എഴുത്ത്:-സൽമാൻ സാലി
” ഇക്കാ … ഹൂഊഊഊ ഇക്കാആആആആ
ആ കുരിപ്പ് കുളിക്കാൻ കേറിയ നേരത്ത് മെസ്സഞ്ചർ ഓണാക്കി നാല് മെസ്സേജും അഞ്ചാറ് ചോന്ന ലവ്വും ഇടാമെന്ന് കരുതി മുകളിലതെ റൂമിലേക്ക് പോയപ്പോളാണ് അവൾ കിടന്ന് കിക്കാ ന്നും പറഞ്ഞു കാറുന്നത്…
ഫോണും കിടക്കയിലേക്ക് വലിച്ചെറിഞ്ഞു കൊണിപടികൾ ജാകിചാനെ പോലെ പറന്നിറങ്ങി വന്നതായിരുന്നു ….ചെരിയ മോൾ മുകളിൽ കേറാതിരിക്കാൻ വെച്ച പലകയിൽ തട്ടി നേരെ ചെന്നു വീണത് വാതിലിന്റെ പടിയിൽ ..
വാതിലിൽ തല മുട്ടി കണ്ണിന്ന് പൊന്നീച്ച പോയെങ്കിലും ഞാൻ അത് കാര്യമാക്കാതെ ന്റെ ഷാഹിയെ രക്ഷിക്കാനായി കുളിമുറിയിലേക്കോടി
വാതിൽ തുറക്കാൻ എത്ര പറഞ്ഞിട്ടും ഓള് കിടന്നു കൂവുന്നല്ലാതെ വാതിൽ തുറക്കുന്നില്ല എന്ന് കണ്ടപ്പോൾ ആഞ്ഞൊരു തള്ള് കൊളുത്ത് പൊട്ടി വാതിൽ തുറന്നപ്പോൾ കാണുന്നത് പേടിച്ചരണ്ട് കുളിമുറിയുടെ ഒരു മൂലക്ക് പോയി നിക്കുന്ന ഷാഹിയെയാണ് ..
” എന്താടി കിടന്ന് കാറുന്നത് ..?
ഓള് ഭയത്തോടെ കുളിമുറിയുടെ വാതിലിലെക്ക് വിരൽ ചൂണ്ടി ..
അവിടെ ഒരു പാവം ഒച്ച് അതിന്റെ വഴിക്ക് പോകുന്നു ..
ഇന്നലെ കൂടി വിറകുപുരയിൽ നിന്നും പാമ്പിനെ ഓടിച്ചവളാണ് അമൽനീരദിന്റെ പടം പോലെ സ്ലോമോഷനിൽ വരുന്ന ഒചിനെ കണ്ടു കിടന്ന് കൂവിയതെന്നറിഞ്ഞപ്പോൾ എടുത്ത് കിണറ്റിലിടാൻ തോന്നിയതാ പക്ഷെ പിന്നെ അതിനെ പൊക്കി എടുക്കണമല്ലോ എന്നോർത്ത് മിണ്ടാതിരുന്നത് ..
അതൊക്കെ ഞാൻ സഹിക്കുമയിരുന്നു .. കോണിപ്പടിയിൽ തട്ടി വീണ് മുഴച്ച എന്റെ നെറ്റിയിൽ നോക്കി ഓള് പറയാ ” ഇങ്ങളെ കാണാൻ ഇപ്പൊ ലുട്ടാപ്പിയെ പോലുണ്ടെന്ന് .. ഇജ്ജാതി ഒരു സാധനം ..
nb: ചളി ആണേലും ചിരിച്ചോളി ‘ ലൈക് കമന്റ് അടിച്ചോ സബ്സ്ക്രൈബ് പിന്നെ ചെയ്യാ