമമുക്ക് വലുത് അവളുടെ സന്തോഷത്തിന് നമ്മൾ എതിര് നിൽക്കേണ്ട.
എന്നാ മോളെ നിനക്ക് ഹൈദരാബാദിന് പോവേണ്ടത്.
മാറ്റന്നാൾ പോണം ചെറിയമ്മേ.
മറ്റന്നാളോ എന്താ മോളെ ഇത് ഇതു നീ വന്ന ഉടനെ തന്നെ പോണോ.
വേണം ചെറിയമ്മേ പോണം പോയാലും ഞാൻ ഉടനെ ഇങ് വരാം പോരെ.
അപ്പോഴക്കും പുറത്ത് ബെല്ലടിക്കുന്ന ശബ്ദം കേട്ടു……
നിങ്ങൾ കഴിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം സീമ വാതിൽ തുറക്കാൻ പോയി.
തിരികെ വന്നപ്പോ അവരോടൊപ്പം ഒരു ചെറുപ്പകാരനും കൂടി ഉണ്ടായിരുന്നു.
ഇതരാ ആകാശോ വാടോ.
ഇരിക്ക് ആകാശ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം.
വേണ്ട മേഡം ഞാൻ കഴിച്ചിട്ട് ആണ് വന്നേ.
എങ്കിൽ ഞാൻ ചായ എടുക്കാം .
അയ്യോ ഒന്നും വേണ്ടാ പോയിട്ട് കുറച്ച് തിരക്ക് ഉണ്ട്…….. സാർ ആ ഫയൽ എടുക്കാൻ വന്നതാ ഞാൻ.
ഓഹ് ഞാൻ അത് അങ്ങു മറന്നു ……..സീമേ ഓഫീസ് റൂമിലെ ടേബിളിൽ ഒരു ബ്ലൂ കളർ ഫയൽ ഇരിപ്പുണ്ട് അത് എടുത്ത് ആകാശിനു കൊടുക്ക്.
ശരി……രമേട്ടാ.
ആഹ് മോളെ പരിചയപ്പെടുത്താൻ മറന്നു ഇത് ആകാശ് ഇപ്പൊ നമ്മുടെ മാനേജർ ആണ്. ആകാശ് ഇത് ഞങ്ങളുടെ മകൾ ആണ് വൈഗ.
അവർ പര്സപരം നോക്കി പുഞ്ചിരിച്ചു……
എങ്കിൽ ഞാൻ ചെല്ലട്ടെ സാർ.
ശരി എങ്കിൽ താൻ പൊക്കോ.
നല്ല മിടുക്കൻ പയ്യൻ ആണ് മോളെ…..എല്ലാം നാന്നയി ചെയ്യും നല്ല ആത്മാർഥയും ഉണ്ട്. ആകാശ് പോയപ്പോ രാമ നാഥാൻ വൈഗയോട് ആയി പറഞ്ഞു. അതിനു മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചു…………………………
ഹൈദാരാബാദിലേക്കുള്ള ട്രെയിൻ യാത്രയിലും വൈഗയുടെ മനസ്സും കലുഷിതമായിരുന്നു….. എന്തിന് വേണ്ടി ആണ് വീണ്ടും ഈ ഒളിച്ചോട്ടം ആരിൽ നിന്നും ആണ് ഈ രണ്ടര വർഷവും തികഞ്ഞ അജ്ഞാത വാസം തന്നെ ആയിരുന്നല്ലോ…… ആരെ തോല്പ്പിക്കാൻ ആണ് അതോ തോറ്റിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുത്താനോ. അറിയല്ല……. ഒന്നുമറിയില്ല…….. പുതിയ നഗരം പുതിയ തുടക്കം.
എന്തിൽ നിന്നെല്ലാമാണോ അവൾ ഓടി ഒളിക്കാൻ ശ്രമിക്കുന്നത് …. അതു തന്നെയാണ് പുതിയ നഗരം അവൾക്കായി കാത്ത് വച്ചിരിക്കുന്നതെന്ന് അറിയാതെ വൈഗ തന്റെ യാത്ര തുടർന്നു.
✍🏻 MaluMaluzz
(അപ്പൊ ഇനി ബാക്കി അങ്കം അങ്ങു ഹൈദരാബാദിൽ……….എന്തുവോ എന്തോ.😌😌🙈🙈🙈