വെറുപ്പോടെ ദീപ്തി പറയുന്നത് കേട്ട് ദിനേശന്റെ കണ്ണ് നിറഞ്ഞു. അനിയന്റെ ഭാര്യയാണ്.. പക്ഷെ, സ്വന്തം കൂടെപ്പിറപ്പ് ആണെന്നെ കരുതിയിട്ടുള്ളൂ ഇത്‌ വരെ..!

എഴുത്ത്;-വസു

” ഇയാൾ ഉള്ള ഈ വീട്ടിൽ എനിക്ക് ഇനി താമസിക്കാൻ പറ്റില്ല.. അല്ലെങ്കിൽ തന്നെ ഞാൻ എന്ത് ധൈര്യത്തിൽ ആണ് ഇവിടെ ജീവിക്കുക..? “

വെറുപ്പോടെ ദീപ്തി പറയുന്നത് കേട്ട് ദിനേശന്റെ കണ്ണ് നിറഞ്ഞു. അനിയന്റെ ഭാര്യയാണ്.. പക്ഷെ, സ്വന്തം കൂടെപ്പിറപ്പ് ആണെന്നെ കരുതിയിട്ടുള്ളൂ ഇത്‌ വരെ..!

കല്യാണം കഴിക്കാത്ത ചേട്ടൻ ഉള്ള വീട്ടിൽ അവർക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റില്ലത്രേ..!

താൻ അവരോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് ഈ നിമിഷം വരെ തനിക്ക് മനസ്സിലായിട്ടില്ല..

അവൾ പറഞ്ഞ വാക്കുകൾ ഒക്കെയും ആ ഒരു പകപ്പിൽ തന്നെയാണ് കേട്ട് നിന്നത്.

” നീ ഇത് എന്ത് വർത്തമാനം ആണ് ദീപ്തി പറയുന്നത്..? അവൻ നിങ്ങൾക്ക് എന്തെങ്കിലും ശല്യം ചെയ്യുന്നുണ്ടോ..? ശല്യം ചെയ്യുന്നില്ലെന്നു മാത്രമല്ല നിങ്ങൾക്ക് ഉപകാരം മാത്രമേ അവൻ ചെയ്തിട്ടുള്ളൂ.അവൻ ഇവിടെ ഒറ്റത്തടിയായി നിൽക്കുന്നതുകൊണ്ട് ഈ വീട്ടിലെ കാര്യങ്ങൾ മുഴുവൻ അവൻ തന്നെയല്ലേ ചെയ്യുന്നത്..? ഒരു രൂപയെങ്കിലും നിങ്ങൾ ആരെങ്കിലും ഇവിടെ ചെലവാക്കുന്നുണ്ടോ..? എന്നിട്ടിപ്പോൾ അവൻ നിനക്ക് എന്ത് ദ്രോഹം ചെയ്തെന്നാണ് നീ പറയുന്നത്..? “

അമ്മ ദേഷ്യത്തോടെ അവളോട് ചോദിക്കുമ്പോൾ അവളുടെ മറുപടി എന്തായിരിക്കും എന്നറിയാൻ എനിക്കും വല്ലാത്ത ഒരു ആകാംക്ഷയുണ്ടായിരുന്നു.

” എന്താ ചെയ്തതെന്ന്..? ഇപ്പോൾ അയാൾ എന്നെ ഒന്നും ചെയ്തില്ലെങ്കിലും ഭാവിയിൽ എന്തെങ്കിലും ചെയ്താലോ..? “

ശത്രുത മനോഭാവത്തോടെ അവൾ ചോദിക്കുമ്പോൾ, എന്ത് ദ്രോഹം ചെയ്തു എന്ന് ചിന്തിക്കുകയായിരുന്നു എന്റെ മനസ്സ്..!

” കല്യാണം കഴിക്കാത്തവർക്ക് പലതരത്തിലും ഉള്ള പ്രശ്നങ്ങൾ ഉള്ളത് എനിക്കറിയാം. അവർക്ക് ഒരു പെണ്ണിനോട് ഒരുമിച്ച് ജീവിക്കാൻ കഴിയില്ലല്ലോ… “

ദീപ്തി അത് പറയുമ്പോൾ എന്റെ കണ്ണുകൾ തുറിച്ചു പോയിരുന്നു.

” ദീപ്തി നീ ഇത്രയും നേരം പറഞ്ഞത് ഞാൻ കേട്ടു. നിന്നോട് ഞാൻ എപ്പോഴെങ്കിലും മോശമായി പെരുമാറുകയോ അങ്ങനെ എന്തെങ്കിലും ഒരു നോട്ടമെങ്കിലും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ..? “

ചോദിക്കുമ്പോൾ എന്റെ സ്വരം ഇടറി പോയിരുന്നു. എന്റെ മുഖത്ത് നോക്കാതെ അവൾ തiല വെiട്ടി തിരിച്ചു.

” നീ എന്തിനാടാ ഇവരോടൊക്കെ കാലു പിടിക്കുന്നത് പോലെ വർത്തമാനം പറയുന്നത്..? അവൾക്ക് നിന്നെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല എങ്കിൽ അത് വേണ്ടെന്ന് വയ്ക്കണം.. “

എന്റെ സങ്കടം അന്നും ഇന്നും സഹിക്കാൻ കഴിയാത്തത് എന്റെ അമ്മയ്ക്കാണ്.

” ഇപ്പോൾ ഞാൻ പറയുന്നത് കുറ്റം. അമ്മയുടെ മോൻ ചെയ്യുന്നത് നല്ലതാണെന്നാണ് അമ്മയുടെ വിചാരം..!”

അവൾ പുച്ഛത്തോടെ പറയുമ്പോൾ കാര്യം അറിയാനായി എന്റെ കണ്ണുകൾ തുറിച്ചു.

” അമ്മയുടെ മോനു ഒരു പെണ്ണിന്റെ ചൂiടു കിട്ടാത്തതിന്റെ എല്ലാ കേടും ഉണ്ട്. തൽക്കാലം അതു മാത്രമേ എനിക്ക് പറയാൻ പറ്റൂ.. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. ഇയാൾ ഇനിയും ഈ വീട്ടിൽ തുടരുകയാണെങ്കിൽ ഇവിടെ തുടരാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. “

ഒരു ഉറച്ച തീരുമാനം പോലെ പറഞ്ഞുകൊണ്ട് അവൾ മുറിയിൽ കയറി വാതിൽ അടയ്ക്കുമ്പോൾ, ഈ ഭൂമി ഒന്നാകെ കറങ്ങുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

തളർച്ചയോടെ നിലത്തേക്ക് ഇരിക്കുമ്പോൾ, തന്നെ ദയനീയമായി നോക്കുന്ന അമ്മയുടെ നോട്ടം കണ്ടില്ലെന്ന് നടിച്ചു.

തന്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ടതാണ്.ലോറി തൊഴിലാളി യായിരുന്നു അച്ഛൻ..! ഒരു ദിവസം ലോഡുമായി പോയ അച്ഛൻ തിരികെ വന്നില്ല.. എവിടെയോ വച്ച് ഒരു ആക്സിഡന്റ് പറ്റിയെന്നും അതിൽ അച്ഛൻ മരണമടഞ്ഞു എന്ന് മാത്രം അറിഞ്ഞു.ദിവസങ്ങൾ ഒരുപാട് കഴിഞ്ഞിട്ടാണ് അച്ഛന്റെ ബോഡി പോലും വീട്ടിലേക്ക് എത്തിച്ചത്.അന്ന് തളർന്നു പോയതാണ് അമ്മ.

എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങൾ രണ്ട് കുട്ടികളെ ചേർത്തുപിടിച്ച അമ്മയ്ക്ക് ധൈര്യം കൊടുത്തത് താനായിരുന്നു.. ആ കൊല്ലം പത്താം ക്ലാസ്സിൽ ആയിരുന്ന തന്നോട് അത്‌ പൂർത്തിയാക്കാൻ നിർബന്ധിച്ചത്, അമ്മ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പഠിക്കാൻ പോയി. പക്ഷേ അമ്മയെ കൊണ്ട് ഒറ്റയ്ക്ക് കുടുംബത്തിലെ ചെലവുകൾ നടത്താൻ കഴിയില്ല എന്ന് ബോധ്യം വന്നതോടെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി.

ആ ചെറിയ പ്രായത്തിൽ എനിക്ക് എന്ത് ജോലി കിട്ടും എന്നൊന്നും ആ നിമിഷം ചിന്തിച്ചിരുന്നില്ല.കിട്ടിയ ജോലികൾക്ക് എല്ലാം പോയി.. ആദ്യം ഒരു ചായക്കടയിൽ ആയിരുന്നു. തങ്ങളുടെ തന്നെ നാട്ടുകാരനായ നാരായണേട്ടന്റെ കടയിൽ.. അവിടെനിന്ന് കിട്ടുന്നത് വളരെ കുറച്ചൊരു തുകയാണെങ്കിൽ പോലും ഞങ്ങളെ സംബന്ധിച്ച് അത് വളരെ വലുതായിരുന്നു..!

എന്തൊക്കെ പ്രതിസന്ധികൾ വന്നാലും അനിയന്റെ പഠിപ്പ് മുടക്കില്ല എന്നുള്ളത് തന്റെ തീരുമാനമായിരുന്നു.അവനെ പഠിപ്പിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. അവന്റെ ഇഷ്ടത്തിന് തന്നെയാണ് അവനെ എൻജിനീയറിങ് പഠിപ്പിക്കാൻ വിട്ടത്. അവിടെനിന്ന് അവൻ ഇഷ്ടപ്പെട്ടതാണ് ദീപ്തിയെ..!അവനു വിവാഹ പ്രായമായതോടെ വീട്ടിൽ ആകെ ബഹളം തുടങ്ങി..

അവന് പ്രണയിച്ച പെൺകുട്ടിയെ വിട്ടു കളയാൻ പറ്റില്ലല്ലോ..! തനിക്ക് ഒരു വിവാഹം നോക്കാൻ പറഞ്ഞായിരുന്നു ആദ്യത്തെ ബഹളം. പക്ഷേ കാണാൻ പ്രത്യേകിച്ച് ഭംഗിയൊന്നും ഇല്ലാത്ത, അധികം വിദ്യാഭ്യാസം ഇല്ലാത്ത, കൂലിപ്പണിക്കാരനായ തനിക്ക് ഒരു പെണ്ണ് കിട്ടാൻ വളരെ പ്രയാസമായിരുന്നു..!!

അത് മനസ്സിലായതു കൊണ്ടാണെന്ന് തോന്നുന്നു അവൻ സ്വന്തം കാര്യം നോക്കിയത്. അവൻ അതിനുവേണ്ടി ശാഠ്യം പിടിച്ചപ്പോൾ എതിർക്കാൻ അമ്മയെ അനുവദിച്ചില്ല. അവന്റെ ഇഷ്ടം നടക്കട്ടെ എന്നുള്ള എന്റെ വാക്കിന്റെ ബലം കൊണ്ടാണ് ആ വിവാഹം നടന്നത്..

അവന്റെ വിവാഹത്തിനു ശേഷം എനിക്ക് വേണ്ടി പെണ്ണന്വേഷണം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. പക്ഷേ ചേട്ടൻ നൽകുമ്പോൾ അനിയൻ കല്യാണം കഴിച്ചത് ചേട്ടന്റെ എന്തോ പ്രശ്നം കൊണ്ടാണ് എന്നു നാട്ടുകാർ പറഞ്ഞു ഉണ്ടാക്കി.

കാരണങ്ങൾ ഒന്നൊന്നായി മുന്നിൽ വന്നു നിന്നപ്പോൾ തന്റെ വിവാഹം നടന്നില്ല..ഇപ്പോൾ പ്രായവും കടന്ന് പോയി. പക്ഷെ അതിൽ തനിക്ക് നിരാശ ഒന്നും തോന്നിയിട്ടില്ല..!

അനിയനും കുടുംബവും ആയതിനു ശേഷം, വീട്ടിൽ ചെലവ് കൂടി എന്നല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാകില്ല. എത്രയൊക്കെ ചെലവ് കൂടിയാലും അതൊക്കെയും നടത്തിയിരുന്നത് താൻ തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ കുറച്ച് നാളായി അനിയന്റെയും ഭാര്യയുടെയും പെരുമാറ്റത്തിൽ വല്ലാതെ വ്യത്യാസമുണ്ട്..

“നിങ്ങൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.. എന്നോട് അമ്മായി പറഞ്ഞല്ലോ ആണുങ്ങൾക്ക് ഇതൊന്നും കിട്ടിയില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണെന്ന്.. ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണമെന്നും എന്നോട് പറഞ്ഞതാണ്.. ഇനി ഇയാൾക്ക് നാട്ടിൽ വേറെ പെണ്ണ് കിട്ടാതിരിക്കുമ്പോൾ എന്നോട് എന്തെങ്കിലും തോന്നിയാലോ..? ആരുമില്ലാത്ത സമയത്ത് എന്നേ കiയറി പിiടിച്ചാൽ പോലും എനിക്ക് പ്രതിരോധിക്കാൻ കഴിഞ്ഞു എന്ന് വരില്ല…അതുകൊണ്ടുതന്നെയാണ് അയാളോട് ഞാൻ ഇത്തരത്തിൽ പെരുമാറുന്നത്…”

മുറിക്കുള്ളിൽ അനിയന്റെ ഭാര്യ ശബ്ദം ഉയർത്തി സംസാരിക്കുന്നത് കേട്ടു. അപ്പോഴാണ് അവളുടെ ആശങ്കകൾക്ക് പിന്നിലുള്ളത് എന്താണ് എന്ന് എനിക്ക് മനസ്സിലായത്.

“ശരിക്കും ഇതുതന്നെയാണോ കാരണം..?അതോ ചേട്ടനെ ഇവിടെ നിന്ന് ഒഴിവാക്കി വിടാനുള്ള നിന്റെ ബുദ്ധി ആണോ ഇത്..?”

അനിയൻ ഒതുക്കത്തിൽ ചോദിക്കുന്നത് കേട്ടു. എന്റെ നെറ്റി സംശയത്താൽ ചുളിഞ്ഞു.

” ഇപ്പോൾ ഇങ്ങനെയൊരു ചാൻസ് ഒത്തു വന്നതുകൊണ്ട് നിങ്ങളുടെ ഏട്ടനെ വേണമെങ്കിൽ ഇവിടെ നിന്ന് പുറത്താക്കാം.. ഈ ചാൻസ് നമ്മൾ നഷ്ടപ്പെടുത്തിയാൽ ഇനി ഉടനെ ഒന്നും ഇങ്ങനെ ഒരു അവസരം നമുക്ക് കിട്ടിയെന്ന് വരില്ല..”

ശബ്ദം താഴ്ത്തി അവൾ മറുപടിയും പറയുന്നുണ്ട്.വല്ലാത്ത അമ്പരപ്പാണ് തനിക്ക് തോന്നിയത്.തന്നെ ഇവിടെ നിന്ന് ഒഴിവാക്കി വിട്ടിട്ട് ഇവർക്ക് എന്താണ് ലാഭം..? താൻ ഈ വീട്ടിൽ പോലും അവരെ യാതൊരു തരത്തിലും ശല്യം ചെയ്യുന്നില്ല.. എന്നിട്ടും തനിക്ക് മാത്രം എന്താണ് ഇങ്ങനെ ഒരു വിധി..?

മനസ്സ് വല്ലാതെ ആകുലപ്പെടുന്നത് താൻ അറിഞ്ഞു.

ഉള്ളിൽ ഉറച്ച ഒരു തീരുമാനമെടുത്തുകൊണ്ട് അവരുടെ വാതിലിൽ തട്ടി വിളിച്ചു.പുറത്ത് എന്നെ കണ്ട അവളുടെ മുഖം വീർത്തു കെട്ടിയിട്ടുണ്ട്.

“എന്നെ ഇവിടെ നിന്ന് ഒഴിവാക്കി വിടാനുള്ള തന്ത്രമാണ് എന്ന് മനസ്സിലായി.. ഞാനിവിടെ നിങ്ങൾക്ക് എന്ത് ശല്യമാണ് ഉണ്ടാക്കിയതെന്നും എനിക്കറിയില്ല..പക്ഷേ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സ്ഥിതിക്ക് ഇനി ഇവിടെ നിൽക്കുന്നത് എനിക്ക് നല്ലതല്ല.. അതുകൊണ്ട് ഇവിടന്ന് ഇറങ്ങിത്തരാൻ തന്നെയാണ് തീരുമാനം…”

കാര്യമറിയാതെ പകച്ചുനിന്ന അമ്മയോട് വിവരങ്ങൾ പറഞ്ഞു അമ്മയെ കൂട്ടി ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തനിക്ക് ആരോഗ്യം ഉള്ള കാലം വരെയും ആരെയും ആശ്രയിക്കാതെ ജീവിക്കാം എന്നൊരു പ്രതീക്ഷ മാത്രമായിരുന്നു ഉള്ളിൽ ഉണ്ടായിരുന്നത്…!

ഒരിടത്ത് ഞങ്ങൾ ജീവിതം കരുപ്പിടിപ്പിക്കുമ്പോൾ, അനിയനും ഭാര്യയും ഡിവോഴ്സിന്റെ വക്കിൽ ആണെന്ന് അറിഞ്ഞിരുന്നു..വിവരം വേദന നൽകുന്നു ആയിരുന്നെങ്കിൽ പോലും,അവനെ കാണാനോ സംസാരിക്കാനോ തോന്നിയില്ല..

എന്നെങ്കിലും അവന് എന്റെ ആവശ്യമുണ്ടെങ്കിൽ അന്വേഷിച്ചു വരട്ടെ…!!

Leave a Reply

Your email address will not be published. Required fields are marked *