എഴുത്ത്:-യാഗാ
തന്റെ വിരലിൽ നിന്ന് പിടിവിടാതെ ഉറക്കെ വാവിട്ടു കരയുന്ന കുഞ്ഞിനെ കാണെ ഹേമയുടെ നെഞ്ച് വിങ്ങി.
കരഞ്ഞ് കരഞ്ഞ് കുഞ്ഞിന്റെ മുഖവും മൂക്കും ചെമ്പരത്തി പൂകണക്കെ ചുവന്നിരിക്കുന്നു.
അത്കൂടെ കണ്ടതും കുഞ്ഞിനെ ഒന്നുകൂടെ നെഞ്ചോട് ചേർത്ത് പിടിച്ച് അവന്റെ നെറുകിൽ ഒന്ന് ചുംiബിച്ചശേഷമവൾ കുഞ്ഞിനെ മുന്നിൽ നിന്ന പെൺകുട്ടിയുടെ കൈകളിലേക്ക് നൽകി.
പൊട്ടി വന്ന കരച്ചിൽ സാരിതലപ്പ് കൊണ്ട് വാപൊത്തി കൊണ്ടവൾ അടക്കിപിടിച്ചു.
കുഞ്ഞിനെ കയ്യിൽ കിട്ടിയതും നിള ഹേമയെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാറിലേക്ക് കയറി.
കുഞ്ഞിന്റെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും അടങ്ങിയ ബാഗ് ഹേമന്ദിന്റെ കൈകളിലേക്ക് നൽകുമ്പോൾ അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
അവളുടെ അവസ്ഥമനസ്സിലാക്കിയിട്ടോ എന്തോ ആ സമയം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അല്ലെങ്കിലും കൂടപ്പിറപ്പിന്റെ സങ്കടങ്ങൾ അറിഞ്ഞോ അറിയാതെയോ പരസ്പരം ബാധിക്കുമല്ലോ. മൂന്ന് വർഷങ്ങൾക്ക് മുന്നേഅവൻ ജനിച്ച്ഒരു ദിവസംപോലും കഴിയാൻ നിൽക്കാതെ കുഞ്ഞിനെ പെങ്ങളുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ ഇനിയൊരിക്കലും അവനിൽ അവകാശം പറയാൻ താനോ നിളയോ ഈ വീടിന്റെ പടി ചവിട്ടില്ലെന്നവൻ തനിക്ക് നൽകിയ വാക്ക് ഒരു നിമിഷമവൾ ഓർത്തു.
നിളക്ക് പ്രസവിക്കാനുള്ള കഴിവില്ലെന്നും ഇനി സiരോഗസിമാത്രമേ ഒരു വഴിയുള്ളൂ എന്ന് ഡോക്ടർപറഞ്ഞു എന്ന് പറഞ്ഞ് കൊണ്ട് തന്നെയും അമ്മയേയും കെട്ടിപ്പിടിച്ച് കരഞ്ഞ ഹേമന്ദിന്റെ മുഖം ഓർക്കേ ഹേമയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
ചുമരിൽ തൂക്കിയ അഛ്ചന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് സiരോഗേറ്റായി വരുന്ന ആൾക്ക് ഒരുപാട് കാശ് നൽകണം അത്രയും കാശ് തന്റെ കയ്യിലില്ല എന്ന് പറഞ്ഞ് സങ്കടപെടുന്നവനെ കണ്ടതും അമ്മയാണ് അവനേ സഹായിക്കാൻ പറഞ്ഞത്. അമ്മ പറഞ്ഞില്ലെങ്കിലും അവന്റെ സങ്കടം കണ്ടപ്പോൾ തന്നെകൊണ്ട് കഴിയുന്നഎന്ത് സഹായവും അവന് വേണ്ടി ചെയ്യുമെന്ന് താൻ തീരുമാനിച്ചിരുന്നതാണ്.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം തനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നും അതിൽ തനിക്കൊരു കുഞ്ഞുണ്ടെന്നും പറഞ്ഞു തനിക്ക് മുന്നിൽ നിന്ന് കരഞ്ഞ ഭർത്താവിന് ഡിവോസ് നൽകി തിരികെ വീട്ടിൽ വന്നു നിൽക്കുന്ന എന്നെകൊണ്ട് അവനെങ്കിലും ഒരുപകാരം ഉണ്ടാവട്ടെ എന്ന് ഓർത്ത് അനിയന്റെ കണ്ണ് നീരിന് മുന്നിൽ തോറ്റ് താൻ തന്നെ അത് ഏറ്റെടുത്തു.
കുഞ്ഞ് വയറ്റിൽ കിടന്ന പത്ത് മാസം. അതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ.
കുഞ്ഞിന്റെ ഓരോ വളർച്ചയുംഅമ്മയെന്ന വാക്കിന്റെ അർത്ഥവും ഞാൻ സന്തോഷത്തോടെ അനുഭവിച്ച് അറിയുകയായിരുന്നു. ആദ്യമായി അവന്റെ അനക്കം അറിഞ്ഞ ദിവസം സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോയിരുന്നു.
പിന്നീടുള്ള ഓരോ കാര്യങ്ങളും അവന്റെ ഓരോ ചലനങ്ങളും അനിയനേയും ഭാര്യയേയുംസന്തോഷത്തോടെ താൻ അറിയിക്കുന്നുണ്ടായിരുന്നു.
അവസാനം കുഞ്ഞ് ജനിച്ചതും ഇരുവരും ഇപ്പോൾ കുഞ്ഞിനെ വളർത്താൻ പ്രിപ്പേർ അല്ലെന്ന് പറഞ്ഞ് രണ്ട് പേരും അവനേ ഏറ്റെടുത്തില്ല.
പക്ഷേ അവനേ ഏറ്റെടുക്കാൻ തനിക്കൊരു മടിയും തോന്നിയിരുന്നില്ല.
ആരുടെ കുഞ്ഞായാലും അവൻ വളർന്നത് തന്റെ വയറ്റിലായിരുന്നല്ലോ അവന്റെ ഓരോ വളർച്ചയും തൊട്ടറിഞ്ഞതും താൻ തന്നെ ആയിരുന്നു.
ജോലിക്കായ് യൂകെക്ക് പോകുന്നത് വരേ രണ്ട് പേരും കുഞ്ഞിനെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല.
നാട്ടിൽ നിന്ന് പോയതിന് ശേഷവും കുഞ്ഞിന്റെ കാര്യങ്ങൾ ചോദിച്ച് ഒരു കോള് പോലും രണ്ട് പേരും ചോദിച്ചിട്ടില്ല.
അവന്റെ പേരെന്താണ് എന്ന് പോലും അവർക്ക് രണ്ട് പേർക്കും അറിയില്ല.
അങ്ങനെയുള്ള അവരാണ് ഇന്നലെ രാത്രി വന്ന് കുഞ്ഞിനെ മടക്കി നൽകാൻ പറഞ്ഞത്.
പക്ഷേ എങ്ങനെ ഞാൻ അവനേ നൽകും തന്റെയും അമ്മയുടെയും കൈകളിൽ കിടന്ന് വളർന്ന കുഞ്ഞാണവൻ.
ഒരുദിവസം പോലും ഞങ്ങൾ രണ്ട് പേരും അവനേ കാണാതിരുന്നിട്ടില്ല.
രാവിലെ ഓഫീസിൽ എത്തി തിരികെ വന്നവനേ കാണുന്നത് വരേ നെഞ്ചിൽ വല്ലാത്തൊരു പിടപ്പാണ്.
അങ്ങനെയുള്ള ഞാൻ എങ്ങനെയാ അവനേ തിരികെ നൽകുന്നത്.
കാൽമുട്ടിൽ മുഖം പൂഴ്ത്തി പൊട്ടി കരയുന്ന ഹേമയെ ചേർത്തു പിടിച്ചു കൊണ്ട് അമ്മയും ഒപ്പം കരയുന്നുണ്ടായിരുന്നു.
“ഹേമേ നീയിങ്ങനെ കരഞ്ഞിട്ടാണോ മോളേ കുഞ്ഞിനെ കൊടുക്കുന്നത് ഒന്നുല്ലെങ്കിലും അത് അവരുടെ കുഞ്ഞല്ലേ അവൻ വളരേണ്ടതും അവർക്കൊപ്പം തന്നെയല്ലേ.
നീതന്നെ ഒന്ന് ചിന്തിച്ചു നോക്ക് എന്നായാലും അവനെ നീ തിരികെ കൊടുത്തല്ലേ പറ്റു.
നീയിങ്ങനെ കരഞ്ഞാൽ എങ്ങനെയാ….”
അമ്മയുടെ പെട്ടന്നുള്ള ചോദ്യം കേട്ടതും
ഹേമ പൊട്ടികരഞ്ഞുകൊണ്ട് അവരുടെ തോളിലേക്ക് ചാഞ്ഞു.
“അമ്മേ …അവ….ൻ….എന്റെ…. എന്റെകൂടെ മോനല്ലേ…..ഞാനല്ലെ അവനെ പ്രസവിച്ചത്.
ജനിച്ച അന്ന് മുതൽ എന്റെ നെഞ്ചിൽ കിടന്നല്ലേ അവൻ വളർന്നത്….
അങ്ങനെയുള്ളപ്പോൾ ഞാൻ…ഞാനെങ്ങനെയാ
എങ്ങനെയാ അമ്മേ… ഞാൻ അവനേ…”
ശരിയാണ് കുഞ്ഞ് ജനിച്ച ദിവസം അവനെയൊന്ന് കൈ നീട്ടി വാങ്ങുക പോലും ഹേമന്ദോ നിളയോ ചെയ്തിട്ടില്ല.
ഗർഭിണിയായിരുന്നപ്പോഴോ ജനിച്ചതിന് ശേഷമോ അവന്റെ ഇത് വരേയുള്ളവളർച്ചയോ ഇരുവരും അറിഞ്ഞിട്ടോ കണ്ടിട്ടോ ഇല്ലാ.
ഇപ്പോൾ തന്നെഅവൻ കരഞ്ഞപ്പോൾ”
“സാരല്ല മോളേ…. കുഞ്ഞിനെ കുറച്ചുദിവസം നീ നോക്കി അത്രേഉള്ളൂ അല്ലാതെ അത് നിന്റെ കുഞ്ഞൊന്നും അല്ല നീയൊന്ന് മനസ്സിലാക്ക് “
ഓരോ കാര്യങ്ങളായി എണ്ണി പെറുക്കി പറയുന്ന ഹേമയുടെ ചങ്ക് പൊട്ടിയുള്ള വാക്കുകൾ കേൾക്കാൻ കഴിയാതെ
അവളേ തടഞ്ഞ്ക്കൊണ്ട് അമ്മ അവളേ ചേർത്തു പിടിച്ചു.
അമ്മയുടെ മാiറിൽമുഖം പൂഴ്ത്തി കരഞ്ഞവൾ അല്പം കഴിഞ്ഞതും ബോധം മറഞ്ഞു നിലത്തേക്ക് വീണു.
അവളെ താങ്ങിഇരുത്തിക്കൊണ്ടവർ
നിറഞ്ഞ കണ്ണുകളോടെ കുഞ്ഞുമായി അകന്നുപോകുന്ന കാറിനെ നോക്കിക്കൊണ്ടവളെ ചേർത്തു പിടിച്ചു കൊണ്ട് കണ്ണുകൾ ഒപ്പി.
രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതെ കരഞ്ഞുകൊണ്ട് ഉമ്മറത്തെ ചാരുപടിയിൽചുമരിൽ ചാരി ഇരിക്കുന്നവളേ കണ്ടതും ഒരുഗ്ലാസ്സ് പാൽ അവൾക്കരികിലേക്ക് നീക്കി വച്ചുകൊണ്ട് നെടുവീർപ്പോടെ ശാരദമ്മയും അവൾക്കരികിൽ ഇരുന്നു.
പുലർച്ചെ വീടിനു വെളിയിൽ നിന്നുള്ള വണ്ടിയുടെ ഹോർനടി കേട്ടതും ഉറക്കം വരാതെ കുഞ്ഞിന്റെ വസ്ത്രം നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ശബ്‍ധമില്ലാതെ കരയുന്നവളെ ഒന്ന് നോക്കിയശേഷം ശരദാമ്മ പതിയേ അവളെകടന്ന് ഉമ്മറത്തേക്ക് നടന്നു.
ഉമ്മറത്തെ ജനാല തുറന്നു നോക്കിയവർ മുറ്റത്തു നിൽക്കുന്നവരെ കണ്ടതും പെട്ടന്ന് ഡോർ തുറന്നു മുറ്റത്തേക്ക് ഇറങ്ങിചെന്നു.
“അമ്മേ…. ചേച്ചി എവിടെ?” അല്പം മടിയോടെ തന്നെ നോക്കി ചോദിക്കുന്ന മകനെ കണ്ടതും അവർ അകത്തേക്ക് കണ്ണ് കാണിച്ചു.
പെട്ടന്ന് കുഞ്ഞുമായി നിളയുംഹേമന്ദും അകത്തേക്ക് കയറി.nഅവർക്ക് പിറകെ ഒന്നും മനസ്സിലാകാതെ ശാരദാമ്മയും അകത്തേക്ക് കയറി. തങ്ങൾ വന്നത് പോലും അറിയാതെ കുത്തിന്റെ ഡ്രസ്സും പിടിച്ച് എങ്ങോ നോക്കി ഇരിക്കുന്നവളേ കണ്ട് രണ്ട് പേരും പരസ്പരം നോക്കി. തനിക്ക് നേരേ നീട്ടിയ അവന്റെ കൈകളിലേക്ക് കുഞ്ഞിനെ നൽകുവോൾ നിളയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
“ചേച്ചീ……”nഅവന്റെ പതിഞ്ഞ ശബ്ദം കേട്ടതും പതിയെ തല ചെരിച്ച് തങ്ങളെ നേർക്ക് നോക്കിയവൾക്ക് നേരേ കുഞ്ഞിനെ നീട്ടിയതും പൊട്ടി കരഞ്ഞു കൊണ്ടവൾ ഓടി വന്നവനേ നെഞ്ചോട് ചേർത്തു കെട്ടിപിടിച്ചു. ഉമ്മ കൊണ്ട് കുഞ്ഞിനെ മൂടുന്നവളേ കണ്ടതും മൂവരും ഒരുപോലെ കണ്ണുകൾ തുടച്ചു. അവളുടെ ചൂടറിഞ്ഞതും ഉറക്കത്തിലും കുഞ്ഞൊന്ന് പുഞ്ചിരിച്ചു.
” ഇവിടുന്ന് കൊണ്ട് പോകുമ്പോൾതുടങ്ങിയകരച്ചിൽ കുഞ്ഞ് നിർത്തുന്നു ണ്ടായിരുന്നില്ല. വൈകിട്ട് ആവുമ്പഴേക്കും അവന് പനിയും തുടങ്ങി എന്നിട്ടും കരച്ചില് നിർത്തിയില്ല. അവസാനം ഹോസ്പിറ്റലിൽ കൊണ്ട് പോയി .
ഡോക്ടറോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹമാ പറഞ്ഞത് കുഞ്ഞിന് അമ്മയേ കാണാത്തതിന്റെ സങ്കടമാണെന്ന്.” നിളയുടെ പതർച്ചയോടെയുള്ള ശബ്ദം കേട്ടതും പരിഭ്രമത്തോടെയവൾ കുഞ്ഞിന്റെ ദേഹമാസകലം കയ്യോടിച്ച ശേഷം അ അമ്മയേ നോക്കി. പെട്ടന്ന് തന്നെയവർ ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളവും ഒരു കുഞ്ഞ് ടവ്വലും അവൾക്കരികിൽ കൊണ്ട് വച്ചു.nകുഞ്ഞിനെ തുടപ്പിച്ച ശേഷം അലമാരിയിൽ നിന്ന് അവന്റെ മരുന്നുകളിൽ നിന്ന് ഒരു ബോട്ടിൽ കയ്യിൽ എടുത്ത് അതിൽ നിന്ന് അല്പം എടുത്ത് അവന്റെ വായിലേക്ക് ഒഴിച്ചു.nഅതിന്റെ ചവർപ്പ് കാരണം കുഞ്ഞിന്റെ മുഖമൊന്ന് ചുളിഞ്ഞതും അവളവനേ നെഞ്ചോട് ചേർത്ത് പാiലൂട്ടി.
അതികം കഴിയുന്നതിന് മുന്നേ കുഞ്ഞിന്റെ പനിപതിയെ കുറഞ്ഞു.
” അത് കണ്ടതും മുറ്റത്തേക്ക് ഇറങ്ങിയ നിളയേയും ഹേമന്ദിനേയും കണ്ടതും നെഞ്ചിടിപ്പോടെ അവൾ കുഞ്ഞിനേ അവർക്ക് നേരേ നീട്ടി. വേദനയോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൻ നിളയേ നോക്കി.
“വേണ്ടചേച്ചി…..അവന് അമ്മയാകാൻ എനിക്ക് കഴിയില്ല. അതിന്ന് എനിക്ക് മനസ്സിലായി.nമണിക്കൂറ്കണക്കിനാ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നത് അപ്പോഴൊന്നും കുറയാത്ത അവന്റെ അസുഖം നിന്റെ കയ്യിൽ എത്തിയ ആ നിമിഷം കുറഞ്ഞെങ്കിൽ അവന് നീ ആരാണെന്ന് ഞങ്ങൾക്ക് ഊഹിക്കാം. നീ പേടിക്കണ്ട നിന്നിൽ നിന്ന് ഒന്നിന്റെ പേരിലും അവനേ പറിച്ചു മാറ്റാൻ ഞങ്ങളിനി വരില്ല. ” എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞിനെ ഒന്ന് തലോടിയ ശേഷം ഇരുവരും വണ്ടിയിലേക്ക് കയറി. അവരുടെ കാറ് കണ്ണിൽ നിന്ന് മറഞ്ഞതും അവൾ സന്തോഷത്തോടെ കുഞ്ഞിനെ ചേർത്തുപിടിച്ചു കൊണ്ട് അമ്മയേ നോക്കി.